June 9, 2025
  • June 9, 2025
Breaking News

ഗുരുദ്വാരയിൽ വിശ്വാസികൾക്ക് ചപ്പാത്തി പരത്തിയും ഭക്ഷണം വിളമ്പിയും പ്രധാനമന്ത്രി

by on May 13, 2024 0

നാലാംഘട്ട വോട്ടെടുപ്പ് നടക്കുന്നതിനിടെ പട്ന സാഹിബ് ഗുരുദ്വാരയിലെത്തി ചപ്പാത്തി പരത്തിയും ഭക്ഷണം വിളമ്പിയും പ്രധാനമന്ത്രി. പുലർച്ചെ ഗുരുദ്വാരയിലെത്തിയ പ്രധാനമന്ത്രി പ്രാർത്ഥനകൾക്ക് ശേഷം സ്വയം ഭക്ഷണം ഉണ്ടാക്കാനും അത് വിളമ്പാനും സമയം കണ്ടെത്തുകയായിരുന്നു. തലയിൽ സിഖ് തലപ്പാവ് അണിഞ്ഞാണ് പ്രധാനമന്ത്രി ഗുരുദ്വാരയിലെത്തിയത്. കറികളും റൊട്ടിയുമൊക്കെ ഉണ്ടാക്കാൻ സഹായിക്കുന്ന പ്രധാനമന്ത്രിയുടെ ഫോട്ടോകൾ പ്രധാനമന്ത്രി സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചു.ഗുരുദ്വാരകളിൽ പ്രാർത്ഥനയ്‌ക്കൊപ്പം തന്നെ പ്രധാനമാണ് സേവന കർമ്മങ്ങളും.

Read More

സൈബർ തട്ടിപ്പിന് കൂട്ട്. സിം കാർഡ് മാഫിയ.കേരളത്തിൽ അഞ്ചിടത്ത് അന്വേഷണം. കമ്പോഡിയയിലുള്ള തട്ടിപ്പ് സംഘത്തിനാണ് നമ്പറുകൾ നൽകിയതെന്നും കണ്ടെത്തി

by on May 13, 2024 0

തിരുവനന്തപുരം സൈബർ തട്ടിപ്പുസംഘങ്ങൾക്കായി അനധികൃതമായി വൻതോതിൽ സിം കാർഡുകൾ സംഘടിപ്പിച്ചു കൈമാറുന്ന സംഘങ്ങൾ പ്രവർത്തിക്കുന്നതായി കേന്ദ്ര ഏജൻസികൾ സംസ്‌ഥാന ആഭ്യന്തര വകുപ്പിനെ അറിയിച്ചു. വൻതോതിൽ സിം കാർഡ് വിൽക്കുന്ന 5 സ്‌ഥലങ്ങളുടെ വിവരങ്ങളും കൈമാറി. ഇവിടങ്ങളിൽ അന്വേഷണം ആരംഭിച്ചു. ഉപയോക്താക്കളിൽനിന്ന് ആവശ്യത്തിൽ കൂടുതൽ തവണ വിരലടയാളം പതിപ്പിച്ച് അവരറിയാതെ വിവിധ കമ്പനികളുടെ സിം കാർഡ് അനധികൃതമായി എടുക്കുന്നതാണു രീതി. തുടർന്ന് ഇവ സൈബർ തട്ടിപ്പുസംഘങ്ങൾക്കു വിൽക്കും. വർക്കലയിൽ ഇത്തരത്തിൽ അനധികൃതമായി സംഘടിപ്പിച്ച 250 സിം കാർഡുകൾ...

Read More

ഹയർ സെക്കൻററിയിൽ 100% വിജയവുമായി ഏദൻ ഗാർഡൻ*

by on May 13, 2024 0

*ഹയർ സെക്കൻററിയിൽ 100% വിജയവുമായി ഏദൻ ഗാർഡൻ*   കായംകുളം: കേരള ഹയർ സെക്കൻററി പരീക്ഷയിൽ 100% വിജയവുമായി കായംകുളത്തെ ഏദൻ ഗാർഡൻ ഗേൾസ് കാമ്പസ്.   പരീക്ഷ എഴുതിയ 31 വിദ്യാർത്ഥിനികളിൽ നിന്നും 7 പേർ ഫുൾ എ പ്ലസ് നേടി.   7 വിദ്യാർത്ഥിനികൾ 95% മാർക്കിന് മുകളിലും 7 വിദ്യാർത്ഥിനികൾ 90% മാർക്കിന് മുകളിലും 17 വിദ്യാർത്ഥിന 80% മാർക്കിന് മുകളിലും നേടി. അനുമോദന സമ്മേളനം ആലപ്പുഴ എം പി അഡ്വ....

