June 8, 2025
  • June 8, 2025
Breaking News

കാമ്പസുകളില്‍ ആര്‍.ടി.ഐ ക്ലബ്ബുകള്‍ തുടങ്ങും:* *വിവരാവകാശ കമ്മീഷണര്‍*

by on June 21, 2024 0

*കാമ്പസുകളില്‍ ആര്‍.ടി.ഐ ക്ലബ്ബുകള്‍ തുടങ്ങും:* *വിവരാവകാശ കമ്മീഷണര്‍*   സംസ്ഥാനത്തെ എല്ലാ സര്‍വകലാശാലകളിലും കാമ്പസുകളിലും ആര്‍.ടി.ഐ (വിവരാവകാശം) ക്ലബ്ബുകള്‍ തുടങ്ങുമെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ ഡോ.എ.എ ഹക്കിം പറഞ്ഞു. ഇത് യുവാക്കളെ കൂടുതല്‍ അറിവുളളവരാക്കുവാനും വിദ്യാഭ്യാസ മേഖലയിലെ രേഖാതിരിമറി ഉള്‍പ്പെടെയുളള അഴിമതികള്‍ ഇല്ലാതാക്കുവാനും സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.   സംസ്ഥാന വിവരാവകാശ കമ്മീഷനുമായി സഹകരിച്ച് തേവര സേക്രഡ് ഹാര്‍ട്ട് കോളേജിലെ കൊമേഴ്സ് വിഭാഗത്തില്‍ ആരംഭിച്ച വിവരാവകാശ ക്ലബ്ബിന്റെ ഉദ്ഘാടനവും സൗജന്യ ഏകദിന ശില്‍പശാലയും ഉദ്ഘാടനം ചെയ്തു...

Read More

സിറ്റിംഗിന് ഹാജരായില്ല; മൂന്ന് പേര്‍ക്ക് സമന്‍സ് അയച്ച് വിവരാവകാശ കമ്മീഷണര്‍

by on June 21, 2024 0

സിറ്റിംഗിന് ഹാജരായില്ല; മൂന്ന് പേര്‍ക്ക് സമന്‍സ് അയച്ച് വിവരാവകാശ കമ്മീഷണര്‍ കോഴിക്കോട് ഇന്നലെ (ജൂണ്‍ 21) നടന്ന വിവരാവകാശ കമ്മീഷന്‍ സിറ്റിംഗില്‍ ഹാജരാവാതിരുന്ന മൂന്നു കേസുകളില്‍ ബന്ധപ്പെട്ട വിവരാവകാശ ഓഫീസര്‍മാര്‍ക്ക് സമന്‍സ് അയച്ച് വിവരാവകാശ കമ്മീഷണര്‍ ഡോ.എ അബ്ദുല്‍ ഹകീം. തിരുവനന്തപുരത്തെ കമ്മീഷന്‍ ഓഫീസില്‍ ഹാജരാവാനാണ് സമന്‍സ് നല്‍കിയിരിക്കുന്നത്. വിവരാവകാശ നിയമപ്രകാരം ടി കെ മജീദ് എന്നയാള്‍ നല്‍കിയ പരാതിയില്‍ കോഴിക്കോട് കോര്‍പറേഷന്‍ സെക്രട്ടറി ജൂണ്‍ 29നും ജുബിത എന്നവര്‍ നല്‍കിയ പരാതിയില്‍ കേരള ബാങ്ക്...

