June 9, 2025
  • June 9, 2025
Breaking News

മുഴപ്പിലങ്ങാട് ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ പുതുതായി നിർമ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചു.

by on May 24, 2023 0

മുഴപ്പിലങ്ങാട് ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ പുതുതായി നിർമ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചു. നവകേരളം വിദ്യാകിരണം മിഷന്റെ ഭാഗമായി കേരള സംസ്ഥാനത്താകെ നിർമ്മിച്ച 97 സ്കൂൾ കെട്ടിടങ്ങളുടെ സംസ്ഥാന തല ഉദ്ഘാടനവും ഓൺലൈനായി ഈ അവസരത്തിൽ നടന്നു. വിദ്യാഭ്യാസം തൊഴിൽ വകുപ്പ് മന്ത്രി വി.ശിവൻകുട്ടിയുടെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി. ദിവ്യ, രാജ്യസഭാ എം.പി. ശിവദാസൻ, മുഴപ്പിലങ്ങാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി.സജിത, ജില്ലാ പഞ്ചായത്ത്...

Read More

പണി തുടങ്ങി സിദ്ധരാമയ്യ; ബിജെപി സര്‍ക്കാറിന്റെ മുഴുവന്‍ പദ്ധതികളും നിര്‍ത്തിവെക്കാന്‍ ഉത്തരവ്

by on May 23, 2023 0

ബാംഗളൂരു: ബിജെപി സര്‍ക്കാര്‍ അനുമതി നല്‍കിയ എല്ലാ പദ്ധതികളും നിര്‍ത്തിവെക്കാൻ ഉത്തരവിട്ട് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ബിജെപി സര്‍ക്കാറിന്റെ മുഴുവൻ പദ്ധതികളും നിര്‍ത്തിവെച്ച്‌ പരിശോധിക്കാനും മുഖ്യമന്ത്രി ഉത്തരവിട്ടു. അധികാരമേറ്റെടുത്ത ശേഷം സിദ്ധരാമയ്യയുടെ പ്രധാന തീരുമാനമാണിത്. മുൻ സര്‍ക്കാര്‍ ഏറ്റെടുത്ത എല്ലാ പ്രവൃത്തികളുമായി ബന്ധപ്പെട്ട വകുപ്പുകളുടെയും കോര്‍പ്പറേഷനുകളുടെയും ബോര്‍ഡുകളുടെയും കീഴിലുള്ള എല്ലാ തുടര്‍ നടപടികളും ഉടനടി നിര്‍ത്തണമെന്നും ആരംഭിക്കാത്ത പദ്ധതികള്‍ ആരംഭിക്കരുതെന്നും മുഖ്യമന്ത്രിയുടെ ഓഫിസ് വ്യക്തമാക്കി. ടൈംസ് ഓഫ് ഇന്ത്യയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.   ബിജെപി...

Read More

*23/05/2023* *തദ്ദേശസ്ഥാപനങ്ങളിൽ സ്ഥിരം അദാലത്ത് – സിറ്റിസൺ അസിസ്റ്റൻറ്*

by on May 23, 2023 0

*23/05/2023* *തദ്ദേശസ്ഥാപനങ്ങളിൽ സ്ഥിരം അദാലത്ത് – സിറ്റിസൺ അസിസ്റ്റൻറ്*     തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ സ്ഥിരം അദാലത്ത് സമിതികൾ രൂപീകരിച്ചു. ഗ്രാമപഞ്ചായത്ത്, മുൻസിപ്പാലിറ്റികൾ, കോർപ്പറേഷൻ എന്നിവയിൽ നിന്നും സമയബന്ധിതമായി ലഭിക്കേണ്ട കെട്ടിട നിർമ്മാണ അനുമതി, കംപ്ലീഷൻ, ക്രമവൽക്കരണം, കെട്ടിട നമ്പറിങ്ങ്, വാണിജ്യ വ്യവസായ ലൈസൻസുകൾ, ജനന മരണ വിവാഹ രജിസ്ട്രേഷൻ എന്നീ വിഷയങ്ങളിലുള്ള പരാതികൾ ആദ്യഘട്ടത്തിൽ സ്വീകരിക്കും.   തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ മുമ്പാകെ നൽകുന്ന അപേക്ഷയിൽ നിശ്ചിത സമയത്തിനകം നിയമാനുസൃതമായി തീർപ്പു ലഭിക്കാത്ത പക്ഷം...

