June 9, 2025
  • June 9, 2025
Breaking News

സ്‌കൂള്‍ തുറക്കല്‍: സ്‌കൂള്‍ വാഹനങ്ങളുടെ സുരക്ഷാ പരിശോധന 22ന്

by on May 21, 2024 0

ആലപ്പുഴ: സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായി നിലവില്‍ ഫിറ്റ്നസ് ഉള്ള ബസ്സുകളുടെ അമ്പലപ്പുഴ താലൂക്കിലെ സുരക്ഷാ പരിശോധന മെയ് 22ന് രാവിലെ 7.00 മണി മുതല്‍ ആലപ്പുഴ റിക്രിയേഷന്‍ ഗ്രൗണ്ടില്‍ നടക്കുമെന്ന് റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു. അന്നേ ദിവസം ഹാജരാകുവാന്‍ സാധിക്കാത്ത വാഹനങ്ങള്‍ 23 ന് അതേ ഗ്രൗണ്ടില്‍ വെച്ച് രാവിലെ 7.00 മണി മുതല്‍ പരിശോധിക്കുന്നതാണ്. സ്‌കൂള്‍ അധികൃതര്‍ നിര്‍ബന്ധമായും വാഹനങ്ങള്‍ പരിശോധനയ്ക്ക് ഹാജരാക്കണം. പരിശോധന നടത്തി ചെക്ക്ഡ് സ്റ്റിക്കര്‍ പതിക്കാത്ത വാഹനങ്ങള്‍ ജൂണ്‍...

Read More

‘തന്നെ ക്രിമിനലായി ചിത്രീകരിക്കാൻ കെട്ടുകഥയുണ്ടാക്കി’; അതിനേറ്റ തിരിച്ചടിയാണ് വിധിയെന്ന് കെ സുധാകരൻ

by on May 21, 2024 0

തന്നെ ക്രിമിനലായി ചിത്രീകരിക്കാൻ കെട്ടുകഥയുണ്ടാക്കിയെന്ന് കെ സുധാകരൻ. അതിനേറ്റ തിരിച്ചടിയാണ് വിധി. സുപ്രിം കോടതിയെ സമീപിച്ചാൽ അവിടെയും നേരിടുമെന്നും സുധാകരൻ പറഞ്ഞു. ഇപി ജയരാജൻ വധശ്രമക്കേസിൽ കുറ്റപത്രത്തിൽ നിന്ന് ഒഴിവാക്കണമെന്ന ഹർജി ഹൈക്കോടതി അനുവദിച്ചതിനു പിന്നാലെയാണ് കെ സുധാകരന്റെ പ്രതികരണം. പാവം ഇപി എന്ന് സുധാകരൻ പരിഹസിച്ചു. ഇത് സിപിഐഎമ്മിനുള്ള തിരിച്ചടിയാണ്. സുപ്രിം കോടതിയെ സമീപിച്ചാൽ അവിടെയും നേരിടും. ഖാർഗെയുമായി കൂടിക്കാഴ്ചക്ക് സമയം തേടിയിട്ടുണ്ട്. തന്നെ വേട്ടയാടാൻ ശ്രമിച്ചു. തന്നെ ക്രിമിനലായി ചിത്രീകരിക്കാൻ കെട്ടുകഥയുണ്ടാക്കി. ഇത്...

