April 26, 2025
  • April 26, 2025
Breaking News
  • Home
  • Uncategorized
  • കോണ്‍ഗ്രസ് അധികാരത്തില്‍ വരികയുമില്ല, പൗരത്വ ഭേദഗതി നിയമം റദ്ദാക്കുകയുമില്ല; സിഎഎ അസാധുവാക്കുമെന്ന ചിദംബരത്തിന്റെ പ്രസ്താവനയ്‌ക്കെതിരെ ആഞ്ഞടിച്ച്‌ അമിത് ഷാ

കോണ്‍ഗ്രസ് അധികാരത്തില്‍ വരികയുമില്ല, പൗരത്വ ഭേദഗതി നിയമം റദ്ദാക്കുകയുമില്ല; സിഎഎ അസാധുവാക്കുമെന്ന ചിദംബരത്തിന്റെ പ്രസ്താവനയ്‌ക്കെതിരെ ആഞ്ഞടിച്ച്‌ അമിത് ഷാ

By editor on April 23, 2024
0 74 Views
Share

 

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ പൗരത്വ ഭേദഗതി നിയമവും ക്രിമിനല്‍ നിയമങ്ങളും അസാധുവാക്കുമെന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരത്തിന്റെ പ്രസ്താവനയ്‌ക്കെതിരെ ആഞ്ഞടിച്ച്‌ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ.

കോണ്‍ഗ്രസ് ഒരിക്കലും അധികാരത്തില്‍ വരാൻ പോകുന്നില്ലെന്നും, പൊതുജനക്ഷേമത്തിനായി നടപ്പാക്കിയ നിയമങ്ങള്‍ ഒരു കാരണവശാലും റദ്ദാക്കിലെന്നും അമിത് ഷാ പറഞ്ഞു.

 

കോണ്‍ഗ്രസ് എല്ലാക്കാലത്തും പ്രീണനത്തിന്റെ പാതയാണ് പിന്തുടരുന്നതെന്നും, ആദ്യഘട്ട വോട്ടെടുപ്പോടെ തങ്ങള്‍ പരാജയത്തിലേക്ക് നീങ്ങുകയാണെന്ന് മനസിലാക്കിയ പ്രതിപക്ഷ പാർട്ടികള്‍ ആകെ പരിഭ്രാന്തിയിലായിരിക്കുകയാണെന്നും അമിത് ഷാ പരിഹസിച്ചു. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് സിഎഎ റദ്ദാക്കുമെന്ന അവകാശവാദം ചിദംബരം ഉന്നയിച്ചത്. കോണ്‍ഗ്രസിന്റെ പ്രകടനപത്രികയില്‍ ഈ വാഗ്ദാനം ഉള്‍പ്പെടുത്തിയിട്ടില്ലെങ്കിലും, സ്ഥലപരിമിതി മൂലം പത്രികയില്‍ ഈ വാഗ്ദാനം ഉള്‍പ്പെടുത്താൻ കഴിഞ്ഞില്ലെന്നാണ് ചിദംബരം അവകാശപ്പെട്ടത്.

 

ഇതിനെതിരെ ആയിരുന്നു അമിത് ഷായുടെ വിമർശനം. ” ഭരണഘടനയുടെ അടിസ്ഥാനതത്വങ്ങളെയാണ് സിഎഎ പ്രതിനിധീകരിക്കുന്നത്. ഈ നിയമങ്ങള്‍ ഇല്ലാതാക്കുന്നതിനെക്കുറിച്ച്‌ സംസാരിക്കുമ്ബോള്‍ രാജ്യത്തെയാണ് ചിദംബരം അപമാനിക്കുന്നത്. ഈ രാജ്യത്തിന്റെ നിയമമാണത്. മതപരമായ പീഡനം അനുഭവിച്ച്‌ ഇന്ത്യയിലെത്തുന്ന സഹോദരങ്ങള്‍ക്ക് പൗരത്വം നല്‍കേണ്ടതില്ല എന്നാണ് കോണ്‍ഗ്രസ് ആഗ്രഹിക്കുന്നതെന്നും” അമിത് ഷാ വിമർശിച്ചു.

 

ഛത്തീസ്ഗഡില്‍ സുരക്ഷാ സേന നടത്തിയ ഓപ്പറേഷനെ കുറിച്ചും അദ്ദേഹം സംസാരിച്ചു. ” ആയുധം ഉപേക്ഷിക്കാൻ കമ്യൂണിസ്റ്റ് ഭീകരർ ഇനിയും തയ്യാറായില്ലെങ്കില്‍ ഗുരുതരമായ പ്രത്യാഘാതം നേരിടേണ്ടി വരും. കമ്യൂണിസ്റ്റ് ഭീകരവാദം തുടച്ചുനീക്കിയ ഇടങ്ങളില്‍ വികസനം സാധ്യമായിരിക്കുകയാണ്. ബാക്കിയുള്ള കമ്യൂണിസ്റ്റ് ഭീകരരോട് കൂടി കീഴടങ്ങാൻ ആവശ്യപ്പെടുകയാണ്. ഞങ്ങള്‍ നിങ്ങളെ പുനരധിവസിപ്പിക്കാനുള്ള എല്ലാ സഹായവും ചെയ്ത് നല്‍കും. അല്ലാത്ത പക്ഷം പോരാടാൻ തന്നെയാണ് തീരുമാനമെന്നും” അമിത് ഷാ വ്യക്തമാക്കി.

Leave a comment

Your email address will not be published. Required fields are marked *