June 7, 2025
  • June 7, 2025
Breaking News
  • Home
  • Uncategorized
  • ‘പൊലീസ് പിടികൂടും മുൻപ് ജീവനൊടുക്കാൻ തീരുമാനിച്ചതായിരുന്നു’; വെടിവെപ്പ് കേസില്‍ വനിതാ ഡോക്ടര്‍

‘പൊലീസ് പിടികൂടും മുൻപ് ജീവനൊടുക്കാൻ തീരുമാനിച്ചതായിരുന്നു’; വെടിവെപ്പ് കേസില്‍ വനിതാ ഡോക്ടര്‍

By on August 3, 2024 0 119 Views
Share

തിരുവനന്തപുരം: നാഷനൽ ഹെൽത്ത് മിഷൻ ഉദ്യോഗസ്ഥ ഷിനിയെ വെടിവെച്ച് പരിക്കേല്‍പ്പിച്ച സംഭവത്തില്‍ വെളിപ്പെടുത്തലുമായി പ്രതിയായ വനിതാ ഡോക്ടർ. പൊലീസ് തന്നെ അറസ്റ്റ് ചെയ്യാന്‍ വരുന്നെന്ന് മനസിലായപ്പോള്‍ ജീവനൊടുക്കാൻ തയ്യാറെടുത്തുവെന്ന് ഡോക്ടര്‍ പൊലീസിനോട് പറഞ്ഞു

തന്നിലേക്ക് അന്വേഷണം എത്തുന്നില്ല എന്നും തനിക്കെതിരായ തെളിവുകള്‍ പൊലീസിന് ലഭിച്ചിട്ടില്ല എന്നുമുള്ള സൂചന വാര്‍ത്തകളില്‍ നിന്ന് ലഭിച്ചതോടെയാണ് വീണ്ടും ആശുപത്രി ഡ്യൂട്ടിക്ക് പോകാന്‍ തയ്യാറായത് എന്നും എന്നാല്‍ ഷിനിയുടെ ഭർത്താവ് സുജീത് വിളിച്ചതോടെ തന്റെ ആത്മവിശ്വാസം നഷ്ടപ്പെട്ടുവെന്നും ഡോക്ടര്‍ പറഞ്ഞു.

സുജീത് ആവർത്തിച്ച് നിരവധി തവണ ചോദിച്ചുവെങ്കിലും സംഭവത്തെക്കുറിച്ച് ഒന്നും അറിയില്ല എന്നാണ് പറഞ്ഞത്. സുജിത്തിന്റെ ഫോൺ കോള്‍ വന്നതിന് ശേഷമാണ്, പൊലീസ് തന്നെ പിടികൂടാന്‍ വരും മുന്‍പ് ജീവനൊടുക്കാൻ തീരുമാനിച്ചതെന്നും ഡോക്ടർ പൊലീസിനോട് പറഞ്ഞു.

Leave a comment

Your email address will not be published. Required fields are marked *