April 21, 2025
  • April 21, 2025
Breaking News
  • Home
  • Uncategorized
  • മരണാനന്തര സഹായധനം നൽകിയില്ല , അവകാശിക്ക് 71,000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ കോടതി.

മരണാനന്തര സഹായധനം നൽകിയില്ല , അവകാശിക്ക് 71,000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ കോടതി.

By on July 22, 2024 0 189 Views
Share

 

A palm

കൊച്ചി: അവിവാഹിതനായ സഹോദരൻറെ മരണാനന്തര ധനസഹായം നൽകാത്ത സാധുജന സംഘത്തിൻ്റെ നടപടി സേവനത്തിലെ ന്യൂനതയും അധാർമികമായ വ്യാപാര രീതിയുമാണെന്ന് എറണാകുളം ജില്ല ഉപഭോക്‌തൃ തർക്ക പരിഹാര കോടതി.

സാധുജന സംഘത്തിന്റെ നിയമാവലിയിലെ വ്യവസ്ഥകൾ ലംഘിച്ച നടപടി ചോദ്യം ചെയ്തു സമർപ്പിച്ച പരാതിയിലാണ് കോടതിയുടെ ഉത്തരവ്.

എറണാകുളം ഇടക്കൊച്ചി സ്വദേശികളായ മേരി ബോണിഫസ് , ഭർത്താവ് പി.ടി. ബോണിഫസ് എന്നിവർ, ചേർന്ന്എറണാകുളം, തോപ്പുംപടിയിലെ വിശുദ്ധ ഔസേപ്പിൻ സാധുജന സംഘത്തിനെതിരെ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.

15 വർഷമായി സാധാരണ അംഗങ്ങളാണ് ഇരുവരും. 8000/- രൂപ അടവാക്കി സാധു സംഘത്തിന്റെ 800 ഷെയറുകൾ 2018 മുതൽ ഇരുവരും എടുത്തിരുന്നു. സംഘത്തിൻറെ നിയമാവലി പ്രകാരം 15 ശതമാനം വാർഷിക ഡിവിഡന്റിനും ഇവർക്ക് അവകാശമുണ്ട്. സംഘം മുൻ സെക്രട്ടറിയുടെ കാലയളവിൽ പ്രതിവാര വരിസംഖ്യ അടയ്ക്കുന്നതിൽ നിന്നും ഇവരെ ഒഴിവാക്കുകയും ചെയ്തു. മേരി ബോണിഫസിന്റെ അവിവാഹിതനായ സഹോദരൻ മരണപ്പെടുകയും ധനസഹായ അപേക്ഷ സംഘം നിരാകരിക്കുകയും ചെയ്തു. സംഘത്തിൻ്റെ നിയമാവലി പ്രകാരം 15,000 രൂപ നൽകണമെന്ന് നിബന്ധനയുണ്ട്. മരണാനന്തര സഹായം നൽകാത്ത സംഘത്തിന് നടപടി സേവനത്തിലെ ന്യൂനതയാണെന്ന് പരാതിപ്പെട്ടാണ് കോടതിയെ സമീപിച്ചത്.

“അവിവാഹിതനായ സഹോദരൻ അപ്രതീക്ഷിതമായ മരിച്ചപ്പോൾ നിയമാവലി പ്രകാരമുള്ള മരണാനന്തര ധനസഹായം സംഘം നൽകിയില്ല എന്നത് ചട്ടവിരുദ്ധം മാത്രമല്ല സംഘത്തിൻ്റെ അടിസ്ഥാന ലക്ഷ്യത്തിൻ്റെ തന്നെ നിരാസവും കുടുംബാംഗങ്ങളോട് കാണിച്ചത് അനീതി യുമാണെന്ന് ഡി ബി ബിനു പ്രസിഡണ്ടും വി. രാമചന്ദ്രൻ, ടി.എൻ.ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ ബെഞ്ച് നിരീക്ഷിച്ചു.

സംഘത്തിൻറെ നിബന്ധനകൾ പ്രകാരം ലഭിക്കേണ്ട 31,000 രൂപ പലിശ സഹിതവും , നഷ്ടപരിഹാരം കോടതി ചെലവ് ഇനങ്ങളിൽ 40,000/- രൂപയും 45 ദിവസത്തിനകം പരാതിക്കാർക്ക് നൽകാൻ എതിർകക്ഷിക്ക് കോടതി നിർദേശം നൽകി.

പരാതിക്കാർക്ക് വേണ്ടി അഡ്വ. സിബിൻ വർഗീസ് ഹാജരായി

Leave a comment

Your email address will not be published. Required fields are marked *