April 24, 2025
  • April 24, 2025
Breaking News
  • Home
  • Uncategorized
  • കേരള ഹൈക്കോടതി റിട്ടയേ‌ർഡ് ജഡ്‌ജിയുടെ 90 ലക്ഷം രൂപ നഷ്‌ടമായി; തട്ടിപ്പ് ഓൺലൈൻ ട്രേഡിംഗ് എന്ന വ്യാജേന

കേരള ഹൈക്കോടതി റിട്ടയേ‌ർഡ് ജഡ്‌ജിയുടെ 90 ലക്ഷം രൂപ നഷ്‌ടമായി; തട്ടിപ്പ് ഓൺലൈൻ ട്രേഡിംഗ് എന്ന വ്യാജേന

By on January 17, 2025 0 54 Views
Share

highcourt
കൊച്ചി: ഓൺലൈൻ തട്ടിപ്പിൽ കുടുങ്ങി കേരള ഹൈക്കോടതി റിട്ടയേർഡ് ജസ്റ്റിസ് ശശിധരൻ നമ്പ്യാർ. 90 ലക്ഷം രൂപയാണ് അദ്ദേഹത്തിന് നഷ്ടമായത്. ഓൺലൈൻ ഷെയർ ട്രേഡിംഗിലൂടെ 850 ശതമാനം ലാഭം വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. ഡിസംബറിലാണ് സംഭവം നടന്നത്. ജഡ്ജിയുടെ പരാതിയിൽ രണ്ടുപേർക്കെതിരെ തൃപ്പൂണിത്തുറ ഹിൽ പാലസ് പൊലീസ് കേസെടുത്തിട്ടുണ്ട്.

ശശിധരൻ നമ്പ്യാരുടെ അനുമതിയില്ലാതെ മൊബൈൽ നമ്പർ ഒരു വാട്സാപ്പ്
ഷെയർ ട്രേഡിംഗ് ഗ്രൂപ്പിൽ കൂട്ടിച്ചേർത്തിരുന്നു. പിന്നീട് ഇതുവഴി ലാഭം വാഗ്ദാനം ചെയ്താണ് തട്ടിപ്പ്
നടത്തിയത്. പണം അയക്കാനുള ഒരു ലിങ്ക് ഗ്രൂപ്പിൽ പങ്കുവയ്ക്കുകയും ജഡ്ജി ഇതുവഴി പണം അയക്കുകയും ചെയ്തു. എന്നാൽ, ഘട്ടം ഘട്ടമായി ജഡ്ജിയുടെ അക്കൗണ്ടിൽ നിന്ന് 90 ലക്ഷം രൂപ ഇവർ
തട്ടിയെടുത്തുവെന്നാണ് കേസ്.

Leave a comment

Your email address will not be published. Required fields are marked *