April 26, 2025
  • April 26, 2025
Breaking News
  • Home
  • Uncategorized
  • വാഗ്ഭടാനന്ദഗുരു ജൻമദിനാഘോഷവും പുരസ്ക്കാര സമർപ്പണവും 27 ന്.

വാഗ്ഭടാനന്ദഗുരു ജൻമദിനാഘോഷവും പുരസ്ക്കാര സമർപ്പണവും 27 ന്.

By editor on April 25, 2024
0 94 Views
Share

വാഗ്ഭടാനന്ദഗുരു

ജൻമദിനാഘോഷവും പുരസ്ക്കാര സമർപ്പണവും 27 ന്.

വാഗ്ഭടാനന്ദഗുരുവിൻ്റെ 129-ാമത് ജൻമദിനാഘോഷങ്ങളുടെ ഭാഗമായി ബഹുമുഖ പ്രതിഭകൾക്ക് പുരസ്ക്കാര സമർപ്പണവും, പുസ്തക പ്രകാശനവും നടക്കും.

ഏപ്രിൽ 27 ന് വൈ:3 മണിക്ക് തിരുവനവനന്തപുരം കുളത്തൂർ കോലത്തുകരക്ഷേത്രാങ്കണത്തിൽ നടക്കുന്ന പരിപാടി ഭക്ഷ്യമന്ത്രി അഡ്വ. ജി.ആർ. അനിൽകുമാർ ഉദ്ഘാടനം ചെയ്യും. മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രൻ എം എൽ എ മുഖ്യഭാഷണം നടത്തം ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടരി ഗുരുരത്നം ജ്ഞാനതപസ്വി പുരസ്ക്കാര സമർപ്പണം നടത്തും.

ഗുരു സന്യാസി സുഖകാശ സരസ്വതി (ജ്ഞാനസാഗര പുരസ്ക്കാരം) ചാലക്കര പുരുഷു (മാധ്യമ പുരസ്ക്കാരം) രവീന്ദ്രൻ പൊയിലൂർ ( ശ്രീ നാരായണീയ സാംസ്ക്കാരിക പ്രവർത്തകൻ) സജിത് നാരായണൻ (ശ്രീ നാരായണീയ ദർശന സംഘാടകൻ) രാജേഷ് അലങ്കാർ ( ശ്രീ നാരായണിയ പ്രചാരകൻ) സിബിൻഹരിദാസ് (കഥാകാരൻ) ചിലക്കൂർ മഠം സുദർശനൻ വൈദ്യൻ (വൈദ്യ തിലകം)

എന്നിവരാണ് പുരസ്ക്കാര ജേതാക്കൾ .

Leave a comment

Your email address will not be published. Required fields are marked *