June 9, 2025
  • June 9, 2025
Breaking News

പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി; വിദ്യാഭ്യാസ മന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പ്രതിഷേധം;എംഎസ്‌എഫ് സംസ്ഥാന സെക്രട്ടറി അറസ്റ്റില്‍.

by on May 18, 2024 0

തിരുവനന്തപുരം: വിദ്യാഭ്യാസ മന്ത്രി വിളിച്ച യോഗത്തില്‍ പ്രതിഷേധിച്ച എം.എസ്.എഫ് സംസ്ഥാന സെക്രട്ടറി നൗഫലിനെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. പ്ലസ് വണ്‍ സീറ്റുകളുടെ ലഭ്യത കുറവുമായി ബന്ധപ്പെട്ടായിരുന്നു നൗഫലിന്റെ പ്രതിഷേധം.   സ്കൂള്‍ തുറക്കലുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചർച്ച ചെയ്യാനാണ് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി യോഗം വിളിച്ചത്. വിദ്യാർഥി സംഘടനകള്‍, തൊഴിലാളി യൂണിയനുകള്‍, മഹിളാ സംഘടനകള്‍ പ്രതിനിധികളെ ഉള്‍പ്പെടുത്തിയായിരുന്നു യോഗം. മലബാർ മേഖലയില്‍ ആവശ്യത്തിന് ഹയർസെക്കൻഡറി സീറ്റുകളില്ലെന്ന് ചൂണ്ടികാട്ടി പ്രതിഷേധ മുദ്രാവാക്യങ്ങളെഴുതിയ ടീഷർട്ട് യോഗത്തില്‍...

Read More

വിദേശ സന്ദര്‍ശനം നേരത്തെ അവസാനിപ്പിച്ച്‌ മുഖ്യമന്ത്രിയും കുടുംബവും കേരളത്തില്‍ തിരിച്ചെത്തി

by on May 18, 2024 0

തിരുവനന്തപുരം: വിദേശ സന്ദര്‍ശനം നിശ്ചയിച്ചതിലും നേരത്തെ അവസാനിപ്പിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും തിരിച്ചെത്തി. ഇന്ന് പുലർച്ചെ 3.15 നുള്ള വിമാനത്തില്‍ അദ്ദേഹം തിരുവനന്തപുരത്തെത്തി, പിന്നീട് വീട്ടിലേക്ക് മടങ്ങി. നാളെ കേരളത്തില്‍ തിരിച്ചെത്തുമെന്നായിരുന്നു അദ്ദേഹം അറിയിച്ചത്. എന്നാല്‍ ഓഫീസിലും സുരക്ഷാ സംവിധാനങ്ങള്‍ക്കും നല്‍കിയ ഈ അറിയിപ്പ് മാറ്റിയാണ് ഇന്ന് പുലര്‍ച്ചെ തിരിച്ചെത്തിയത്. സാധാരണ വിദേശയാത്ര കഴിഞ്ഞ് മടങ്ങിയെത്തുന്ന മുഖ്യമന്ത്രിയെ സ്വീകരിക്കാൻ ഡിജിപി അടക്കം വിമാനത്താവളത്തില്‍ എത്താറുണ്ട്. എന്നാല്‍ ഇന്ന് പുലര്‍ച്ചെ വിമാനത്താവളത്തില്‍ ആരും തന്നെ എത്തിയിരുന്നില്ല....

Read More

സോളാര്‍ സമരം: സിപിഎം തലയൂരി, ഒത്തുതീര്‍പ്പിന് പിന്നില്‍ ജോണ്‍ ബ്രിട്ടാസ്; മാധ്യമപ്രവര്‍ത്തകന്റെ വെളിപ്പെടുത്തല്‍