Read More

ഹജ്ജ് കർമ്മത്തിന് പോകുന്നവർക്ക് യാത്രയപ്പ് നൽകി

by on May 11, 2024 0

കായംകുളം: ഷഹിദാർ (കുറങ്ങാട്), മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഈ വർഷം ജമാഅത്തിൽ നിന്നും പരിശുദ്ധഹജജ് കർമ്മത്തിന് പോകുന്ന ജമാത്തത്തിൽപ്പെട്ട 20 പേർക്ക് യാത്രയയപ്പ് നൽകി.ഷഹിദാർ മദ്രസ്സാ ഹാളിൽ കൂടിയ യാത്രയയപ്പ് സമ്മേളനം ഇമാം യു. താജുദ്ദീൻ ബാഖവി, ഉത്ഘാടനം ചെയ്തു. ജമാഅത്ത് പ്രസിഡന്റ, ഹാജി പാപ്പാടിയിൽഷംസ്സുദ്ദീന്റെ ‘ അദ്ധ്യക്ഷതയിൽ കൂടിയ സമ്മേളനത്തിൽ ജമാഅത്ത് അസിസ്റ്റ് ഇമാം അബ്ദുൽ അസീസ് മൗലവി പ്രാർത്ഥനക്ക് നേതൃത്വം നൽകി. ജമാഅത്ത് പെറ്റീഷൻ കമ്മിറ്റി കൺവീനർ എ. ഇർഷാദ് ആമുഖപ്രസംഗം...

Read More

കാർ തടഞ്ഞുനിർത്തി രണ്ട് കോടിയിലധികം വില വരുന്ന സ്വർണം പിടികൂടി

by on May 11, 2024 0

കാസർഗോഡിന് സമീപം എൻഎച്ച് 66-ൽ ഒരു കാർ തടഞ്ഞുനിർത്തി, കാർ ഓടിച്ചിരുന്ന ഒരാളിൽ നിന്ന് 2838.35 ഗ്രാം തൂക്കമുള്ള 2.04 കോടി രൂപ വിലയുള്ള സ്വർണം പിടികൂടി.കസ്റ്റംസ് സൂപ്രണ്ട് രാജീവ്‌ പി പി, അസിസ്റ്റന്റ് കമ്മീഷണർ വികാസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. കേരളത്തിലെ വിവിധ വിമാനത്താവളങ്ങളിൽ നിന്ന് കടത്തുന്ന സ്വർണം സംഭരിച്ച് മംഗലാപുരം ഭാഗത്തേക്ക് കൊണ്ടുപോകും വഴിയാണ് പിടിയിലായത്.ഇയാളെ അറസ്റ്റ് ചെയ്തു.

Read More

പ്രജ്വൽ രേവണ്ണ പ്രതിയായ ലൈംഗികാതിക്രമ കേസുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ പുറത്തുവിടാൻ കൂട്ടുനിന്ന ബിജെപി നേതാവ് മറ്റൊരു ലൈംഗിക പീഡന കേസിൽ അറസ്റ്റിൽ

by on May 11, 2024 0

ജെഡിഎസ് നേതാവ് പ്രജ്വൽ രേവണ്ണ പ്രതിയായ ലൈംഗികാതിക്രമ കേസുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ പുറത്തുവിടാൻ കൂട്ടുനിന്ന ബിജെപി നേതാവ് ദേവരാജഗൗഡ അറസ്റ്റിൽ. മറ്റൊരു ലൈംഗിക പീഡന കേസിലാണ് ദേവരാജഗൗഡയെ അറസ്റ്റ് ചെയ്തത്. ദൃശ്യങ്ങൾ പുറത്തുവന്നത് ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറിന്റെ നേതൃത്വത്തിൽ നടന്ന ഗൂഢാലോചനയെ തുടർന്നാണെന്ന് ദേവരാജഗൗഡ വെളിപ്പെടുത്തിയിരുന്നു. ( BJP leader Devaraje gowda faces sexual harassment case ) നിയമസഹായം തേടിയെത്തിയ യുവതിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്ന പരാതിയിലാണ് അഭിഭാഷകൻ കൂടിയായ ദേവരാജഗൗഡയുടെ അറസ്റ്റ്. ഇന്നലെ...

Read More

സംസ്ഥാനത്ത് ക്രമസമാധാനം തകര്‍ന്നു; ടൂറിന് പോയ ആഭ്യന്തരമന്ത്രിയെ കാത്തിരിക്കാതെ കര്‍ശനനടപടി സ്വീകരിക്കണം: വി ഡി സതീശൻ

by on May 11, 2024 0

സംസ്ഥാനത്ത് ക്രമസമാധാനം പൂര്‍ണമായും തകര്‍ന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ആര്‍ക്കും നിയമം കയ്യിലെടുക്കാവുന്ന സ്ഥിതിലേക്കാണ് സര്‍ക്കാരും ആഭ്യന്തര വകുപ്പും.ലഹരി ഗുണ്ടാ സംഘങ്ങൾ അഴിഞ്ഞാടുന്നു. ക്രിമിനലുകളെയും ലഹരി സംഘങ്ങളെയും നിയന്ത്രിക്കാൻ പൊലീസ് തയാറാവണം. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് കാറിലെത്തിയ ഗുണ്ടാ സംഘം യുവാവിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി. തലയോട്ടി പിളര്‍ന്ന നിലയിലാണ് യുവാവിനെ ആശുപത്രിയില്‍ എത്തിച്ചത്. ഇങ്ങിനെ എത്രയെത്ര കൊലപാതകങ്ങളും അക്രമ സംഭവങ്ങളുമാണ് ഓരോ ദിവസവും കേരളത്തില്‍ നടക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. പൊലീസിനെ രാഷ്ട്രീയവത്ക്കരിച്ച് പ്രദേശിക സ്റ്റേഷനുകളുടെ...

