June 8, 2025
  • June 8, 2025
Breaking News

*”സേവനത്തിലെ ന്യുനതയിൽ ഇ കോമേഴ്‌സ് പ്ലാറ്റ്ഫോം മിന്ത്ര 20,000/- രൂപ നഷ്ട്ട പരിഹാരം നൽകണം “-ഉപഭോക്തൃ തർക്ക പരിഹാര കോടതി

by on June 13, 2024 0

      കൊച്ചി : ഓൺലൈൻ ഉപഭോക്താക്കളുടെ പരാതികൾ പരിഹരിക്കാതെ ഇ-കൊമേഴ്സ് സ്ഥാപനം ഒഴിഞ്ഞുമാറുന്നത് സേവനത്തിലെ ന്യൂനതയും അനുചിതമായ വ്യാപാര രീതിയുമാണെന്ന് എറണാകുളം ജില്ല ഉപഭോക്തൃ കോടതി. വിൽക്കുന്ന സ്ഥാപനവും ഉപഭോക്താവും തമ്മിലുള്ള ഇടപാടിൽ ഇടനിലക്കാരൻ മാത്രമാണെന്നും നഷ്ടപരിഹാരം നൽകാനുള്ള ബാധ്യത തങ്ങൾക്ക് ഇല്ലെന്നുമുള്ള മിൻട്രയുടെ നിലപാട് നിരകരിച്ച്‌ കൊണ്ടാണ് 20,000/- രൂപ നഷ്ടപരിഹാരം ഉപഭോക്താവിന് നൽകാൻ കോടതി ഉത്തരവിട്ടത്. എറണാകുളം പോണേക്കര സ്വദേശി അനിൽകുമാർ ടി എസ്, മിന്ത്ര ഓൺലൈൻ സ്ഥാപനത്തിനെതിരെ സമർപ്പിച്ച...

Read More

കുവൈത്ത് തീപിടിത്തം: മരിച്ച മലയാളികളുടെ എണ്ണം 14 ആയി, പേരുവിവരങ്ങൾ പുറത്ത്

by on June 13, 2024 0

കുവൈത്തിലെ തൊഴിലാളി ക്യാംപിലെ തീപിടിത്തത്തിൽ മരിച്ച മലയാളികളുടെ എണ്ണം 14 ആയി. ഇന്നലെയുണ്ടായ ദുരന്തത്തിൽ 49 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. അവരിൽ 40 ഇന്ത്യക്കാരാണുള്ളത്. ഇവരിൽ 14 പേർ മലയാളികളാണ്. മരിച്ച 14 പേരെയും തിരിച്ചറിഞ്ഞിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, കോട്ടയം, മലപ്പുറം, കണ്ണൂർ,കാസർകോ‍ട് സ്വദേശികളാണ് മരിച്ചത്. തൃക്കരിപ്പൂർ എളബച്ചി സ്വദേശി കേളു പൊന്മലേരി,കാസർഗോഡ് ചെർക്കള കുണ്ടടുക്കം സ്വദേശി രഞ്ജിത്ത് (34),പാമ്പാടി സ്വദേശി​ സ്റ്റീഫിൻ എബ്രഹാം സാബു ( 29),പന്തളം മുടിയൂർക്കോണം സ്വദേശി​ ആകാശ് എസ് നായർ,...

Read More

‘സാമ്പത്തിക ബാധ്യത മൂലം മരിക്കുന്നു’; കുടുംബത്തിലെ 3 പേരുടെ മരണത്തിൽ ആത്മഹത്യാ കുറിപ്പ് കണ്ടെത്തി

