June 9, 2025
  • June 9, 2025
Breaking News

പ്ലസ് ടു, വിഎച്ച്‌എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69%വിജയം, വിജയശതമാനം കുറഞ്ഞു, 39,242 പേര്‍ക്ക് ഫുള്‍ എ പ്ലസ്

by on May 9, 2024 0

  തിരുവനന്തപുരം: സംസ്ഥാനത്തെ 2023-24 അക്കാദമിക വർഷത്തെ രണ്ടാം വർഷ ഹയർ സെക്കണ്ടറി പരീക്ഷാ ഫലവും വൊക്കേഷണല്‍ ഹയർ സെക്കണ്ടറി പരീക്ഷാ ഫലവും പ്രഖ്യാപിച്ചു. 78.69 ശതമാനമാണ് രണ്ടാം വര്‍ഷ ഹയര്‍സെക്കന്‍ഡറി പരീക്ഷയുടെ വിജയ ശതമാനം. 3,73755 പേരാണ് ഹയര്‍ സെക്കന്‍ഡറി പരീക്ഷ എഴുതിയത്. ഇതില്‍ 2,94888 പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി. കഴിഞ്ഞ വര്‍ഷം 82.95 ശതമാനമായിരുന്നു പ്ലസ് ടു പരീക്ഷയിലെ വിജയം. മുന്‍ വര്‍ഷത്തേക്കാള്‍ വിജയ ശതമാനം ഇത്തവണ കുറഞ്ഞു. 4.26 ശതമാനത്തിന്‍റെ...

Read More

നഖത്തെ ബാധിക്കുന്ന രോഗം ചികിത്സിക്കാൻ സർക്കാർ ഡോക്ടറെ വസതിയിലേക്ക് വിളിച്ചു വരുത്തി; തിരുവനന്തപുരം കളക്ടർക്ക് എതിരെ KGMOA

by on May 9, 2024 0

തിരുവനന്തപുരം കളക്ടർ ജറോമിക് ജോർജ് അധികാര ദുർവിനിയോഗം നടത്തിയതായി പരാതി. സ്വകാര്യ ആവശ്യത്തിന് ഡ്യൂട്ടി ഡോക്ടറെ വസതിയിലേക്ക് വിളിച്ചുവരുത്തിയെന്നാണ് പരാതി. കളക്ടർക്ക് എതിരെ പ്രതിഷേധവുമായി സർക്കാർ ഡോക്ടേഴ്സ് രംഗത്തെത്തി. ഡോക്ടർമാരോട് മാന്യമായി ഇടപെട്ടില്ലെങ്കിൽ പ്രക്ഷോഭം ഉണ്ടാകുമെന്ന് കെജിഎംഒഎ മുന്നറിയിപ്പ് നൽകി. തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന സർജനെയാണ് കളക്ടർ വിളിച്ചുവരുത്തിയത്. ജനറൽ ആശുപത്രി ഒപിയിൽ രോഗികളുടെ തിരക്കളുള്ളപ്പോഴാണ് ജില്ല കളക്ടറുടെ നടപടി. നഖത്തെ ബാധിക്കുന്ന രോഗം ചികിത്സിക്കാനാണ് സർക്കാർ ഡോക്ടറെ വസതിയിലേക്ക് വിളിച്ചു വരുത്തിയത്....

Read More

അലവൻസ് കൂട്ടി നൽകണമെന്ന് ആവശ്യം; സിക്ക് ലീവ് എടുത്ത് പ്രതിഷേധിച്ച് എയർ ഇന്ത്യ എക്‌സ്പ്രസ് ജീവനക്കാർ; രാജ്യവ്യാപകമായി സർവീസ് മുടങ്ങി