Read More

കാമ്പസുകളില്‍ ആര്‍.ടി.ഐ ക്ലബ്ബുകള്‍ തുടങ്ങും: വിവരാവകാശ കമ്മീഷണര്‍

by on June 20, 2024 0

സംസ്ഥാനത്തെ എല്ലാ സര്‍വകലാശാലകളിലും കാമ്പസുകളിലും ആര്‍.ടി.ഐ (വിവരാവകാശം) ക്ലബ്ബുകള്‍ തുടങ്ങുമെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ ഡോ.എ.എ ഹക്കിം പറഞ്ഞു. ഇത് യുവാക്കളെ കൂടുതല്‍ അറിവുളളവരാക്കുവാനും വിദ്യാഭ്യാസ മേഖലയിലെ രേഖാതിരിമറി ഉള്‍പ്പെടെയുളള അഴിമതികള്‍ ഇല്ലാതാക്കുവാനും സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന വിവരാവകാശ കമ്മീഷനുമായി സഹകരിച്ച് തേവര സേക്രഡ് ഹാര്‍ട്ട് കോളേജിലെ കൊമേഴ്സ് വിഭാഗത്തില്‍ ആരംഭിച്ച വിവരാവകാശ ക്ലബ്ബിന്റെ ഉദ്ഘാടനവും ഏകദിന ശില്‍പശാലയും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കാമ്പസുകളിലെ ആര്‍.ടി.ഐ ക്ലബ്ബുകള്‍ക്ക് സമൂഹത്തിലെ തിരുത്തല്‍ ശക്തികളാകാന്‍ കഴിയും....

Read More

പന്തീരാങ്കാവ് ​ഗാർഹിക പീഡനക്കേസ് ഒത്തുതീർപ്പാക്കിയെന്ന് പ്രതി രാഹുൽ; കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

by on June 19, 2024 0

പന്തീരാങ്കാവ് ​ഗാർഹിക പീഡനക്കേസ് ഒത്തുതീർപ്പാക്കിയെന്ന് പ്രതി രാഹുൽ പി ​ഗോപാൽ. യുവതിയുടെ സത്യവാങ്മൂലം അം​ഗീകരിച്ച് കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി നൽകി. പരാതി പിൻവലിച്ചെന്ന യുവതിയുടെ സത്യവാങ്മൂലം കോടതിയിൽ ഹാജരാക്കി. കേസ് ഇന്ന് ഹൈക്കോടതി പരി​ഗണിക്കാനിരിക്കെയാണ് പ്രതിയുടെ ആവശ്യം.   യുവതിയുമായി കോടതിക്ക് പുറത്ത് കേസ് ഒത്തുതീർപ്പിലെത്തിയെന്ന് ഹർജിയിൽ പ്രതി വ്യക്തമാക്കി. വീട്ടുകാർ പറ‍ഞ്ഞതനുസരിച്ചാണ് എല്ലാം ചെയ്തതെന്നും പരാതിയിൽ ഉന്നയിച്ച ആരോപണങ്ങളെല്ലാം കള്ളമാണെന്നും വെളിപ്പെടുത്തിക്കൊണ്ട് യുവതി സോഷ്യൽ മീഡിയയിൽ വീഡിയോ പങ്കുവെച്ചിരുന്നു. കേസിൽ പ്രതിയായ...

Read More

54ന്റെ നിറവിൽ രാഹുൽ ​ഗാന്ധി; കോൺഗ്രസിന് പുതുജീവൻ നൽകിയതിന്റെ ആത്മവിശ്വാസത്തിൽ നേതാവ്

by on June 19, 2024 0

രാഹുൽ ഗാന്ധിക്ക് ഇന്ന് 54-ാം പിറന്നാൾ. കോൺഗ്രസിന് പുതുജീവൻ നൽകിയതിന്റെ ആത്മവിശ്വാസത്തിൽ, ലോക്സഭയിൽ പ്രതിപക്ഷ നേതാവാകാൻ ഒരുങ്ങുകയാണ് രാഹുൽ. സുപ്രധാനമായൊരു അധ്യായം തുടങ്ങാൻ പോകുന്നു. രാഹുൽ ഗാന്ധിയുടെ പൊതുജീവിതത്തിൽ ആത്മീയതലങ്ങളുള്ള ഒരന്വേഷണത്തിന്റെ ആഴവും ഇന്ത്യയുടെ ധാർമ്മികതയുമായി ഇണങ്ങിച്ചേരാനുള്ള ത്വരയും പ്രകടമാണ്. അധികാര രാഷ്ട്രീയത്തിന്റെ ആരവങ്ങൾക്കിടയിൽ രാഹുലിന്റെ ശബ്ദം പ്രത്യാശയുടെ പ്രകാശമായി കാണുന്നവർ അനേകമാണ്. രാഹുൽ കന്യാകുമാരി മുതൽ കാശ്മീർ വരെ നടത്തിയ ‘ഭാരത് ജോഡോ യാത്രയും മണിപ്പൂരിൽ നിന്ന് നടത്തിയ ഭാരത് ജോഡോ ന്യായ് യാത്രയും...