by on May 17, 2024 0

തിരുവനന്തപുരം:സമരത്തില്‍ നിന്ന് സിപിഎം തലയൂരിയത് ഒത്തുതീര്‍പ്പ് ചര്‍ച്ചയുടെ അടിസ്ഥാനത്തിലായിരുന്നെന്ന് വെളിപ്പെടുത്തി മലയാള മനോരമയുടെ തിരുവനന്തപുരം ബ്യൂറോ ചീഫായിരുന്ന മാധ്യമ പ്രവർത്തകൻ ജോണ്‍ മുണ്ടക്കയം.സമകാലിക മലയാളം വാരികയില്‍ എഴുതുന്ന സോളാര്‍ സമരത്തിന്റെ കഥയിലാണ് വെളിപ്പെടുത്തില്‍. രാജ്യസഭാ എം.പി ജോണ്‍ ബ്രിട്ടാസ് വഴിയാണ് സി.പി.എം ഒത്തുതീര്‍പ്പിന് ശ്രമിച്ചത്. പാര്‍ട്ടി അറിഞ്ഞുകൊണ്ടായിരുന്നു ഈ നീക്കം. എന്നാല്‍ തോമസ് ഐസക് അടക്കം പാര്‍ട്ടി നേതാക്കള്‍ക്കോ സമരത്തിന് വന്ന പ്രവര്‍ത്തകര്‍ക്കോ ഇക്കാര്യം അറിയില്ലായിരുന്നു. താനും ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്ക് ഇടനില നിന്നിരുന്നെന്നും ജോണ്‍ മുണ്ടക്കയം...

Read More

ബാസ്‌ക്കറ്റ്‌ബോള്‍ ടൂര്‍ണമെന്റും ബോബിറ്റ്മാത്യുഅനുസ്മരണ സമ്മേളനവും

by on May 17, 2024 0

2024 മെയ് 17 18 19 ചന്ദനക്കാംപാറ ചെറുപുഷ്പം ഫ്‌ലഡ് ലൈറ്റ് സ്റ്റേഡിയത്തില്‍ വച്ച് നടത്തപ്പെടുന്ന 38 ആമത് ഓള്‍ കേരള പുരുഷ വനിത ചെറുപുഷ്പം ബാസ്‌ക്കറ്റ് ബോള്‍ ടൂര്‍ണമെന്റ്. ചന്തക്കാംപാറയുടെ മണ്ണില്‍ നിന്നും വളര്‍ന്നുവന്ന ദേശീയ അന്തര്‍ദേശീയ താരങ്ങളാല്‍ സമ്പന്നമാകുന്ന ഈ കായിക മാമാങ്കത്തിന് സാക്ഷികളാകാനും ആസ്വദിക്കാനും എല്ലാ കായിക പ്രേമികളെയും ചെറുപുഷ്പം ഫ്‌ലഡ ലൈറ്റ് ഗ്രൗണ്ടിലേക്ക് സ്‌നേഹപൂര്‍വ്വം സ്വാഗതം ചെയ്യുന്നു അകാലത്തില്‍ നമ്മില്‍ നിന്നും വേര്‍പിരിഞ്ഞ് പോയ ചന്ദനക്കാംപാറയുടെ യശസ്സ് അന്തര്‍ദേശീയ തലത്തില്‍...

Read More

വിവരാവകാശ അപേക്ഷകള്‍ ജനപക്ഷത്തുനിന്ന് കൈകാര്യം ചെയ്യണം : സംസ്ഥാന വിവരാവകാശ കമീഷണര്‍*

by on May 16, 2024 0

    *വിവരാവകാശ അപേക്ഷകൾ ജനപക്ഷത്തുനിന്ന് കൈകാര്യം ചെയ്യണം : സംസ്ഥാന വിവരാവകാശ കമീഷണര്‍*   വിവരാവകാശ അപേക്ഷകള്‍ ജനപക്ഷത്തുനിന്ന് കൈകാര്യം ചെയ്യാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറാവണമെന്ന് സംസ്ഥാന വിവരാവകാശ കമീഷണര്‍ ഡോ: എ. അബ്ദുൽ ഹക്കീം പറഞ്ഞു. മലപ്പുറം പ്ലാനിങ് സെക്രട്ടറിയറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ നടന്ന വിവരാവകാശ കമ്മീഷന്റെ തെളിവെടുപ്പില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവരാവകാശ അപേക്ഷകള്‍ കൈകാര്യം ചെയ്യുമ്പോള്‍ വിവരാവകാശ നിയമത്തില്‍ പറയുന്ന ചട്ടങ്ങള്‍ പൂര്‍ണ്ണമായും പാലിക്കപ്പെടുന്നുണ്ടെന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പാക്കണം. വിവരാവകാശ അപേക്ഷകളിന്മേല്‍ വിവരാവകാശ നിയമ...