by on May 8, 2024 0

എയർ ഇന്ത്യ എക്‌സ്പ്രസിന്റെ സർവീസുകൾ മുടങ്ങി. രാജ്യവ്യാപകമായി ജീവനക്കാർ സമരത്തിലായതാണ് യാത്രക്കാരെ വലച്ചത്. 250 ജീവനക്കാരാണ് നിലവിൽ സമരത്തിലുള്ളത്. അലവൻസ് കൂട്ടി നൽകണമെന്ന് ആവശ്യപ്പെട്ട് സിക്ക് ലീവ് എടുത്തായിരുന്നു പ്രതിഷേധം. ( Air India Express cancels flights due to cabin crew shortage ) എയർ ഇന്ത്യ എക്‌സ്പ്രസ് ജീവനക്കാരുടെ മിന്നൽ പണിമുടക്കിൽ കൊച്ചി, തിരുവനന്തപുരം, കണ്ണൂർ, കരിപ്പൂർ വിമാനത്താവളങ്ങളിൽ നിന്നുള്ള യാത്രക്കാർ വലഞ്ഞു. ജീവനക്കാരില്ലാത്തതിനാൽ നിരവധി വിമാനങ്ങൾ റദ്ദാക്കിയിട്ടുണ്ട്. മുന്നറിയിപ്പില്ലാതെയാണ് വിമാനം...

Read More

ശോഭാ സുരേന്ദ്രൻ പാർട്ടിയുടെ വിശ്വാസ്വത തകർത്തെന്ന് പ്രകാശ് ജാവദേക്കർ; വി മുരളീധര പക്ഷം തന്നെ തോല്പിക്കാൻ ശ്രമിച്ചെന്ന് ശോഭാ സുരേന്ദ്രൻ

by on May 7, 2024 0

ശോഭാ സുരേന്ദ്രൻ്റെ തുറന്നു പറച്ചിലിൽ അതൃപ്തി പരസ്യമാക്കി പ്രകാശ് ജാവദേക്കർ. ശോഭ പാർട്ടിയുടെ വിശ്വാസത തകർത്തു എന്ന് ബിജെപി നേതൃയോഗത്തിൽ ജാവദേക്കർ കുറ്റപ്പെടുത്തി. ഇതിനിടെ വി മുരളീധര പക്ഷം തന്നെ തോല്പിക്കാൻ ശ്രമിച്ചെന്ന് ശോഭാ സുരേന്ദ്രൻ ആരോപിച്ചു. കൂടിക്കാഴ്ച ശോഭ എങ്ങനെ അറിഞ്ഞുവെന്ന് ജാവദേക്കർ ചോദിച്ചു. പാർട്ടി പലരുമായും കൂടിക്കാഴ്ച നടത്തും. അത് തുറന്നു പറയുന്നത് കേരളത്തിൽ മാത്രമാണ്. കൂടിക്കാഴ്ച നടന്നുവെന്ന് സമ്മതിച്ച കെ സുരേന്ദ്രന്റെ നടപടിയും ശരിയല്ല. ദേശീയ നേതാക്കൾ നടത്തുന്ന ഇടപെടലുകൾ സ്വന്തം...

Read More

കെപിസിസി പ്രസിഡന്‍റായി കെ.സുധാകരൻ നാളെ ചുമതലയേൽക്കും; ഹൈക്കമാന്‍ഡ് അനുമതി നൽകി

by on May 7, 2024 0

കെ സുധാകരൻ കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് തിരിച്ചെത്തുന്നു. കോൺഗ്രസ് ഹൈക്കമാൻഡ് അനുമതി നൽകി. കെ സുധാകരൻ നാളെ 10 മണിക്ക് ചുമതലയേൽക്കും. വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് തെരഞ്ഞെടുപ്പ് പൂർത്തിയാകുന്നതിനു മുമ്പുള്ള മടങ്ങിവരവ്. താന്‍ തന്നെയാണ് ഇപ്പോഴും കെപിസിസി പ്രസിഡന്റ് എന്നും ഏത് സമയത്തും സ്ഥാനം ഏറ്റെടുക്കുന്നതില്‍ തടസമില്ലെന്നും കെ സുധാകരന്‍ പ്രതികരിച്ചിരുന്നു. ഹൈക്കമാന്‍ഡുമായി ആലോചിച്ചശേഷമേ ഇക്കാര്യത്തില്‍ തീരുമാനമെടുക്കുന്നുള്ളുവെന്നും കെ സുധാകരന്‍ കണ്ണൂരില്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. കെപിസിസി പ്രസിഡന്റ് സ്ഥാനം സംബന്ധിച്ച് പാര്‍ട്ടിക്കകത്ത് ഒരു അനിശ്ചിതത്വവും ഇല്ല.പ്രസിഡന്റ് സ്ഥാനത്തെ...

