June 8, 2025
  • June 8, 2025
Breaking News

കായംകുളത്ത് എക്സൈസിൻ്റെ കഞ്ചാവ് വേട്ട

by on July 12, 2024 0

        കായംകുളം എക്സൈസ് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ ശ്യാം കുമാർ.K യും പാർട്ടിയും പുതുപ്പള്ളി – വടക്ക് കൊച്ചുമുറി ഭാഗങ്ങളിൽ നടത്തിയ പരിശോധനയ്ക്കിടെ അനധികൃതമായി കടത്തിക്കൊണ്ട് വന്ന 2.200 കിലോ കഞ്ചാവുമായി കാർത്തികപ്പള്ളി താലൂക്കിൽ കീരിക്കാട് വില്ലേജിൽ കണ്ണമ്പള്ളി ഭാഗം മുറിയിൽ അൻസില മൻസിൽ വീട്ടിൽ അഷറഫ് മകൻ ആഷിക്.എ (വയസ്സ് 27/24) എന്നയാൾ പിടിയിലായി. കായംകുളത്തെ ലഹരി വിൽപ്പന ശൃംഖലയിലെ പ്രധാനിയാണ് ഇയാൾ. കായംകുളത്തിലെ വിവിധ ഭാഗങ്ങളിലേക്ക് കച്ചവടത്തിനായി കൊണ്ട്...

Read More

തലശ്ശേരി സ്റ്റേഡിയത്തിന്റെ ഉടമസ്ഥാവകാശം മുനിസിപ്പാലിറ്റിക്ക് കൈമാറും

by on July 12, 2024 0

      തലശ്ശേരി വി.ആര്‍. കൃഷ്ണയ്യര്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തിന്റെ ഉടമസ്ഥാവകാശം പാട്ടവ്യവസ്ഥയില്‍ മുനിസിപ്പാലിറ്റിക്ക് കൈമാറുന്നതില്‍ അന്തിമ തീരുമാനമായി. സ്പീക്കർ എ എൻ ഷംസീർ ന്ടെ അദ്ധ്യക്ഷതയില്‍ അദ്ദേഹത്തിന്റെ ചേംബറില്‍ റവന്യൂ, കായിക വകുപ്പുമന്ത്രിമാരുടെ സാന്നിദ്ധ്യത്തില്‍ നടന്ന യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്.     കായിക ആവശ്യങ്ങള്‍ക്ക് മാത്രം ഉപയോഗിക്കണമെന്ന വ്യവസ്ഥയോടെയാണ് ഭൂമി പാട്ടത്തിന് മുനിസിപ്പാലിറ്റിക്ക് കൈമാറുന്നതെന്നും ഇതു സംബന്ധിച്ച അപേക്ഷ മുനിസിപ്പാലിറ്റി അധികൃതര്‍ അടിയന്തരമായി റവന്യൂ വകുപ്പിന് ലഭ്യമാക്കണമെന്നും റവന്യൂ, സ്പോര്‍ട്സ് വകുപ്പുകളുടെ...

Read More

അശ്ലീലഗ്രൂപ്പുകളില്‍ ചിത്രങ്ങള്‍ പ്രചരിപ്പിച്ചു; മുന്‍ SFI പ്രവര്‍ത്തകനെതിരേ 9 പെണ്‍കുട്ടികള്‍കൂടി പരാതിനല്‍കി