Read More

റോഡിലെ കുഴിയില്‍ വീണ് അപകടം; വയോധികന്‍ മരിച്ചു

by on May 16, 2024 0

പാലക്കാട്: പാലക്കാട് റോഡിലെ കുഴിയില്‍ വീണ് വയോധികന് ദാരുണാന്ത്യം. വാട്ടര്‍ അതോറിറ്റി പൈപ്പിടാനെടുത്ത കുഴിയില്‍ വീണ് പാലക്കാട് വടക്കന്തര സ്വദേശി സുധാകരൻ ആണ് മരിച്ചത്. പാലക്കാട് പറക്കുന്നത് ഇന്നലെ രാത്രിയാണ് സംഭവം.   രാത്രിയില്‍ സുധാകരൻ സഞ്ചരിച്ചിരുന്ന സ്കൂട്ടര്‍ കുഴിയില്‍ വീഴുകയായിരുന്നു. ഇന്നലെ രാത്രി ഏഴരയോടെയാണ് സംഭവം. സ്കൂട്ടര്‍ കുഴിയില്‍ വീണ് നിയന്ത്രണം വിട്ട് തെറിച്ചുവീഴുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. സമീപത്തെ കല്ലില്‍ തലയിടിച്ചിരുന്നുവെന്നും അരമണിക്കൂറിനുശേഷമാണ് ആശുപത്രിയില്‍ കൊണ്ടുപോകാൻ വാഹനം കിട്ടിയതെന്നും ദൃക്സാക്ഷികള്‍ പറഞ്ഞു. മൂന്ന് മാസമായി...

Read More

ഫോണ്‍ ചെയ്ത് കാടിനുള്ളിലേക്ക് വിളിച്ചുവരുത്തി, ഭാര്യയെ ചുറ്റികക്ക് അടിച്ച്‌ പരിക്കേല്‍പ്പിച്ചു; ഭര്‍ത്താവ് പിടിയില്‍

by on May 16, 2024 0

തിരുവനന്തപുരം: തിരുവനന്തപുരം കരുമണ്‍കോട് വനമേഖലയില്‍ വെച്ച്‌ ഭാര്യയെ ഭർത്താവ് ചുറ്റികക്ക് അടിച്ചു പരിക്കേല്‍പ്പിച്ചു. പാലോട് സ്വദേശി ഷൈനിക്ക് ആണ് പരിക്കേറ്റത്. ഷൈനിക്ക് തലയ്ക്കും കാലിനും പരിക്കേറ്റു. സംഭവത്തില്‍ ഷൈനിയുടെ ഭർത്താവ് സോജിയെ പാങ്ങോട് പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഷൈനിയെ ഫോണില്‍ വിളിച്ചു വരുത്തിയ ശേഷം മർദ്ദിക്കുകയായിരുന്നു. ഇരുവരും തമ്മില്‍ ഏറെ നാളായി പ്രശ്നങ്ങള്‍ ഉണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. വനമേഖലയിലേക്ക് ഷൈനിയെ വിളിച്ചുവരുത്തിയശേഷമാണ് ആക്രമണം.ഷൈനിയുടെ രണ്ട് കാല്‍ മുട്ടുകളും ചുറ്റികക്ക് അടിച്ചു പരിക്കേല്‍പ്പിച്ചു. ഗുരുതരമായി പരിക്കേറ്റ ഷൈനിയെ...

Read More

രണ്ട് പുരുഷന്മാരും ഒരു സ്ത്രീയും കാറിനുള്ളിൽ മരിച്ച നിലയിൽ; വാഹനം കോട്ടയം രജിസ്ട്രേഷനിലെത്

