June 8, 2025
  • June 8, 2025
Breaking News

കണ്ണൂർ ഇരിട്ടിയിൽ മാവോയിസ്റ്റുകൾ എത്തിയതായി നാട്ടുകാർ.

by on May 13, 2023 0

കണ്ണൂര്‍: കണ്ണൂര്‍ ഇരിട്ടി അയ്യന്‍ കുന്നില്‍ മാവോയിസ്റ്റുകള്‍ എത്തിയതായി നാട്ടുകാര്‍. കളി തട്ടുംപാറയിലാണ് ഇന്നലെ രാത്രി സ്ത്രീ ഉള്‍പ്പെടെ അഞ്ചംഗ സായുധ സംഘം എത്തിയത്. മണ്ണുരാം പറമ്ബില്‍ ബിജുവിന്റെ വീട്ടിലെത്തിയ സംഘം ഭക്ഷ്യ സാമഗ്രികള്‍ മേടിച്ച ശേഷം കാട്ടിലേക്ക് മടങ്ങുകയായിരുന്നു. ഇരിട്ടി ഡി വൈ എസ് പി സ്ഥലത്തെത്തി പരിശോധന നടത്തി. നേരത്തേയും മാവോയിസ്റ്റുകള്‍ വീടുകളിലേക്ക് എത്തിയിട്ടുണ്ട്.  

Read More

സംസ്ഥാനത്ത് ഇടിമിന്നലോട്കൂടിയ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രത നിർദ്ദേശം!

by on May 13, 2023 0

തിരുവനന്തപുരം: കേരളത്തില്‍ വിവിധയിടങ്ങിളിലും വ്യത്യസ്ത ദിവസങ്ങളിലുമായി ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദേശം പ്രഖ്യാപിച്ച്‌ കേന്ദ്ര കാലാവസ്ഥ വകുപ്പ്. 2023 മെയ് 13, 14 തീയതികളില്‍ കേരളത്തില്‍ ഒന്നോ രണ്ടോ സ്ഥലങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 30 മുതല്‍ 40 കി മീ വരെ വേഗതയില്‍ ശക്തമായ കാറ്റിനും, മെയ് 15 മുതല്‍ മെയ് 17 വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് ജാഗ്രതാ നിര്‍ദേശം.   ഇടിമിന്നല്‍ – ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക   ഇടിമിന്നല്‍ അപകടകാരികളാണ്. അവ...

Read More

by on May 13, 2023 0

തിരുവനന്തപുരം: കേരളത്തില്‍ വിവിധയിടങ്ങിളിലും വ്യത്യസ്ത ദിവസങ്ങളിലുമായി ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദേശം പ്രഖ്യാപിച്ച്‌ കേന്ദ്ര കാലാവസ്ഥ വകുപ്പ്.   2023 മെയ് 13, 14 തീയതികളില്‍ കേരളത്തില്‍ ഒന്നോ രണ്ടോ സ്ഥലങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 30 മുതല്‍ 40 കി മീ വരെ വേഗതയില്‍ ശക്തമായ കാറ്റിനും, മെയ് 15 മുതല്‍ മെയ് 17 വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് ജാഗ്രതാ നിര്‍ദേശം.   ഇടിമിന്നല്‍ – ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക   ഇടിമിന്നല്‍ അപകടകാരികളാണ്....

Read More

തെക്കേ ഇന്ത്യയിൽ വട്ടപ്പൂജ്യമായി ബിജെപി; കേരളം പിടിക്കാനിറങ്ങിയപ്പോൾ ബിജെപിക്ക് കക്ഷത്തിലിരുന്ന കന്നട ഭരണം പോകുകയുംചെയ്തു. കേരളത്തിലെ ബിജെപി പ്രതീക്ഷകൾക്കും മങ്ങൽ

by on May 13, 2023 0

ബാംഗ്ലൂര്‍ : അവസാന മൂന്നര വര്‍ഷം കച്ചവടം നടത്തി നേടിയ ഒരു കര്‍ണാടക ഭരണം മാത്രമായിരുന്നു തെക്കേ ഇന്ത്യയില്‍ ബിജെപിയുടെ ആകെ സാന്നിധ്യം. അതോടെ കേരളം പിടിക്കാനിറങ്ങിയ ബിജെപിക്ക് കക്ഷത്തിലിരുന്ന കര്‍ണാടക കൈവിട്ടും പോയി.   അടുത്ത ലക്ഷ്യം കേരളമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡിയും ആഭ്യന്തരമന്ത്രി അമിത് ഷായും പരസ്യമായി പ്രഖ്യാപിച്ചതാണ്. ക്രൈസ്തവ സഭകളുമായി നയപരമായ കാര്യങ്ങളില്‍ ചര്‍ച്ച നടത്തി. തോണി കരയ്ക്കടുക്കുന്നു എന്നു തോന്നിത്തുടങ്ങിയ ഘട്ടത്തിലാണ് ആദ്യ തിരിച്ചടി കര്‍ണാടകയില്‍ നിന്നുണ്ടാകുന്നത്.   കര്‍ണാടക –...

