June 9, 2025
  • June 9, 2025
Breaking News

പുതിയ പാര്‍ലമെന്റില്‍ സ്പീക്കറുടെ സീറ്റിന് സമീപം ചെങ്കോല്‍ സ്ഥാപിക്കും: അമിത് ഷാ

by on May 24, 2023 0

ന്യൂഡല്‍ഹി: പുതിയ പാര്‍ലമെന്റില്‍ അധികാര മുദ്രയായി ചെങ്കോല്‍ സ്ഥാപിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.   സ്പീക്കറുടെ സീറ്റിന് സമീപമാണ് ചരിത്രപ്രധാന്യമുള്ള സ്വര്‍ണ ചെങ്കോല്‍ സ്ഥാപിക്കുക. ഈ ചെങ്കോല്‍ ബ്രിട്ടീഷുകാരില്‍നിന്ന് ഇന്ത്യൻ നേതാക്കള്‍ക്ക് അധികാരം കൈമാറുന്നതിന്റെ ചിഹ്നമായി ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന് കൈമാറിയതാണെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.   തമിഴ് പാരമ്ബര്യത്തില്‍നിന്നാണ് ചെങ്കോല്‍ അധികാര കൈമാറ്റത്തിന്റെ പ്രതീകമായി മാറിയത്. ഇന്ത്യ സ്വതന്ത്രമായപ്പോള്‍ അധികാര കൈമാറ്റത്തിന്റെ പ്രതീകമായി എന്ത് ചെയ്യുമെന്ന് അവസാന വൈസ്രോയിയായിരുന്ന മൗണ്ട്...

Read More

പിഴക്ക് മുന്‍പ് പരിശോധന: എഐ ക്യാമറകളുടെ പ്രവര്‍ത്തനം വിലയിരുത്താന്‍ പുതിയ വിദഗ്ദ്ധ സമിതി

by on May 24, 2023 0

തിരുവനന്തപുരം: എഐ ട്രാഫിക് ക്യാമറകളുടെ പ്രവര്‍ത്തനം വിലയിരുത്താൻ പുതിയ സമിതിയെ നിയമിച്ചു. അഡീഷണല്‍ ട്രാൻസ്പോര്‍ട്ട് കമ്മീഷണറുടെ നേതൃത്വത്തിലുള്ള വിദഗ്ധസമിതിയാണ് പ്രവര്‍ത്തനം വിലയിരുത്തുന്നത്. അടുത്ത മാസം 5 ന് മുമ്ബ് സമിതി ക്യാമറയുടെ സാങ്കേതിക വശങ്ങള്‍ പരിശോധിച്ച്‌ റിപ്പോര്‍ട്ട് നല്‍കണം. ഇന്ന് ചേര്‍ന്ന സാങ്കേതിക സമിതിയുടെതാണ് തീരുമാനം. ക്യാമറ വഴി ട്രാഫിക് നിയമലംഘനങ്ങളില്‍ പിഴ ചുമത്തുന്നതിന് മുമ്ബ് ഒരു സമിതി ക്യാമറ പ്രവര്‍ത്തനം വിലയിരുത്തണമെന്ന വ്യവസ്ഥ പ്രകാരമാണ് പുതിയ സമിതിയെ നിയോഗിച്ചിരിക്കുന്നത്.   ഗതാഗത പ്രിൻസിപ്പല്‍ സെക്രട്ടറിയുടെ...

Read More

പ്ലസ് വണ്‍ സീറ്റുകള്‍ കൂട്ടി; ഇന്നത്തെ മന്ത്രിസഭായോഗ തീരുമാനങ്ങള്‍

by on May 24, 2023 0

പ്ലസ് വണ്‍ സീറ്റുകള്‍ കൂട്ടി; ഇന്നത്തെ മന്ത്രിസഭായോഗ തീരുമാനങ്ങള്‍ തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വണ്‍ സീറ്റുകളില്‍ കഴിഞ്ഞ വര്‍ഷത്തെ വര്‍ധന നടപടി തുടരാന്‍ മന്ത്രിസഭാ യോഗ തീരുമാനം. 81 താത്കാലിക ബാച്ചുകള്‍ അനുവദിക്കും. എയ്ഡഡ് സ്‌കൂളുകളില്‍ 20 ശതമാനം സീറ്റ് വര്‍ധനവ് ഉണ്ടാകും. മാര്‍ജിനല്‍ സീറ്റ് വര്‍ധനവും അതേ രീതിയില്‍ തുടരും.   കൊല്ലം, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ 20 ശതമാനം സീറ്റ് വര്‍ധനവും തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം, വയനാട്, കാസര്‍കോട് ജില്ലകളിലെ...

