April 21, 2025
  • April 21, 2025
Breaking News
  • Home
  • Uncategorized
  • ‘വയനാടിന്റെ പേരിൽ വ്യാജ പ്രചരണം നടത്തിയവർ മാപ്പ് പറയണം’; കെ സുരേന്ദ്രൻ

‘വയനാടിന്റെ പേരിൽ വ്യാജ പ്രചരണം നടത്തിയവർ മാപ്പ് പറയണം’; കെ സുരേന്ദ്രൻ

By on November 30, 2024 0 80 Views
Share

K surendran

വയനാട്ടിൽ പുനരധിവാസം മുടങ്ങിയത് പിണറായി സർക്കാരിന്റെ പിടിപ്പുകേടു കൊണ്ടാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഹൈക്കോടതിയിൽ കേന്ദ്രം സമർപ്പിച്ച രേഖകൾ പിണറായി സർക്കാരിന്റെ മുഖത്തേറ്റ പ്രഹരമാണ്. തെരഞ്ഞെടുപ്പ് നേട്ടത്തിന് വേണ്ടി വയനാട് ദുരന്തത്തെ ഉപയോഗിച്ച സർക്കാരും പ്രതിപക്ഷവും ജനങ്ങളെ വഞ്ചിക്കുകയാണ് ചെയ്തത്.

കേന്ദ്രം നൽകിയ 860 കോടി രൂപ ട്രഷറിയിൽ ഉണ്ടായിട്ടും ദുരിതബാധിതർക്ക് വാടക കൊടുക്കാനുള്ള പണം പോലും പിണറായി സർക്കാർ നൽകിയില്ലെന്നും അദ്ദേഹം പറഞ്ഞു. വയനാട് ദുരന്തനിവാരണത്തിന് കേന്ദ്ര അവഗണന നേരിട്ടുവെന്നത് വ്യാജപ്രചരണമാണെന്ന് തെളിഞ്ഞ സാഹചര്യത്തിൽ സംസ്ഥാന സർക്കാർ പരസ്യമായി മാപ്പ് പറയണമെന്നും കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു.

കേരളം കേന്ദ്രത്തിനോട് ആവശ്യപ്പട്ട അടിയന്തര ധനസഹായമായ 214 കോടിയിൽ 150 കോടി രൂപ അനുവദിച്ചതും എസ്ഡിആർഎഫ് ഫണ്ടിൽ നിന്നും പകുതി തുക വയനാടിന് വേണ്ടി നീക്കിവെക്കാൻ അനുവദിച്ചതും സർക്കാർ മറച്ചുവെച്ചു.

എയർ ലിഫ്റ്റിങ്ങ്, അവിശിഷ്ടങ്ങൾ നീക്കൽ തുടങ്ങിയ കാര്യങ്ങൾക്കും കേന്ദ്ര സർക്കാർ പണം അനുവദിച്ചിട്ടുണ്ട്. സംസ്ഥാനം നൽകിയ പിഡിഎൻഎ റിപ്പോർട്ട് പരിശോധിച്ച് വയനാടിന് അർഹമായ സഹായം കേന്ദ്രസർക്കാർ നൽകുമെന്നുറപ്പാണ്.

ഉപതിരഞ്ഞെടുപ്പ് ഫലം രണ്ട് മുന്നണികൾക്കുമുള്ള താക്കീതാണ്. ചേലക്കരയിൽ ഇടതുപക്ഷത്തിന് കുറഞ്ഞ വോട്ടുകൾ എൻഡിഎക്കാണ് ലഭിച്ചത്. വയനാട്ടിൽ പ്രിയങ്ക മത്സരിച്ചിട്ടും പോളിംഗ് കുറഞ്ഞത് കേരളത്തിൽ ചർച്ചയായില്ല. പാർട്ടിയെ തകർക്കാനുള്ള എല്ലാ ആസൂത്രിതമായ ശ്രമങ്ങളെയും ചെറുത്തു തോൽപ്പിക്കുമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

Leave a comment

Your email address will not be published. Required fields are marked *