June 8, 2025
  • June 8, 2025
Breaking News

സംസ്ഥാനത്ത് നാല് ദിവസം ശക്തമായ മഴ തുടരും; ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

by on May 31, 2024 0

സംസ്ഥാനത്ത് നാല് ദിവസം ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം, വയനാട്, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, തൃശൂർ, ജില്ലകളിലാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. തെക്ക് കിഴക്കൻ അറബിക്കടലിൽ കേരള തീരത്തിന് സമീപം ചക്രവാതച്ചുഴി രൂപപ്പെട്ടിട്ടുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള തീരത്ത് ശക്തമായ പടിഞ്ഞാറൻ കാറ്റ് നിലനിൽക്കുന്നതിനാൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നെറിയിപ്പ് നൽകിയിരിക്കുന്നത്. ജൂൺ നാല് വരെയാണ് മഴ മുന്നറിയിപ്പ്.ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ...

Read More

രണ്ട് നരേന്ദ്രന്മാർ…; മോദിയെയും സ്വാമി വിവേകാനന്ദനെയും താരതമ്യം ചെയ്ത് ഒ രാജഗോപാല്‍

by on May 31, 2024 0

കന്യാകുമാരി വിവേകാനന്ദപ്പാറയിൽ ധ്യാനമിരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി സ്വാമി വിവേകാനന്ദനുമായി താരതമ്യം ചെയ്ത് ബിജെപി ഒ രാജഗോപാല്‍. അന്നൊരു നരേന്ദ്രൻ അഗാധമായ ഒരു ധ്യാനത്തിനു ശേഷം സടകുടഞ്ഞ് എഴുന്നേറ്റത് ഇവിടെ നിന്നാണ്, പിന്നെ കണ്ടതൊക്കെ ചരിത്രമാണെന്നാണ് ഒ രാജഗോപാല്‍ ഫേസ്ബുക്കിൽ കുറിച്ചത്. ഫേസ്ബുക് കുറിപ്പിന്റെ പൂർണരൂപം കന്യാകുമാരിയിലെ വിവേകാനന്ദപ്പാറ… അന്നൊരു നരേന്ദ്രൻ അഗാധമായ ഒരു ധ്യാനത്തിനു ശേഷം സടകുടഞ്ഞ് എഴുന്നേറ്റത് ഇവിടെ നിന്നാണ്…പിന്നെ കണ്ടതൊക്കെ ചരിത്രമാണ്… ഇന്നൊരു നരേന്ദ്രൻ വീണ്ടും അവിടെ ധ്യാനിക്കുകയാണ്… ഇനി കാണാൻ പോകുന്നതും...

Read More

ഗാന്ധിക്കെതിരായ പരാമർശം; മോദിക്കെതിരെ പരാതി നൽകി സംവിധായകൻ ലൂയിത് കുമാർ ബർമ്മൻ

by on May 31, 2024 0

മഹാത്മാ ​ഗാന്ധിക്കെതിരായ പരാമർശത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പൊലീസിൽ പരാതി ചലച്ചിത്ര സംവിധായകൻ ലൂയിത് കുമാർ ബർമ്മ. ഗുവാഹത്തിയിലെ ഹാത്തി ഗൗ പൊലീസ് സ്റ്റേഷനിലാണ് പരാതി നൽകിയിരിക്കുന്നത്. മോദിയുടെ പരാമർശം രാജ്യ നിന്ദ നിറഞ്ഞതും ഗാന്ധിയെ അപകീർത്തിപ്പെടുത്തുന്നതുമാണെന്ന് പരാതിയിൽ പറയുന്നു. സിനിമയിലൂടെയാണ് മഹാത്മാ ​ഗാന്ധിയെ ലോകമറിഞ്ഞതെന്നും 1982 ൽ റിച്ചാർഡ് ആറ്റൻബറോ ഗാന്ധിയെന്ന സിനിമ പുറത്തിറക്കുന്നത് വരെ മഹാത്മാഗാന്ധിയെ കുറിച്ച് ലോകത്തിന് അധികമൊന്നും അറിയില്ലായിരുന്നുവെന്നുമാണ് നരേന്ദ്ര മോദി കഴിഞ്ഞ ദിവസം അഭിമുഖത്തിൽ പറഞ്ഞത്. ഇത് വലിയ...