by on July 11, 2024 0

      കൊച്ചി: പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ സാമൂഹികമാധ്യമങ്ങളിലെ അശ്ലീലഗ്രൂപ്പുകളില്‍ പ്രചരിപ്പിച്ച സംഭവത്തില്‍ മുന്‍ എസ്.എഫ്.ഐ. പ്രവര്‍ത്തകനെതിരേ കൂട്ടപ്പരാതി. കാലടി വട്ടപ്പറമ്പ് മാടശ്ശേരി എസ്. രോഹിത്തി(25)നെതിരെയാണ് ഒമ്പത് പെണ്‍കുട്ടികള്‍കൂടി പരാതിനല്‍കിയത്. ഇതില്‍ പ്രായപൂര്‍ത്തിയാകാത്ത ഒരുപെണ്‍കുട്ടിയും ഉള്‍പ്പെടും.     നേരത്തെ രോഹിത്ത് പഠിച്ചിരുന്ന കോളേജിലെ ഒരു വിദ്യാര്‍ഥിനി നല്‍കിയ പരാതിയില്‍ ഇയാള്‍ക്കെതിരേ പോലീസ് കേസെടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിട്ടയക്കുകയുംചെയ്തിരുന്നു. ഇയാളുടെ രണ്ട് മൊബൈല്‍ഫോണുകളും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതിനുപിന്നാലെയാണ് കൂടുതല്‍ പെണ്‍കുട്ടികള്‍ പരാതിയുമായി പോലീസിനെ സമീപിച്ചത്....

Read More

*എങ് മൈൻഡ്സ്* *ഇന്റർനാഷണൽ തളിപ്പറമ്പ്* *ക്ലബ്ബ് ഭാരവാഹികൾ* *സ്ഥാനമേറ്റു*

by on July 8, 2024 0

*എങ് മൈൻഡ്സ്* *ഇന്റർനാഷണൽ തളിപ്പറമ്പ്* *ക്ലബ്ബ് ഭാരവാഹികൾ* *സ്ഥാനമേറ്റു* എങ് മൈൻഡ്സ് ഇന്റർനാഷണൽ തളിപ്പറമ്പ് ക്ലബ്ബ് ഭാരവാഹികൾ സ്ഥാനമേറ്റു. ഇന്റർനാഷണൽ എൽഡേർസ് ഫോറം ചെയർമാൻ കെഎം സ്കറിയാച്ചൻ ഉദ്ഘാടനം ചെയ്തു. സംഘാടകസമിതി ചെയർമാൻ സി വി ഹരിദാസൻ അധ്യക്ഷത വഹിച്ചു. റീജണൽ ചെയർമാൻ കെ രഞ്ജിത്ത് കുമാർ സ്ഥാനാരോഗണ ചടങ്ങുകൾക്ക് നേതൃത്വം കൊടുത്തു. ഡിസ്ട്രിക്ട് ഗവർണർ കെ വി പ്രശാന്തൻ മാസ്റ്റർ പുതിയ മെമ്പർമാരെ സത്യവാജകം ചൊല്ലിക്കൊടുത്ത് പ്രസ്ഥാനത്തിലേക്ക് ചേർത്തു. സ്ഥാനം ഏറ്റെടുത്ത പ്രസിഡന്റ് ഡെൻസി...

Read More

റാഗ് ചെയ്ത കാര്യം പരാതിപ്പെട്ടതിന് പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ക്ക് ക്രൂരമായ ആക്രമണം, കോമ്ബസ് ഉപയോഗിച്ച്‌ കുത്തി

by on July 2, 2024 0

  കോഴിക്കോട്: സീനിയര്‍ വിദ്യാര്‍ത്ഥികള്‍ റാഗ് ചെയ്ത കാര്യം പരാതിപ്പെട്ടതിന് പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ 15 പേര്‍ക്കെതിരേ കൊടുവള്ളി പൊലീസ് കേസെടുത്തു. കൊടുവള്ളി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളായ സിയാന്‍ ബക്കര്‍, മുഹമ്മദ് ഇലാന്‍, മുഹമ്മദ് ആദില്‍, ബിഷര്‍ എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കേസിന് ആസ്പദമായ സംഭവങ്ങള്‍ നടന്നത്. പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ ഇന്റര്‍വെല്‍ സമയത്ത് പുറത്തിറങ്ങരുതെന്ന് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ പറഞ്ഞിരുന്നു. എന്നാല്‍ ശുചിമുറിയില്‍ പോകാനായി പുറത്തിറങ്ങിയ...

