June 8, 2025
  • June 8, 2025
Breaking News

സംസ്ഥാനത്ത് മഴക്കെടുതിയിൽ രണ്ടു മരണം

by on July 17, 2024 0

സംസ്ഥാനത്ത് മഴക്കെടുതിയിൽ രണ്ടു മരണം. ഇടുക്കി മാങ്കുളത്ത് യുവാവ് പുഴയിൽ വീണ് മരിച്ചു. താളുംകണ്ടം സ്വദേശി സനീഷ് ആണ് മരിച്ചത്. കൃഷിയിടത്തിലേക്ക് പോകവെ തോണി മറിഞ്ഞാണ് സനീഷ് മരിച്ചത്. തിരുവനന്തപുരം മര്യനാട് മത്സ്യബന്ധന വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. മര്യനാട് സ്വദേശി അലോഷ്യസ് ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന മൂന്ന് പേർ നീന്തി രക്ഷപ്പെട്ടു. സംസ്ഥാനത്ത് കനത്തമഴ തുരുന്നു. വിവിധയിടങ്ങളിൽ നാശനഷ്ടങ്ങളുണ്ടായി. വയനാട് കൽപ്പറ്റ ബൈപ്പാസിൽ മണ്ണിടിച്ചിലുണ്ടായി. മലമുകളിൽ ഉരുൾപ്പൊട്ടിയതാകാമെന്നാണ് ആദ്യം സംശയിച്ചിരുന്നത്. എന്നാല്‍ അല്ലെന്നാണ് നിഗമനം....

Read More

കേരളത്തിൽ ഇന്ന് മഴക്കെടുതിയിൽ പൊലിഞ്ഞത് 5 ജീവനുകൾ

by on July 16, 2024 0

സംസ്ഥാനത്ത് മഴക്കെടുതിയിൽ 5 മരണം. തിരുവല്ലയിൽ ഷോക്കേറ്റ് ഒരാൾ മരിച്ചു. വൈദ്യുതി കമ്പിയിൽ നിന്നും ഷോക്കേറ്റു. മരിച്ചത് റെജി എന്നയാളാണ്. ഷോക്കേറ്റത് പുല്ല് ചെത്തുന്നതിനിടെയാണ്. കണ്ണൂരിൽ മഴക്കെടുതിയിൽ ഇന്ന് രണ്ട് മരണം. മട്ടന്നൂരിലും ചൊക്ലിയിലും വെളളക്കെട്ടിൽ വീണാണ് രണ്ട് മരണവും സംഭവിച്ചത്. മട്ടന്നൂർ കോളാരിയിലെ കുഞ്ഞാമിനയാണ് (51) വീടിന് സമീപത്തെ വയലിലെ വെളളക്കെട്ടിൽ വീണ് മരിച്ചത്. ചൊക്ലി ഒളവിലത്ത് റോഡരികിലെ വെളളക്കെട്ടിലാണ് പെയിന്‍റിങ് തൊഴിലാളിയായ ചന്ദ്രശേഖരന്‍റെ (63) മൃതദേഹം രാവിലെ കണ്ടത് . പാലക്കാട് കോട്ടേക്കാട്...

Read More

കനത്ത മഴ; 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ആലുവ ശിവക്ഷേത്രം മുങ്ങി

by on July 16, 2024 0

സംസ്ഥാനത്ത് അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് പന്ത്രണ്ട് ജില്ലകളിൽ മഴ മുന്നറിയിപ്പുണ്ട്. മലപ്പുറം, കോഴിക്കോട്, കണ്ണൂർ, വയനാട്, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലേർട്ടാണ്. പത്തനംതിട്ട, കോട്ടയം , ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. (Heavy rain in kerala alert in 12 districts) കനത്ത മഴയിൽ ആലുവ ശിവക്ഷേത്രം മുങ്ങി. ആലുവ മണപ്പുറത്ത് പെരിയാർ കരകവിഞ്ഞൊഴുകി അമ്പലത്തിലും മണപ്പുറത്തും രണ്ടടിയോളം വെള്ളം കയറി.വൃഷ്ടിപ്രദേശങ്ങളിൽ ഉൾപ്പെടെ...