Read More

നീലചിത്ര നായികയുമായി ബന്ധം, ബിസിനസ് രേഖകളില്‍ കൃത്രിമം: 34 കേസിലും ട്രംപ് കുറ്റക്കാരൻ

by on May 31, 2024 0

ബിസിനസ് രേഖകളിൽ കൃത്രിമം കാട്ടിയ കേസിൽ ഡോണൾഡ് ട്രംപ് കുറ്റക്കാരനെന്ന് ന്യുയോർക്ക് കോടതി. കൃത്രിമം കാട്ടിയെന്ന് ആരോപിക്കപ്പെട്ട 34 സംഭവങ്ങളിലും ട്രംപ് കുറ്റക്കാരനാണെന്നാണ് കോടതി കണ്ടെത്തിയത്. ജൂലൈ 11ന് ശിക്ഷ വിധിക്കും. പോൺ‌താരം സ്റ്റോമി ഡാനിയേൽസുമായുള്ള ബന്ധം മറച്ചുവയ്ക്കാൻ പണം നൽകിയെന്നും ഇതിനായി ബിസിനസ് രേഖകളിൽ കൃത്രിമം കാട്ടിയെന്നുമാണ് കേസ്. ട്രംപുമായി 2006ൽ ഉണ്ടായ ലൈംഗിക ബന്ധത്തെക്കുറിച്ച് സ്റ്റോമി ഡാനിയൽസ് കോടതിയിൽ നേരത്തേ വിശദീകരിച്ചിരുന്നു. ഈ ബന്ധം മറച്ചുവയ്ക്കാൻ ‍‍ട്രംപ് 1.30 ലക്ഷം ഡോളർ നൽകിയെന്നും,...

Read More

സംസ്ഥാനത്തെ 1140 സ്‌കൂളുകളിൽ അവർ സാന്നിദ്ധ്യം അറിയിച്ചു, ലക്ഷ്യം നമ്മുടെ മക്കളെയാണ്;നന്മൾ നമ്മുടെ മക്കളെസൂക്ഷിക്കണം’ കരുതൽ വേണം’

by on May 30, 2024 0

സ്‌കൂളുകളും കോളേജുകളും ജൂൺ മൂന്നിന് തുറക്കുമ്പോൾ, വിദ്യാർത്ഥികൾക്കായി ലഹരിവല വിരിച്ച് മയക്കുമരുന്ന് മാഫിയ. സമൂഹമാദ്ധ്യമങ്ങളിലും ഓൺലൈനിലും ഓർഡർ നൽകിയാൽ അതീവരഹസ്യമായി എത്തിക്കും. സൗജന്യമായി ലഹരി നൽകി വിദ്യാർത്ഥികളെ അടിമകളാക്കിയശേഷം, ലഹരികടത്താനും വിൽക്കാനും ക്രിമിനൽ കുറ്റങ്ങൾക്കും ഉപയോഗിക്കുന്നു. 1140 സ്കൂളുകളിൽ ലഹരി ഇടപാട് എക്സൈസ് കണ്ടെത്തിയിട്ടുണ്ട്. കോളേജ് വിദ്യാർത്ഥികളിൽ 31.8%ലഹരി ഉപയോഗിക്കുന്നു. നിറവും മണവുമില്ലാത്ത രാസലഹരി അദ്ധ്യാപകർക്കും രക്ഷിതാക്കൾക്കും തടയാനാവുന്നില്ല. സ്‌കൂളുകളിൽ 325 കുട്ടികളുടെ ലഹരി ഉപയോഗം കണ്ടെത്തിയെങ്കിലും 183 എണ്ണം മാത്രമാണ് എക്സൈസിനെയോ പൊലീസിനെയോ അറിയിച്ചത്....

