April 20, 2025
  • April 20, 2025
Breaking News
  • Home
  • Uncategorized
  • ഏപ്രില്‍ ഒന്ന് എങ്ങനെ വിഡ്ഢിദിനമായി? രസകരമായ കഥ ഇതാണ്

ഏപ്രില്‍ ഒന്ന് എങ്ങനെ വിഡ്ഢിദിനമായി? രസകരമായ കഥ ഇതാണ്

By on April 1, 2025 0 11 Views
Share

april fool history

ഇന്ന് ഏപ്രില്‍ ഒന്ന്. ലോകവിഡ്ഢിദിനം. ലോകം മുഴുവന്‍ ഇന്ന് ഉച്ചക്ക് പന്ത്രണ്ട് മണിവരെ വിഡ്ഢിദിനം ആഘോഷിക്കുന്നു. നിരുപദ്രവകരമായ തമാശകളും കുസൃതികളുമൊക്കെയായാണ് വിഡ്ഢിദിനം ആഘോഷിക്കുന്നത്. (april fool history)

ബിസി 45ല്‍ ജൂലിയസ് സീസര്‍ ആരംഭിച്ച കലണ്ടര്‍ പ്രകാരം ഏപ്രില്‍ 1നായിരുന്നു പുതുവര്‍ഷത്തിന്റെ തുടക്കം. പിന്നീട് 1582ല്‍ പോപ്പ് ഗ്രിഗറി പതിമൂന്നാമന്‍ പുതിയ കലണ്ടറിന് തുടക്കമിട്ടു. ജൂലിയന്‍ കലണ്ടറില്‍ ചില മാറ്റങ്ങള്‍ വരുത്തിയാണ് ഗ്രിഗോറിയന്‍ കലണ്ടര്‍ നിലവില്‍ വന്നത്. പുതിയ കലണ്ടര്‍ പ്രകാരം പുതുവര്‍ഷാരംഭം ജനുവരി 1 ആയി. വാര്‍ത്താവിനിമയ ഉപാധികള്‍ ഏറെ പ്രചാരത്തിലില്ലാതിരുന്ന ആ കാലത്ത് പലരും ഈ മാറ്റം അറിഞ്ഞില്ല. ഏപ്രില്‍ 1ന് പുതുവര്‍ഷം ആഘോഷിക്കുന്നത് തുടര്‍ന്നവരെ പരിഹസിച്ച് പല കഥകളും തമാശകളും ഉണ്ടായി. ഇതാണ് ഏപ്രില്‍ ഒന്നിലെ വിഡ്ഢിദിനത്തിന്റെ ചരിത്രം എന്ന് ഒരുവിഭാഗം പറയുന്നു.

വിഡ്ഢിദിനത്തിന്റെ തുടക്കത്തെക്കുറിച്ച് പല കഥകളും ഉണ്ടെങ്കിലും ഏറെ പ്രചാരം കലണ്ടറിലെ മാറ്റവുമായി ബന്ധപ്പെട്ട കഥക്കാണ്. ലോകം മുഴുവന്‍ ഏപ്രില്‍ ഒന്നിന് ഉച്ചക്ക് പന്ത്രണ്ട് മണി വരെ ഈ ദിനം ആഘോഷിക്കുന്നു. വിവിധ രാജ്യങ്ങളില്‍ ഈ ദിനം പല പേരുകളില്‍ അറിയപ്പെടുന്നു. ഇംഗ്ലണ്ടില്‍ നൂഡി, ജര്‍മനിയില്‍ ഏപ്രിന ഫ്രാന്‍സില്‍ ഏപ്രില്‍ ഫിഷ് എന്നിങ്ങനെ. ബ്രിട്ടീഷുകാരുടെ വരവോടെയാണ് ഇന്ത്യയില്‍ ഈ ദിനം പ്രചാരത്തില്‍ വന്നത്. തമാശകളും കുസൃതികളുമായി മറ്റുള്ളവരെ മുറിവേല്‍പ്പിക്കാതെ ഈ ദിനം ആഘോഷിക്കുകയാണ് ലോകം.

Leave a comment

Your email address will not be published. Required fields are marked *