April 25, 2025
  • April 25, 2025
Breaking News
  • Home
  • Uncategorized
  • സംസ്ഥാനത്ത് സൈബർ തട്ടിപ്പ് വ്യാപകം; 4 ദിവസത്തിനിടെ നഷ്ടമായത് 4 കോടിയിലധികം രൂപ

സംസ്ഥാനത്ത് സൈബർ തട്ടിപ്പ് വ്യാപകം; 4 ദിവസത്തിനിടെ നഷ്ടമായത് 4 കോടിയിലധികം രൂപ

By editor on April 5, 2024
0 139 Views
Share

സംസ്ഥാനത്ത് സൈബർ തട്ടിപ്പ് വ്യാപകമാകുമ്പോഴും ഇരുട്ടിൽ തപ്പി പൊലീസ്. കഴിഞ്ഞ നാല് ദിവസത്തിനിടെ സംസ്ഥാനത്ത് നഷ്ടമായത് നാല് കോടിയിലധികം രൂപ. തട്ടിപ്പ് വാട്‌സ്ആപ്പ് ടെലിഗ്രാം ഉൾപ്പെടെയുള്ള നവമാധ്യമങ്ങൾ ഉപയോഗിച്ച്. ( 4 crore lost in 4 days cyber fraud )

സംസ്ഥാനത്ത് ഓൺലൈൻ തട്ടിപ്പിന് ഇരയാകുന്നവരുടെ എണ്ണത്തിൽ വൻ വർധനവ്.
കഴിഞ്ഞ നാല് ദിവസത്തിനിടെ സംസ്ഥാനത്ത് നാല് കോടി രൂപയിൽ അധികമാണ് തട്ടിപ്പുകൾ കൊണ്ട് പോയത്. വിവിധ തട്ടിപ്പുകളിൽ സൈബർ പോലീസ് മാത്രം രജിസ്റ്റർ ചെയ്ത് 10 എഫ്‌ഐആറുൾ. തിരുവനന്തപുരം തൃശൂർ ജില്ലകളിൽ മൂന്നും പാലക്കാട് വയനാട് ജില്ലകളിൽ രണ്ടു വീതം എഫ്‌ഐആറുകളാണ് രജിസ്റ്റർ ചെയ്തത്.

വാട്‌സ്ആപ്പ് ടെലിഗ്രാം അക്കൗണ്ടുകൾ വഴിയാണ് ഭൂരിഭാഗം തട്ടിപ്പുകളും. തട്ടിപ്പിനിയാക്കുന്നവരിൽ ഭൂരിഭാഗവും ഉന്നത വിദ്യാഭ്യാസം ഉള്ളവരാണ്.തട്ടിപ്പുകൾ ആവർത്തിക്കുമ്പോഴും കേസെടുക്കുന്നതിനപ്പുറമുള്ള നടപടികളിലേക്ക് സാധിക്കാത്ത അവസ്ഥയിലാണ് പൊലീസ്.ദിവസങ്ങളിൽ സൈബർ തട്ടിപ്പ് കേസുകൾ ഇനിയും വരുമെന്നാണ് സൈബർ വിദഗ്ധരുടെ നിഗമനം.

Leave a comment

Your email address will not be published. Required fields are marked *