April 24, 2025
  • April 24, 2025
Breaking News
  • Home
  • Uncategorized
  • ലൈസന്‍സില്ലെങ്കിൽ ഇനി പണം തിരിച്ചടക്കേണ്ട; കര്‍ണാടക സര്‍ക്കാര്‍

ലൈസന്‍സില്ലെങ്കിൽ ഇനി പണം തിരിച്ചടക്കേണ്ട; കര്‍ണാടക സര്‍ക്കാര്‍

By on February 3, 2025 0 37 Views
Share

KARNATAKA

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വ്യക്തികൾക്കും ചെറുകിട കർഷകർക്കും വലിയ ആശ്വാസമായി കർണാടക സർക്കാരിന്റെ പുതിയ തീരുമാനം. ലൈസൻസില്ലാത്തതും രജിസ്റ്റർ ചെയ്യാത്തതുമായ മൈക്രോ ഫിനാൻസ് സ്ഥാപനങ്ങളിൽ നിന്ന് കടമെടുത്ത വായ്പകൾ തിരിച്ചടയ്‌ ക്കേണ്ടതില്ലെനാണ് സർക്കാർ ഉത്തരവ്. പലപ്പോഴും ഇത്തരം സ്ഥാപനങ്ങളിൽ നിന്ന് ഉയർന്ന പലിശ നിരക്കിൽ വായ്പയെടുത്ത് തിരിച്ചടയ്ക്കാൻ കഴിയാതെ ആളുകൾ ആത്മഹത്യ ചെയ്യുന്ന സംഭവങ്ങൾ വർധിക്കുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം. ഈ ഓർഡിനൻസിന്റെ കരട് പകർപ്പ് ഉടൻ പുറത്തിറങ്ങും. [Karnataka on unregistered MFIs]

കർണാടക സർക്കാരിന്റെ പുതിയ നിയമം അനുസരിച്ച് ലൈസൻസില്ലാത്തതും രജിസ്റ്റർ ചെയ്യാത്തതുമായ മൈക്രോ ഫിനാൻസ് സ്ഥാപനങ്ങളിൽ നിന്ന് കടം വാങ്ങിയവരുടെ പലിശയും മുതലും ഉൾപ്പെടെയുള്ള എല്ലാ വായ്പകളും പൂർണമായി ഒഴിവാക്കപ്പെടും. അതായത് ഇത്തരം വായ്പകൾ തിരിച്ചടയ്ക്കേണ്ടതില്ല. ഇവ തിരിച്ചടക്കാത്തതുമായി ബന്ധപ്പെട്ട് നിലവിലുള്ള കേസുകൾ കോടതി അവസാനിപ്പിക്കും അതിനോടൊപ്പം തിരിച്ചടവുകളുമായി ബന്ധപ്പെട്ട പുതിയ കേസുകളും കോടതി സ്വീകരിക്കില്ല.

ഇങ്ങനെയൊരു നിയമം, രജിസ്റ്റർ ചെയ്ത മൈക്രോ ഫിനാൻസ് സ്ഥാപനങ്ങളെയും ബാധിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇത് ലോൺ റിക്കവറിയെ ബാധിക്കാനിടയുണ്ട്. അതായത്ര രജിസ്റ്റർ ചെയ്ത സ്ഥാപനങ്ങൾക്ക് പോലും അവരുടെ ലോൺ തിരിച്ചടവ് ലഭിക്കാതെ വന്നേക്കാം. ഈ നിയമം കോടതിയിൽ ചോദ്യം ചെയ്യപ്പെടാനും സാധ്യതയുണ്ട്. കാരണം ഇത് നിയമപരമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെ അവകാശങ്ങളെ ഹനിക്കാനിടയുണ്ട്.

പുതിയ നിയമം സാധാരണക്കാർക്ക് ആശ്വാസം നൽകുന്ന ഒന്നാണെങ്കിലും, ഇത് മൈക്രോ ഫിനാൻസ് മേഖലയിൽ ചില പ്രശ്നങ്ങളുണ്ടാക്കാനും സാധ്യതയുണ്ട്. ഈ നിയമം എങ്ങനെ നടപ്പിലാക്കുന്നു, അതിന്റെ പരിമിതികൾ എന്തൊക്കെയാണ് എന്നതിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവരേണ്ടതുമുണ്ട്.

പുതിയ കരട് പ്രകാരം നിയമം പ്രാബല്യത്തില്‍ വന്ന ശേഷം 30 ദിവസത്തിനുള്ളില്‍ സ്ഥാപനങ്ങള്‍ രജിസ്റ്റര്‍ ചെയ്യണം. പ്രവര്‍ത്തനങ്ങള്‍, ലോണ്‍ റിക്കവറി, പലിശ എന്നിവയെക്കുറിച്ചും വ്യക്തത വരുത്തണം. രജിസ്റ്റര്‍ പുതുക്കേണ്ടവര്‍ 60 ദിവസത്തിനുള്ളില്‍ അപേക്ഷ സമര്‍പ്പിക്കണം.

Leave a comment

Your email address will not be published. Required fields are marked *