June 9, 2025
  • June 9, 2025
Breaking News

‘സ്ത്രീകൾ ജോലിക്ക് പോകാൻ തുടങ്ങിയതോടെ വിവാഹമോചനങ്ങൾ വർദ്ധിച്ചു, അതാണ് അവരുടെ ​ഗെയിം പ്ലാൻ’: സയീദ് അൻവർ

by on May 16, 2024 0

സ്ത്രീകൾ ജോലിക്ക് പോകാൻ തുടങ്ങിയതോടെ പാകിസ്താനിൽ വിവാഹമോചനങ്ങൾ 30 ശതമാനത്തോളം വർധിച്ചെന്ന വിവാദ പരാമർശവുമായി പാകിസ്താൻ മുൻ ക്രിക്കറ്റ് ക്യാപ്റ്റൻ സയീദ് അൻവർ. വ്യാപക പ്രതിഷേധമാണ് സോഷ്യൽ മീഡിയയിൽ സയീദിനെതിരെ ഉയരുന്നത്. സാമ്പത്തികമായി ഭദ്രത വരുന്നതോടെ സ്ത്രീകൾക്ക് സ്വന്തമായി വീട് കണ്ടെത്താനും ഒറ്റയ്ക്ക് ജീവിക്കാനും തോന്നുമെന്നും, ഇതാണ് ഡിവോഴ്‌സിലേക്ക് നയിക്കുന്നതിനും സയീദ് പറഞ്ഞു. എന്ന് സ്ത്രീകൾ ജോലിക്ക് പോകാൻ തുടങ്ങിയോ അന്ന് മുതൽ പാകിസ്താനിൽ വിവാഹമോചനങ്ങൾ അധികരിച്ചു സയീദ് പറഞ്ഞു. ‘ഭാര്യമാർ പറയുന്നു, എനിക്ക് സ്വന്തമായി...

Read More

മലയാള സിനിമയിൽ വീണ്ടും റിവ്യു ബോംബിങ് പരാതി; യൂട്യൂബർ അശ്വന്ത് കോക്കിനെതിരെ നിർമാതാവ് സിയാദ് കോക്കർ

by on May 15, 2024 0

മലയാള സിനിമയിൽ വീണ്ടും റിവ്യു ബോംബിങ് പരാതി. നിർമാതാവ് സിയാദ് കോക്കറാണ് അശ്വന്ത് കോക്ക് എന്ന യുട്യൂബർക്കെതിരെ കൊച്ചി സിറ്റി പൊലിസ് കമ്മിഷണർക്ക് പരാതി നൽകിയത്. മാരിവില്ലിൻ ഗോപുരങ്ങൾ എന്ന സിനിമ റിലീസായ ഉടൻ റിവ്യൂ ബോംബിങ് നടത്തിയെന്നാണ് പരാതി. പ്രതിസന്ധിഘട്ടത്തെ അതിജീവിച്ച് മലയാള സിനിമ മികവാർന്ന കാലത്തിലൂടെ മുന്നേറുമ്പോഴാണ് വീണ്ടും റിവ്യൂ ബോംബിങ് പരാതി ഉയരുന്നത്. താൻ നിർമ്മിച്ച മാരിവില്ലിൻ ഗോപുരങ്ങൾ എന്ന സിനിമ റിലീസ് ആയതിന്റെ തൊട്ടടുത്ത ദിവസം ഉള്ളടക്കം മനസ്സിലാകുന്ന രീതിയിൽ...

Read More

യാത്രയില്‍ വെട്ടിച്ചുരുക്ക്, മുഖ്യമന്ത്രി ദുബായിലെത്തി; ശനിയാഴ്ച കേരളത്തിലേക്ക് എത്തുമെന്ന് വിവരം

