April 25, 2025
  • April 25, 2025
Breaking News
  • Home
  • Uncategorized
  • വൃന്ദ കാരാട്ടിന് മറുപടിയുമായി ഗവര്‍ണര്‍: ‘അവര്‍ ഏതെങ്കിലും തിരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ടോ ?’

വൃന്ദ കാരാട്ടിന് മറുപടിയുമായി ഗവര്‍ണര്‍: ‘അവര്‍ ഏതെങ്കിലും തിരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ടോ ?’

By editor on January 5, 2024
0 73 Views
Share

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ക്രിസ്മസ് പുതുവത്സര വിരുന്നിലേക്ക് തന്നെ ക്ഷണിച്ചിരുന്നുവെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ.

ക്ഷണക്കത്ത് രാജ്ഭവനിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

പോകാത്തത് എന്തെന്ന് മാധ്യമപ്രവര്‍ത്തകര്‍ അന്വേഷിക്കണം. ഇത്തരം കാര്യങ്ങളില്‍ മറുപടി പറയാൻ താത്പര്യമില്ല. തന്നോട് ചോദിക്കുന്നത് പോലെ മുഖ്യമന്ത്രിയോടും കാര്യങ്ങള്‍ ചോദിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബി.ജെ.പി ടിക്കറ്റില്‍ കേരളത്തില്‍ നിന്ന് മത്സരിക്കണമെന്ന് ബൃന്ദ കാരാട്ടിന്റെ വെല്ലുവിളിക്ക് എപ്പോഴെങ്കിലും അവര്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ടോയെന്ന് ഗവര്‍ണര്‍ തിരിച്ചടിച്ചു.

 

അതേസമയം, മുഖ്യമന്ത്രിയുടെ വിരുന്നിലേക്ക് ഗവര്‍ണറെ ക്ഷണിച്ചിരുന്നില്ലെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഗവര്‍ണര്‍ എത്തുമ്ബോള്‍ സുരക്ഷാ മുന്നൊരുക്കങ്ങളും പ്രോട്ടോകോള്‍ പ്രകാരമുള്ള നടപടികളും കാരണം മറ്റ് അതിഥികള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാവാതിരിക്കാനാണ് ഗവര്‍ണറെ ഒഴിവാക്കിയിരുന്നതെന്നായിരുന്നു വിശദീകരണം.

 

നേരത്തെ, ഗവര്‍ണറുടെ വിരുന്നിലേക്ക് മുഖ്യമന്ത്രിയേയും മന്ത്രിമാരേയും ക്ഷണിച്ചിരുന്നെങ്കിലും അവര്‍ പങ്കെടുത്തിരുന്നില്ല. സര്‍ക്കാരുമായി ഗവര്‍ണര്‍ ശത്രുതാപരമായ സമീപനം സ്വീകരിക്കുന്ന സാഹചര്യത്തില്‍ സഹകരിക്കേണ്ടതില്ലെന്നായിരുന്നു സര്‍ക്കാര്‍ തീരുമാനം.

Leave a comment

Your email address will not be published. Required fields are marked *