Read More

റിസ്‌ക് അലവന്‍സ് മാസം വെറും 500 രൂപ; സ്‌കൂബ ഡൈവര്‍മാര്‍ക്ക് കടുത്ത അവഗണന

by on July 16, 2024 0

തിരുവന്തപുരം: ആമയിഴഞ്ചാന്‍ തോട്ടിലെ മലിനജലത്തില്‍ മനുഷ്യ ജീവനുവേണ്ടി മുങ്ങാം കുഴിയിട്ട സ്‌കൂബ ഡൈവര്‍മാരെ കേരളം മറക്കില്ല. എന്നാല്‍, സ്വന്തം ജീവന് വിലകല്‍പ്പിക്കാതെ രക്ഷാപ്രവര്‍ത്തനം നടത്തുന്ന ഈ ധീരന്മാര്‍ സര്‍ക്കാരില്‍ നിന്ന് നേരിടുന്ന അവഗണന ചെറുതല്ല. പ്രതിമാസം കേരള ഫയര്‍ ഫോഴ്‌സിലെ സ്‌കൂബ ഡൈവര്‍ക്ക് റിസ്‌ക് അലവന്‍സ് ഇനത്തില്‍ സര്‍ക്കാര്‍ നല്‍കുന്നത് വെറും 500 രൂപ മാത്രമാണ്. ഡൈവിങ്ങിന് പ്രത്യേക ഇന്‍ഷൂറന്‍സ് ഏര്‍പ്പെടുത്തണമെന്ന ആവശ്യവും വര്‍ഷങ്ങളായി സര്‍ക്കാര്‍ പരിഗണിച്ചിട്ടില്ല. ഒരു ദിവസം റിസ്‌ക് അലവന്‍സായി ലഭിക്കുന്നത് 16...

Read More

കണ്ണൂർ ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (15.07.2024) അവധി*

by on July 14, 2024 0

*കണ്ണൂർ ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (15.07.2024) അവധി* മഴ, ശക്തമായ കാറ്റ് എന്നിവ തുടരുന്ന സാഹചര്യത്തിൽ കണ്ണൂർ ജില്ലയിലെ അങ്കണവാടികൾ, പ്രൊഫഷണൽ കോളജുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കൾ (ജൂലൈ 15) ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. മുൻ നിശ്ചയപ്രകാരമുള്ള പൊതുപരീക്ഷകൾ, യൂണിവേഴ്സിറ്റി പരീക്ഷകൾ എന്നിവയ്ക്ക് മാറ്റം ഉണ്ടായിരിക്കുന്നതല്ല.      

Read More

കാപ്പാ കേസ് പ്രതിക്ക് സ്വീകരണം നൽകിയ സംഭവം;ഇൻ്റലിജൻസ് വീഴ്ച ഉണ്ടായിട്ടില്ലെന്ന് ജില്ലാ പൊലീസ് മേധാവി

by on July 13, 2024 0

  പത്തനംതിട്ട: മന്ത്രി വീണാ ജോർജ്ജ് പങ്കെടുത്ത സ്വീകരണ പരിപാടിയിൽ ക്രിമിനലുകൾ പങ്കെടുത്തതിൽ ഇൻ്റലിജൻസ് വീഴ്ച ഉണ്ടായിട്ടില്ലെന്ന് ജില്ലാ പൊലീസ് മേധാവി വി അജിത്ത്. സിപിഐഎം സ്വീകരിച്ച വധശ്രമക്കേസ് പ്രതി സുധീഷ് ഒളിവിൽ തന്നെയാണെന്നും കാപ്പ കേസ് പ്രതി ശരൺ ചന്ദ്രൻ ഇനി ഒരു ക്രിമിനൽ കേസിൽ കൂടി ഉൾപ്പെട്ടാൽ കാപ്പയിലെ ശക്തമായ നടപടി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. സിപിഐഎം വാദത്തെ പൂർണ്ണമായും തള്ളിക്കൊണ്ടുള്ള പ്രതികരണമായിരുന്നു പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിയുടേത്. കാപ്പ ലംഘിച്ചതിന് ശരൺ...

Read More

വിവരാവകാശ രേഖകൾക്ക് അധിക ഫീസ് വാങ്ങുന്ന ഉദ്യോഗസ്ഥർ മൂന്നുവിധത്തിൽ ശിക്ഷിക്കപ്പെടും- വിവരാവകാശ കമ്മീഷൻ

by on July 13, 2024 0

  ആലപ്പുഴ: വിവരാവകാശ രേഖകൾക്ക് അധിക ഫീസ് വാങ്ങുന്ന ഉദ്യോഗസ്ഥർ മൂന്നുവിധത്തിൽ ശിക്ഷിക്കപ്പെടുമെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷണർ ഡോ.എ.എ. ഹക്കീം പറഞ്ഞു. അമ്പലപ്പുഴ താലൂക്ക് ഓഫീസ് കോൺഫറൻസ് ഹാളിൽ ചേർന്ന വിവരാവകാശ കമ്മിഷൻ സിറ്റിംഗിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആലപ്പുഴ ജില്ലയിലെ കുന്നുമ്മ വില്ലേജ് ഓഫീസിൽ ആയിരത്തിൽപരം രൂപ മാത്രംമടച്ച് 417 പേജുകൾ കൊടുക്കേണ്ടിയിരുന്ന ഹർജിക്കാരനോട് 1,06,335 രൂപ അടക്കാൻ വില്ലേജ് ഓഫീസർ പറഞ്ഞ ഫയലിന്റെ വാദം കേൾക്കവേയാണ് കമ്മീഷണർ ഇക്കാര്യം അറിയിച്ചത്.   വിവരം വൈകിക്കുന്ന...