by on May 15, 2024 0

തിരുവനന്തപുരം:സിംഗപൂർ യാത്ര വെട്ടിച്ചുരുക്കി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് രാവിലെ ദുബായില്‍ എത്തി. ദുബായില്‍ നിന്ന് ഓണ്‍ലൈൻ വഴിയാണ് ഇന്ന് രാവിലെ മന്ത്രിസഭാ യോഗത്തില്‍ പങ്കെടുത്തത്. വരുന്ന തിങ്കളാഴ്ച സന്ദർശനം പൂർത്തിയാക്കി മുഖ്യമന്ത്രി കേരളത്തിലേക്ക് മടങ്ങും.നേരത്തെ 22ന് മടങ്ങാൻ ആയിരുന്നു തീരുമാനം. 20ന് കേരളത്തില്‍ എത്തുമെന്നു മന്ത്രിസഭാ യോഗത്തില്‍ മുഖ്യമന്ത്രി അറിയിച്ചു. നിയമസഭ സമ്മേളനം ചേരുന്ന തീയതി സംബന്ധിച്ച്‌ ഇന്നത്തെ മന്ത്രിസഭാ യോഗം തീരുമാനം എടുത്തില്ല. മുഖ്യമന്ത്രി കേരളത്തില്‍ എത്തിയതിനു ശേഷം അടുത്തയാഴ്ച ചേരുന്ന മന്ത്രിസഭാ...

Read More

മഞ്ഞപ്പിത്തം : വൈറസിന് ജനിതകമാറ്റമോ? ജാഗ്രത വിടരുത്, ലക്ഷണങ്ങൾ കണ്ടാൽ ശ്രദ്ധ വേണം

by on May 15, 2024 0

മലപ്പുറം: ജില്ലയില്‍ ഈ വർഷം എട്ടുപേർ മഞ്ഞപ്പിത്തം ബാധിച്ച്‌ മരിച്ചതോടെ പ്രതിരോധപ്രവർത്തനങ്ങള്‍ ഊർജിതമാക്കി ആരോഗ്യവകുപ്പ് അധികൃതർ. മഞ്ഞപ്പിത്തത്തിനു കാരണമായ വൈറസിന് ജനിതകമാറ്റം സംഭവിച്ചിട്ടുണ്ടോയെന്ന കാര്യത്തില്‍ പഠനവും തുടങ്ങി.   ഇതിനായി സാമ്ബിളുകള്‍ ശേഖരിച്ച്‌ തിരുവനന്തപുരത്തെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചു. ജനിതകമാറ്റം വന്നിട്ടുണ്ടെങ്കില്‍ വൈറസിന്റെ ആക്രമണസ്വഭാവത്തിലും മാറ്റമുണ്ടാകുമെന്ന വിദഗ്ധാഭിപ്രായം പരിഗണിച്ചാണിത്.   നിലമ്ബൂർ, ചുങ്കത്തറ, പോത്തുകല്ല്, കാളികാവ് തുടങ്ങിയ പ്രദേശങ്ങളിലാണ് മഞ്ഞപ്പിത്ത മരണമുണ്ടായത്. മരിച്ചവരില്‍ 14 വയസ്സുകാരൻ മുതലുള്ളവരുണ്ട്. ജനുവരി മുതല്‍ 1032 മഞ്ഞപ്പിത്ത കേസുകളാണ് മലപ്പുറത്തുണ്ടായത്....

Read More

വാട്ടർ തീം പാർക്കിൽ യുവതിക്കെതിരെ ലൈംഗികാതിക്രമം; കേന്ദ്ര സർവകലാശാലാ പ്രൊഫസർ അറസ്റ്റിൽ

by on May 14, 2024 0

കണ്ണൂർ വിസ്മയ വാട്ടർ തീം പാർക്കിൽ യുവതിക്കെതിരെ ലൈംഗികാതിക്രമം. കേന്ദ്ര സർവകലാശാലാ പ്രൊഫസർ അറസ്റ്റിൽ. പഴയങ്ങാടി എരിപുരം സ്വദേശി ബി.ഇഫ്തിക്കര്‍ അഹമ്മദ് (51) അറസ്റ്റിൽ. പാർക്കിലെ വേവ് പൂളിൽ വച്ച് യുവതിയോട് മോശമായി പെരുമാറിയെന്ന് പരാതി തളിപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്ത പ്രതിയെ കോടതി ഡിമാൻഡ് ചെയ്തു.നേരത്തെയും ഇയാൾ ലൈംഗിക അതിക്രമ ആരോപണം നേരിട്ടിരുന്നു. കാസർകോട് പെരിയയിലെ കേന്ദ്ര സർവകലാശാല പ്രൊഫസറാണ് പ്രതി. വിദ്യാർത്ഥിനിക്കെതിരായ ലൈംഗികാതിക്രമ പരാതിയിൽ ഇയാൾക്കെതിരെ കേസെടുത്തിരുന്നു.

