June 8, 2025
  • June 8, 2025
Breaking News

തെറിമ്മല്‍ GSS ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം

by on May 27, 2024 0

മുഴപ്പിലങ്ങാട് : തെറിമ്മല്‍ GSS ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ബഹു. രജിസ്‌ട്രേഷന്‍ മ്യൂസിയം പുരാവസ്തു വകുപ്പ് മന്ത്രി ശ്രീ.രാമചന്ദ്രന്‍ കടന്നപ്പള്ളി നിര്‍വഹിച്ചു. ചടങ്ങില്‍ മുഴപ്പിലങ്ങാട് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി. ടി സജിത അദ്ധ്യക്ഷത വഹിച്ചു. ക്ലബ്ബ് പ്രസിഡണ്ട് ഉമ്മലില്‍ റയീസ് സ്വാഗതം പറഞ്ഞു. മുഴപ്പിലങ്ങാട് പഞ്ചായത്തിലെ കലാ കായിക രംഗത്ത് കാല്‍ നൂറ്റാണ്ടിലധികമായി പ്രവര്‍ത്തിച്ചു വരുന്ന തെറിമ്മല്‍ GSS ക്ലബ്ബ്, നിലവില്‍ താത്കാലിക കെട്ടിടത്തിലാണ് പ്രവര്‍ത്തിച്ചു വരുന്നത്. കാലാ കായിക...

Read More

ഭരണഘടനയെന്താണെന്നു ജനങ്ങള്‍ക്കു മനസിലാക്കിക്കൊടുക്കണം മുഖ്യമന്ത്രി.

by on May 25, 2024 0

ഭരണഘടനയുടെ അന്തസത്ത മനസിലാക്കുകയെന്നതും ജനങ്ങള്‍ക്കാകെ അതു മനസിലാക്കിക്കൊടുക്കുകയെന്നതും ഇന്നു വളരെ പ്രധാനമാണെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ഭരണഘടന വിഭാവനം ചെയ്യുന്ന രീതിയിലേക്കു രാജ്യത്തെ നയിക്കാന്‍ ഇതു ചെയ്‌തേ മതിയാകൂ. ഇക്കാര്യത്തില്‍ പൊതുജനങ്ങള്‍ക്കു പൊതുവായും പൊതുരംഗത്തുള്ളവര്‍ക്കു സവിശേഷമായും ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിയമ മന്ത്രി പി. രാജീവ് രചിച്ച ‘ഇന്ത്യ ദാറ്റ് ഈസ് ഭാരത് – ആന്‍ ഇന്‍ട്രൊഡക്ഷന്‍ ടു കോണ്‍സ്റ്റിറ്റിയൂഷണല്‍ ഡിബേറ്റ്‌സ്’ എന്ന പുസ്തകം പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഭരണഘടന വായിച്ചിരിക്കുകയെന്നതുപോലെ അതിലെ അടിസ്ഥാന...

