April 22, 2025
  • April 22, 2025
Breaking News
  • Home
  • Uncategorized
  • ലാഭവിഹിതം കുറഞ്ഞാലും സംസ്ഥാനത്ത് പാൽ വില വർധിപ്പിക്കില്ല’; മിൽമ ചെയർമാൻ കെ എസ് മണി

ലാഭവിഹിതം കുറഞ്ഞാലും സംസ്ഥാനത്ത് പാൽ വില വർധിപ്പിക്കില്ല’; മിൽമ ചെയർമാൻ കെ എസ് മണി

By on March 31, 2025 0 7 Views
Share

സംസ്ഥാനത്ത് പാൽ വില വർധിപ്പിക്കില്ലെന്ന് മിൽമ ചെയർമാൻ കെ എസ് മണി. ലാഭവിഹിതം കുറഞ്ഞാലും നിലവിൽ വിലവർധനവ് നിലവിൽ ആലോചനയിലില്ലെന്ന് കെഎസ് മണി. ഇത് മാർക്കറ്റിലേക്ക് കൂടുതൽ കടന്നു കയറാൻ മിൽമയ്ക്ക് അവസരം ഒരുക്കുമെന്ന് കെ എസ് മണി  പറ‍ഞ്ഞു.

കർണാടകയിൽ നിന്ന് എത്തിക്കുന്ന പാലിൻ്റെ വില വർധിച്ചത് ജനങ്ങളിൽ ആശങ്ക ഉണ്ടാക്കിയിരുന്നു. നാല് രൂപയാണ് കർണാടക പാലിന് വില കൂട്ടിയത്. പ്രതിദിനം ഒന്നരലക്ഷം ലിറ്റർ പാലാണ് മിൽമ കർണാടകത്തിൽ നിന്നും എത്തിക്കുന്നത്. ഉപയോഗത്തിന് അനുസരിച്ച് കേരളത്തിൽ പാൽ സംഭരണമില്ലെന്ന് കെ എസ് മണി പറ‍ഞ്ഞു. അതുകൊണ്ടുതന്നെ, കർണാടക പോലുള്ള സംസ്ഥാനങ്ങൾ വീണ്ടും വില കൂട്ടിയാൽ, സംസ്ഥാനത്തെ പാൽ വില വർധനവുമായി ബന്ധപ്പെട്ട് സർക്കാരുമായി ചർച്ച നടത്തുമെന്നും കെ.എസ് മണി പറഞ്ഞു.

 

കർഷകരുടെയും വിവിധ സംഘടനകളുടെയും മൃഗസംരക്ഷണ വകുപ്പിന്റെയും നിരന്തരമായ ആവശ്യങ്ങളെ തുടർന്നാണ് കർണാടകയിൽ പൽ വില വർധിപ്പിച്ചത്. ഈ പരിഷ്കരണത്തോടെ, നന്ദിനി പാലിന്റെ ഒരു ലിറ്റർ നീല പാക്കറ്റിന്റെ വില 44 രൂപയിൽ നിന്ന് 48 രൂപയായി ഉയരും. ഏപ്രിൽ ഒന്നുമുതലാണ് കർണാടകയിൽ പുതിയ പാൽവില പ്രാബല്യത്തിൽ വരും.

 


 

Leave a comment

Your email address will not be published. Required fields are marked *