June 7, 2025
  • June 7, 2025
Breaking News

Kannur AIrport | ഗോ ഫസ്റ്റ് പ്രതിസന്ധിയിൽ പണി കിട്ടിയത് കണ്ണൂർ വിമാനത്താവളത്തിന്; ഗൾഫ് യാത്രക്കാർക്ക് വലിയ ആഘാതം; അടിയന്തര നടിയെടുക്കണമെന്ന് കേന്ദ്ര വ്യോമയാന മന്ത്രിക്ക് കെ സുധാകരന്റെ കത്ത്

by on May 8, 2023 0

കണ്ണൂർ :സാമ്ബത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് ഗോ ഫസ്റ്റ് എയര്‍ലൈന്‍സ് സര്‍വീസുകള്‍ നിര്‍ത്തിയത് കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തിന് കനത്ത തിരിച്ചടിയാണെന്നും യാത്രക്കാര്‍ക്ക് ഉണ്ടായ പ്രതിസന്ധി പരിഹരിക്കാന്‍ അടിയന്തര ഇടപെടല്‍ ആവശ്യമാണെന്നും ചൂണ്ടിക്കാട്ടി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി കേന്ദ്ര വ്യോമയാനമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് കത്തുനല്‍കി.   ഗള്‍ഫ് യാത്രക്കാര്‍ക്ക് വലിയ ആഘാതമാണിത്. കണ്ണൂരില്‍ നിന്നും കുവൈറ്റിലേക്കും ദമാമിലേക്കും സര്‍വീസ് നടത്തിയിരുന്ന ഏക എയര്‍ലൈന്‍ ആയിരുന്നിത്. പരിമിതമായ സര്‍വീസുകള്‍ക്കിടെ ഗോ ഫസ്റ്റ് എയര്‍ലൈന്‍സ് സര്‍വീസ് കൂടെ നിര്‍ത്തലാക്കിയത് യാത്രക്കാരെ...

Read More

താനൂരിൽ ഇപ്പോഴും തിരച്ചിൽ തുടരുന്നു

by on May 8, 2023 0

മലപ്പുറം: താ​നൂ​ർ ഒട്ടുംപുറം പൂ​ര​പ്പു​ഴ അ​ഴി​മു​ഖ​ത്തോ​ട് ചേ​ർ​ന്ന് ഉ​ല്ലാ​സ​ബോ​ട്ട്​ മു​ങ്ങി 22 പേർ മരിച്ച അപകടത്തിൽ ഇപ്പോഴും തിരച്ചിൽ തുടരുന്നു. ബോട്ടിൽ എത്ര പേരുണ്ടായിരുന്നെന്ന കണക്ക് ഇപ്പോഴും വ്യക്തമല്ലാത്തതിനാലാണ് തിരച്ചിൽ തുടരുന്നത്. ഇനി ഒരാളെ കണ്ടെത്താനുണ്ടെന്നും നിഗമനമുണ്ട്. ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട്​ ഏ​ഴോ​ടെ​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ കൂടുതൽ പേരെ കാണാതായതായി ബന്ധുക്കളോ രക്ഷപ്പെട്ടവരോ അറിയിച്ചിട്ടില്ല. 10 പേർ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്. അതേസമയം, ഇന്ത്യൻ നാവിക സേനയുടെ സംഘം തിരച്ചിലിനെത്തി. ജില്ല കലക്ടറുടെ അഭ്യത്ഥന പ്രകാരമാണ് എത്തിയത്. അപകടത്തിൽപെട്ട്...

Read More

*താനൂർ ബോട്ടപകടം; ഏകോപിതമായുള്ള അടിയന്തിര ഇടപെടലിന് മുഖ്യമന്ത്രിയുടെ നിർദ്ദേശം*

by on May 7, 2023 0

*താനൂർ ബോട്ടപകടം; ഏകോപിതമായുള്ള അടിയന്തിര ഇടപെടലിന് മുഖ്യമന്ത്രിയുടെ നിർദ്ദേശം*   മലപ്പുറം താനൂർ ഒട്ടുംപുറം തൂവൽതീരം ബീച്ചിൽ വിനോദസഞ്ചാരികളുമായി സഞ്ചരിച്ച ബോട്ട് മുങ്ങിയ സംഭവത്തിൽ ഏകോപിതമായി അടിയന്തിര രക്ഷാപ്രവർത്തനം നടത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ മലപ്പുറം ജില്ലാ കലക്ടർക്ക് നിർദ്ദേശം നൽകി. മുഴുവൻ സംവിധാനങ്ങളെയും ഏകോപിപ്പിച്ചുകൊണ്ടുള്ള ഇടപെടൽ നടന്നു വരികയാണ്.   താനൂർ, തിരൂർ ഫയർ യൂണിറ്റുകളും പോലീസ്, റവന്യൂ, ആരോഗ്യ വിഭാഗവും, നാട്ടുകാരും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്നുണ്ട്.   മന്ത്രിമാരായ പി എ മുഹമ്മദ്...