Read More

പ്ലസ് വൺ സപ്ലിമെന്ററി അലോട്ട്മെന്റ്: ഇന്ന് മുതൽ ഓൺലൈനായി അപേക്ഷിക്കാം, ഇക്കാര്യങ്ങൾ ശ്രദ്ധിച്ചോളൂ

by on July 2, 2024 0

തിരുവനന്തപുരം: പ്ലസ് വൺ മുഖ്യഅലോട്ട്മെന്റിൽ അപേക്ഷിച്ചിട്ടും അലോട്ട്മെന്റ് ലഭിക്കാതിരുന്നവർക്കും ഇതുവരെ അപേക്ഷിക്കുവാൻ കഴിയാതിരുന്നവർക്കും സപ്ലിമെന്ററി അലോട്ട്മെന്റിന് പരിഗണിക്കുന്നതിന് ഇന്ന് രാവിലെ 10 മുതൽ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. സപ്ലിമെന്ററി അലോട്ട്മെന്റിനായുള്ള വേക്കൻസിയും മറ്റു വിവരങ്ങളും ചൊവ്വാഴ്ച രാവിലെ ഒമ്ബതിന് അഡ്മിഷൻ വെബ്സൈറ്റായ https://hscap.kerala.gov.in/-ൽ പ്രസിദ്ധീകരിക്കും.നിലവിൽ ഏതെങ്കിലും ക്വാട്ടയിൽ പ്രവേശനം നേടിക്കഴിഞ്ഞ വിദ്യാർഥികൾക്കും മുഖ്യഘട്ടത്തിൽ അലോട്ട്മെന്റ് ലഭിച്ചിട്ട് പ്രവേശനത്തിന് ഹാജരാകാത്തവർക്കും (നോൺ- ജോയിനിങ്ങ് ആയവർ) പ്രവേശനം ക്യാൻസൽ ചെയ്‌തവർക്കും ഏതെങ്കിലും ക്വാട്ടയിൽ പ്രവേശനം നേടിയ ശേഷം വിടുതൽ...

Read More

കോൺഗ്രസ്‌ (എസ്) സംസ്ഥാന പ്രസിഡന്റ്‌ രാമചന്ദ്രൻ കടന്നപ്പള്ളിയുടെ ജന്മദിനം ആഘോഷിച്ചു.

by on July 1, 2024 0

കോൺഗ്രസ്‌ (എസ്) സംസ്ഥാന പ്രസിഡന്റ്‌ രാമചന്ദ്രൻ കടന്നപ്പള്ളിയുടെ ജന്മദിനം ആഘോഷിച്ചു. കോൺഗ്രസ്‌ (എസ്) സംസ്ഥാന പ്രസിഡന്റും ബഹു: രജിസ്ട്രേഷൻ, പുരാവസ്തു, പുരാരേഖാ, മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ ജന്മദിനമായ ഇന്ന് നിയമസഭയിലെ ഓഫീസിൽ കോൺഗ്രസ് (എസ്) തിരുവനന്തപുരം ജില്ലാ കമ്മിറ്റിക്ക് വേണ്ടി പാളയം രാജൻ ഷാൾ അണിയിച്ച് ആശംസകൾ നേർന്നു.   സംസ്ഥാന കമ്മിറ്റിക്കു വേണ്ടി ജനറൽ സെക്രട്ടറി ഉഴമലക്കൽ വേണുഗോപാൽ, പൊന്നാട അണിയിച്ചു. ഐ ഷിഹാബുദ്ദിൻ , വി വി സന്തോഷ് ലാൽ,...