Read More

ഇറാന്‍ വരെ നീളുന്ന മാഫിയ ബന്ധം തേടി കേന്ദ്ര ഏജന്‍സികളും

by on May 20, 2024 0

കൊച്ചി: അവയവക്കച്ചവടത്തിനായി വിദേശത്തേക്ക് ആളുകളെ കടത്തുന്ന സംഘം കൊച്ചിയില്‍ പിടിയിലായതോടെ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. തൃശൂര്‍ വലപ്പാട് സ്വദേശി സാബിത്ത് നാസറിനെയാണ് നെടുമ്പാശേരി പോലീസ് അറസ്റ്റ് ചെയ്തത്. അവയവ കച്ചവടത്തിനായി ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരെയടക്കം ഇറാനിലെ ഫരീദിഖാന്‍ ആശുപത്രിയില്‍ ഇയാള്‍ ശസ്ത്രക്രിയക്കെത്തിച്ച് നല്‍കി. കേസില്‍ കേന്ദ്ര ഏജന്‍സികളും പ്രാഥമിക അന്വേഷണം തുടങ്ങി. പ്രതിയെ ഇന്ന് അങ്കമാലി കോടതിയില്‍ ഹാജരാക്കും. നെടുമ്പാശ്ശേരിയില്‍ നിന്നും കുവൈത്തിലേക്കും അവിടെനിന്ന് ഇറാനിലേക്കുമാണ് ആളുകളെ കൊണ്ടുപോയിരുന്നത്. ഇറാനിലെ ആശുപത്രിയിലാണ് അവയവ ശസ്തക്രിയ നടന്നിരുന്നതെന്ന്...

Read More

ഹെലികോപ്റ്റർ ദുരന്തം; ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി കൊല്ലപ്പെട്ടു

by on May 20, 2024 0

ഇറാനിൽ ഹെലികോപ്റ്റർ അപകടത്തിൽ ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയും വിദേശകാര്യ മന്ത്രി ഹുസൈവന്‍ അമിറബ്ദുല്ലയും കൊല്ലപ്പെട്ടു. ഇറാന്റെ കിഴക്കന്‍ അസര്‍ബൈജാനിലാണ് അപകടമുണ്ടായത്. ഇന്നലെ വൈകിട്ടുണ്ടായ അപകടത്തിൽ രക്ഷാപ്രവർത്തനം ദുഷ്കരമായിരുന്നു, കനത്ത മൂടൽമഞ്ഞും വെല്ലുവിളിയായി. ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള ഖൊമേനിയുടെ പിന്‍ഗാമിയായി പരാമര്‍ശിക്കപ്പെടുന്നയാളാണ് പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി.(Iran’s president Ebrahim Raisi killed in helicopter crash) ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയും വിദേശകാര്യ മന്ത്രി ഹുസൈവന്‍ അമിറബ്ദുല്ലയും സഞ്ചരിച്ച ഹെലികോപ്റ്റര്‍ കിഴക്കന്‍ അസര്‍ബൈജാനില്‍ വച്ചാണ്...

Read More

ഫ്‌ളാറ്റിന്റെ സണ്‍ഷൈഡില്‍ പിഞ്ചുകുഞ്ഞ് വീണ സംഭവം; മാതാവ് ജീവനൊടുക്കി 24 Web Desk 2 mins ago

by on May 20, 2024 0

കോയമ്പത്തൂരില്‍ അപ്പാര്‍ട്ട്‌മെന്റിന്റെ സണ്‍ഷൈഡില്‍ കുടുങ്ങിയ കുഞ്ഞിനെ സമീപവാസികള്‍ രക്ഷപെടുത്തിയ സംഭവത്തില്‍ കുഞ്ഞിന്റെ അമ്മ ജീവനൊടുക്കി. കോയമ്പത്തൂര്‍ സ്വദേശി വെങ്കിടേഷിന്റെ ഭാര്യ രമ്യ (33) ആണ് മരിച്ചത്. ഇന്നലെ കാരമടയില്‍ മാതാപിതാക്കളുടെ വീട്ടിലായിരിക്കുമ്പോഴാണ് ആത്മഹത്യ. ഈ സമയം രമ്യ വീട്ടില്‍ തനിച്ചായിരുന്നു. കുഞ്ഞ് സണ്‍ഷെയ്ഡില്‍ വീണ സംഭവത്തോടെ രമ്യ കടുത്ത സൈബര്‍ ആക്രമണം നേരിട്ടെന്നും തുടര്‍ന്ന് വിഷാദത്തിലായിരുന്നുവെന്നും പൊലീസ് പറഞ്ഞു.(Mother of baby daughter rescued from sun shade dies by suicide) ചെന്നൈ തിരുമുല്ലൈവോയലിലെ...