by on June 10, 2024 0

തിരുവനന്തപുരം നെയ്യാറ്റിൻകരയിലെ ഒരു കുടുംബത്തിലെ മൂന്ന് പേരുടെ മരണത്തിൽ ആത്മഹത്യകുറിപ്പ് കണ്ടെത്തി. കടബാധ്യതയാണ് മരണത്തിന് കാരണമെന്നാണ് ആത്മഹത്യാക്കുറിപ്പിൽ പറയുന്നു. തമിഴ്നാട്ടിൽ റിയൽ എസ്റ്റേറ്റ് ബിസിനസിനായി പലരിൽ നിന്നും കടം വാങ്ങി 9 ലക്ഷം കൈമാറിയിരുന്നു. പണം തിരികെ ലഭിച്ചില്ല. ഈ കടത്തിന് പലിശ നൽകാൻ വീണ്ടും വായ്പയെടുത്തു. അതും തിരിച്ചെടക്കാൻ കഴിഞ്ഞില്ലെന്നും സാമ്പത്തികമായി തകർന്നതിനാൽ മരിക്കുന്നുവെന്നാണ് ആത്മഹത്യകുറിപ്പിലുളളത്. മണിലാൽ, ഭാര്യ സ്മിത, മകൻ അബി ലാൽ എന്നിവരെയാണ് ഇന്നലെ രാത്രി മരിച്ച നിലയിൽ കണ്ടെത്തിയത്. ഭക്ഷണത്തിൽ...

Read More

സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളിൽ യെല്ലോ അലേർട്ട്

by on June 10, 2024 0

സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യത. അടുത്ത നാല് ദിവസങ്ങളിൽക്കൂടി മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 മില്ലി മീറ്റർ മുതൽ 204.4 മില്ലി മീറ്റർ വരെ മഴ ലഭിക്കാനുള്ള സാധ്യതയുണ്ട്. എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം,എറണാകുളം,തൃശ്ശൂർ മലപ്പുറം,കോഴിക്കോട്, വയനാട്,കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. കേരള തമിഴ്നാട് തീരങ്ങളിൽ ഇന്ന് അർദ്ധരാത്രി 11. 30 വരെ കള്ളക്കടൽ...

Read More

‘കേരളത്തിന്റെ വികസനത്തിനായി സംസ്ഥാന സർക്കാരുമായി സഹകരിച്ച് പ്രവർത്തിക്കും’; ജോർജ് കുര്യൻ

by on June 10, 2024 0

കേന്ദ്രമന്ത്രി സ്ഥാനം തികച്ചും അപ്രതീക്ഷിതമെന്ന് ജോർജ് കുര്യൻ. കേരളത്തിന്റെ വികസനത്തിനായി സംസ്ഥാന സർക്കാരുമായി സഹകരിച്ച് പ്രവർത്തിക്കും. കേരളത്തിൽ എയിംസ് സ്ഥാപിക്കാനുള്ള ശ്രമങ്ങൾ നടത്തും. കേരളത്തിൻറെ വികസനത്തിന് വേണ്ടി തീർച്ചയായിട്ടും ജനങ്ങളോടൊപ്പമുണ്ടാകും. ആ കാര്യത്തിൽ യാതൊരു സംശയവുമില്ലെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിൻറെ വികസനം കേരളത്തിൽ നിന്നുള്ള ഒരു മന്ത്രി എന്നുള്ള നിലയിൽ തന്റെ ഒരു കർത്തവ്യമാണ്. അതിനുവേണ്ടി പരിശ്രമിക്കുക തന്നെ ചെയ്യുമെന്നും അദ്ദേഹം ട്വന്റിഫോറിനോട് പറഞ്ഞു. ഗുഡ് മോണിംഗ് വിത്ത് ആർ ശ്രീകണ്ഠൻ നായർ ഷോയിലായിരുന്നു അദ്ദേഹത്തിന്റെ...