Read More

4.76 കോടിയുടെ സ്വർണ്ണ തട്ടിപ്പുമായി ബന്ധപ്പെട്ട്…കാറഡുക്ക സഹകരണസംഘം സെക്രട്ടറിക്കെതിരെ കേസ്

by on May 14, 2024 0

കാസർകോട്: അംഗങ്ങളറിയാതെ അവരുടെ പേരില്‍ 4.76 കോടി രൂപയുടെ സ്വർണപ്പണയ വായ്‌പ എടുത്തെന്ന പരാതിയില്‍ സഹകരണ സംഘം സെക്രട്ടറിക്കെതിരെ കേസ്. സിപിഎം നിയന്ത്രണത്തിലുള്ള കാസർകോട് കാറഡുക്ക അഗ്രികള്‍ചറിസ്‌റ്റ് വെല്‍ഫെയർ കോഓപ്പറേറ്റീവ് സൊസൈറ്റിയിലാണ് ക്രമക്കേട് കണ്ടെത്തിയത്. സംഭവത്തില്‍ സൊസൈറ്റി സെക്രട്ടറിയും സിപിഎം മുള്ളേരിയ ലോക്കല്‍ കമ്മിറ്റി അംഗവുമായ കെ. രതീശനെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി ആദൂർ പൊലീസ് കേസെടുത്തു. ഇയാളെ പാർട്ടിയില്‍ നിന്നും സസ്പെൻഡ് ചെയ്തിട്ടുണ്ട്. രതീശൻ മാത്രമാണ് തട്ടിപ്പിന് ഉത്തരവാദിയെന്ന് ഏരിയ സെക്രട്ടറി വ്യക്തമാക്കി. തട്ടിപ്പ്...

Read More

‘ആര് ചവിട്ടി താഴ്ത്തിയാലും നീ കൂടുതല്‍ തിളങ്ങുകയേയുള്ളൂ’; ഫേസ്ബുക്കിൽ അധിക്ഷേപം നേരിട്ട സന്നിധാനന്ദന് പിന്തുണയുമായി മന്ത്രി ഡോ.ആര്‍ ബിന്ദു

by on May 14, 2024 0

ഫേസ്ബുക്കിൽ അധിക്ഷേപം നേരിട്ട ഗായകന്‍ സന്നിധാനന്ദന് പിന്തുണയുമായി മന്ത്രി ഡോ ആര്‍ ബിന്ദു. ആര് ചവിട്ടി താഴ്ത്തിയാലും നീ കൂടുതല്‍ തിളങ്ങുകയേയുളളുവെന്ന് സന്നിയുടെ അധ്യാപിക കൂടി ആയിരുന്ന ഡോ ആര്‍ ബിന്ദു ഫേസ്ബുക്കിൽ കുറിച്ചു. വേഷഭൂഷാദികള്‍ കൊണ്ടോ രൂപഭംഗികൊണ്ടോ അല്ല ഒരാളെ അളക്കേണ്ടതെന്ന് അറിയാത്ത അല്പബുദ്ധികള്‍ ഇന്നും നിലനില്‍ക്കുന്നു. ഇത് കേരളീയ സമൂഹത്തെ നാണിപ്പിക്കുന്നതാണ്. സന്നിധാനന്ദനെ അധിക്ഷേപിച്ച വാര്‍ത്ത കേട്ടപ്പോള്‍ വേദനയും ധാര്‍മ്മിക രോഷവും തോന്നിയെന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. സോഷ്യൽ മീഡിയയിലെ അധിക്ഷേപ പരമാർശം...

