June 8, 2025
  • June 8, 2025
Breaking News

പ്രതിപക്ഷ നേതാവിന്റെ പദവി രാഹുൽ ഗാന്ധി ഏറ്റെടുക്കുമോ?; ചർച്ചകൾ സജീവമാക്കി കോൺ​ഗ്രസ്

by on June 6, 2024 0

പ്രതിപക്ഷ നിരയിൽ ഇരിക്കാമെന്ന് ഇന്ത്യാ സഖ്യത്തിൽ ധാരണയായതോടെ ലോക്സഭാ കക്ഷി നേതാവ് ആരാകുമെന്ന് ചർച്ചകളിലേക്ക് കടന്ന് കോൺഗ്രസ്. പദവി ഏറ്റെടുക്കാൻ രാഹുൽഗാന്ധി സമ്മതം മൂളിയില്ലെങ്കിൽ കെ സി വേണുഗോപാലിന് നറുക്ക് വീഴാനാണ് സാധ്യത. പാർലമെൻറിൽ പ്രതിപക്ഷ ഇരിപ്പിടത്തേക്ക് ശക്തമായ സാന്നിധ്യ അറിയിക്കാൻ ഇന്ത്യസഖ്യം ധാരണയിൽ എത്തിയതോടെയാണ് പ്രതിപക്ഷ നേതാവ് ചർച്ചകളിലേക്ക് കോൺഗ്രസ് കടന്നത്.52 ൽ നിന്ന് 99 സീറ്റുകളിലേക്ക് കോൺഗ്രസ് എത്തിയതോടെ പ്രതിപക്ഷനേതാവ് പദവിയിലേക്ക് രാഹുൽ ഗാന്ധിയുടെ പേരിനാണ് മുൻതൂക്കം. 2019 ൽ പരാജയത്തിന്റെ ഉത്തരവാദിത്വം...

Read More

കെ.മുരളീധരനെ അനുനയിപ്പിക്കാൻ കോൺഗ്രസ്: രാഹുൽ ഗാന്ധി സ്ഥാനമൊഴിഞ്ഞാൽ വയനാട്ടിലേക്ക് പരിഗണിച്ചേക്കും

by on June 6, 2024 0

തൃശൂരിലെ തെരഞ്ഞെടുപ്പ് തോൽവിയിൽ കെ മുരളീധരനെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ച കോൺഗ്രസ്. നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിലെ സീറ്റ് വാഗ്ദാനത്തിൽ മുരളിയുടെ നിലപാട് നിർണായകമാകും. ഈ മാസം 12ന് ചേരുന്ന യുഡിഎഫ് യോഗത്തിൽ തൃശൂരിലെയും ആലത്തൂരിലെയും തോൽവി ചർച്ചയാകും. പൊതുരംഗത്ത് നിന്ന് താൽക്കാലികമായി മാറി നിൽക്കുന്നുവെന്ന കെ മുരളീധരന്റെ പ്രഖ്യാപനമാണ് നേതൃത്വത്തിന് തിരിച്ചടിയായത്. പാർട്ടിക്ക് വേണ്ടി വിട്ടുവീഴ്ച ചെയ്തിട്ടും തൃശൂരിൽ പരാജയപ്പെട്ടതിന് ജില്ലാ നേതാക്കളെയാണ് മുരളി കുറ്റപ്പെടുത്തുന്നത്. വയനാട് സീറ്റ് രാഹുൽ ഒഴിഞ്ഞേക്കുമെന്നാണ് സൂചന. അങ്ങനെയെങ്കിൽ അവിടെ മുരളിയെ...