Read More

KSEBയുടെ ക്രൂരത: ഒറ്റമുറി വീടിന്റെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു; അരലക്ഷം രൂപ കുടിശികയെന്ന് വിശദീകരണം

by on June 8, 2024 0

ഇടുക്കി ഉപ്പുതറയിൽ വയോധികയുടെ ഒറ്റമുറി വീടിന്റെ വൈദ്യുതി ബന്ധം വിച്ഛേദിച്ച് കെഎസ്ഇബി. അരലക്ഷം രൂപ കുടിശിക അടയ്ക്കാൻ ഉണ്ടെന്നുകാട്ടി നോട്ടീസ് അയച്ചതിന് പിന്നാലെയാണ് കെഎസ്ഇബിയുടെ ഇരുട്ടടി. എന്നാൽ വൈദ്യുതി ബില്ലിൽ കുടിശിക വരുത്തിയിട്ടില്ലെന്നാണ് വട്ടപ്പതാൽ സ്വദേശി അന്നമ്മ പറയുന്നത്. കഴിഞ്ഞ മെയ് 15നാണ് 49,710 രൂപയുടെ വൈദ്യുതി കുടിശ്ശിക ബില്ലിൽ ഉണ്ടെന്നുകാട്ടി കെഎസ്ഇബി പിരുമേട് സെക്ഷൻ ഓഫീസിൽ നിന്ന് അന്നമ്മയ്ക്ക് നോട്ടീസ് ലഭിക്കുന്നത്. 500 രൂപയിൽ താഴെ ബില്ല് വന്നിരുന്ന സ്ഥലത്തായിരുന്നു കുടിശിക ചൂണ്ടിക്കാണിച്ചുള്ള നോട്ടീസ്....

Read More

നീറ്റ് പരീക്ഷാ വിവാദം; ചോദ്യപേപ്പർ ചോർന്നെന്ന് സംശയം; CBI അന്വേഷണം ആവശ്യപ്പെട്ട് IMA ജൂനിയർ ഡോക്ടേഴ്‌സ്

by on June 8, 2024 0

നീറ്റ് പരീക്ഷ വിവാദത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കൂടുതൽ സംഘടനകൾ രംഗത്ത്. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഐഎംഎ ജൂനിയർ ഡോക്ടേഴ്‌സ് നെറ്റ്‌വർക്ക്. ചോദ്യപേപ്പർ ചോർന്നെന്ന് സംശയിക്കുന്നതായി ഐഎംഎ. സുപ്രിംകോടതി മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. ഹരിയാന പൊലീസിൽ പരാതി നൽകുകയും ചെയ്തു. നീറ്റ് പരീക്ഷയിലെ അപാകതകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് എംഎസ്എഫ് സുപ്രീംകോടതിയെ സമീപിക്കും. നേരത്തെ നീറ്റ് പരീക്ഷാ ക്രമക്കേട് ആരോപണത്തിൽ കൽക്കട്ട ഹൈക്കോടതി ഇടപെട്ടിരുന്നു. സംശയം ജനിപ്പിക്കുന്ന ആരോപണങ്ങളാണ് എൻടിഎക്കെതിരെയുള്ളതെന്ന് കോടതി. സംഭവത്തിൽ എൻടിഎയോട് കോടതി...

Read More

‘ഉറപ്പായും ജയിക്കുമായിരുന്ന വടകര വിട്ട് തൃശൂർ പോയത് ഏറ്റവും വലിയ തെറ്റ്’; കെ മുരളീധരൻ

by on June 8, 2024 0

ഉറപ്പായും ജയിക്കുമായിരുന്ന വടകര വിട്ട് തൃശൂർ പോയത് ഏറ്റവും വലിയ തെറ്റായിപ്പോയെന്ന് കെ മുരളീധരൻ. തെറ്റുകാരൻ ഞാൻ തന്നെയാണെന്ന് അദ്ദേഹം പറഞ്ഞു. ഇപ്പോഴും തന്റെ മനസിൽ ഉള്ളത് വർഗീയതയ്‌ക്കെതിരായ പോരാട്ടമാണ്. അതിന് തയാറെടുത്താണ് തൃശൂരിലേക്ക് പോയതെന്ന് കെ മുരളീധരൻ പറഞ്ഞു. ട്വന്റിഫോറിന്റെ ആൻസർ പ്ലീസ് എന്ന അഭിമുഖ പരിപാടിയിലാണ് മുരളീധരന്റെ പ്രതികരണം. തൃശൂരിലെ പോരാട്ടത്തിൽ ജയിക്കാൻ കഴിഞ്ഞില്ലന്ന് വിചാരിച്ച് വർഗീയതയോട് ഒരിക്കലും കോമ്പ്രമൈസ് ചെയ്യില്ലെന്ന് മുരളീധരൻ പറഞ്ഞു. വസ്തുതകൾ മനസിലാക്കി വേണം തീരുമാനം എടുക്കാനെന്ന പാഠം...

