April 22, 2025
  • April 22, 2025
Breaking News
  • Home
  • Uncategorized
  • മാധ്യമധർമ്മം കാത്ത് സൂക്ഷിക്കുന്നതിൽ കേരളത്തിലെ മാധ്യമങ്ങൾ മുന്നിൽ…

മാധ്യമധർമ്മം കാത്ത് സൂക്ഷിക്കുന്നതിൽ കേരളത്തിലെ മാധ്യമങ്ങൾ മുന്നിൽ…

By on October 30, 2024 0 33 Views
Share

ഐ ഷിഹാബുദീൻ,, കായംകുളം :ദേശീയ മാധ്യമങ്ങൾക്ക് പലതിനും നിഷ്പക്ഷത കാത്ത് സൂക്ഷിക്കാൻ കഴിയുന്നില്ലെന്നും എന്നാൽ കേരളത്തിലെ കേരളത്തിലെ മാധ്യമങ്ങൾ വിത്യസ്തമാണെന്നും കോൺഗ്രസ്‌ എസ്‌ സംസ്ഥാന ജനറൽ സെക്രട്ടറി ഐ ഷിഹാബുദീൻ അഭിപ്രായപെട്ടു. ദേശാഭിമാനി പത്രത്തിന്റെ വാർഷിക വരിയിൽ പങ്ക്ചേർന്നു സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേശീയ മാധ്യമങ്ങളെക്കാൾ പരസ്യവരുമാനത്തിലും കേരളത്തിലെ അച്ചടി മാധ്യമങ്ങൾ മുന്നിലാണ് ജനാതിപത്യത്തിന്റെ കാവലാളാകാൻ മാധ്യമങ്ങൾക്ക് സാധിക്കുന്നുണ്ട്. എന്നാൽ അച്ചടി മാധ്യമങ്ങൾ വരും നാളുകളിൽ വലിയ പ്രതിസന്ധിയെയാണ് ആഭിമുഖീകരിക്കാൻ പോകുന്നത്. കാരണം മലയാളം വായിക്കാൻ അറിയാത്ത ഒരു തലമുറയാണ് ഇവിടെ വളർന്നു വരുന്നത്, അവർ പത്രം വായിക്കുമെന്ന് വിശ്വസിക്കാനാവില്ല. പുതിയ സാങ്കേതികവിദ്യകൾ പ്രയോജനപെടുത്തി വെബ്സൈറ്റകളും, ബ്ലോഗുകളും കൂടുതലായി ഉണ്ടാവ ണമെന്നും സാമൂഹ മാധ്യമങ്ങളുടെ പ്രസക്തി വർധിച്ചു വരുകയാണെന്നും അദ്ദേഹം പറഞ്ഞു, സി പി എം നേതാക്കളായ ജബ്ബാർ, മനാഫ് എന്നിവരിൽനിന്ന് ഷിഹാബുദ്ദീൻ പത്രം സ്വീകരിച്ചു.

Leave a comment

Your email address will not be published. Required fields are marked *