Read More

‘ഈ മുഖം വെച്ച് അങ്ങനെയിപ്പോ നീ റീൽസ് ചെയ്യണ്ട’; പാലക്കാട് ആസിഡ് അക്രമണത്തിന് ഇരയായ യുവതിയെ ഭർത്താവ് ഭീഷണിപ്പെടുത്തിയിരുന്നതായി വെളിപ്പെടുത്തൽ

by on May 7, 2024 0

ആക്രമണം നടക്കും മുൻപേ തന്നെ ഭർത്താവ് വധഭീഷണി മുഴക്കിയിരുന്നുവെന്ന് പാലക്കാട് ആസിഡ് ആക്രമണത്തിന് ഇരയായ ബർഷീന.   ഇന്നലെയാണ് യുവതിയുടെ ദേഹത്ത് മുൻ ഭർത്താവ് ഖാജാ ഹുസൈൻ ആസിഡ് ഒഴിച്ചത്. ( husband used to threaten says palakkad acid attack victim barshina ) ‘നിന്നെ ഞാൻ ജീവിക്കാൻ വിടില്ല. എന്റൊപ്പം ജീവിച്ചില്ലെങ്കിലും കുഴപ്പമില്ല, വേറെ ആരുടേയും കൂടെ ജീവിക്കാൻ സമ്മതിക്കില്ല. അയാൾക്ക് ഭയങ്കര പൊസസീവ്‌നെസ് ആണ്. ഞാൻ പുറത്ത് ആരോടും സംസാരിക്കാൻ...

Read More

എസ്.എസ്.എല്‍.സി. പരീക്ഷാഫലം നാളെ

by on May 7, 2024 0

  തിരുവനന്തപുരം: എസ്‌എസ്‌എല്‍സി പരീക്ഷാ ഫലം നാളെ പ്രഖ്യാപിക്കും. ഉച്ചയ്ക്ക് മൂന്നിന് മന്ത്രി വി.ശിവന്‍കുട്ടി ഫലം പ്രഖ്യാപിക്കും.   നാല് ലക്ഷത്തി ഇരുപത്തി ഏഴായിരത്തി ഒരുന്നൂറ്റി അഞ്ച് വിദ്യാർത്ഥികളാണ് പരീക്ഷ എഴുതിയത്. ഇതോടൊപ്പം ടെക്നിക്കല്‍, ആര്‍ട്ട് എസ്.എല്‍.സി പരീക്ഷ ഫലവും പ്രഖ്യാപിക്കും. ഫലങ്ങള്‍ ഒരു മണിക്കൂറിനുള്ളില്‍ പരീക്ഷ ഭവന്‍റെ വെബ്സൈറ്റില്‍ ലഭ്യമാക്കും. ഹയര്‍സെക്കന്‍ഡറി, വിഎച്ച്‌എസ്‌ഇ പരീക്ഷകള്‍ മറ്റന്നാള്‍ പ്രഖ്യാപിക്കും. വെബ്സൈറ്റുകള്‍ എസ്‌എസ്‌എല്‍സി പരീക്ഷാ ഫലം www.prd.kerala.gov.in, www.result.kerala.gov.in, www.examresults.kerala.gov.in, https://sslcexam.kerala.gov.in, www.results.kite.kerala.gov.in, https://pareekshabhavan.kerala.gov.in എന്നീ വെബ്സൈറ്റുകളിലും...