Read More

ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസറായ പെൺകുട്ടിയുടെ മരണം; പ്രതിയുടെ മൊബൈലിൽ നിന്ന് നിർണായക തെളിവുകൾ ലഭിച്ചതായി സൂചന

by on June 19, 2024 0

തിരുവനന്തപുരത്ത് ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസറായ പെൺകുട്ടിയുടെ ആത്മഹത്യയിൽ, അറസ്റ്റിലായ നെടുമങ്ങാട്‌ സ്വദേശി ബിനോയിയുടെ മൊബൈലിൽ നിന്ന് നിർണായക തെളിവുകൾ ലഭിച്ചതായി സൂചന. പുതിയ തെളിവുകൾ കേന്ദ്രീകരിച്ച് വിശദമായ അന്വേഷണം നടത്തും. യുവാവിന്റെ ഫോണിൽ നിന്ന് ലഭിച്ച ദൃശ്യങ്ങൾ ഉപയോഗിച്ച് പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നോ എന്നാണ് അന്വേഷിക്കുന്നത്. പെൺകുട്ടിയുടെ കൂടുതൽ സുഹൃത്തുക്കളുടെ മൊഴി പൂജപ്പുര പോലീസ് ഇന്ന് രേഖപ്പെടുത്തിയേക്കും. സൈബർ ആക്രമണം അല്ല മരണകാരണമെന്ന് കുടുംബം ഉറപ്പിക്കുന്ന പശ്ചാത്തലത്തിൽ, പെൺകുട്ടിയുടെ പിതാവിന്റെ മൊഴിയും രേഖപ്പെടുത്തും. സൈബർ ആക്രമണം മരണകാരണമായേക്കാം എന്ന...

Read More

24 വർഷത്തിനു ശേഷം ഉത്തരകൊറിയ സന്ദർശിച്ച് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ; കിം ജോങ് ഉന്നുമായി കൂടിക്കാഴ്ച നടത്തും

by on June 19, 2024 0

24 വർഷത്തിനു ശേഷം ഉത്തരകൊറിയ സന്ദർശിച്ച് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ. സൈന്യത്തിന്റെ ഗാർഡ് ഓഫ് ഹോണർ നൽകിയാണ് ഉത്തര കൊറിയൻ പ്രസിഡന്റ് കിം ജോങ് ഉൻ പുടിനെ സ്വീകരിച്ചത്. വ്ളാഡിമിർ പുടിൻ കിം ജോങ് ഉന്നുമായി കൂടിക്കാഴ്ച നടത്തും. റഷ്യൻ പ്രതിരോധ മന്ത്രി ആൻഡ്രി ബെലോസോവിനും വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവിനും ഉപപ്രധാനമന്ത്രി അലക്സാണ്ടർ നൊവാക്കിനുമൊപ്പമാണ് പുടിൻ ഉത്തരകൊറിയ സന്ദർശനത്തിനെത്തിയത്. സുരക്ഷാ പ്രശ്‌നങ്ങൾ ഉൾപ്പെടുന്ന പങ്കാളിത്ത കരാറിൽ റഷ്യയും ഉത്തര കൊറിയയും ഒപ്പു വച്ചേക്കുമെന്ന്...