Read More

പി കെ ഐ കെയർ ഹോസ്പിറ്റലിൽ ആഭിമുഖ്യത്തിൽ “ഡോക്ടർസ് ഡേ “ദിനാചാരണം സംഘടിപ്പിച്ചു.

by on July 1, 2024 0

പി കെ ഐ കെയർ ഹോസ്പിറ്റലിൽ ആഭിമുഖ്യത്തിൽ “ഡോക്ടർസ് ഡേ “ദിനാചാരണം സംഘടിപ്പിച്ചു. ഡോ. സിമി മനോജ്‌, ഡോ ആദിൽ എന്നിവരെ മാനേജിങ് ഡയറക്ടർ പി പി മുഹമ്മദ്‌ അലി ആദരിച്ചു. ഉസീബ് ഉമ്മലിൽ മുഖ്യാതിഥി ആയിരുന്നു.മാനേജർ നിതിനാ രഘുനാഥ്, ഒ ടി ഇൻചാർജ് ടിൽസ് ആന്റണി, എച് ആർ മാനേജർ ഷൈന പി എന്നിവർ പങ്കെടുത്തു

Read More

എസ്.എസ്.എൽ.സി: വിജയികളെ അനുമോദിച്ചു !

by on July 1, 2024 0

മാഹി: ചാലക്കര ഉസ്മാൻ ഗവൺമെൻ്റ് ഹൈസ്കൂളിൽ എസ്.എസ് എൽ സി പരീക്ഷയിൽ നൂറു ശതമാനം വിജയത്തിൽ പങ്കാളികളായ എഴുപത്തി ഒമ്പതു കുട്ടികളെയും സ്നേഹ സൽക്കാരം നല്കിയും ഉപഹാരം സമ്മാനിച്ചും വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥി സംഘടന സഹപാഠി കൂട്ടായ്മ അനുമോദിച്ചു. ഉസ്മാൻ കൺവെൻഷൻ ഹാളിൽ സഹപാഠി പ്രസിഡണ്ട് കെ. മോഹനൻ്റെ അധ്യക്ഷതയിൽ നടന്ന അനുമോദന സമ്മേളനം വിദ്യാലയത്തിലെ മുൻ പ്രധാനാധ്യാപകനും പിന്നണി ഗായകനുമായ എം. മുസ്തഫ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വിജയ വഴിയിൽ ലഭിക്കുന്ന ഓരോ അംഗീകാരവും...

Read More

പ്രവാസി ലീഗൽ സെൽ പുരസ്ക്കാരം ഡോ.എ എ ഹക്കിമിന്

by on July 1, 2024 0

ന്യൂഡൽഹി: പ്രവാസി ലീഗൽ സെല്ലിൻറെ ഈ വർഷത്തെ വിവരാവകാശ പുരസ്കാരം കേരള വിവരാവകാശ കമ്മീഷ്ണർ ഡോ. എ.എ.ഹക്കിമിന്. ലോകത്തെവിടെയുമുള്ള പ്രവാസികളുടെ നിയമ സഹായത്തിനും ക്ഷേമത്തിനും വിവരാവകാശ നിയമത്തിന്റെ പ്രചാരത്തിനും ന്യൂഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന അന്താരാഷ്ട്ര സംഘടനയായ പ്രവാസി ലീഗൽ സെല്ലിന്റെ പ്രഥമ വൈസ് പ്രസിഡണ്ട് കെ.പത്മനാഭൻറെ സ്മരണാർത്ഥമാണ് പുരസ്കാരം. വിവരാവകാശ നിയമത്തിന്റെ വ്യാപ്തി വിപുലമാക്കുകയും ജനപക്ഷത്തുനിന്ന് നിയമത്തെ വ്യാഖ്യാനിക്കുകയും രചനാത്മകമായ വിധിന്യായങ്ങളിലൂടെ നിയമം ഫലപ്രദമായി നടപ്പിലാക്കുകയും ചെയ്യുന്നതാണ് കമ്മീഷ്ണർ എന്ന നിലയിലുള്ള ഡോ. ഹക്കിമിൻറെ പ്രവർത്തനമെന്ന്...

Read More