Read More

ശക്തമായ കാറ്റിൽ വൈക്കത്തെ ബിനാലെ ശില്പം ചരിഞ്ഞു വീണു; അധികൃതരുടെ അനാസ്ഥയെന്ന് പരാതി

by on May 20, 2024 0

കോട്ടയം വൈക്കത്തെ ബിനാലെ ശില്പം ചരിഞ്ഞു വീണു. വൈക്കം മുൻസിപ്പൽ പാർക്കിന് സമീപം കായലിൽ സ്ഥാപിച്ചിരുന്ന കൂറ്റൻ മണിയാണ് ചരിഞ്ഞു വീണത്. അധികൃതരുടെ അനാസ്ഥമൂലമാണ് ഇത് സംഭവിച്ചതെന്നാണ് ആരോപണം.(Biennale sculpture fell down at Vaikom Kottayam) കൊച്ചി ബിനാലെയുടെ ഭാഗമായി പ്രശസ്ത ശില്പി ജിജി സ്കറിയ നിർമ്മിച്ച കൂറ്റൻ മണിയുടെ ശില്പം കേരള ലളിതകലാ അക്കാദമിയാണ് ഏറ്റെടുത്ത് വൈക്കത്ത് സ്ഥാപിച്ചത്. വൈക്കത്ത് എത്തുന്ന വിനോദ സഞ്ചാരികൾക്ക് ഏറെ ആകർഷിച്ചിരുന്ന ഒന്നായിരുന്നു. ഇത്. എന്നാൽ ശില്പം...

Read More

കള്ളം പറഞ്ഞ് വിദേശത്തെത്തിച്ച് വൃക്ക തട്ടിയെടുക്കും; അവയവക്കടത്ത് സംഘത്തിലെ മുഖ്യകണ്ണി പിടിയില്‍

by on May 19, 2024 0

കൊച്ചി: അവയവക്കടത്ത് സംഘത്തിലെ മുഖ്യകണ്ണി കൊച്ചിയില്‍ പിടിയില്‍. തൃശ്ശൂർ വലപ്പാട് സ്വദേശി സബിത്ത് നാസർ എന്നയാളാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ പിടിയിലായത്. അവയവ കച്ചവടത്തിനായി ആളുകളെ വിദേശത്തേക്ക് കടത്തിയ സംഘത്തിലെ പ്രധാന കണ്ണിയാണ് സബിത്ത് നാസര്‍. ഇരകളെ കള്ളം പറഞ്ഞ് വിശ്വസിപ്പിച്ച് വിദേശത്തേക്ക് കടത്തിയ ശേഷം വൃക്ക കച്ചവടം ആണ് സംഘം നടത്തിവന്നിരുന്നത്. ആദ്യം നെടുമ്പാശ്ശേരിയില്‍ നിന്ന് കുവൈത്തിലേക്കും അവിടെ നിന്ന് ഇറാനിലേക്കുമാണ് ആളുകളെ കൊണ്ടുപോയിരുന്നത്.   ഇങ്ങനെ അവയവക്കടത്തിനായി ആളുകളെ കൊണ്ടുപോയി തിരികെ വരും വഴിയാണ്...

Read More

പൈതൃക വഴിയിലെ സൂര്യതേജസ്സ് മ്യൂസിയം, പുരാരേഖാമന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി എഴുതുന്നു

by on May 19, 2024 0

പൈതൃക വഴിയിലെ സൂര്യതേജസ്സ് മ്യൂസിയം, പുരാരേഖാമന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി എഴുതുന്നു.   ഭൂതകാലം വർത്തമാനത്തിലേക്കും ഭാവിയിലേക്കുമുള്ള വെളിച്ചമാണ്. വർത്തമാനകാലത്തുനിന്ന് ആയിരക്കണക്കിന് വർഷം പിന്നിലേക്ക് നീണ്ടുകിടക്കുന്ന മാനവചരിത്രവീഥികളിൽ പ്രകാശം ചൊരിയുന്ന ഗോപുരങ്ങളാണ് മ്യൂസിയങ്ങൾ. അവ നമ്മെ ഇന്നലെകളുടെ പാഠങ്ങൾ ഓർമിപ്പിച്ചുകൊണ്ട് ഭാവിയുടെ നൂതന മേഖലകളിലേക്ക് നയിക്കുന്നു. മ്യൂസിയങ്ങളെ വെറും കാഴ്ചബംഗ്ലാവുകളായി കണ്ടിരുന്ന പഴയ കാലം മാറി. ഇന്ന് അറിവിന്റെയും ചരിത്രയാഥാർഥ്യങ്ങളുടെയും നേർസാക്ഷ്യങ്ങളാണ്‌ മ്യൂസിയങ്ങളെന്ന് നാം തിരിച്ചറിയുന്നു.   നമ്മുടെ മഹത്തായ പൈതൃകങ്ങളെയും ചരിത്രത്തെയും തിരോഭൂതമാക്കാനുള്ള ബോധപൂർവമായ ശ്രമങ്ങൾ...

