April 22, 2025
  • April 22, 2025
Breaking News
  • Home
  • Uncategorized
  • 41 ദിവസത്തെ പൂജ നടത്തി ശിവലിംഗ പ്രതിഷ്ഠയോടെ അച്ഛനെ യോഗീശ്വരന്‍ ആക്കിയെടുക്കാനാണ് ആഗ്രഹിച്ചത്: സനന്ദന്‍

41 ദിവസത്തെ പൂജ നടത്തി ശിവലിംഗ പ്രതിഷ്ഠയോടെ അച്ഛനെ യോഗീശ്വരന്‍ ആക്കിയെടുക്കാനാണ് ആഗ്രഹിച്ചത്: സനന്ദന്‍

By on January 17, 2025 0 30 Views
Share

തിരുവനന്തപുരം: നെയ്യാറ്റിന്‍കര ഗോപന്‍ സ്വാമിയുടെ സമാധിയുമായി ബന്ധപ്പെട്ട് തെറ്റായ മൊഴി നല്‍കിയിട്ടില്ലെന്ന് മകന്‍ സനന്ദന്‍. മൊഴികളില്‍ വൈരുധ്യമില്ല. താന്‍ പറയുന്നത് പോലെയല്ല അനിയന്‍ പറയുക. അദ്ദേഹം പോറ്റിയാണ്. പൂജാ കര്‍മ്മങ്ങള്‍ ചേര്‍ത്തായിരിക്കും അനിയന്‍ പറഞ്ഞിട്ടുണ്ടാവുക. അല്ലാതെ തെറ്റായ മൊഴി നല്‍കിയിട്ടില്ലെന്നും സനന്ദന്‍ പറഞ്ഞു.

‘ഞങ്ങള്‍ സത്യസന്ധരാണ്. 41 ദിവസത്തെ പൂജയോട് കൂടി ശിവലിംഗ പ്രതിഷ്ഠയോടെ അച്ഛനെ യോഗീശ്വരന്‍ ആക്കിയെടുക്കാനാണ് ഞങ്ങള്‍ ആഗ്രഹിച്ചത്. ഇങ്ങനെയൊക്കെ ആയ സ്ഥിതിക്ക് എനിക്ക് ഒന്നും പറയാനില്ല’, സനന്ദന്‍ പറഞ്ഞു.

താന്‍ നടത്തിയ മുസ്ലിം വിരുദ്ധ പരാമര്‍ശത്തിലും സനന്ദന്‍ മാപ്പ് ചോദിച്ചു. പരാതിക്ക് പിന്നില്‍ മുസ്ലിം തീവ്രവാദികള്‍ എന്ന് വല്ലതും പറഞ്ഞിട്ടുണ്ടെങ്കില്‍ മാപ്പ് പറയുന്നുവെന്നും അപ്പോഴത്തെ ഒരു മനഃസ്ഥിതിയില്‍ പറഞ്ഞതാണെന്നുമാണ് സനന്ദന്‍ വിശദീകരിച്ചത്.

പരാതിയെ തുടര്‍ന്ന് പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഗോപന്‍സ്വാമിയുടെ സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് നടക്കും. മഹാ സമാധിയായി വലിയ ചടങ്ങുകളോടെ സംസ്‌കരിക്കാനാണ് കുടുംബത്തിന്റെ തീരുമാനം. വൈകിട്ട് മൂന്നിനും നാലിനും ഇടയിലാണ് സംസ്‌കാരം.

മൃതദേഹം സൂക്ഷിച്ചിരിക്കുന്ന നെയ്യാറ്റിന്‍കര ആശുപത്രിയില്‍ നിന്നും നാമജപഘോഷയാത്ര ആയിട്ടാണ് വീട്ടിലേക്ക് കൊണ്ടുവരിക. ഗോപന്‍സ്വാമി സമാധിയായെന്ന് കുടംബം പറയുന്ന അതേസ്ഥലത്ത് തന്നെയായിരിക്കും ‘മഹാസമാധി’ നടക്കുക.

Leave a comment

Your email address will not be published. Required fields are marked *