Read More

ചിരി മായാതെ മടങ്ങൂ ടീച്ചർ കെ കെ രമയുടെ കുറിപ്പ്

by on June 4, 2024 0

കോഴിക്കോട്: വടകര ലോക്സഭ തെരഞ്ഞെടുപ്പില്‍ തോല്‍വി ഉറപ്പിച്ച ഇടതു മുന്നണി സ്ഥാനാർഥി കെ കെ ശൈലജ ടീച്ചർക്ക് സ്നേഹ കുറിപ്പുമായി കെ കെ രമ. ചിരി മായാതെ മടങ്ങൂ ടീച്ചർ എന്നാണ് യു ഡി എഫ് എം എല്‍ എ സ്നേഹത്തോHടെ കുറിച്ചത്. മിണ്ടാനും ചിരിക്കാനും തൊടാനും ഉമ്മ വെക്കാനുമൊക്കെ ചിരി മായാത്ത മുഖം ബാക്കി വെക്കണം മനുഷ്യനെന്ന് അപാരമായി ആഗ്രഹിക്കുന്നവരുടെ നാടാണ് വടകരയെന്നും രമ ചൂണ്ടികാട്ടി. അങ്ങനെയുള്ള വടകരയില്‍ നിന്ന് മടങ്ങുമ്ബോള്‍ ചിരി മായാതെ...

Read More

കുറിച്ചിയിൽ എൽ.പി.സ്കൂളിൽ പ്രവേശനോത്സവം

by on June 3, 2024 0

      കുറിച്ചിയിൽ എൽ.പി.സ്കൂളിൽ പ്രവേശനോത്സവം ന്യൂമാഹി: കുറിച്ചിയിൽ എൽ.പി.സ്കൂളിൽ പ്രവേശനോത്സവം നടത്തി. പഞ്ചായത്ത് അംഗം എം.കെ.ലത ഉദ്ഘാടനം ചെയ്തു. റീമ സത്യൻ അധ്യക്ഷത വഹിച്ചു.തണൽ ഫൌണ്ടേഷൻ്റെ പഠനോപകരണ കിറ്റ് വിതരണം തണൽ പ്രതിനിധി എ.പി. അസ്ഗർ നിർവ്വഹിച്ചു. പ്രഥമാധ്യാപിക കെ.ബി.ശ്രീഷ്മ, എൻ.വി. സ്വാമിദാസൻ, കെ.വി.ദിവിത, റിജിൽ, ടി. മോനിഷ, എൻ.പി.ഷഹല ഷെറിൻ, എം.ടി.അമൽ ജിത്ത്, സി. സൂര്യ എന്നിവർ പ്രസംഗിച്ചു.

Read More

മുഴപ്പിലങ്ങാട്. എൽ.പി.സ്കൂൾ.105ാം വാർഷികവും. പൂർവ്വ വിദ്യാർത്ഥി സംഗമവും

by on June 3, 2024 0

മുഴപ്പിലങ്ങാട്. എൽ.പി.സ്കൂൾ.105ാം വാർഷികവും. പൂർവ്വ വിദ്യാർത്ഥി സംഗമവും. പഴയകാല അദ്ധ്യാപകരെ ആദരിക്കൽ വിവിധ കലാപരിപാടികൾ. എറ്റവും പ്രായം കൂടിയപൂർവ്വ വിദ്യാർത്ഥി ശ്രീ.കോട്ട്യത്ത് കുഞ്ഞിക്കണ്ണൻ പതാക ഉയർത്തി. പഴയകാല സ്കൂൾലീഡർ ശ്രീ.എം.സി.സുധീർ ബാബു പ്രതിജ്ഞ ചൊല്ലുകയും.കെ.വി. പത്മനാഭൻ്റെ അദ്ധ്യക്ഷതയിൽ. ശ്രീ. അഴീക്കോടൻ ചന്ദ്രൻ(ശിശുക്ഷേമ വികസന സമതി മുൻ വൈസ് ചെയർമാൻ) ഉദ്ഘാടനം ചെയ്തു. പൂർവ്വ വിദ്യാർത്ഥി ശ്രീ. ടി.കെ.ഡി.മുഴപ്പിലങ്ങാട് എഴുതിയ(പുരുഷാർത്ഥങ്ങൾ) പുസ്തകം മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.സജിത. ഹെഡ്മിസ്ട്രസ് സി.ബിന്ദുവിന് നൽകി പ്രകാശനം നിർവ്വഹിച്ചു. ആശംസകൾ.ടി.കെ.ഡി. മുഴപ്പിലങ്ങാട്....