Read More

ഗുരുതര ആരോപണങ്ങളുമായി ഷാരൂഖ് സെയ്‌ഫി; അപേക്ഷ എന്‍.ഐ.എ കോടതി തള്ളി

by on May 24, 2023 0

കൊച്ചി : കോഴിക്കോട് എലത്തൂര്‍ ട്രെയിൻ തീവെപ്പ് കേസിലെ പ്രതി ഷാരൂഖ് സെയ്‌ഫിയുടെ അപേക്ഷ കോടതി തള്ളി. കൊച്ചി എൻ.ഐ.എ കോടതിയാണ് തള്ളിയത്.     എൻ.ഐ.എ ഉദ്യോഗസ്ഥരുടെ സാന്നിധ്യമില്ലാതെ അഭിഭാഷകരുമായി സംസാരിക്കണമെന്ന ആവശ്യമുള്‍പ്പെടെ കോടതി അംഗീകരിച്ചില്ല.   ഗുരുതര ആരോപണങ്ങളാണ് കോടതിയില്‍ സമര്‍പ്പിച്ച അപേക്ഷയില്‍ ഷാരൂഖ് സെയ്ഫി ഉന്നയിച്ചത്. നോട്ടീസിലാതെ തന്റെ ബന്ധുക്കളെയും സുഹൃത്തുക്കളെയും ദിവസങ്ങളോളം എൻ.ഐ.എ ചോദ്യം ചെയ്തുവെന്നും ഉദ്യോഗസ്ഥരുടെ പീഡനം കാരണമാണ് സുഹൃത്തിന്റെ പിതാവ് ജീവനൊടുക്കിയതെന്നും ഷാരൂഖ് അപേക്ഷയില്‍ കുറ്റപ്പെടുത്തിയിരുന്നു.  ...

Read More

കൈക്കൂലിക്കേസ്; വില്ലേജ് അസിസ്റ്റന്‍റ് സുരേഷ് റിമാന്‍ഡില്‍, വകുപ്പുതല നടപടി ഉടന്‍

by on May 24, 2023 0

പാലക്കാട്: പാലക്കാട് പാലക്കയത്തെ കൈക്കൂലി കേസില്‍ അറസ്റ്റിലായ വില്ലേജ് അസിസ്റ്റന്‍റ് സുരേഷ് കുമാറിനെ തൃശൂര്‍ വിജിലൻസ് കോടതി ജൂണ്‍ 6 വരെ റിമാൻഡ് ചെയ്തു. ഇയാളെ തൃശൂര്‍ ജില്ലാ ജയിലിലേക്ക് മാറ്റി. സുരേഷിനെതിരായ വകുപ്പുതല നടപടിയിലും ഉടൻ തീരുമാനമുണ്ടാകും. കേസുമായി ബന്ധപ്പെട്ട് മണ്ണാര്‍ക്കാട് തഹസീല്‍ദാര്‍ പാലക്കാട് ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി.   മൂന്ന് വര്‍ഷം മുമ്ബാണ് പാലക്കയം വില്ലേജ് ഓഫീസില്‍ സുരേഷ് കുമാര്‍ എത്തുന്നത്. കൈക്കൂലി കണക്ക് പറഞ്ഞ് വാങ്ങിയിരുന്ന സുരേഷ് കുമാര്‍ പണം...

