April 23, 2025
  • April 23, 2025
Breaking News
  • Home
  • Uncategorized
  • ലഹരിയെ പ്രതിരോധിക്കാൻ സർക്കാർ സ്വീകരിക്കുന്ന നടപടികൾക്ക് പ്രതിപക്ഷം പൂർണ പിന്തുണ നൽകാൻ തയ്യാർ: വി ഡി സതീശൻ

ലഹരിയെ പ്രതിരോധിക്കാൻ സർക്കാർ സ്വീകരിക്കുന്ന നടപടികൾക്ക് പ്രതിപക്ഷം പൂർണ പിന്തുണ നൽകാൻ തയ്യാർ: വി ഡി സതീശൻ

By on February 26, 2025 0 13 Views
Share

തിരുവനന്തപുരം: കേരളത്തില്‍ മുഴുവന്‍ രാസലഹരി സുലഭമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. മദ്യത്തിന്റെ വില കൂടിയതുകൊണ്ട് ഉപഭോഗം കുറയില്ല. ഇന്ന് മദ്യത്തേക്കാള്‍ സുലമാണ് മയക്കുമരുന്നെന്നും സതീശന്‍ പറഞ്ഞു. ലഹരി കാരണം അക്രമങ്ങള്‍ കൂടിയെന്നും ആക്രമണത്തിന്റെ രീതികള്‍ മാറിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ഡ്രഗ് പാര്‍ട്ടികള്‍ സജീവമാണ്. തിരുവനന്തപുരം മാനവീയം വീഥി, എറണാകുളം മറൈന്‍ ഡ്രൈവ് എന്നിവിടങ്ങളില്‍ പോയാല്‍ കാണാന്‍ സാധിക്കും. ലഹരി കാരണം അക്രമങ്ങള്‍ കൂടി. ആക്രമണത്തിന്റെ രീതികള്‍ മാറി. കേരളത്തില്‍ മുഴുവന്‍ ക്രൂരമായ ആക്രമണങ്ങള്‍ വര്‍ധിക്കുന്നു. പുറത്തുപറയാന്‍ സാധിക്കാത്ത അക്രമങ്ങള്‍ ആണ് നടക്കുന്നത്’, വി ഡി സതീശന്‍ പറഞ്ഞു.

Leave a comment

Your email address will not be published. Required fields are marked *