June 11, 2025
  • June 11, 2025
Breaking News
  • Home
  • Uncategorized
  • കൊച്ചി വിമാനത്താവളത്തില്‍ 1.21 കോടി രൂപയുടെ സ്വര്‍ണം പിടികൂടി ; നാല് പേര്‍ അറസ്റ്റില്‍

കൊച്ചി വിമാനത്താവളത്തില്‍ 1.21 കോടി രൂപയുടെ സ്വര്‍ണം പിടികൂടി ; നാല് പേര്‍ അറസ്റ്റില്‍

By editor on June 11, 2023
0 168 Views
Share

എറണാകുളം: കൊച്ചി വിമാനത്താവളത്തില്‍ 1.21 കോടി രൂപയുടെ സ്വര്‍ണം പിടികൂടി. നാല് പേര്‍ അറസ്റ്റില്‍. കസ്റ്റംസ് നടത്തിയ പരിശോധനയില്‍ നാല് യാത്രക്കാരില്‍ നിന്നായി 1.21 കോടി രൂപ വിലമതിയ്‌ക്കുന്ന 2207 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്.

മലേഷ്യയില്‍ നിന്ന് കൊച്ചി വിമാനത്താവളത്തിലെത്തിയ നാല് പേരാണ് അറസ്റ്റിലായത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. കഴിഞ്ഞ മാസവും കൊച്ചി വിമാനത്താവളത്തില്‍ സമാന സംഭവത്തില്‍ 56.48 ലക്ഷം രൂപ വിലമതിയ്‌ക്കുന്ന 1,259 ഗ്രാം സ്വര്‍ണം കസ്റ്റംസ് പിടികൂടിയിരുന്നു.

Leave a comment

Your email address will not be published. Required fields are marked *