Read More

പൂഞ്ചിൽ ഭീകരര്‍ക്ക് മറുപടി നല്‍കാന്‍ സൈന്യം; ഷാസിതാറിൽ വ്യാപക തിരച്ചിൽ

by on May 6, 2024 0

ജമ്മുകശ്മീര്‍ പൂഞ്ച് ഭീകരാക്രമണത്തില്‍ ഭീകരര്‍ക്ക് മറുപടി നല്‍കാന്‍ ഒരുങ്ങി സൈന്യം. വാഹനവ്യൂഹത്തിന് നേരെ വെടിവൈപ്പ് ഉണ്ടായ ഷാസിതാറിന് സമീപമുള്ള വനമേഖലയില്‍ തിരച്ചിലിനായി കൂടുതല്‍ സംഘത്തെ ഏര്‍പ്പെടുത്തി. ആക്രമണം നടത്തിയ ഭീകരന്‍ പ്രദേശത്തെക്കുറിച്ച് ധാരണയുള്ളവരെന്ന് സൈനിക വൃത്തങ്ങള്‍.(Army to respond to terrorist attack in Poonch) ഹെലികോപ്റ്ററുകളുടെയും ഡ്രോണുകളുടെയും സഹായത്തോടെയാണ് സൈനിക നടപടി വനമേഖല കേന്ദ്രീകരിച്ച് പുരോഗമിക്കുന്നത്. സേനയിലെ ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥിതി നേരിട്ട എത്തി വിലയിരുത്തിയിട്ടുണ്ട്. നിയന്ത്രണ രേഖയോട് ചേര്‍ന്ന പ്രദേശങ്ങളില്‍ സൈന്യത്തിന്റെ പെട്രോളിങ്...

Read More

പാലക്കാട് ലോട്ടറി വില്‍പനക്കാരിക്ക് നേരെ ആസിഡ് ആക്രമണം; ആക്രമിച്ചത് മുൻ ഭർത്താവ്

by on May 6, 2024 0

പാലക്കാട് ഒലവക്കോട് താണാവിൽ ആസിഡ് ആക്രമണം. ആസിഡ് ആക്രമണം താണാവിൽ ലോട്ടറി കട നടത്തുന്ന ഒലവക്കോട് സ്വദേശിനി ബർഷീനയ്ക്ക് നേരേയായിരുന്നു. ഇന്ന് രാവിലെ 7 മണിയോടെയായിരുന്നു ആക്രമണം ഉണ്ടായത്. ബർഷീനയുടെ മുൻ ഭർത്താവ് തമിഴ്നാട് സ്വദേശി കാജാ ഹുസൈനാണ് ആക്രമണം നടത്തിയത്. പൊള്ളലേറ്റ ബർഷീനയെ പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ചു. സംഭവത്തില്‍ കാജാ ഹുസൈനെ പൊലീസ് കസ്റ്റഡിയിലെടുത്തു

Read More

ഒട്ടും കുറവില്ലാതെജന തിരക്ക് ,പുത്തൻ ആവേശത്തിലേക്ക് സിനിമാ തിയേറ്ററുകൾ.

by on May 5, 2024 0

കണ്ണൂർ :’പൂട്ടിക്കെട്ടിപ്പോകും’ എന്ന് ഉടമകളും നടത്തിപ്പുകാരും പോലും ഉറപ്പിച്ച തിയേറ്ററുകള്‍ പുത്തൻ ആവേശത്തിലേക്ക്. തിയേറ്റർ റിലീസ് കഴിഞ്ഞ് അധികം വൈകാതെ ഒ.ടി.ടി. റിലീസുണ്ടാകുമെന്ന് അറിയാമെങ്കിലും തിയേറ്ററുകളിലെ ജനത്തിരക്കിന് കുറവില്ല. ബുധനാഴ്ച റിലീസ് ചെയ്ത നിവിൻ പോളി ചിത്രം ‘മലയാളി ഫ്രം ഇന്ത്യ’യുടെ ടിക്കറ്റുകള്‍ തലേന്നുതന്നെ പൂർണമായും ഒാണ്‍ലൈൻ ബുക്കിങ്ങായി. ജനം ഏറെക്കുറെ ഓണ്‍ലൈൻ ബുക്കിങ്ങിലേക്ക് മാറി എന്നതാണ് പുതിയ വിശേഷം. അപൂർവം ചില തിയേറ്ററുകളില്‍ ഒഴികെ ‘ബുക്ക് മൈ ഷോ’ ആപ്പിലൂടെയാണ് ഓണ്‍ലൈൻ ബുക്കിങ്. റിലീസ്...

Read More