Read More

താനൂർ ബോട്ട് അപകടം; ഏകോപിതമായുള്ള അടിയന്തര ഇടപെടലിന് മുഖ്യമന്ത്രിയുടെ നിർദ്ദേശം മുഖ്യമന്ത്രിയുടെ നിർദ്ദേശം

by on May 7, 2023 0

താനൂർ: താനൂര്‍ തൂവൽതീരത്ത് പൂരപ്പുഴയിൽ ബോട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ മരണം 11 ആയി. മരിച്ചവരുടെ കൂട്ടത്തില്‍ ആറ് കുട്ടികളുമുണ്ട്. വിനോദയാത്രാ ബോട്ടാണ് മറിഞ്ഞത്. ബോട്ടിൽ 35-ഓളം യാത്രക്കാരുണ്ടായിരുന്നു എന്നാണ് വിവരം. സ്ത്രീകളും കുട്ടികളും അടക്കമുള്ളവരാണ് ബോട്ടിലുണ്ടായിരുന്നത്. വൈകീട്ട് ഏഴ് മണിയോടെയാണ് അപകടമുണ്ടായത്. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് സൂചന.   ഏഴുപേരെ രക്ഷപ്പെടുത്തിയെന്നാണ് പ്രാഥമിക വിവരം. രാത്രിയായതിനാൽ വെളിച്ചക്കുറവ് രക്ഷാപ്രവർത്തനത്തിന് തടസ്സം സൃഷ്ടിക്കുന്നുണ്ട്. താനൂരിലും പരിസരങ്ങളിലുമുള്ളവരാണ് അപകടത്തിൽപ്പെട്ട ബോട്ടിലുണ്ടായിരുന്നത്. ബോട്ട് ഇപ്പോഴും വെള്ളത്തിനടിയിലാണ്. ബോട്ടിൽ ഉൾക്കൊള്ളാവുന്നതിലും കൂടുതൽ...

Read More

താനൂർ ബോട്ടപകടം: മരണം ഒമ്പതായി

by on May 7, 2023 0

മലപ്പുറം: താനൂർ തൂവൽ തീരത്ത് വിനോദ സഞ്ചാര ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ 6 പേർ മരിച്ചതായി റിപ്പോർട്ട്. മരിച്ചവരിൽ പന്ത്രണ്ട് വയസ്സ് പ്രായമുള്ള രണ്ട് കുട്ടികളും ഉൾപ്പെടുന്നു. ഫയർഫോഴ്സും,പോലീസും, നാട്ടുകാരും, മത്സ്യതൊഴിലാളികളുടെയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനവും തിരച്ചിലും നടന്നുകൊണ്ടിരിക്കുകയാണ്. തിരൂർ, താനൂർ, പരപ്പനങ്ങാടി, തിരൂരങ്ങാടി, കോഴിക്കോട് മെഡിക്കൽ കോളേജ് എന്നീ ആശുപത്രികളിലാണ് പരിക്കേറ്റവരെ പ്രവേശിപ്പിച്ചിരിക്കുന്നത്. മലപ്പുറം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരാണ് അപകടത്തിൽപ്പെട്ടിരിക്കുന്നത്.  

Read More

ലഹരി ഉപയോഗിക്കുന്നവരുടെ ഡേറ്റയുണ്ട്; വെളിപ്പെടുത്തലുകളിൽ അന്വേഷണം ഉണ്ടാവും; സിനിമ സെറ്റുകളിൽ ഇനിമുതൽ ഷാഡോ പോലീസ് ഉണ്ടാവുമെന്ന് കമ്മീഷണർ.

by on May 7, 2023 0

കൊച്ചി: സിനിമാ സെറ്റുകളിലെ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് അടിയന്തര യോഗം കഴിഞ്ഞ ദിവസം ചേര്‍ന്നിരുന്നുവെന്നും എല്ലാ ലൊക്കേഷനുകളിലും ഇനിമുതല്‍ ഷാഡോ പൊലീസിന്റെ സാന്നിദ്ധ്യമുണ്ടാവുമെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ കെ സേതുരാമൻ. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ നടപടിയുണ്ടാവുമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് വ്യക്തമാക്കി. സിനിമാ രംഗത്തുള്ളവരുടെ വെളിപ്പെടുത്തലുകളില്‍ നടപടി ഉണ്ടാവും. പരാതി ലഭിച്ചാല്‍ തുടര്‍നടപടി സ്വീകരിക്കും. എക്‌സൈസ് ഇതില്‍ അന്വേഷണം നടത്തുന്നുണ്ട്. പരാതി ലഭിച്ചാല്‍ മൊഴി എടുക്കും. ലഹരി ഉപയോഗം ഉന്മൂലനം ചെയ്യുന്നതിനായി എല്ലാ സിനിമാ സ്‌പോട്ടുകളിലും പൊലീസ്...