Read More

*ബ്രണ്ണൻ കോളജ് ഓഫ് ടീച്ചർ എജുക്കേഷനിൽ അനുവദിക്കപ്പെട്ട ഉർദു ബി എഡ് ഉടൻ തുടങ്ങണം

by on June 15, 2024 0

തലശ്ശേരി: നിരന്തരമായ ആവശ്യത്തെ തുടർന്ന് തലശ്ശേരി ഗവ.ബ്രണ്ണൻ കോളജ് ഓഫ് ടീച്ചർ എജുക്കേഷനിൽ കഴിഞ്ഞ വർഷം അനുമതി ലഭിച്ച ഉർദു ബി എഡ് കോഴ്സ് പ്രവേശനം ആരംഭിക്കൂന്നതിലുള്ള കാലവിളംഭം ഒഴിവാക്കി പഠനം ഈ അദ്ധ്യയന വർഷം തന്നെ തുടങ്ങാനുള്ള സംവിധാനമുണ്ടാവണമെന്ന് തലശ്ശേരി മുസ് ലിം അസോസിയേഷൻ ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു. വൈസ് പ്രസിഡന്റ് സി ടി കെ ഹസൻകുട്ടിയുടെ അദ്ധ്യക്ഷതയിൽ കുട്ടിയമ്മു സാഹിബ് ലൈബ്രറിയീൽ ചേർന്ന യോഗം ജൂൺ 18ന് രാവിലെ 11 മണിക്ക് പാരിസ് പ്രസിഡൻസിയിൽ...

Read More

റെയിന്‍ കോട്ട് ധരിച്ചെത്തി ബിജെപി പ്രവര്‍ത്തകന്റെ വീടിന് നേരെ സ്റ്റീല്‍ ബോംബെറിഞ്ഞ് വേഗത്തില്‍ ഓടിമറയുന്ന സിപിഐഎം പ്രവര്‍ത്തകന്‍; ദൃശ്യങ്ങള്‍ പുറത്ത്

by on June 15, 2024 0

കണ്ണൂര്‍ ന്യൂ മാഹി ചാലക്കരയിലെ ബോംബേറിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. ബിജെപി പ്രവര്‍ത്തകന്റെ വീടിനുനേരെ കഴിഞ്ഞ ഞായറാഴ്ചയാണ് ബോംബേറുണ്ടായത്. സ്റ്റീല് ബോംബെറിഞ്ഞ സിപിഐഎം പ്രവര്‍ത്തകനെ പൊലീസ് അറസ്റ്റ് ചെയ്തു. ബോംബേറിന്റെ ദൃശ്യങ്ങള്‍ ട്വന്റിഫോറിന് ലഭിച്ചു. (cpim activist bomb attack against BJP worker cctv visuals ) ബിജെപി പ്രവര്‍ത്തകനായ സനൂപിന്റെ വീടിനുനേരെയാണ് സ്റ്റീല്‍ ബോംബേറ് ഉണ്ടായത്. ആര്‍ക്കും സാരമായി പരുക്കേറ്റില്ലെങ്കിലും വീടിന് കേടുപാടുകള്‍ സംഭവിച്ചിരുന്നു. ഞായറാഴ്ച സന്ധ്യയോടെയാണ് സംഭവം നടക്കുന്നത്. ആ സമയത്ത്...

Read More

“ആകർഷകമായ പരസ്യം നൽകി മാട്രിമോണി സൈറ്റിൽ രജിസ്ട്രേഷൻ ചെയ്യിപ്പിച്ചു, വിവാഹം നടക്കാത്ത യുവാവിന് നഷ്ടപരിഹാരം നൽകണം”

by on June 14, 2024 0

കൊച്ചി: ആകർഷകമായ പരസ്യത്തിൽ വിവാഹം ഉറപ്പുനൽകി മാട്രിമോണി സൈറ്റിൽ രജിസ്ട്രേഷൻ ചെയിപ്പിക്കുകയും എന്നാൽ വിവാഹം നടക്കാത്ത സാഹചര്യം വന്ന യുവാവിന് നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ. ചേർത്തല സ്വദേശിയായ യുവാവ്, എറണാകുളത്തെ കേരള മാട്രിമോണി എന്ന സ്ഥാപനത്തിനെതിരെ നൽകിയ പരാതിയിലാണ് ഉത്തരവ്. കേരള മാട്രിമോണി വെബ്‌സൈറ്റിൽ 2018 ഡിസംബറിൽ ഫ്രീയായി പ്രൊഫൈൽ രജിസ്റ്റർ ചെയ്യുകയുണ്ടായി. ആയതിനു ശേഷം വെബ്സൈറ്റിന്റെ ഓഫീസിൽ നിന്നും പലതവണ ബന്ധപ്പെടുകയും തുക നൽകിയാലേ വധുവിന്റെ വിവരങ്ങൾ...

Read More