April 25, 2025
  • April 25, 2025
Breaking News
  • Home
  • Uncategorized
  • *ബ്രണ്ണൻ കോളജ് ഓഫ് ടീച്ചർ എജുക്കേഷനിൽ അനുവദിക്കപ്പെട്ട ഉർദു ബി എഡ് ഉടൻ തുടങ്ങണം

*ബ്രണ്ണൻ കോളജ് ഓഫ് ടീച്ചർ എജുക്കേഷനിൽ അനുവദിക്കപ്പെട്ട ഉർദു ബി എഡ് ഉടൻ തുടങ്ങണം

By editor on June 15, 2024
0 96 Views
Share

തലശ്ശേരി: നിരന്തരമായ ആവശ്യത്തെ തുടർന്ന് തലശ്ശേരി ഗവ.ബ്രണ്ണൻ കോളജ് ഓഫ് ടീച്ചർ എജുക്കേഷനിൽ കഴിഞ്ഞ വർഷം അനുമതി ലഭിച്ച ഉർദു ബി എഡ് കോഴ്സ് പ്രവേശനം ആരംഭിക്കൂന്നതിലുള്ള കാലവിളംഭം ഒഴിവാക്കി പഠനം ഈ അദ്ധ്യയന വർഷം തന്നെ തുടങ്ങാനുള്ള സംവിധാനമുണ്ടാവണമെന്ന് തലശ്ശേരി മുസ് ലിം അസോസിയേഷൻ ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു. വൈസ് പ്രസിഡന്റ് സി ടി കെ ഹസൻകുട്ടിയുടെ അദ്ധ്യക്ഷതയിൽ കുട്ടിയമ്മു സാഹിബ് ലൈബ്രറിയീൽ ചേർന്ന യോഗം ജൂൺ 18ന് രാവിലെ 11 മണിക്ക് പാരിസ് പ്രസിഡൻസിയിൽ ടി എം.എ അംഗങ്ങളുടെയും അനുഭാവികളുടെയും *ഈദ് സംഗമം* സംഘടിപ്പിക്കും. ഇതിനാവശ്യമകയ സൗകര്യങ്ങളൊരുക്കാൻ സി കെ പി റഈസ്, എ കെ ഇബ്രാഹീം, എ പി അബ്ദുൽ റഹീം ഏന്നീവരടങ്ങിയ ഉപസമിതി രൂപീകരീച്ചു. വിദ്യാഭ്യാസ സാംസ്കാരിക പ്രവൽത്തകനായിരുന്ന സി പീ നൂറുൽ അമീൻറെ ദേഹ വിയോഗത്തിൽ അനുശോചിച്ചു.
ജനറൽ സെക്രട്ടറി കെ പി മുഹമ്മദ് റഫീഖ് സ്വാഗതം പറഞ്ഞു. സി ടി ഖാലിദ്,കെ എം അബ്ദുൽറഹീം, എ പി റഹീം, വി കെ മമ്മൂട്ടി, അഡ്വ. ടി പി സാജിദ്, എ പി അഹ്മദ്, സി ഒ ടി ഫസൽ, എ കെ ഇബ്രാഹീം,എം പി മൂഹമ്മദലി, പി എം അബ്ദുൽ ബശീർ, എ പി ശുഹൈഫ്, എ കെ നൗഷാദ്, സി ഒ ടി ഹാശിം, പള്ളക്കൻ ഹാശിം, അഡ്വ. പി വി സൈനുദ്ദീൻ പങ്കെടുത്തു.

Leave a comment

Your email address will not be published. Required fields are marked *