Read More

എയർ ഹോസ്റ്റസുമാർക്ക് 50,000 രൂപ; വിദേശ കറൻസിയും കടത്തി; പ്രതിഫലം 2 ലക്ഷം രൂപ; സുഹൈലിന്റെ മൊഴി

by on June 1, 2024 0

എയർ ഹോസ്റ്റസുമാർ വഴി സ്വർണം കടത്തിയ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഓരോ തവണയും രണ്ട് ലക്ഷം രൂപ വീതം പ്രതിഫലമായി ലഭിക്കുമെന്ന് പിടിയിലായ ക്യാബിൻ ക്രൂ അംഗം സുഹൈൽ മൊഴി നൽകി. എയർ ഹോസ്റ്റസുമാർക്ക് അമ്പതിനായിരം രൂപയും ലഭിക്കുമെന്ന് സുഹൈലിന്റെ മൊഴിയിൽ പറയുന്നു. സ്വർണത്തിന് പുറമേ വിദേശ കറൻസിയും കടത്തിയതായി സുഹൈൽ. വിദേശത്ത് നിന്ന് യാത്രക്കാർ കടത്തുന്ന സ്വർണമാണ് എയർ ഹോസ്റ്റസുമാർ പുറത്തെത്തിക്കുക. വിമാനത്താവളത്തിലെ ശുചിമുറിയിൽ യാത്രക്കാർ സ്വർണം ഉപേക്ഷിക്കുമെന്ന് സുഹൈൽ പറയുന്നു. എയർ...

Read More

10 ദിവസത്തിനകം കുടിശിക അടക്കാമെന്ന് ഉറപ്പ്; KSEB ഫ്യൂസ് ഊരിയ വിദ്യാഭ്യാസ ഓഫിസിലെ വൈദ്യുതി പുനസ്ഥാപിച്ചു

by on June 1, 2024 0

കുടിശിക തുക അടക്കാത്തതിനെ തുടർന്ന് കെഎസ്ഇബി ഫ്യൂസ് ഊരിയ പാലക്കാട് ജില്ലാ വിദ്യാഭ്യാസ ഓഫിസിലെ വൈദ്യുതി പുനസ്ഥാപിച്ചു. 10 ദിവസത്തിനകം കുടിശിക അടക്കാമെന്ന് ഉറപ്പ് നൽകിയതിനെ തുടർന്നാണ് വൈദ്യുതി പുനസ്ഥാപിച്ചത്. 24,016 രൂപയാണ് കുടിശ്ശിക അടയ്ക്കാനുള്ളത്. ഇത് രണ്ടാം തവണയാണ് പാലക്കാട് ജില്ലാ വിദ്യാഭ്യാസ ഓഫീസിലെ വൈദ്യുതി കെഎസ്ഇബി വിച്ഛേദിക്കുന്നത്. കഴിഞ്ഞ വർഷം 80182 രൂപ കുടിശ്ശികയായതിനെതുടർന്ന് ഏപ്രിലിൽ കെഎസ്ഇബി ഫ്യൂസ് ഊരിയിരുന്നു. സ്‌കൂൾ തുറക്കാൻ ദിവസങ്ങൾ ശേഷിക്കെയായിരുന്നു ഇന്നലെ ഫ്യൂസ് ഊരിയത്. കണക്ഷൻ പുനസ്ഥാപിക്കാൻ...

Read More

‘ഗസ്സയിൽ വെടിനിർത്തലിനും ബന്ദികളുടെ മോചനത്തിനും ഇസ്രയേൽ പുതിയ നിർദേശം മുന്നോട്ടുവെച്ചു’; ജോ ബൈഡൻ