Read More

ഐ എ പി ക്രിട്ടിക്കല്‍ കെയര്‍ സംസ്ഥാന സമ്മേളനം: ശില്പശാലകള്‍ തുടങ്ങി

by on May 25, 2024 0

കണ്ണൂര്‍: ആരോഗ്യപ്രവര്‍ത്തകര്‍ക്കായുള്ള ക്രിട്ടിക്കല്‍ കെയര്‍ പരിശീലനം വ്യാപകമാക്കണമെന്ന് ഇന്ത്യന്‍ അക്കാദമി ഓഫ് പീഡിയാട്രിക്‌സ് സംസ്ഥാന ഘടകത്തിന്റെയും ഐ എ പി ക്രിട്ടിക്കല്‍ കെയര്‍ ചാപ്റ്ററിന്റെയും ആഭിമുഖ്യത്തില്‍ ക്രിട്ടിക്കല്‍ കെയര്‍ വിദഗ്ധരുടെ സംസ്ഥാന സമ്മേളനത്തിലെ ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും ക്രിട്ടിക്കല്‍ കെയര്‍ ശില്പശാലകള്‍ ആവശ്യപ്പെട്ടു. ശാസ്ത്രീയമായ ക്രിട്ടിക്കല്‍ കെയര്‍ പരിശീലനം വഴി കുട്ടികളിലെ ഗുരുതരാവസ്ഥ ചികിത്സിച്ച് ഭേദമാക്കാനും മരണനിരക്ക് കുറയ്ക്കാനും സാധിക്കും. അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടുള്ള പരിശീലനം വഴി അപകടാവസ്ഥ തരണം ചെയ്യാനാകുമെന്നും ശില്പശാല അഭിപ്രായപ്പെട്ടു . കണ്ണൂരിലെ...

Read More

വോട്ടുകണക്കിലെ ഒളിച്ചുകളി; ക?മീ?ഷ?ന് നിര്‍ദേശം നല്‍കണമെന്ന ഹരജിയില്‍ ഇടപെടാതെ സുപ്രീംകോടതി

by on May 24, 2024 0

ന്യൂഡല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ ഓരോ ഘട്ടത്തിലും പോള്‍ ചെയ്ത വോട്ടുകളുടെ മണ്ഡലംതല കണക്കുകള്‍ പുറത്തുവിടാതെ ഒളിച്ചുകളിക്കുന്ന തെരഞ്ഞെടുപ്പ് കമീഷന്റെ നിലപാടിനെതിരായ ഹരജികള്‍ പരിഗണിക്കാതെ സുപ്രീംകോടതി. വോട്ട് കണക്കുകള്‍ പുറത്തുവിടാന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന് നിര്‍ദേശം നല്‍കണമെന്നാവ ശ്യപ്പെട്ടുള്ള ഹരജിയില്‍ സുപ്രീംകോടതി ഇടപെടാന്‍ വിസമ്മതിച്ചു. വിഷയം തെരഞ്ഞെടുപ്പിന് ശേഷം പരിഗണിക്കാമെന്ന് കോടതി പറഞ്ഞു.

Read More

ഐ.ടി പാർക്കുകളിൽ മദ്യശാല ഈ വർഷം മുതൽ; സർക്കാർ നിർദേശങ്ങൾക്ക് സബ്ജക്ട് കമ്മിറ്റിയുടെ അംഗീകാരം

by on May 23, 2024 0

ഐ.ടി പാർക്കുകളിൽ മദ്യശാല ഈ വർഷം തന്നെ ആരംഭിക്കും. രാവിലെ 11 മുതൽ രാത്രി 11 വരെയാകും പ്രവർത്തന സമയം. നിർദ്ദേശങ്ങൾക്ക് നിയമസഭാ സമിതിയുടെ അംഗീകാരം ലഭിച്ചു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന് ശേഷം തുടർ നടപടികൾ ആരംഭിക്കും. പ്രതിപക്ഷ എംഎൽഎമാരുടെ എതിർപ്പ് മറികടന്നാണ് സർക്കാർ നീക്കം. ( govt to begin liquor sale in IT park ) സർക്കാർ നിർദേശങ്ങൾക്ക് സബ്ജക്ട് കമ്മിറ്റിയുടെ അംഗീകാരം ലഭിച്ചു. ഐടി പാർക്കുകൾക്ക് എഫ്എൽ 4 സി ലൈസൻസ്...

