April 25, 2025
  • April 25, 2025
Breaking News
  • Home
  • Uncategorized
  • ശ്രീനാരായണ ഗുരു ജയന്തി ആഘോഷം തലശ്ശേരി യിൽ ജവഹർ കൾച്ചറൽ ഫോറം – തലശ്ശേരിയുടെ ആഭിമുഖ്യത്തിൽ നടത്തി

ശ്രീനാരായണ ഗുരു ജയന്തി ആഘോഷം തലശ്ശേരി യിൽ ജവഹർ കൾച്ചറൽ ഫോറം – തലശ്ശേരിയുടെ ആഭിമുഖ്യത്തിൽ നടത്തി

By on August 20, 2024 0 94 Views
Share

കെ. ശിവദാസൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഗുരുദേവൻ്റെ അനുസ്മരണം സമ്മേളനം
റവ. ഫാദർ ജി.എസ്. പ്രാൻസിസ് ഉദ്ഘാടനം ചെയ്തു.നാരായണ ഗുരു സ്വാമിയുടെ ആദർശങ്ങൾക്ക് കൂടുതൽ പ്രസക്തിയേറിയ കാലഘട്ടമാണിതെന്നു രാജ്യത്തിലുടനീളം നടക്കുന്ന സംഭവ വികാസങ്ങൾ അനുസ്മരിച്ചു കൊണ്ടു റവ ഫാദർ ജി.എസ് പ്രാൻസിസ് പ്രസംഗിച്ചു. ജാതി – മത – ചിന്തകൾക്കും മദ്യം -മയക്ക് മരുന്നു തുടങ്ങിയ സാമൂഹ്യ തിന്മകൾക്കെതിരെയുമുള്ള ഗുരുദേവൻ്റെ ആഹ്വാനവും തുടർ പ്രവർത്തനങ്ങളും ഏറ്റെടുക്കാൻ പുതു തലമുറ രംഗത്ത് വരണമെന്നും റവ ഫാദർ ജി.എസ് പ്രാൻസിസ് ആഹ്വാനം ചെയ്തു.കെ. മുസ്തഫ സ്വാഗതവും തച്ചോളി അനിൽ നന്ദിയും പറഞ്ഞ പരിപാടിയിൽ എം.വി. സതീശൻ, ടി എം സുധാകരൻ ,കബീർ ഇബ്രാഹിം, നടമ്മൽ രാജൻ കെ.പി. രൻ ജിത്ത് കുമാർ സുബൈർ കെട്ടിനകംതുടങ്ങിയവർ പ്രസംഗിച്ചു
പായസ വിതരണവും നടത്തി.

Leave a comment

Your email address will not be published. Required fields are marked *