Read More

സംസ്ഥാനത്ത് ജൂണ്‍ 7 മുതല്‍ അനിശ്ചിതകാല ബസ് സമരം, മന്ത്രിയുമായി നടത്തിയ ചര്‍ച്ച പരാജയം

by on May 24, 2023 0

തിരുവനന്തപുരം: സമരത്തിലുറച്ച്‌ സ്വകാര്യ ബസുടമകള്‍. സംസ്ഥാനത്ത് ജൂണ്‍ 7 മുതല്‍ നടത്തുമെന്ന് പ്രഖ്യാപിച്ച അനിശ്ചിതകാല ബസ് സമരം പിൻവലിക്കില്ലെന്ന് ബസുടമകള്‍ അറിയിച്ചു.   ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. ചര്‍ച്ചയില്‍ മുന്നോട്ട് വെച്ച ആവശ്യങ്ങള്‍ക്ക് ഗതാഗത മന്ത്രി കൃത്യമായ മറുപടി നല്‍കിയില്ലെന്ന് ബസ് ഉടമകള്‍ ആരോപിച്ചു. ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് മാത്രമാണ് മന്ത്രി അറിയിച്ചത്. ഇതോടെ സമരം നടത്തുമെന്ന് കാണിച്ച്‌ ഗതാഗതമന്ത്രിക്ക് നോട്ടീസ് നല്‍കിയതായും സമരസമിതി കണ്‍വീനര്‍ ടി. ഗോപിനാഥ് അറിയിച്ചു....

Read More

🔥🌟🔥🌟🔥🌟🔥🌟 *✒️ചരിത്രത്തിൽ ഇന്ന്✒️* 🔅🔅🔅🔅🔅🔅🔅🔅        *24-05-2023*   🔥🌟🔥🌟🔥🌟🔥🌟 *ഇന്ന് 2023 മേയ് 24 (1198 ഇടവം 10) ചരിത്രത്തിൽ ഇന്നത്തെ പ്രത്യേകതകൾ* 📝📝📝📝📝📝📝📝 *കലണ്ടർ പ്രകാരം മേയ് 24 വർഷത്തിലെ 144 (അധിവർഷത്തിൽ 145)-ാം ദിനമാണ്‌. വർഷാവസാനത്തിലേക്ക് 221 ദിവസങ്ങൾ കൂടിയുണ്ട്.*  📝📝📝📝📝📝📝📝

by on May 24, 2023 0

🔥🌟🔥🌟🔥🌟🔥🌟 *✒️ചരിത്രത്തിൽ ഇന്ന്✒️* 🔅🔅🔅🔅🔅🔅🔅🔅 *24-05-2023* 🔥🌟🔥🌟🔥🌟🔥🌟 *ഇന്ന് 2023 മേയ് 24 (1198 ഇടവം 10) ചരിത്രത്തിൽ ഇന്നത്തെ പ്രത്യേകതകൾ* 📝📝📝📝📝📝📝📝 *കലണ്ടർ പ്രകാരം മേയ് 24 വർഷത്തിലെ 144 (അധിവർഷത്തിൽ 145)-ാം ദിനമാണ്‌. വർഷാവസാനത്തിലേക്ക് 221 ദിവസങ്ങൾ കൂടിയുണ്ട്.* 📝📝📝📝📝📝📝📝   *🌹ഇന്നത്തെ ദിവസത്തിന്റെ പ്രാധാന്യം🌹🔻 🔻 🔻* ♾️♾️♾️♾️♾️♾️♾️♾️   *💠ലോക സ്കീസോഫ്രീനിയ ദിനം*   *💠അന്താരാഷ്ട്ര ടിയാര ദിനം*   *💠സമാധാനത്തിനും നിരായുധീകരണത്തിനുമുള്ള അന്താരാഷ്ട്ര വനിതാ ദിനം*   *💠ശതാവരി...