Read More

പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തക്കേസിന്റെ വിചാരണ നടപടികൾക്ക് ഇന്ന് തുടക്കം

by on May 23, 2024 0

കൊല്ലം പുറ്റിങ്ങൽ വെടിക്കെട്ട് അപകടത്തിന്റെ വിചാരണ നടപടികൾക്ക് ഇന്ന് തുടക്കം. 51 പ്രതികളും ഇന്ന് കൊല്ലം സെഷൻസ് കോടതിയിൽ ഹാജരാവണം. വിചാരണയ്ക്ക് അനുവദിച്ച പ്രത്യേക കോടതിയിലേക്ക് കേസ് മാറ്റുന്നതിനു മുന്നോടിയായാണ് നടപടി. 2016 ഏപ്രിൽ പത്തിനാണ് 110 പേരുടെ ജീവനെടുത്ത പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തം നടന്നത്. എഴുന്നൂറോളം പേർക്ക് പരുക്കേറ്റു. മനുഷ്യനിർമിതമായ ദുരന്തം എന്നായിരുന്നു കണ്ടെത്തൽ. കളക്ടറുടെ ഉത്തരവ് ലംഘിച്ച് വെടിക്കെട്ട് നടത്തിയെന്നും പൊലീസ് പറയുന്നു. ക്രൈംബ്രാഞ്ച് സമർപ്പിച്ച 10,000 പേജുള്ള കുറ്റപത്രത്തിൽ 59 പ്രതികളാണുള്ളത്....

Read More

കോവിഡ് ചികിത്സയ്ക്ക് ഇന്‍ഷുറന്‍സ് തുക നല്‍കിയില്ല 76,000/- രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ കോടതി.

by on May 22, 2024 0

കൊച്ചി : ക്യാഷ് ലെസ് ചികിത്സയ്ക്ക് അവകാശം ഉണ്ടായിരുന്നിട്ടും ചികിത്സ ചെലവ് നല്‍കാതിരുന്ന സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കമ്പനിയുടെ നടപടി സേവനത്തിലെ ന്യൂനതയും അധാര്‍മികമായ കച്ചവട രീതിയുമാണെന്ന് എറണാകുളം ജില്ല ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി. ചികിത്സ ചെലവായ 46,203/- രൂപയും നഷ്ടപരിഹാരവും കോടതി ചെലവുമായി 30,000/- രൂപയും കമ്പനി പരാതിക്കാരന് നല്‍കണമെന്ന് കോടതി ഉത്തരവ് നല്‍കി. എറണാകുളം പുത്തന്‍ കുരിശ് സ്വദേശി റെജി ജോണ്‍ സമര്‍പ്പിച്ച പരാതിയില്‍ ഡി.ബി. ബിനു പ്രസിഡന്റും വി.രാമചന്ദ്രന്‍, ടി.എന്‍.ശ്രീവിദ്യ...

Read More

കലാകാരന്റെ വീട്ടിലെ വിസ്മയിപ്പിക്കുന്ന ‘കഥകളി ഗേറ്റ്’ വന്‍ വൈറല്‍; 15 വര്‍ഷത്തെ കാത്തിരിപ്പിനുശേഷം സ്വപ്‌ന ഗേറ്റുണ്ടാക്കിയ കഥ പറഞ്ഞ് ഡാവിഞ്ചി സുരേഷ്

by on May 22, 2024 0

കലാകാരന് ആത്മപ്രകാശനത്തിന് നീളന്‍ ക്യാന്‍വാസുകള്‍ വേണമെന്നില്ല. മഹാ ശില്‍പ്പിയ്ക്ക് ശില്‍പ്പം തീര്‍ക്കാന്‍ വെണ്ണക്കല്ലുകളും വേണ്ട. കലാകാരന്മാര്‍ക്ക് എല്ലാ ചുവരുകളും സാധ്യതകള്‍ തന്നെയാണ്. ലോകം മുഴുവന്‍ വര്‍ണാഭമാക്കുന്ന കലാകാരന്മാര്‍ പൊതുവേ സ്വന്തം വീടിനെ മനോഹരമാക്കാന്‍ മറക്കാറുണ്ട്. എന്നാല്‍ കേരളത്തിലെ അതിപ്രശസ്തനായ ശില്‍പ്പിയും ചിത്രകാരനുമായ ഡാവിഞ്ചി സുരേഷിന്റെ കാര്യം അങ്ങനെയല്ല. ഇപ്പോള്‍ ഡാവിഞ്ചി സുരേഷിന്റെ വീട് മാത്രമല്ല, ആ മതിലും ഗെയിറ്റും കണ്ടാല്‍ തന്നെ മനസിലാകും അകത്ത് ജീവിക്കുന്നത് വലിയൊരു കലാകാരനാണെന്ന്. അത്രയ്ക്ക് മനോഹരമായ ഒരു കഥകളിമുഖത്തിന്റെ രൂപത്തിലാണ്...