by on June 1, 2024 0

ഗസ്സയിൽ വെടിനിർത്തൽ നിർദേശവുമായി ഇസ്രയേൽ. വെടിനിർത്തലിനും ബന്ദികളുടെ മോചനത്തിനും ഇസ്രയേൽ പുതിയ നിർദേശം മുന്നോട്ടുവെച്ചതായി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ അറിയിച്ചു. മൂന്നുഘട്ടങ്ങളായുള്ള വെടിനിർത്തൽ കരാറിന്റെ കരടുരൂപം ഖത്തർ വഴി ഇസ്രായേൽ ഹമാസിന്​ കൈമാറിയെന്നും ബൈഡൻ പറഞ്ഞു. ആറാഴ്ച നീണ്ടുനിൽക്കുന്നതാണ്​ ആദ്യഘട്ടം. ഈ ഘട്ടത്തിൽ ഗസ്സയിലെ ജനവാസ മേഖലകളിൽ നിന്ന് ഐ.ഡി.എഫ് പിൻവാങ്ങും. നൂറുകണക്കിന് പലസ്തീൻ തടവുകാരെ ഇസ്രായേൽ വിട്ടയക്കും. പകരം സ്ത്രീകളും പ്രായമായവരും പരുക്കേറ്റവരും ഉൾപ്പെട്ട ബന്ദികളെ ഹമാസ് മോചിപ്പിക്കണമെന്നാണ് ആവശ്യം.നിത്യവും സഹായവസ്തുക്കളുമായി 600...

Read More

24 അതിരപ്പിള്ളി റിപ്പോർട്ടറുടെ അറസ്റ്റ് പൊലീസ് മറച്ചുവെച്ചത് സ്ഥിരീകരിക്കുന്ന ഫോൺ സംഭാഷണം പുറത്ത്

by on June 1, 2024 0

അതിരപ്പിള്ളി റിപ്പോർട്ടർ റൂബിൻ ലാലിന്റെ അറസ്റ്റിൽ പൊലീസിന്റെ കള്ളക്കളിയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്. അറസ്റ്റ് മറച്ചുവെച്ചത് സ്ഥിരീകരിക്കുന്ന ഫോൺ സംഭാഷണവും ഫോൺ രേഖയും  ലഭിച്ചു. രാത്രി 12 മണിക്ക് മുൻപ് വീട്ടിൽ നിന്ന് റൂബിനെ കസ്റ്റഡിയിൽ എടുത്ത ശേഷം വിവരം ബന്ധുവിനെ അറിയിച്ചത് 2.30 നാണ്. റൂബിനെ അപ്പോഴാണ് കൊണ്ടുവന്നതെന്നും ശബ്ദരേഖയിൽ ജിഡി ചാർജിലുണ്ടായിരുന്ന രജനി ജോസഫ് പറയുന്നു. അറസ്റ്റ് ചെയ്ത കാര്യം എന്തുകൊണ്ട് അമ്മയെ ധരിപ്പിച്ചില്ലെന്ന് ചോദിച്ചതോടെ വനിതാ ഉദ്യോഗസ്ഥ ഫോൺ കട്ട് ചെയ്തു....

Read More

വിവേകാനന്ദപ്പാറയിലെ 45 മണിക്കൂർ ധ്യാനം ഇന്ന് അവസാനിക്കും; മോദി വാരണാസിയിലേക്ക് തിരിക്കും 24 Web Desk

by on June 1, 2024 0

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കന്യാകുമാരിയിലെ 45 മണിക്കൂർ ധ്യാനം ഇന്ന് അവസാനിക്കും. വൈകീട്ട് മൂന്നരയ്ക്ക് ധ്യാനം അവസാനിപ്പിക്കുന്ന മോദി കന്യാകുമാരിയിൽ നിന്ന് ഹെലികോപ്റ്റർ മാർഗം തിരുവനന്തപുരത്തെക്ക് തിരിക്കും.അവിടെനിന്ന് സ്വന്തം മണ്ഡലമായ വാരണാസിയിലേക്ക് തിരിക്കുക. അവസാനഘട്ട വോട്ടെടുപ്പ് നടക്കാനിരിക്കെ പ്രധാനമന്ത്രി ധ്യാനത്തിന് പോയി കാമറകളിൽ പകർത്തി പ്രക്ഷേപണം ചെയ്തതിനെ വിമർശിച്ച് കോൺഗ്രസ് അടക്കം പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തിയിരുന്നു. നിശബ്ദ പ്രചാരണ ദിവസം വാർത്താ തലക്കെട്ടുകളിൽ നിറയാനുള്ള നീക്കമാണിതെന്നും കോൺഗ്രസിൻ്റേതടക്കം പരാതികളിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ അടിയന്തരമായി ഇടപെടണമെന്നും കോൺ​ഗ്രസ്...

Read More