Read More

ഡി.കെ മാജിക്; സിദ്ധരാമയ്യരുടെ ജനകീയത; ഖാർഗെയും കോൺഗ്രസും മെനഞ്ഞെടുത്ത വിജയം

by on May 13, 2023 0

ദേശീയതലത്തില്‍ ബി.ജെ.പിയെ താഴെയിറക്കാന്‍ കോണ്‍ഗ്രസിനേ കഴിയൂ എന്ന് പരസ്യമായി പറയുമ്ബോള്‍ പോലും അതിനുള്ള ആത്മാര്‍ഥ ശ്രമങ്ങളൊന്നും പാര്‍ട്ടിയുടെ ഭാഗത്തുനിന്നുണ്ടാവുന്നില്ലെന്ന ആക്ഷേപം കോണ്‍ഗ്രസിനെതിരെ ഉയരുന്നത് പതിവായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് ആത്മാര്‍ഥത കാണിക്കുന്നില്ലെന്നായിരുന്നു പ്രധാനമായും ഉയര്‍ന്നിരുന്ന പരാതി. പോരാടി, പക്ഷേ പരാജയപ്പെട്ടു, പരിശോധിക്കും തുടങ്ങിയ പതിവ് പല്ലവികളായിരുന്നു അന്നൊക്കെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനുണ്ടായിരുന്ന മറുപടി.   വിതച്ചതുതന്നെയാണ് കണ്‍ഗ്രസ് കൊയ്യുന്നത് എന്ന വിമര്‍ശവും പാര്‍ട്ടി പലപ്പോഴും കേട്ടു. വടക്കു- കിഴക്കന്‍ സംസ്ഥാനങ്ങളിലും ബി.ജെ.പിയെ മടയില്‍ ചെന്ന് തോല്‍പ്പിക്കേണ്ട ഗുജറാത്തിലും...

Read More

🔥🌟🔥🌟🔥🌟🔥🌟 *✒️ചരിത്രത്തിൽ ഇന്ന്✒️* 🔅🔅🔅🔅🔅🔅🔅🔅        *13-05-2023*   🔥🌟🔥🌟🔥🌟🔥🌟 *ഇന്ന് 2023 മേയ് 13 (1198 മേടം 29) ചരിത്രത്തിൽ ഇന്നത്തെ പ്രത്യേകതകൾ* 📝📝📝📝📝📝📝📝

by on May 13, 2023 0

🔥🌟🔥🌟🔥🌟🔥🌟 *✒️ചരിത്രത്തിൽ ഇന്ന്✒️* 🔅🔅🔅🔅🔅🔅🔅🔅 *13-05-2023* 🔥🌟🔥🌟🔥🌟🔥🌟 *ഇന്ന് 2023 മേയ് 13 (1198 മേടം 29) ചരിത്രത്തിൽ ഇന്നത്തെ പ്രത്യേകതകൾ* 📝📝📝📝📝📝📝📝 *കലണ്ടർ പ്രകാരം മേയ് 13 വർഷത്തിലെ 133-ാം ദിനമാണ്‌. വർഷാവസാനത്തിലേക്ക് 232 ദിവസങ്ങൾ കൂടിയുണ്ട്.(അധിവർഷങ്ങളിൽ 231).* 📝📝📝📝📝📝📝📝   *🌹ഇന്നത്തെ ദിവസത്തിന്റെ പ്രാധാന്യം🌹🔻 🔻 🔻* ♾️♾️♾️♾️♾️♾️♾️♾️   *💠ലോക ബക്ക്ഫാസ്റ്റ് ദിനം*   *💠ലോക ഫെയർ ട്രേഡ് ദിനം*   *💠ലോക കോക്ടെയ്ൽ ദിനം*   *💠ലോക ദേശാടന പക്ഷി...

Read More

📺📺📺📺📺📺📺📺 *മലയാളം ടെലിവിഷൻ ചാനലുകൾ ഇന്ന് (13-05-2023) സംപ്രേക്ഷണം ചെയ്യുന്ന ചലച്ചിത്രങ്ങൾ* 📺📺📺📺📺📺📺📺

by on May 13, 2023 0

📺📺📺📺📺📺📺📺 *മലയാളം ടെലിവിഷൻ ചാനലുകൾ ഇന്ന് (13-05-2023) സംപ്രേക്ഷണം ചെയ്യുന്ന ചലച്ചിത്രങ്ങൾ* 📺📺📺📺📺📺📺📺   *🎥#Asianet TV🔻🔻*   രാവിലെ 9 മണിക്ക് 🎬ഭീഷമ പർവ്വം വൈകീട്ട് 3 മണിക്ക് 🎬ദൃശ്യം 2 രാത്രി 10.30 ന് 🎬ലളിതം സുന്ദരം   *🎥#AsianetMovies🔻🔻*   രാവിലെ 7 മണിക്ക് 🎬രസതന്ത്രം രാവിലെ 10 മണിക്ക് 🎬ഷെർലക് ടോംസ് ഉച്ചയ്ക്ക് 1 മണിക്ക് 🎬കുബേരൻ വൈകിട്ട് 4 മണിക്ക് 🎬കാവൽ രാത്രി 7 മണിക്ക് 🎬സിതാരാമം രാത്രി...