Read More

മുല്ലൂരില്‍ ആഭരണങ്ങള്‍ കവര്‍ന്നശേഷം വയോധികയെ കൊലപ്പെടുത്തിയ കേസ്: മൂന്ന് പ്രതികള്‍ക്കും വധശിക്ഷ

by on May 22, 2024 0

തിരുവനന്തപുരം വിഴിഞ്ഞം മുല്ലൂര്‍ ശാന്തകുമാരി വധക്കേസിലെ മൂന്ന് പ്രതികള്‍ക്കും വധശിക്ഷ. നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന ശേഷം 71 വയസുകാരിയായ ശാന്തകുമാരിയെ മൂന്ന് പ്രതികളും ചേര്‍ന്ന് കൊലപ്പെടുത്തി മൃതദേഹം മച്ചില്‍ ഒളിപ്പിച്ച കേസിലാണ് വിധിയുണ്ടായിരിക്കുന്നത്. ( death penality for mullur shanthakumari murder case accused) 2022 ജനുവരി 14നാണ് മുല്ലൂര്‍ സ്വദേശി ശാന്തകുമാരി കൊല്ലപ്പെട്ടത്. കോവളം സ്വദേശികളായ റഫീബ ബീവി മകന്‍ ഷഫീഖ്, സുഹൃത്ത് അല്‍ അമീന്‍ എന്നിവരായിരുന്നു...

Read More

‘ഞാൻ RSS അം​ഗമായിരുന്നു; സംഘടനയിലേക്ക് തിരിച്ചുപോകാൻ തയാർ’; വിരമിക്കൽ പ്രസം​ഗത്തിൽ കൽക്കത്ത ഹൈക്കോടതി ജഡ്ജി

by on May 21, 2024 0

ആർഎസ്എസിൽ അം​ഗമായിരുന്നെന്ന് കൽക്കത്ത ഹൈക്കോടതി ജഡ്ജി ചിത്തരഞ്ജൻ ദാസ്. വിരമിക്കൽ പ്രസം​ഗത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സംഘടനയിലേക്ക് തിരികെ പോകാൻ തയാറാണെന്ന് അദ്ദേഹം വിരമിക്കൽ പ്രസം​ഗത്തിൽ പറഞ്ഞു. മറ്റുള്ള ജഡ്ജിമാരുടെയും ബാർ അസോസിയേഷൻ അംഗങ്ങളുടെയും സാന്നിധ്യത്തിലായിരുന്നു പ്രസ്താവന. 14 വർഷത്തോളം ഹൈക്കോടതി ജഡ്ജിയായി സേവനമനുഷ്ഠിച്ച ശേഷമാണ് ജസ്റ്റിസ് ചിത്തരഞ്ജൻ ദാസ് വിരമിക്കുന്നത്. ഒറീസ ഹൈക്കോടതിയിൽ നിന്നാണ് ചിത്തരഞ്ജൻ ദാസ് കൽക്കത്ത ഹൈക്കോടതിയിലേക്ക് എത്തിയത്. താൻ ആർഎസ്എസിനോട് ഒരുപാട് കടപ്പെട്ടിരിക്കുന്നുവെന്നും ചെറുപ്പം തൊട്ട് സംഘടനയോടൊപ്പമായിരുന്നെന്നും ചിത്തരഞ്ജൻ ദാസ് പറയുന്നു....

Read More