Read More

കോഴിക്കോട് ആംബുലൻസ് ട്രാൻസ്ഫോർമറിൽ ഇടിച്ച് കത്തി; ആംബുലൻസിൽ ഉണ്ടായിരുന്ന രോഗി വെന്തു മരിച്ചു

by on May 14, 2024 0

കോഴിക്കോട് ആംബുലൻസ് ട്രാൻസ്ഫോർമറിൽ ഇടിച്ച് കത്തി. മിംസ് ഹോസ്പിറ്റലിന് തൊട്ടു മുൻപാണ് അപകടം നടന്നത്. ആംബുലൻസിൽ ഉണ്ടായിരുന്ന രോഗി വെന്തു മരിച്ചു. നാദാപുരം സ്വദേശി സുലോചന ആണ് മരിച്ചത്. ആംബുലൻസിൽ ഉണ്ടായിരുന്ന മറ്റുള്ളവർക്കും പരുക്കേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ( kozhikode ambulance caught fire patient died ) ഇന്ന് പുലർച്ചെ മൂന്നരയോടെയാണ് അപകടം നടന്നത്. അപകടം നടക്കുമ്പോൾ ഏഴ് പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. സുലോചനയ്ക്ക് പുറമെ, സുലോചനയുടെ ഭർത്താവ് ചന്ദ്രൻ, അയൽവാസി പ്രസീത,...

Read More

കാലവർഷം മെയ് 19ഓടെ; അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്

by on May 13, 2024 0

ഇത്തവണ കാലവർഷം നേരത്തെ എത്തിയേക്കും. മെയ്‌ 19 ഓടെ കാലവർഷം ആൻഡമാനിൽ എത്തിച്ചേരാൻ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്കൻ കിഴക്കൻ ബംഗാൾ ഉൾക്കടൽ, തെക്കൻ ആൻഡമാൻ കടൽ നിക്കോബർ ദ്വീപ് എന്നിവിടങ്ങളിലാണ് കാലവർഷം ആദ്യമെത്തുക. സാധാരണയായി മെയ്‌ 22 ഓടു കൂടിയാണ് ആൻഡമാൻ ഉൾകടലിൽ കാലവർഷം ആരംഭിക്കാറുള്ളത്. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ മഴ മുന്നറിയിപ്പുണ്ട്. ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ...

Read More

മോട്ടോർ വാഹന ഇൻസ്പെക്ടറുടെ മകൾ ടെസ്റ്റിൽ പരാജയപ്പെട്ടു; കൂക്കിവിളിച്ച് സമരക്കാർ

by on May 13, 2024 0

ഡ്രൈവിങ് ടെസ്റ്റിൽ പരാജയപ്പെട്ട മോട്ടോർ വാഹന ഇൻസ്പെക്ടറുടെ മകളെ കൂക്കിവിളിച്ച് സംയുക്ത സമരസമിതി. തിരുവനന്തപുരം മുട്ടത്തറയിൽ ഫോർ വീലർ ടെസ്റ്റിനെത്തിയ യുവതിയാണ് പരാജയപ്പെട്ടത്. ഇരുചക്ര വാഹന ടെസ്റ്റിന് എത്തിയ രണ്ടു പേരും റോഡ് ടെസ്റ്റിൽ പരാജയപ്പെട്ടു. ഇതിനിടെ മോട്ടോർ വാഹന വകുപ്പ് ഇൻസ്പെക്ടർ സമരക്കാർക്കെതിരെ പരാതിനൽകി. സ്വന്തം വാഹനത്തിലാണ് മോട്ടോർ വാഹന ഇൻസ്പെക്ടറുടെ മകൾ ടെസ്റ്റിനെത്തിയത്. ഗ്രൗണ്ടിന് മുന്നിൽ സമരക്കാർ ഇവരെ തടഞ്ഞു. പിന്നാലെ ടെസ്റ്റ് ഗ്രൗണ്ടിനു മുന്നിൽ സമരക്കാർ യുവതിയെ കൂക്കിവിളിച്ചു. ടെസ്റ്റ് എടുത്തെങ്കിലും...

Read More