April 19, 2025
  • April 19, 2025
Breaking News
  • Home
  • Uncategorized
  • കുട്ടികളിലെ ഹൃദ്രോഗം: ഐ എ പി ഇസിജി ശിൽപശാലക്ക് തുടക്കമായി

കുട്ടികളിലെ ഹൃദ്രോഗം: ഐ എ പി ഇസിജി ശിൽപശാലക്ക് തുടക്കമായി

By on April 19, 2025 0 37 Views
Share

കണ്ണൂർ: ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ് (ഐ എ പി) കേരള സംസ്ഥാന ഘടകത്തിന്റെ പഠന ഗവേഷണ പദ്ധതിയുടെ ഭാഗമായി, ശിശുരോഗ വിദഗ്ധർക്കായി കണ്ണൂരിൽ സംഘടിപ്പിച്ച ഈ സി ജി ശില്പശാല ഐ എ പി സംസ്ഥാന പ്രസിഡണ്ട് ഡോ റിയാസ് ഐ ഉദ്ഘാടനം ചെയ്തു. കുട്ടികളിലെ ഹൃദ്രോഗ സാധ്യതകൾ എളുപ്പത്തിൽ തിരിച്ചറിയാൻ പറ്റുന്ന ഈസി ജി പ്രായോഗിക ശില്പശാലയിൽ വിവിധ ജില്ലകളിൽ നിന്നുള്ള ശിശുരോഗ വിദഗ്ധർ പങ്കെടുത്തു. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ മുൻ മേധാവിയും പ്രശസ്ത പീഡിയാട്രിക് കാർഡിയോളജിസ്റ്റ് പ്രൊഫസർ ഡോ സുൽഫിക്കർ അഹമ്മദ്,കൺസൾട്ടന്റ് കാർഡിയോളജിസ്റ്റ് ഡോ വിജയൻ ജി, പീഡിയാട്രിക് കാർഡിയോളജിസ്റ്റ് ഡോ പ്രിയ പി എസ് ശില്പശാലയ്ക്ക് നേതൃത്വം നൽകി. ഇ സി ജി യിലെ വൈവിധ്യങ്ങളും രോഗനിർണയം സംബന്ധിച്ച് സാധ്യതകളും അടങ്ങുന്ന പ്രായോഗിക സെഷനുകളായിരുന്നു ശില്പശാലയിൽ ഉണ്ടായിരുന്നത്.
ഐ എ പി പ്രസിഡണ്ട് ഡോ കെ സി രാജീവൻ അധ്യക്ഷനായി. ഡോ എം കെ നന്ദകുമാർ, ഡോ ആര്യാദേവി, ഡോ സുൽഫിക്കർ അലി, ഡോ സുഷമ പ്രഭു പ്രസംഗിച്ചു.
കണ്ണൂർ ആസ്റ്റർ മിംസ് സഹകരണത്തോടെ കൂടിയാണ് ശില്പശാല സംഘടിപ്പിച്ചത്.

Leave a comment

Your email address will not be published. Required fields are marked *