Read More

നഴ്സിംഗ് മേഖലയില്‍ ചരിത്ര മുന്നേറ്റം, 1020 BSC നഴ്‌സിംഗ് സീറ്റുൾ വര്‍ധിപ്പിച്ചു; മന്ത്രി വീണാ ജോര്‍ജ്

by on May 11, 2024 0

നഴ്സിംഗ് രംഗത്ത് ചരിത്ര മുന്നേറ്റം നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. നഴ്സിംഗ് മേഖലയിലെ വലിയ സാദ്ധ്യതകള്‍ മുന്നില്‍ കണ്ട് ചരിത്രത്തിലാദ്യമായി സര്‍ക്കാര്‍, സര്‍ക്കാര്‍ അനുബന്ധ മേഖലകളില്‍ മാത്രം ഈ വര്‍ഷം 1020 ബി.എസ്.സി. നഴ്‌സിംഗ് സീറ്റുകളാണ് പുതുതായി വര്‍ധിപ്പിച്ചത്. സര്‍ക്കാര്‍ മേഖലയില്‍ 400 സീറ്റുകള്‍, സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള സിമെറ്റ് 420 സീറ്റുകള്‍, സീപാസ് 150 സീറ്റുകള്‍, കെയ്പ് 50 സീറ്റുകള്‍ എന്നിങ്ങനെയാണ് വര്‍ധിപ്പിച്ചത്. 2021-ല്‍ 7422 ബി.എസ്.സി. നഴ്സിംഗ് സീറ്റുണ്ടായിരുന്നത് ഇപ്പോള്‍ 9821...

Read More

കിടപ്പുരോഗിയായ വയോധികനെ വാടക വീട്ടിൽ ഉപേക്ഷിച്ച സംഭവം; മകൻ അജിത്തിനെതിരെ പൊലീസ് കേസെടുത്തു

by on May 11, 2024 0

തൃപ്പൂണിത്തുറ എരൂരിൽ കിടപ്പുരോഗിയായ വയോധികനെ വാടക വീട്ടിൽ ഉപേക്ഷിച്ച സംഭവത്തിൽ മകൻ അജിത്തിനെതിരെ പൊലീസ് കേസെടുത്തു. സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷനും കേസെടുത്തിട്ടുണ്ട്. റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ കളക്ടർക്ക് കമ്മീഷൻ നിർദേശം നൽകി. ഷൺമുഖന് ചികിത്സയും പരിചരണവും ഒരുക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. ട്വന്റിഫോർ വാർത്തക്ക് പിന്നാലെയാണ് നടപടി. 75 വയസ്സുള്ള ഷണ്മുഖനെ നഗരസഭാ അധികൃതർ ഇടപെട്ട് ആശുപത്രിയിലേക്ക് മാറ്റി. മറ്റു മക്കളും ഏറ്റെടുക്കാൻ താത്പര്യം ഇല്ലെന്ന് അറിയച്ചതിനാൽ ഷണ്മുഖനെ തൃപ്പൂണിത്തുറ താലൂക്ക്...

Read More

ഒരു കോടിയുടെ ഓൺലൈൻ തട്ടിപ്പ്: റാക്കറ്റിലെ മുഖ്യകണ്ണി പിടിയിൽ; 40,000ത്തോളം സിം കാർഡുകളും 180 ഫോണും പിടിച്ചെടുത്തു

by on May 10, 2024 0

മലപ്പുറം: ഓൺലൈൻ ട്രേഡിങ് തട്ടിപ്പുകാർക്ക് വ്യാജ സിം കാർഡ്​ എത്തിച്ച് നൽകുന്ന മുഖ്യ സൂത്രധാരൻ കർണാടകയിലെ മടിക്കേരിയിൽ മലപ്പുറം സൈബർ ക്രൈം പൊലീസിന്‍റെ പിടിയിൽ. ഓൺലൈൻ വ്യാജ ഷെയർ മാർക്കറ്റ് സൈറ്റിൽ വേങ്ങര സ്വദേശിയുടെ ഒരു കോടി എട്ട് ലക്ഷം രൂപ തട്ടിയെടുത്ത സംഘത്തിന്സിം കാർഡുകൾ സംഘടിപ്പിച്ച് നൽകുന്ന മടിക്കേരിയിൽ താമസിക്കുന്ന അബ്ദുൽ റോഷനാണ് (46) അറസ്റ്റിലായതെന്ന്​ ജില്ല പൊലീസ്​ മേധാവി എസ്​.ശശിധരൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു​.ഇദ്ദേഹം ജിയോ സിം ഡിസ്​ട്രിബ്യൂട്ടറാണ്​. പ്രതിയെ മടിക്കേരിയിലെ വാടകക്വാർട്ടേഴ്സിൽനിന്നാണ്​ ജില്ല...

Read More