April 21, 2025
  • April 21, 2025
Breaking News
  • Home
  • Uncategorized
  • ഗുജറാത്തിൽ ഈസ്റ്റർ പ്രാർത്ഥന തടസപ്പെടുത്തി ബജ്റംഗ്ദൾ; അക്രമം മതപരിവർത്തനം ആരോപിച്ച്

ഗുജറാത്തിൽ ഈസ്റ്റർ പ്രാർത്ഥന തടസപ്പെടുത്തി ബജ്റംഗ്ദൾ; അക്രമം മതപരിവർത്തനം ആരോപിച്ച്

By on April 21, 2025 0 27 Views
Share

അഹമ്മദാബാദിൽ ബജ്റംഗ് ദൾ ഈസ്റ്റർ പ്രാർത്ഥന തടസപ്പെടുത്തിയെന്ന് പരാതി. പ്രൊട്ടസ്റ്റൻറ് വിഭാഗം നടത്തിയ പ്രാർത്ഥന യോഗത്തിനിടെയാണ് ബജ്റംഗ്ദൾ പ്രവർത്തകർ എത്തിയത്. മതപരിവർത്തനം ആരോപിച്ചാണ് അക്രമം. വടിയുമായി എത്തിയ സംഘം പ്രാർത്ഥന തടസപ്പെടുത്തുകയായിരുന്നു. ഞായറാഴ്ച രാവിലെ നൂറോളം ക്രിസ്ത്യാനികൾ ഹാളിനുള്ളിൽ ഈസ്റ്റർ പരിപാടിയിൽ പങ്കെടുക്കുന്നതിനിടെയാണ് സംഭവം നടന്നത്.

മതപരിവര്‍ത്തനമാണ് എന്ന് സംശയിച്ചാണ് പ്രവര്‍ത്തകര്‍ എത്തിയത്. പ്രാര്‍ഥന പൂര്‍ണമായി തടസപ്പെടുത്തുകയായിരുന്നു. പിന്നീട് പൊലീസ് എത്തിയാണ് പ്രവര്‍ത്തകരെ ഇവിടെ നിന്ന് നീക്കിയത്. ഇരു വിഭാഗത്തില്‍ നിന്നും പരാതി ലഭിച്ചതായി പൊലീസ് പറഞ്ഞു. സംഭവത്തെിൽ 10 പേർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അന്വേഷണം നടക്കുന്നുണ്ടെന്നും അഹമ്മദാബാദ് പൊലീസ്

Leave a comment

Your email address will not be published. Required fields are marked *