Read More

വിവരം നല്കാൻ വാങ്ങിയ അധികതുക ഓഫീസർമാർ തിരികെ നല്കണം.

by on May 30, 2024 0

വിവരം നല്കാൻ അപേക്ഷകരിൽ നിന്ന് ഈടാക്കിയ അധികതുക ഓഫീസർമാർ തിരികെ നല്കണമെന്ന് സംസ്ഥാന വിവരാവകാശ കമ്മിഷണർ ഡോ.എ അബ്ദുൽ ഹക്കിം ഉത്തരവായി. ആലപ്പുഴ മുഹമ്മ പഞ്ചായത്തിൽ ഒമ്പത് പേജ് പകർപ്പിന് അപേക്ഷിച്ച രചന യിൽ നിന്ന് 27 രൂപ യ്ക്ക് പകരം 864 രൂപ വാങ്ങി. ഇതിൽ നിന്ന് 843 രൂപ ഓഫീസർ പി.വി. വിനോദ് സ്വന്തം കൈയ്യിൽനിന്ന് തിരികെ നല്കണം. തിരുവനന്തപുരം സംസ്ഥാന സർവ്വേ ഡയറക്ടറേറ്റിൽ 15 പേജ് പകർപ്പിന് അപേക്ഷിച്ച വി. എൻ....

Read More

സർക്കാർ ഭൂമി കയ്യേറി നിർമിച്ച ആരാധനാലയങ്ങൾ പൊളിച്ചു നീക്കണം; ഹൈക്കോടതി

by on May 30, 2024 0

സർക്കാർ ഭൂമിയിലെ ആരാധനാലയങ്ങൾ പൊളിച്ചു നീക്കണമെന്ന് ഹൈക്കോടതി. പൊതുസ്ഥലങ്ങളിൽ ഉൾപ്പെടെ അനുമതിയില്ലാതെ കയ്യേറി നിർമിച്ച ആരാധാനാലയങ്ങൾ നീക്കം ചെയ്യണമെന്നാണ് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്.പ്ലാന്റേഷൻ കോർപ്പറേഷൻ സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് പിവി കുഞ്ഞികൃഷണന്റെ ഉത്തരവ്. സർക്കാർ ഭൂമി കയ്യേറി നിർമിച്ചത് ഏത് മതത്തിന്റെ ആരാധനാലയമാണെങ്കിലും നിയമവിരുദ്ധമാണെന്നും കോടതി വ്യക്തമാക്കി. സർക്കാർ ഭൂമി കയ്യേറി ആരാധനാലയങ്ങൾ നിർമിച്ചത് കണ്ടെത്താൻ ചീഫ് സെക്രട്ടറി ഉത്തരവിറക്കണം, ആറുമാസത്തിനുള്ളിൽ ജില്ലാ കളക്ടർമാർ മറുപടി റിപ്പോർട്ട് നൽകണം, പൊളിച്ചു നീക്കൽ ഉൾപ്പെടെയുള്ള നടപടി ഒരു വർഷത്തിനുള്ളിൽ...

Read More

എട്ടാഴ്ചയ്ക്കകം നടപടി സ്വീകരിക്കണം; കൊച്ചിയിലെ വെള്ളക്കെട്ടിൽ ഇടപെട്ട് ദേശീയ മനുഷ്യാവകാശ കമ്മിഷൻ

by on May 30, 2024 0

കൊച്ചിയിലെ വെള്ളക്കെട്ടിൽ ഇടപെട്ട് ദേശീയ മനുഷ്യാവകാശ കമ്മിഷൻ. എട്ടാഴ്ചയ്ക്കകം നടപടി സ്വീകരിക്കാൻ കൊച്ചി കോർപറേഷനോട് ദേശീയ മനുഷ്യാവകാശ കമ്മിഷൻ നിർദേശിച്ചു. കൊച്ചിയിലെ വിവരാവകാശ പ്രവർത്തകൻ കെ. ഗോവിന്ദൻ നമ്പൂതിരി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഈ നിർദേശം. അതേസമയം കൊച്ചിയിൽ ഇന്നും കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. രാത്രി മഴ മാറി നിന്നതിനാൽ വെള്ളക്കെട്ടുകൾ ഒഴിവായി.ശരാശരി 200 മി.മീ മഴയാണ് കഴിഞ്ഞ രണ്ടു ദിവസത്തിൽ എറണാകുളത്ത് ലഭിച്ചത്.ഓടകൾ വൃത്തിയാക്കാത്തതിനാൽ വെള്ളം ഒഴുകി പോകുന്നതിന് പ്രതിസന്ധി നേരിടുന്നുണ്ട്. കളമശ്ശേരി തൃക്കാക്കര...