Read More

വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ വരുന്നു; നിർമ്മാണം ഈ വർഷം പൂർത്തിയാക്കാൻICF-ന് നിർദ്ദേശം

by on May 13, 2023 0

ചെന്നൈ: രാജ്യത്ത് വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ പുറത്തിറക്കാനൊരുങ്ങി റെയില്‍വേ. വന്ദേ ഭാരത് ട്രെയിനുകള്‍ക്കാവശ്യമായ സ്ലീപ്പര്‍ കോച്ചുകളുടെ നിര്‍മാണം ഈ വര്‍ഷം പൂര്‍ത്തീകരിക്കണമെന്ന് ചെന്നൈ പെരുമ്ബൂര്‍ ഇന്റഗ്രല്‍ കോച്ച്‌ ഫാക്ടറിക്ക് (ഐ.സി.എഫ്) റെയില്‍വേ ബോര്‍ഡ് നിര്‍ദേശം നല്‍കി.  

Read More

സൗജന്യ പി എസ് സി കോച്ചിങ്ങ് ക്ലാസ് ഞായറാഴ്ച തുടങ്ങും*

by on May 12, 2023 0

*സൗജന്യ പി എസ് സി കോച്ചിങ്ങ് ക്ലാസ് ഞായറാഴ്ച തുടങ്ങും*   എടക്കാട്: കരിയർ രംഗത്തെ സന്നദ്ധ സംഘടനയായ എടക്കാട് കരിയർ ഡവലപ്മെന്റ് സെന്റർ (ഇ.സി.ഡി.സി) മൂന്ന് വർഷത്തിലധികമായി മികച്ച നിലയിൽ നടത്തിവരുന്ന സൗജന്യ പി.എസ്. സി കോച്ചിങ് ക്ലാസിന്റെ പുതിയ ബാച്ചിലേക്കുള്ള പ്രവേശനം ആരംഭിച്ചു. പ്രഗൽഭരായ ട്രെയിനേഴ്സ് നയിക്കുന്ന ക്ലാസ് ഒഴിവു ദിവസങ്ങളിൽ രാവിലെ മുതൽ ഉച്ച വരെ എടക്കാട് ടൗണിൽ വെച്ചാണ് നടക്കുക. പരിശീലനാർത്ഥികൾക്കുള്ള പി.എസ്.സി ഓൺലൈൻ രജിസ്ട്രേഷൻ, എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ എന്നിവയും...

Read More

കണ്ണൂർ കൂത്തുപറമ്പിൽ കാർ മറിഞ്ഞു രണ്ട് മരണം; എട്ടുപേർക്ക് പരിക്ക്

by on May 12, 2023 0

കണ്ണൂര്‍: കൂത്തുപറമ്ബിനടുത്ത് മെരുവമ്ബായിയില്‍ കാര്‍ മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു. എട്ടുപേര്‍ക്ക് പരിക്കേറ്റു. നീര്‍വേലി സ്‌കൂളിലെ റിട്ട. പ്യൂണ്‍ മട്ടന്നൂര്‍ ഉരുവച്ചാല്‍ കയനിയിലെ കുഴിക്കല്‍ മഞ്ചേരിപ്പൊയിലിലെ അരവിന്ദാക്ഷന്‍(68), ചെറുമകന്‍ ഷാരോണ്‍ (10) എന്നിവരാണ് മരിച്ചത്. കൂത്തുപറമ്ബ്-മട്ടന്നൂര്‍ റോഡില്‍ മെരുവമ്ബായിയില്‍ ഇന്ന് പുലര്‍ച്ചെ നാലോടെയാണ് അപകടം. കരിപ്പൂര്‍ വിമാനത്താവളത്തില്‍നിന്ന് വരികയായിരുന്ന ടവേര നിയന്ത്രണംവിട്ട് കലുങ്കിലേക്ക് ഇടിച്ചുകയറുകയായിരുന്നു.   പരിക്കേറ്റവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡ്രൈവര്‍ അഭിഷേക്(25), ശില്‍പ(30), ആരാധ്യ (11), സ്വയംപ്രഭ(55), ഷിനു (36), ധനുഷ (28),...

Read More