Read More

റൂബിൻലാലിന് എതിരായ കള്ളക്കേസ്; ചാലക്കുടി DYSPക്കെതിരെ അന്വേഷണം

by on June 8, 2024 0

ട്വന്റിഫോർ അതിരപ്പള്ളി റിപ്പോർട്ടർ റൂബിൻലാലിന് എതിരായ കള്ളക്കേസിൽ ചാലക്കുടി ഡിവൈഎസ്പിക്കെതിരെ അന്വേഷണം. ഡിവൈഎസ്പി ആർ അശോകനോട് ഐജി കെ സേതുരാമൻ വിശദീകരണം തേടി. സിഐ ആൻഡ്രിക് ഗ്രോമികിനെ സംരക്ഷിക്കാൻ ശ്രമിച്ചതിലാണ് അന്വേഷണം. ട്വന്റിഫോർ ചീഫ് എഡിറ്റർ ആർ ശ്രീകണ്ഠൻ നായർ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിലാണ് തുടർ അന്വേഷണം. മൊബൈൽ ഫോൺ നശിപ്പിച്ചത് പ്രാഥമിക റിപ്പോർട്ടിൽ അശോകൻ മറച്ചു വച്ചിരുന്നു. റൂബിൻ ലാലിനെ നിയമ വിരുദ്ധമായി കസ്റ്റഡിയിൽ എടുത്ത നടപടിക്കു ഡിവൈഎസ്പി കൂട്ട് നിന്നിരുന്നു. സിഐ ആൻഡ്രിക്...

Read More

ബിജെപി എംപി കങ്കണാ റണാവത്തിന് വിമാനത്താവളത്തില്‍ സിഐഎസ്എഫ് ഉദ്യോഗസ്ഥയുടെ തല്ല്

by on June 6, 2024 0

ന്യൂഡൽഹി: സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥ മർദ്ദിച്ചന്നെ ആരോപണവുമായി ബി.ജെ.പി നേതാവും ഹിമാചൽ പ്രദേശിലെ മണ്ഡിയിൽനിന്നുള്ള നിയുക്ത എം.പിയുമായ കങ്കണ റണൗട്ട്. ഡൽഹിയിലേക്കുള്ള യാത്രയ്ക്കായി ചണ്ഡീഗഢ് വിമാനത്താവളത്തിലെത്തിയപ്പോഴാണ് കങ്കണയ്ക്കുനേരെ ആക്രമണം ഉണ്ടായതെന്നാണ് റിപ്പോർട്ട്. താൻ സുരക്ഷിതയാണെങ്കിലും പഞ്ചാബിൽ വർധിച്ചുവരുന്ന തീവ്രവാദവും ഭീകരവാദവും തന്നെ ഭയപ്പെടുത്തുന്നെന്നും സംഭവത്തിൽ കങ്കണ പ്രതികരിച്ചു. ഞാൻ സുരക്ഷിതയാണ്. സുരക്ഷാ പരിശോധനയ്ക്കിടെയാണ് ചണ്ഡീഗഢ് വിമാനത്താവളത്തിൽ വെച്ച് സംഭവമുണ്ടായത്. സുരക്ഷാ പരിശോധനയ്ക്കു ശേഷം പുറത്തുവന്നപ്പോൾ എന്നെ സി.ഐ.എസ്.എഫ് സുരക്ഷാ ഉദ്യോഗസ്ഥ മുഖത്ത് മർദിക്കുകയും ചീത്തപറയുകയും ചെയ്തു. കാരണം...

Read More