Read More

*ജില്ലയിൽ രണ്ടാം അപ്പീലുകൾ വർധിക്കുന്നു; ഉദ്യോഗസ്ഥർ ജാഗ്രത പുലർത്തണമെന്ന് സംസ്ഥാന വിവരാവകാശ കമ്മിഷണർ*

by on May 19, 2024 0

*ജില്ലയിൽ രണ്ടാം അപ്പീലുകൾ വർധിക്കുന്നു; ഉദ്യോഗസ്ഥർ ജാഗ്രത പുലർത്തണമെന്ന് സംസ്ഥാന വിവരാവകാശ കമ്മിഷണർ* വിവരാവകാശ നിയമത്തിന്മേൽ കോഴിക്കോട് ജില്ലയിൽ രണ്ടാം അപ്പീലുകൾ വർധിക്കുന്നതായും ഇക്കാര്യത്തിൽ ഉദ്യോഗസ്ഥർ ജാഗ്രത പുലർത്തണമെന്നും സംസ്ഥാന വിവരാവകാശ കമ്മിഷണർ ഡോ. എ അബ്ദുൽ ഹക്കീം. ശനിയാഴ്ച കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന സിറ്റിംഗിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ആദ്യത്തെ വിവരാവകാശ അപേക്ഷയിൽ തന്നെ നിശ്ചിത സമയത്തിനുള്ളിൽ വിവരം നൽകി ഫയൽ ക്ലോസ് ചെയ്യാനാണ് ഉദ്യോഗസ്ഥർ ശ്രമിക്കേണ്ടത്. പരാതി ഉണ്ടായാൽ ഒന്നാം അപ്പീൽ...

Read More

ഹജ്ജ് ക്യാമ്ബ് 2024- ഒരുക്കങ്ങള്‍ പൂര്‍ണ്ണം; തീര്‍ത്ഥാടകര്‍ തിങ്കളാഴ്ച മുതല്‍ കരിപ്പൂര്‍ ക്യാമ്ബില്‍ എത്തിത്തുടങ്ങും

by on May 18, 2024 0

കോഴിക്കോട്: തീർത്ഥാടകരെ ഹൃദ്യമായി സ്വീകരിക്കുന്നതിനും യാത്രായാക്കുന്നതിനും ആവശ്യമായ സജ്ജീകരണങ്ങളും ഒരുക്കങ്ങളും ഹജ്ജ് ക്യാമ്ബില്‍ പൂർത്തിയായി. ഹാജിമാരെ സ്വീകരിക്കുന്നതിന് ഹജ്ജ് ഹൗസിന്റെ പ്രധാന കെട്ടിടവും വനിതാ ബ്ലോക്കും പ്രവര്‍ത്തന സജ്ജമായി. വിമാനത്താവളത്തിലും ഹാജിമാര്‍ക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് സര്‍ക്കാര്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന 17883 പേരാണ് വിവിധ എംബാർക്കേഷൻ പോയിന്റുകള്‍ വഴി ഈ വർഷം യാത്രയാവുക. ചരിത്രത്തിലാദ്യമായാണ് സംസ്ഥാനത്ത് നിന്നും ഇത്രയും കൂടുതല്‍ പേർക്ക് അവസരം ലഭിക്കുന്നത്. ആകെ തീർത്ഥാടകരില്‍...

Read More