April 26, 2025
  • April 26, 2025
Breaking News
  • Home
  • Uncategorized
  • വിവേകാനന്ദപ്പാറയിലെ 45 മണിക്കൂർ ധ്യാനം ഇന്ന് അവസാനിക്കും; മോദി വാരണാസിയിലേക്ക് തിരിക്കും 24 Web Desk

വിവേകാനന്ദപ്പാറയിലെ 45 മണിക്കൂർ ധ്യാനം ഇന്ന് അവസാനിക്കും; മോദി വാരണാസിയിലേക്ക് തിരിക്കും 24 Web Desk

By editor on June 1, 2024
0 84 Views
Share

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കന്യാകുമാരിയിലെ 45 മണിക്കൂർ ധ്യാനം ഇന്ന് അവസാനിക്കും. വൈകീട്ട് മൂന്നരയ്ക്ക് ധ്യാനം അവസാനിപ്പിക്കുന്ന മോദി കന്യാകുമാരിയിൽ നിന്ന് ഹെലികോപ്റ്റർ മാർഗം തിരുവനന്തപുരത്തെക്ക് തിരിക്കും.അവിടെനിന്ന് സ്വന്തം മണ്ഡലമായ വാരണാസിയിലേക്ക് തിരിക്കുക.

അവസാനഘട്ട വോട്ടെടുപ്പ് നടക്കാനിരിക്കെ പ്രധാനമന്ത്രി ധ്യാനത്തിന് പോയി കാമറകളിൽ പകർത്തി പ്രക്ഷേപണം ചെയ്തതിനെ വിമർശിച്ച് കോൺഗ്രസ് അടക്കം പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തിയിരുന്നു.
നിശബ്ദ പ്രചാരണ ദിവസം വാർത്താ തലക്കെട്ടുകളിൽ നിറയാനുള്ള നീക്കമാണിതെന്നും കോൺഗ്രസിൻ്റേതടക്കം പരാതികളിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ അടിയന്തരമായി ഇടപെടണമെന്നും കോൺ​ഗ്രസ് ആവശ്യപ്പെട്ടു. ധ്യാനം റിപ്പോർട്ട് ചെയ്യുന്നതിൽ നിന്ന് മാധ്യമങ്ങളെ വിലക്കണമെന്നും കോൺഗ്രസ് പറഞ്ഞു. മോദിയുടെ ധ്യാനത്തെ പരിഹസിക്കുന്ന കാർട്ടൂൺ ടിഎംസി നേതാവ് മഹുവ മൊയ്ത്ര പങ്കുവെച്ചു.

2000ത്തിലധികം പൊലീസാണ് പ്രധാനമന്ത്രിയ്ക്ക് സുരക്ഷ ഒരുക്കുന്നത്. അവധിക്കാലമായതിനാല്‍ തന്നെ കന്യാകുമാരിയിലേക്ക് സന്ദര്‍ശകരുടെ തിരക്കുണ്ടെങ്കിലും ഇവരെ നിലവില്‍ വിവേകാനന്ദപ്പാറയിലേക്ക് കടത്തിവിടുന്നില്ല.

Leave a comment

Your email address will not be published. Required fields are marked *