Read More

എക്‌സാലോജിക്കിന് വിദേശത്തും അക്കൗണ്ടുകള്‍; വീണയുടെ പേരിലുള്ള അക്കൗണ്ടുകളിലേക്ക് കോടികളെത്തി; ആരോപണങ്ങളുമായി ഷോണ്‍ ജോര്‍ജ്

by on May 29, 2024 0

മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയനും എക്‌സാലോജിക്കിനും എതിരെ വീണ്ടും ആരോപണങ്ങളുമായി ബിജെപി നേതാവ് ഷോണ്‍ ജോര്‍ജ്. എക്‌സാലോജിക്കിന് വിദേശത്തും അക്കൗണ്ടുകളുണ്ടെന്നാണ് പുതിയ ആരോപണം. ഈ അക്കൗണ്ടുകള്‍ വീണാ വിജയന്റെ പേരിലാണ്. എസ്എന്‍സി ലാവ്‌ലിന്‍, പിഡബ്ല്യുസി ഉള്‍പ്പെടെയുള്ള കമ്പനികള്‍ കോടികള്‍ നിക്ഷേപിച്ചെന്നും . സിഎംആര്‍എല്‍ ഇടപാടിലെ പണം എവിടെയെന്നും സര്‍ക്കാര്‍ കണ്ടെത്തണം. രേഖകള്‍ എസ്എഫ്‌ഐഒയ്ക്കും ഇഡിക്കും കൈമാറിയിട്ടുണ്ട്. പറയുന്നത് പൂര്‍ണബോധ്യമുള്ള കാര്യങ്ങളാണെന്നും തെറ്റാണെങ്കില്‍ നടപടിയെടുക്കാമെന്നും ഷോണ്‍ ജോര്‍ജ് വെല്ലുവിളിച്ചു.(Shone George against veena vijayan and Exalogic...

Read More

ബസ്സുകളില്‍ ചവിട്ടു പടിയുടെ ഉയരം കുറക്കണം.

by on May 29, 2024 0

സംസ്ഥാനത്ത് ഓടിക്കൊണ്ടിരിക്കുന്ന ബസ്സുകളില്‍ ചവിട്ട് പടിയുടെ ഉയര ക്കൂടുതല്‍ കാരണം പല യാത്രക്കാര്‍ക്കും ബസ്സില്‍ കയറി യാത്ര ചെയ്യുവാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുകയാണ്. ഓര്‍ഡിനറി ബസ്സുകളിലും ടൗണ്‍ ടു ടൗണ്‍ ബസ്സുകളിലും ഉയരം കൂടുതലാണ്. 40 സെന്റീമീറ്ററില്‍ കൂടുതലാണ് കൂടുതല്‍ ബസ്സുകളിലും ഉള്ളത്. സ്റ്റോപ്പുകളില്‍ ബസ്സ് കാത്തുനില്‍ക്കുന്ന ഉയരക്കുറവുള്ളവര്‍ക്കും പ്രായമായവര്‍ക്കും ബസ്സില്‍ യാത്ര ചെയ്യുവാന്‍ സാധിക്കാത്ത അവസ്ഥയാണുള്ളത്. യാത്രക്കാര്‍ക്ക് സഞ്ചരിക്കുവാന്‍ ചവിട്ടു പടിയുടെ ഉയരം കൂടുതല്‍ ഉള്ള ബസ്സുകളില്‍ അഡീഷണല്‍ സ്റ്റെപ്പ് വെച്ച് യാത്രക്കാര്‍ക്ക് സഞ്ചരിക്കുവാന്‍ ഉള്ള...

Read More