June 6, 2025
  • June 6, 2025
Breaking News
  • Home
  • Uncategorized
  • സാമൂഹിക സന്നദ്ധസേന ഡയറക്ടറേറ്റിൻ്റെ ‘സന്നദ്ധസേന’ ആപ്ലിക്കേഷൻ സജ്ജമായി. ബഹു. കേരള മുഖ്യമന്ത്രി ശ്രീ.പിണറായി വിജയൻ സന്നദ്ധസേന (sannadhasena) മൊബൈൽ ആപ്പ് ഇന്നലെ പുറത്തിറക്കി.

സാമൂഹിക സന്നദ്ധസേന ഡയറക്ടറേറ്റിൻ്റെ ‘സന്നദ്ധസേന’ ആപ്ലിക്കേഷൻ സജ്ജമായി. ബഹു. കേരള മുഖ്യമന്ത്രി ശ്രീ.പിണറായി വിജയൻ സന്നദ്ധസേന (sannadhasena) മൊബൈൽ ആപ്പ് ഇന്നലെ പുറത്തിറക്കി.

By on August 21, 2024 0 218 Views
Share

സന്നദ്ധപ്രവർത്തകർക്ക് രജിസ്റ്റർ ചെയ്യുന്നതിനും പരിപാടികളുടെയും പരിശീലനങ്ങളുടെയും വിവരങ്ങൾ കൃത്യമായി അറിയുന്നതിനും ദുരന്ത സാഹചര്യങ്ങളിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും ഉതകുന്നതാണ് ഈ മൊബൈൽ ആപ്പ്. ഇതുവഴി കേരളത്തിൽ അങ്ങോളമിങ്ങോളം ഉള്ള സന്നദ്ധ പ്രവർത്തകരുടെ കൂട്ടായ്‌മ രൂപീകരിക്കുവാനും മികച്ച പ്രവർത്തനങ്ങളെ അംഗീകരിക്കുവാനും സാധിക്കും. ദുരന്തസാഹചര്യങ്ങളെ നേരിടുന്നതിനുള്ള തയ്യാറെടുപ്പ്, രക്തദാനം, പാലിയേറ്റീവ് പരിചരണം എന്നിവയിലൂടെ സന്നദ്ധസേന ഡയറക്ടറേറ്റിൻ്റെ പ്രവർത്തനങ്ങളിൽ ഏർപ്പെടാനും അതിലൂടെ സോഷ്യൽ ക്രെഡിറ്റ് പോയിന്റുകൾ ആർജ്ജിക്കുവാനും കഴിയും.

രാജ്യത്താദ്യമായി സന്നദ്ധ പ്രവർത്തകർക്കായി ഒരു വകുപ്പ് രൂപീകരിച്ചത് കേരളത്തിലാണ്.

മൊബൈൽ ആപ്പ് വരുന്നതോടെ വോളന്റീയർമാരുടെ പ്രവർത്തനങ്ങൾക്ക് സോഷ്യൽ ക്രെഡിറ്റ് സംവിധാനത്തിലൂടെ അംഗീകാരം നൽകുന്ന ആദ്യ സംസ്ഥാനമാകുകയാണ് കേരളം. സന്നദ്ധസേന മൊബൈൽ ആപ്പ് എല്ലാവരും ഡൗൺലോഡ്‌ ചെയ്‌ത്‌ സർക്കാരിന്റെ ഈ ഉദ്യമത്തിൽ പങ്കാളികളാവുക.

Leave a comment

Your email address will not be published. Required fields are marked *