Read More

പിഎസ്‌സി കോഴ വിവാദം; പ്രമോദിനെതിരെ നടപടി? സിപിഐഎം ജില്ലാകമ്മിറ്റി ഇന്ന് ചേരും

by on July 13, 2024 0

  കോഴിക്കോട്: പി എസ് സി കോഴ വിവാദത്തിൻ്റെ പശ്ചാത്തലത്തിൽ സിപിഐഎം കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നിർണായക യോഗം ചേരും. ആരോപണ വിധേയനായ ടൗൺ ഏരിയ കമ്മറ്റിയംഗം പ്രമോദ് കോട്ടൂളിക്കെതിരായ നടപടി ചർച്ച ചെയ്യാനാണ് യോഗം ചേരുന്നത്.   പി എസ് സി കോഴ വിവാദവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം പ്രമോദ് കോട്ടൂളി ജില്ലാ കമ്മറ്റി ഓഫീസിലെത്തി വിശദീകരണം നൽകിയിരുന്നു. ഇതു പരിശോധിച്ചാണ് ജില്ല കമ്മിറ്റിയിൽ നടപടി എടുക്കുക. നടപടി വിശദീകരിക്കുന്നതിനായി ഉച്ചയ്ക്ക് ശേഷം ടൗൺ...

Read More

നിലവാരമില്ലാത്ത സോളാർ പാനൽ സ്ഥാപിച്ച കമ്പനി 8.45 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം -ഉപഭോക്തൃ തർക്ക പരിഹാര കോടതി

by on July 12, 2024 0

    കൊച്ചി: ഗുണനിലവാരം ഇല്ലാത്തതും സമയബന്ധിതമായി പൂർത്തിയാകാത്തതുമായ സോളാർ എനർജി സംവിധാനം സ്ഥാപിച്ചത് സേവനത്തിലെ ന്യൂനത ആണെന്നും പരാതിക്കാരന് 8.45 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും എറണാകുളം ജില്ല ഉപഭോക്തൃ തർക്ക പരിഹാര കോടതി. എറണാകുളം പാലാരിവട്ടം സ്വദേശി ജോയ് പീറ്റർ ജയിംസ്, എറണാകുളം മഞ്ഞുമ്മൽ പ്രവർത്തിക്കുന്ന സഫറോൺ സൺ എനർജി എന്ന സ്ഥാപനത്തിനെതിരെ സമർപ്പിച്ച പരാതിയിലാണ് കമ്മീഷന്റെ ഉത്തരവ്.   പരാതിക്കാരൻ വാങ്ങിയ പുതിയ വീട്ടിൽ, സോളാർ എനർജി സംവിധാനം സ്ഥാപിക്കാനായി എതിർകക്ഷിയെ...

Read More

2023ലെ കേരള പൊതുരേഖ ബിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിയമസഭയിൽ അവതരിപ്പിച്ചു

by on July 12, 2024 0

  2023ലെ കേരള പൊതുരേഖ ബിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിയമസഭയിൽ അവതരിപ്പിച്ചു. പ്രാധാന്യമുള്ള പുരാരേഖകളും പൊതുരേഖകളും സംരക്ഷിക്കാൻ ലക്ഷ്യമിട്ടുള്ളതാണ്‌ ബിൽ. പൊതുരേഖകളുടെ സൂക്ഷിപ്പുമായി ബന്ധപ്പെട്ട ഭരണനിർവഹണം, നടത്തിപ്പ്‌, മേൽനോട്ടം, നിയന്ത്രണം എന്നീ കാര്യങ്ങളിൽ സംസ്ഥാന സർക്കാരിനുള്ള അധികാരം, പൊതുരേഖകൾ സംസ്ഥാനത്തിനു വെളിയിൽ കൊണ്ടുപോകുന്നതു സംബന്ധിച്ച നിർദേശങ്ങൾ, റെക്കോർഡ്‌ ഓഫീസർമാരുടെ ചുമതലകൾ, പൊതുരേഖകൾ നശിപ്പിക്കലും തീർപ്പാക്കലും സംബന്ധിച്ച നിർദേശങ്ങൾ, സ്വകാര്യ സ്രോതസ്സുകളിൽനിന്ന്‌ രേഖകൾ സ്വീകരിക്കുന്നതിനുള്ള മാർഗനിർദേശങ്ങൾ എന്നിവ ബില്ലിന്റെ ഭാഗമാണ്‌. സർക്കാർ ഫണ്ട്‌ ഉപയോഗിച്ച്‌ പ്രവർത്തിക്കുന്ന...

Read More