Read More

അധ്യാപകനെന്ന വ്യാജേന വാടകയ്ക്ക് വീടെടുത്ത് വിദ്യാർത്ഥികൾക്കിടയിൽ കഞ്ചാവ് വിൽപ്പന നടത്തിയ ആൾ പിടിയിൽ

by on May 7, 2023 0

തിരുവനന്തപുരം തിരുവല്ലത്ത് അധ്യാപകനെന്ന വ്യാജേന വാടകയ്ക്ക് വീടെടുത്ത് സ്കൂള്‍-കോളേജ് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ കഞ്ചാവ് വില്‍പ്പന നടത്തിയ ആള്‍ പിടിയില്‍ വലിയതുറ സ്വദേശി സാംസണ്‍ ഗോമസാണ് (45) പിടിയിലായത്. 2.250 കിലോ കഞ്ചാവും ഉപയോഗിച്ചിരുന്ന സ്കൂട്ടറും ഇയാളില്‍ നിന്ന് പിടിച്ചെടുത്തു. തിരുവനന്തപുരം എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ വി.ജി. സുനില്‍കുമാറും പാര്‍ട്ടിയും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.

Read More

ഗോ ഫസ്റ്റ് പ്രതിസന്ധി അതിരൂക്ഷം; മെയ് 12 വരെ വിമാനങ്ങൾ റദ്ദാക്കി എയർലൈൻ

by on May 6, 2023 0

കടുത്ത സാമ്ബത്തിക പ്രതിസന്ധിയിലൂടെ കടന്ന് പോകുന്ന ഗോ ഫസ്റ്റ് എയര്‍ലൈന്‍ മെയ് 12 വരെയുള്ള സര്‍വീസുകള്‍ നിര്‍ത്തിവെച്ചു. ടിക്കറ്റുകള്‍ ബുക്ക് ചെയ്ത യാത്രക്കാര്‍ക്ക് മുഴുവന്‍ തുകയും മടക്കി നല്‍കുമെന്ന് കമ്ബനി അറിയിച്ചു. കൂടാതെ, വാഡിയ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ഗോ ഫസ്റ്റ് എയര്‍ലൈന്‍ നാഷണല്‍ കമ്ബനി ലോ ട്രൈബ്യൂണലിന് (എന്‍‌സി‌എല്‍‌ടി) മുമ്ബാകെ പാപ്പരത്ത പരിഹാര നടപടികള്‍ക്കായി അപേക്ഷ നല്‍കിയിട്ടുണ്ട്. കൊവിഡ് മൂലം പ്രതിസന്ധിയിലായ എയര്‍ലൈനിന്റെ കടവും ബാധ്യതകളും പുനര്‍രൂപീകരിക്കുന്നതിനാണ് കമ്ബനിയുടെ അപ്പീല്‍. Go First announces extension...

Read More

വാഹനങ്ങളിലെ അനധികൃത ബോർഡും സ്റ്റിക്കറും നീക്കിയില്ലെങ്കിൽ കർശന നടപടി- മോട്ടോർ വാഹന വകുപ്പ്

by on May 6, 2023 0

ആലപ്പുഴ: വാഹനങ്ങളിലെ അനധികൃത ബോര്‍ഡുകളും സ്റ്റിക്കറുകളും ഉടന്‍ നീക്കണമെന്നു മോട്ടോര്‍വാഹന വകുപ്പ്. ഇല്ലെങ്കില്‍ രജിസ്ട്രേഷന്‍ റദ്ദാക്കുന്നതുള്‍പ്പെടെയുള്ള നടപടിയുണ്ടാകും. ഇത്തരം ബോര്‍ഡുകളും സ്റ്റിക്കറുകളും എ.ഐ. ക്യാമറയില്‍ പതിഞ്ഞാല്‍ അതിന്റെ അടിസ്ഥാനത്തിലായിരിക്കും നടപടി. ആദ്യഘട്ടം നിയമലംഘകര്‍ക്കു നോട്ടീസ് നല്‍കും. നീക്കിയില്ലെങ്കില്‍ രജിസ്ട്രേഷന്‍ റദ്ദാക്കുന്നതുള്‍പ്പെടെയുള്ള നടപടിയെടുക്കാനാണു നിര്‍ദേശം. വിവിധ സംഘടനകളും സ്ഥാപനങ്ങളും വിവിധ നിറത്തിലും വലുപ്പത്തിലുമുള്ള ബോര്‍ഡുകള്‍ വെക്കാറുണ്ട്. ചില സംഘടനാ ഭാരവാഹികളും ബോര്‍ഡുവെച്ച വാഹനങ്ങളിലാണു സഞ്ചരിക്കുന്നത്. സര്‍ക്കാര്‍സംവിധാനങ്ങളുടെതുള്‍പ്പെടെ അനുവദനീയമായ ബോര്‍ഡുകള്‍ നീക്കം ചെയ്യേണ്ടതില്ല. സ്റ്റിക്കറുകള്‍ പതിക്കുന്നതിലും കര്‍ശന പരിശോധനയുണ്ടാകും....

Read More