Read More

🔥🌟🔥🌟🔥🌟🔥🌟 *✒️ചരിത്രത്തിൽ ഇന്ന്✒️* 🔅🔅🔅🔅🔅🔅🔅🔅 *23-05-2023* 🔥🌟🔥🌟🔥🌟🔥🌟 *ഇന്ന് 2023 മേയ് 23 (1198 ഇടവം 9) ചരിത്രത്തിൽ ഇന്നത്തെ പ്രത്യേകതകൾ* 📝📝📝📝📝📝📝📝

by on May 23, 2023 0

🔥🌟🔥🌟🔥🌟🔥🌟 *✒️ചരിത്രത്തിൽ ഇന്ന്✒️* 🔅🔅🔅🔅🔅🔅🔅🔅 *23-05-2023* 🔥🌟🔥🌟🔥🌟🔥🌟 *ഇന്ന് 2023 മേയ് 23 (1198 ഇടവം 9) ചരിത്രത്തിൽ ഇന്നത്തെ പ്രത്യേകതകൾ* 📝📝📝📝📝📝📝📝 *കലണ്ടർ പ്രകാരം മേയ് 23 വർഷത്തിലെ 143 (അധിവർഷത്തിൽ 144)-ാം ദിനമാണ്‌. വർഷാവസാനത്തിലേക്ക് 222 ദിവസങ്ങൾ കൂടിയുണ്ട്.* 📝📝📝📝📝📝📝📝   *🌹ഇന്നത്തെ ദിവസത്തിന്റെ പ്രാധാന്യം🌹🔻 🔻 🔻* ♾️♾️♾️♾️♾️♾️♾️♾️   *💠ലോക ആമ ദിനം*   *💠ലോക ഗുസ്തി ദിനം*   *💠ലോക ക്രോൺസ് ആൻഡ് കൊളൈറ്റിസ് ദിനം*   *💠ഒബ്സ്റ്റട്രിക്...

Read More

📺📺📺📺📺📺📺📺 *മലയാളം ടെലിവിഷൻ ചാനലുകൾ ഇന്ന് (23-05-2023) സംപ്രേക്ഷണം ചെയ്യുന്ന ചലച്ചിത്രങ്ങൾ* 📺📺📺📺📺📺📺📺

by on May 23, 2023 0

📺📺📺📺📺📺📺📺 *മലയാളം ടെലിവിഷൻ ചാനലുകൾ ഇന്ന് (23-05-2023) സംപ്രേക്ഷണം ചെയ്യുന്ന ചലച്ചിത്രങ്ങൾ* 📺📺📺📺📺📺📺📺   *🎥#Asianet TV🔻🔻*   രാവിലെ 9.30 ന് 🎬ആൻഡ്രോയിഡ് കുഞ്ഞപ്പൻ വേർ 5.25 രാത്രി 11.55 ന് 🎬മായാമയൂരം   *🎥#AsianetMovies🔻🔻*   രാവിലെ 7 മണിക്ക് 🎬ക്രേസി ഗോപാലൻ രാവിലെ 10 മണിക്ക് 🎬ലളിതം സുന്ദരം ഉച്ചയ്ക്ക് 1 മണിക്ക് 🎬ഹോം വൈകിട്ട് 4 മണിക്ക് 🎬ആട് ഒരു ഭീകര ജീവിയാണ് രാത്രി 7 മണിക്ക് 🎬വിക്രം രാത്രി...

