April 25, 2025
  • April 25, 2025
Breaking News
  • Home
  • Uncategorized
  • ഹോട്ട്‌സ്‌പോട്ടുകളില്‍ രാത്രിയില്‍ മിന്നല്‍ റെയ്ഡ്; ശിവം കോലി ഒട്ടും പ്രതീക്ഷിച്ചില്ല, എംഡിഎംഎയുമായി അറസ്റ്റില്‍

ഹോട്ട്‌സ്‌പോട്ടുകളില്‍ രാത്രിയില്‍ മിന്നല്‍ റെയ്ഡ്; ശിവം കോലി ഒട്ടും പ്രതീക്ഷിച്ചില്ല, എംഡിഎംഎയുമായി അറസ്റ്റില്‍

By editor on June 10, 2023
0 121 Views
Share

തൃശൂര്‍: മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍. പീച്ചി കണ്ണാറ കാളക്കുന്ന് മണിവിലയത്ത് വീട്ടില്‍ രാജീവ് മകൻ ശിവം കോലി (27) ആണ് പിടിയിലായത്.

 

മയക്കുമരുന്ന് വിപണനം നടത്തുന്നവരെ കണ്ടെത്തുന്നതിന് തൃശൂര്‍ എക്‌സൈസ് നടത്തിയ റെയ്ഡിലാണ് യുവാവ് പിടിയിലാകുന്നത്. കുട്ടികള്‍ക്കിടയില്‍ മയക്കുമരുന്ന് വിപണനം നടത്തുന്നവരെ കണ്ടെത്തുന്ന ഹോട്ട്‌സ്‌പോട്ടുകളില്‍ രാത്രി സമയങ്ങളില്‍ നടത്തിയ റെയ്ഡിലാണ് ഇയാള്‍ കുടുങ്ങിയത്.

 

സിന്തറ്റിക് ലഹരി വസ്തുക്കള്‍ വ്യാപകമായി വിറ്റഴിക്കപ്പെടുന്നുവെന്നും ഉപയോഗം കൂടിയെന്നും തൃശൂര്‍ ഇന്റലിജൻസാണ് വിവരം നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ തൃശൂര്‍ റേഞ്ച് എക്‌സൈസ് ഇൻസപെക്ടര്‍ അബ്ദുള്‍ അഷ്‌റഫും പാര്‍ട്ടിയുമാണ് പ്രതിയെ പിടികൂടിയത്. കണ്ണാറ, ചേരുംകുഴി, കാളക്കുന്ന് മേഖലകളിലെ പ്രധാന മയക്കുമരുന്ന് വിതരണക്കാരനാണ് പിടിയിലായ ശിവം കോലി.

 

ഇയാള്‍ക്കെതിരെ മുൻപും മയക്കുമരുന്ന് കേസുകള്‍ നിലവിലുണ്ട്. ഇയാള്‍ വില്‍പ്പന നടത്തിയ മയക്കുമരുന്ന് ഉപഭോക്താക്കളായ യുവാക്കളെയും ഓപ്പറേഷൻ ഹോട്ട്‌സ്പോട്ടിന്റെ ഭാഗമായി അറസ്റ്റ് ചെയ്തിട്ടുണ്ട്. റെയ്ഡ് സമയത്ത് ഉദ്യോഗസ്ഥരെ തള്ളി മാറ്റി രക്ഷപെടാൻ ശ്രമിച്ച ഇയാളെ വളഞ്ഞ് പിടികൂടുകയായിരുന്നു. ഇയാള്‍ക്ക് മയക്കുമരുന്ന് നല്‍കുന്ന വലിയ സംഘം പിന്നിലുണ്ടെന്നാണ് എക്സൈസ് കണ്ടെത്തല്‍. പ്രതി അവര്‍ക്ക് വേണ്ടി കാരിയര്‍ ആയും പ്രവര്‍ത്തിക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാൻ‍ഡ് ചെയ്തു.

 

അതേസമയം, കോഴിക്കോട് വില്‍പ്പനയ്ക്കായി വീട്ടില്‍ സൂക്ഷിച്ച എം ഡി എം എ യുമായി യുവാവ് പൊലീസിന്‍റെ പിടിയിലായിരുന്നു. പയ്യാനക്കല്‍ തൊപ്പിക്കാരൻ വയല്‍വീട്ടില്‍ വാടകക്ക് താമസിക്കുന്ന പയ്യാക്കല്‍ പട്ടാര്‍ തൊടിയില്‍ സര്‍ജാസ് (38) ആണ് 13.730 ഗ്രാം അതിമാരക രാസലഹരിയായ എം ഡി എം എയുമായി പൊലീസ് പിടിയിലായത്. കോഴിക്കോട് സിറ്റി സ്പെഷ്യല്‍ ആക്ഷൻ ഗ്രൂപ്പും പന്നിയങ്കര പൊലീസും ചേര്‍ന്നാണ് ഇയാളെ പിടികൂടിയത്.

Leave a comment

Your email address will not be published. Required fields are marked *