Read More

*പ്രഭാത വാർത്തകൾ* 2023 | മെയ് 24 | ബുധനാഴ്ച | 1198 | എടവം 10 | പുണർതം  ➖➖➖➖➖➖➖➖➖➖➖➖➖➖

by on May 24, 2023 0

*പ്രഭാത വാർത്തകൾ* 2023 | മെയ് 24 | ബുധനാഴ്ച | 1198 | എടവം 10 | പുണർതം ➖➖➖➖➖➖➖➖➖➖➖➖➖➖   ◾പ്രതികളെ ആശുപത്രികളില്‍ കൊണ്ടുപോകുന്നതിനു പ്രോട്ടോകോള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ തയാറാക്കണമെന്ന് ഹൈക്കോടതി. പ്രതികളെ എങ്ങനെയാണു ഹാജരാക്കേണ്ടതെന്ന വ്യവസ്ഥകളടങ്ങിയ മാനദണ്ഡം ഉടനേ തയാറാക്കി നടപ്പാക്കണം. രണ്ടാഴ്ച സാവകാശം വേണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. അതിനകം എന്തെങ്കിലും സംഭവിച്ചാല്‍ ആര്‍ക്കാണ് ഉത്തരവാദിത്തമെന്ന് കോടതി ചോദിച്ചു.   ◾ജൂണ്‍ ഏഴു മുതല്‍ അനിശ്ചിതകാല ബസ് സമരം. വിദ്യാര്‍ത്ഥികളുടെ ചാര്‍ജ് യാത്രാ...

Read More

പിണറായി വിജയന് ഇന്ന് 78-ാം പിറന്നാള്‍

by on May 24, 2023 0

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് 78 ആം പിറന്നാള്‍. പതിവ് പോലെ ആഘോഷങ്ങളിലാതെയാണ് മുഖ്യമന്ത്രിക്ക് പിറന്നാള്‍ ദിനം. രാവിലെ മന്ത്രിസഭാ യോഗവും പിന്നീട് ചില പൊതുപരിപാടികളും തലസ്ഥാനത്തുണ്ട്. ഔദ്യോഗിക രേഖകള്‍ പ്രകാരം 1945 മാര്‍ച്ച്‌ 21നാണ് പിണറായി വിജയന്‍റെ പിറന്നാള്‍. എന്നാല്‍ യഥാര്‍ത്ഥ ജന്മദിനം 1945 മെയ് 24 എന്ന് പിണറായി വിജയൻ തന്നെയായിരുന്നു അറിയിച്ചത്. 2016ല്‍ ഒന്നാം പിണറായി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്യുന്നതിൻ്റെ തലേ ദിവസമായിരുന്നു പിറന്നാള്‍ ദിനത്തിലെ സസ്പെൻസ് പിണറായി അവസാനിപ്പിച്ചത്....

Read More

*കണ്ണൂര്‍ കോര്‍പ്പറേഷന്‍ കരട് മാസ്റ്റര്‍ പ്ലാന്‍ പരാതികളിന്‍മേല്‍ ഹിയറിംഗ് നടത്തി*

by on May 24, 2023 0

*കണ്ണൂര്‍ കോര്‍പ്പറേഷന്‍ കരട് മാസ്റ്റര്‍ പ്ലാന്‍ പരാതികളിന്‍മേല്‍ ഹിയറിംഗ് നടത്തി*   കണ്ണൂര്‍ കോര്‍പ്പറേഷന് വേണ്ടി ജില്ലാ ടൗണ്‍ പ്ലാനര്‍ തയ്യാറാക്കി പ്രസിദ്ധീകരിച്ച കരട് മാസ്റ്റര്‍ പ്ലാനിന്‍മേല്‍ കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഓഫസില്‍ ഹിയറിംഗ് നടന്നു. ഏപ്രില്‍ 9 വരെയായി വ്യക്തികളില്‍ നിന്നും സംഘടനകളില്‍ നിന്നുമായി ആകെ ലഭിച്ച 21 പരാതികളിന്‍മേലാണ് ഇന്ന് കോര്‍പ്പറേഷന്‍ ഓഫീസില്‍ പ്രത്യേക കമ്മിറ്റി മുമ്പാകെ ഹിയറിംഗ് നടത്തിയത്. പരാതി നല്‍കിയ 2 പേരൊഴികെ ബാക്കിയുള്ളവര്‍ ഹിയറിംഗില്‍ പങ്കെടുത്തു.   ഹിയറിംഗിന് മേയര്‍...

Read More