Read More

പ്രഭാത വാർത്തകൾ* 2023 | മെയ് 23 | ചൊവ്വാഴ്ച | 1198 | എടവം 9 | തിരുവാതിര  ➖➖➖➖➖➖➖➖➖➖➖➖➖➖

by on May 23, 2023 0

*പ്രഭാത വാർത്തകൾ* 2023 | മെയ് 23 | ചൊവ്വാഴ്ച | 1198 | എടവം 9 | തിരുവാതിര ➖➖➖➖➖➖➖➖➖➖➖➖➖➖   ◾റോഡ് ക്യാമറ പിഴയില്‍നിന്ന് വിഐപികളെ ഒഴിവാക്കില്ലെന്ന് മോട്ടോര്‍ വാഹനവകുപ്പ്. നിയമം ലംഘിച്ചാല്‍ വിഐപികളാണെങ്കിലും പിഴ ഒടുക്കേണ്ടിവരുമെന്ന് വിവരാവകാശ പ്രകാരം നല്‍കിയ മറുപടിയില്‍ മോട്ടോര്‍ വാഹനവകുപ്പ് വ്യക്തമാക്കി.   ◾സ്‌കൂള്‍ തുറക്കുന്നതിനു മുന്നോടിയായി കെട്ടിടങ്ങളുടെയും വാഹനങ്ങളുടേയും ഫിറ്റ്നസ് അടക്കമുള്ള സുരക്ഷ ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഇതിനുള്ള നടപടികള്‍...

Read More

കണ്ണൂരിലെ വീട്ടിലെത്തി പ്രിയ അധ്യാപികയെ കണ്ട് ഉപരാഷ്ട്രപതി; കൂടിക്കാഴ്ച 56 കൊല്ലത്തിനുശേഷം

by on May 22, 2023 0

കണ്ണൂര്‍: രാജസ്ഥാനിലെ ചിറ്റോര്‍ഗ്ര സൈനിക സ്കൂളില്‍ തന്നെ പഠിപ്പിച്ച അധ്യാപിക രത്ന നായരെ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകര്‍ കണ്ണൂരിലെ വീട്ടിലെത്തി സന്ദര്‍ശിച്ചു. തിങ്കളാഴ്ച തിരുവനന്തപുരത്തെത്തിയ ഉപരാഷ്ട്രപതി നിയമസഭാ മന്ദിരത്തിലെ പരിപാടിയില്‍ പങ്കെടുത്ത ശേഷമാണ് കണ്ണൂരിലേക്കെത്തിയത്. പത്നി സുദേഷ് ധൻകറും അദ്ദേഹത്തിന്റെ ഒപ്പമുണ്ടായിരുന്നു. ഉച്ചയ്ക്ക് രണ്ടരയോടെ കണ്ണൂരില്‍ രത്ന നായരുടെ വീട്ടിലെത്തിയ ഉപരാഷ്ട്രപതി മുക്കാല്‍ മണിക്കൂറോളം അധ്യാപികയോടൊപ്പം ചെലവഴിച്ചു. 56 വര്‍ഷത്തിന് ശേഷം പ്രിയവിദ്യാര്‍ഥിയെ കണ്ടതില്‍ വളരെ സന്തോഷമുണ്ടെന്ന് രത്ന നായര്‍ പ്രതികരിച്ചു. പാനൂര്‍ ചമ്ബാട് കാര്‍ഗില്‍...

Read More

രക്തസാക്ഷികളെ അപമാനിച്ചത് അംഗീകരിക്കില്ല; ആര്‍ച്ച്‌ ബിഷപ്പ് ജോസഫ് പാംപ്ലാനി മാപ്പുപറയണമെന്ന് DYFI

by on May 22, 2023 0

തിരുവനന്തപുരം: രാഷ്ട്രീയ രക്തസാക്ഷികള്‍ അനാവശ്യമായി കലഹിക്കാന്‍ പോയി വെടിയേറ്റു മരിച്ചവരാണെന്ന പരാമര്‍ശത്തില്‍ തലശ്ശേരി അതിരൂപത ആര്‍ച്ച്‌ ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി മാപ്പു പറയണമെന്ന് ഡി.വൈ.എഫ്.ഐ. ബിഷപ്പിന്റ പ്രസ്താവന അനീതികള്‍ക്കെതിരെ ശബ്ദിച്ച ധീരരായ മനുഷ്യരെ അപമാനിക്കുന്നതാണെന്നും ഡി.വൈ.എഫ്.ഐ പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി. ‘സാമൂഹ്യ അനീതികള്‍ക്കും അധികാരഗര്‍വിനും വര്‍ഗീയതയ്ക്കും അധിനിവേശത്തിനുമെതിരെ ശക്തമായ നിലപാട് സ്വീകരിച്ചതിന്റെ ഭാഗമായി, അധികാരവര്‍ഗ്ഗത്താല്‍ കൊലചെയ്യപ്പെട്ടവരാണ് രക്തസാക്ഷികള്‍. ഹിറ്റ്ലറുടെയും മുസോളിനിയുടെയും ഫാസിസ്റ്റ് ഭീകരതയ്ക്കെതിരെയും അമേരിക്കയുടെയും ഇസ്രായേലിന്റെയും അധിനിവേശത്തിനെതിരെയും പൊരുതിമരിച്ച ആയിരങ്ങള്‍ തലമുറകള്‍ക്ക് ആവേശമാണ്....