by on May 16, 2024 0

തമിഴ്നാട്ടിലെ കമ്പത്ത് കാറിനുള്ളിൽ മൃതദേഹങ്ങൾ. മൂന്നു പേരെ മരിച്ച നിലയിൽ കണ്ടെത്തി. രണ്ടു പുരുഷന്മാരുടെയും ഒരു സ്ത്രീയുടെയുമാണ് മൃതദേഹം. കോട്ടയം രജിസ്ട്രേഷനിൽ ഉള്ളതാണ് വാഹനം. പുതുപ്പള്ളി സ്വദേശിയുടെ ഉടമസ്‌തതയിൽ ഉള്ളതാണ് വാഹനം. തമിഴ്നാട് പൊലിസ് അന്വേഷണം ആരംഭിച്ചു. ഇന്ന് രാവിലെയാണ് വാഹനം നാട്ടുകാർ കണ്ടെത്തിയത്. കമ്പത്തിന് സമീപം ഒരു തോട്ടത്തിലാണ് വാഹനം കണ്ടെത്തിയത്. നാട്ടുകാർ പരിശോധിച്ചപ്പോൾ വാഹനം ലോക്ക് ചെയ്‌ത രീതിയിലായിരുന്നു. വാഹനം കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു.

Read More

ഭർതൃമാതാവും സുഹൃത്തും ഭർത്താവും ഒരുമിച്ചിരുന്ന് മദ്യപിച്ചു, എന്നെ നിർബന്ധിച്ച് ബിയർ കുടിപ്പിച്ചു, മർദ്ദിക്കുമ്പോൾ തൊട്ടടുത്ത മുറികളിൽ ആളുകളുണ്ടായിരുന്നു;

by on May 16, 2024 0

പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിൽ യുവതിയുടെ മൊഴിയുടെ സമ്പൂർണ വിശദാംശങ്ങൾ ഭർതൃമാതാവും സുഹൃത്തും ഭർത്താവും ഒരുമിച്ചിരുന്ന് മദ്യപിച്ചു. തുടർന്ന് എന്നെ നിർബന്ധിച്ച് ബിയർ കുടിപ്പിച്ചു. മദ്യം കഴിച്ച് ശീലമില്ലാത്തതിനാൽ ഞാൻ ഛർദിച്ചു. എന്നെ മർദ്ദിക്കുമ്പോൾ തൊട്ടടുത്ത മുറികളിൽ പോലും ആളുകൾ ഉണ്ടായിരുന്നു. ആരും വന്ന് തിരക്കിയില്ല. കോഴിക്കോട് ബീച്ചിൽ വച്ച് ഭർതൃ മാതാവ് തന്നോട് സംസാരിക്കുന്നില്ല എന്ന് പരാതി പറഞ്ഞിരുന്നു. ഇക്കാര്യം കൂടി പറഞ്ഞാണ് എന്നെ പന്ത്രണ്ടാം തീയതി പുലർച്ചെ മർദ്ദിച്ചത്. രാഹുലിന് കൂടുതൽ സ്ത്രീധനത്തിന് അർഹതയുണ്ട്...

Read More

ടിക്കറ്റ് ചോദിച്ചപ്പോൾ തള്ളിയിട്ടു, കൈവശം കഞ്ചാവ്; ടി ടി അറിന് നേരെ വീണ്ടും ആക്രമണം

by on May 16, 2024 0

ടി ടി അറിന് നേരെ വീണ്ടും ആക്രമണം. ബാംഗ്ലൂർ കന്യാകുമാരി എക്സ്പ്രസിലാണ് ആക്രമണം ഉണ്ടായത്. രണ്ടുപേരെ റെയിൽവേ പൊലീസ് കസ്റ്റഡിയിലെടുത്തു. ടിക്കറ്റില്ലാത്ത യാത്ര ചോദ്യം ചെയ്തതാണ് ടിടി മാർക്ക് നേരെ അക്രമം ഉണ്ടാകാൻ കാരണം. സംഭവത്തില്‍ കൊല്ലം സ്വദേശി അശ്വിൻ, പൊന്നാനി സ്വദേശി ആഷിഖ് എന്നിവരെ ആണ് റെയിൽവേ പൊലീസ് പിടികൂടിയത്. സംഭവത്തില്‍ പിടിയിലായ രണ്ടു യുവാക്കളില്‍ നിന്ന് ആര്‍പിഎഫ് കഞ്ചാവും പിടിച്ചെടുത്തു. ടിക്കറ്റ് ചോദിച്ചപ്പോൾ ടി ടി ഇയെ തള്ളിയിട്ടശേഷം മറ്റൊരു കോച്ചിന്‍റെ ടോയ്‌ലെറ്റിൽ...

Read More