April 23, 2025
  • April 23, 2025
Breaking News
  • Home
  • Uncategorized
  • സംഘാടക സമിതി ഓഫീസ് ഉത്ഘാടനം ചെയ്തു.

സംഘാടക സമിതി ഓഫീസ് ഉത്ഘാടനം ചെയ്തു.

By on December 24, 2024 0 91 Views
Share

മാഹി സ്പോർട്സ് ക്ലബ്ബ് ലൈബ്രറി & കലാസമിതിയുടെ ആഭിമുഖ്യത്തിൽ അഡ്വ: എ എൻ ഷംസീർ ബഹു : സ്പീക്കർ, കേരള നിയമസഭ മുഖ്യ രക്ഷാധികാരിയായി 2025 ഫെബ്രുവരി ആദ്യവാരത്തിൽ ആരംഭിക്കുന്ന നാൽപ്പത്തൊന്നാമത് അഖിലേന്ത്യാ സെവൻസ് ഫ്ലഡ് ലൈറ്റ് ഫുട്ബാൾ ടൂർണ്ണമെൻറിൻ്റെ സംഘാടക സമിതി ഓഫീസ് മാഹി സ്പോർട്സ് ക്ലബ്ബ് കെട്ടിടത്തിൽ മയ്യഴി മുനിസിപ്പാൽ കമ്മീഷണർ ശ്രീ. സതേന്ദർ സിംഗ് ഉത്ഘാടനം ചെയ്തു.

പൊതു സമൂഹത്തിൽ കായിക മേഖല എത്ര മാത്രം പ്രയോജനം ചെയ്യുമെന്നു ശ്രീ.സതേന്ദർ സിംഗ് അഭിപ്രായപ്പെട്ടു.

ടൂർണമെൻ്റ് കമ്മിറ്റി ചെയർമാൻ അനിൽ വിലങ്ങിൽ ആധ്യക്ഷത വഹിച്ചു.

ടൂർണ്ണമെൻ്റ് കമ്മറ്റി അംഗങ്ങളും സാംസ്കാരിക പ്രവർത്തകരുമായ
ശ്രീ. കെ.പി.നൗഷാദ് ശ്രീ.കെ.പി.സുനിൽകുമാർ എന്നിവർ ആശംസാ ഭാഷണം നടത്തി.

ടൂർണ്ണമെൻ്റ് കമ്മറ്റി കൺവീനർ ശ്രീ. അടിയേരി ജയരാജൻ സ്വാഗതവും ടൂർണ്ണമെൻ്റ് കോർഡിനേറ്റർ ശ്രീ. നികിലേഷ് കെ.സി. നന്ദിയും പറഞ്ഞു.

Leave a comment

Your email address will not be published. Required fields are marked *