Read More

2000 രൂപയുടെ നോട്ട് മാറാൻ പ്രത്യേക ഫോം ആവശ്യമില്ലെന്ന് എസ് ബി ഐ

by on May 22, 2023 0

2,000 രൂപയുടെ നോട്ട് മാറിയെടുക്കാൻ തിരിച്ചറിയൽ രേഖയോ അപേക്ഷാ ഫോമോ ആവശ്യമില്ലെന്ന് എസ്.ബി.ഐ അറിയിച്ചു. ഇതുസംബന്ധിച്ച നിർദേശങ്ങൾ എസ്.ബി.ഐ ചീഫ് ജനറൽ മാനേജർ പ്രാദേശിക ആസ്ഥാനങ്ങൾക്ക് കൈമാറി. ഒറ്റത്തവണ 20,000 രൂപവരെയാകും 2,000 രൂപ നോട്ടുകൾ മാറ്റിയെടുക്കാനോ നിക്ഷേപിക്കാനോ ആകുക. നോട്ടുകൾ മാറ്റുന്നതും നിക്ഷേപിക്കുന്നതും സംബന്ധിച്ച് സാമൂഹിക മാധ്യമങ്ങളിൽ തെറ്റായ പ്രചാരണങ്ങൾ നടന്നുവരുന്നതിനിടെയാണ് എസ്.ബി.ഐ. ഇതിൽ വ്യക്തത വരുത്തിയത്. മേയ് 23 മുതലാണ് നോട്ട് മാറിയെടുക്കാനുള്ള സമയമെങ്കിലും ഉപഭോക്താക്കൾ ശനിയാഴ്ച മുതൽത്തന്നെ ബാങ്കുകളിൽ എത്തിയിരുന്നു. ഇവരെ...

Read More

കണ്ണൂരില്‍ ഉഗ്രശേഷിയുള്ള 8 നാടന്‍ബോംബുകള്‍ കണ്ടെത്തി; കലുങ്കിനടിയില്‍ ചാക്കില്‍ കെട്ടി സൂക്ഷിച്ച നിലയില്‍

by on May 22, 2023 0

കണ്ണൂര്‍: കണ്ണൂര്‍ കണ്ണവത്ത് പൊലീസ് പരിശോധനയില്‍ ഉഗ്രശേഷിയുള്ള എട്ട് നാടന്‍ ബോംബുകള്‍ കണ്ടെത്തി. ചാക്കില്‍ കെട്ടി കലുങ്കിനടിയില്‍ സൂക്ഷിച്ച്‌ നിലയിലായിരുന്നു ബോംബുകള്‍. .കണ്ണവം തൊടീക്കളം കിഴവക്കല്‍ ഭാഗത്ത് നിന്നാണ് ബോംബുകള്‍ കണ്ടെത്തിയത്. ജില്ലയില്‍ ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായിട്ടാണ് പൊലീസ് കര്‍ശന പരിശോധന നടത്തിയിരുന്നു. ഈ പരിശോധനയിലാണ് ബോംബുകള്‍ കണ്ടെത്തിയത്. പൊലീസ് ഇവയെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി നിര്‍വീര്യമാക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. എന്നാല്‍ ആരാണ് ബോംബ് ഇവിടെ സൂക്ഷിച്ചതെന്നുള്ള കാര്യം വ്യക്തമല്ല. കൂടുതലായി ഒന്നും...

Read More