June 7, 2025
  • June 7, 2025
Breaking News

ധന്യ പണം മാറ്റിയത് 8 അക്കൗണ്ടുകളിലേക്ക്; കുഴല്‍പണ സംഘം വഴിയും പണം കൈമാറി, തട്ടിപ്പിന്‍റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

by on July 27, 2024 0

തൃശൂര്‍:വലപ്പാട് മണപ്പുറം കോംപ്ടെക് ആന്‍റ് കണ്‍സള്‍ട്ടന്‍സി ലിമിറ്റഡിലെ ഇരുപത് കോടി തട്ടിയ സംഭവത്തിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കേസിലെ പ്രതിയായ അസിസ്റ്റന്‍റ് ജനറല്‍ മാനെജര്‍ ധന്യ മോഹൻ എട്ട് അക്കൗണ്ടുകളിലേക്കാണ് പണം മാറ്റിയതെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. ധന്യയുടെ നാലു വര്‍ഷത്തെ അക്കൗണ്ട് സ്റ്റേറ്റ്മെന്‍റും പൊലീസ് പരിശോധിച്ചു. ഭര്‍ത്താവിന്‍റെ എന്‍ആര്‍ഐ അക്കൗണ്ടുകളിലേക്ക് കുഴല്‍പ്പണ സംഘം വഴി പണം കൈമാറിയെന്നും പൊലീസ് സംശയിക്കുന്നുണ്ട്. ധന്യ മോഹന്‍റെ പേരില്‍ മാത്രം അ‍ഞ്ച് അക്കൗണ്ടുകളുണ്ടെന്നും പൊലീസ് വ്യക്തമാക്കി. ധന്യയുടെ അക്കൗണ്ടിലെ...

Read More

തെറിച്ചുവീണത് ബസിനടിയില്‍, 9 വയസുകാരന് ദാരുണാന്ത്യം! കുട്ടികളുമായുള്ള ടൂവീലര്‍ യാത്ര, ശ്രദ്ധിക്കൂ ഇക്കാര്യങ്ങള്‍

by on July 26, 2024 0

കൊല്ലത്ത് വാഹനാപകടത്തില്‍ ഒമ്ബതുവയസുകാരന് ദാരുണാന്ത്യം സംഭവിച്ചത് കഴിഞ്ഞദിവസമാണ്. മാതാപിതാക്കള്‍ക്കൊപ്പം സ്‍കൂട്ടറില്‍ സഞ്ചരിക്കുന്നതിനിടെ തെറിച്ചു റോഡിലേക്ക് വീണ കൂട്ടിയുടെ മുകളിലൂടെ ബസ് കയറി ഇറങ്ങുകയായിരുന്നു. തേവള്ളി പോലെയില്‍ ഡിപ്പോ പുരയിടത്തില്‍ താമസിക്കുന്ന ദീപു, രമ്യ ദമ്ബതികളുടെ മകൻ വിശ്വജിത്ത് (9) ആണ് മരിച്ചത്. ദേശീയ പാതയില്‍ പോളയത്തോട് ജംഗ്ഷന് സമീപം കഴിഞ്ഞ ദിവസം രാവിലെ ആയിരുന്നു അപകടം. സ്വകാര്യ ബസ് വിദ്യാർഥിയുടെ ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നു. ദേവമാതാ സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിയാണ് വിശ്വജിത്ത്. അപകടത്തില്‍ കുട്ടിയുടെ വിദ്യാർഥിയുടെ...

Read More

ജോലി ചെയ്ത സ്ഥാപനത്തില്‍ നിന്ന് 80 ലക്ഷം രൂപയുമായി യുവതി മുങ്ങി; പണം തട്ടിയത് വ്യാജലോണുകളുണ്ടാക്കി

by on July 26, 2024 0

തൃശൂർ: ജോലി ചെയ്ത സ്ഥാപനത്തില്‍ നിന്നും 80 ലക്ഷം രൂപയുമായി യുവതി മുങ്ങി എന്ന് പരാതി. വലപ്പാട് മണപ്പുറം കോംപ്ടക് ആന്റ് കണ്‍സള്‍ട്ടന്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിലാണ് തട്ടിപ്പ് നടന്നത് 18 വർഷത്തോളമായി അസിസ്റ്റന്റ് ജനറല്‍ മാനേജർ ആയി ജോലി ചെയ്തു വരികയായിരുന്ന ധന്യ മോഹൻ തട്ടിപ്പ് നടത്തി എന്നാണ് പരാതി   2019 മുതല്‍ മണപ്പുറം ഫിനാൻസ് ലിമിറ്റഡ് കമ്ബനിയില്‍ നിന്നും വ്യാജ ലോണുകള്‍ ഉണ്ടാക്കി കമ്ബനിയുടെ ഡിജിറ്റല്‍ പേഴ്സണല്‍ ലോണ്‍ അക്കൗണ്ടില്‍ നിന്നും...

Read More

അർജുനായി പത്താം നാൾ, നാലിടത്ത് ലോഹ ഭാഗങ്ങൾ കണ്ടെത്തി. മനുഷ്യസാന്നിധ്യംസ്ഥിരീകരിച്ചിട്ടില്ല

by on July 25, 2024 0

ബെംഗളൂരു: ഷിരൂരില്‍ കാണാതായ കോഴിക്കോട് സ്വദേശി അർജുന് വേണ്ടി തെരച്ചില്‍ ആരംഭിച്ചിട്ട് ഇന്നേക്ക് പത്താം നാള്‍. ഗംഗാവലി പുഴയിലുള്ളത് അർജുന്റെ ട്രക്ക് തന്നെയെന്ന് ഐബോഡ് പരിശോധനയില്‍ സ്ഥിരീകരിച്ചിരുന്നു. എസ്പി, കാർവാർ എംഎല്‍എ, റിട്ടയേർഡ് മേജർ ജനറല്‍ ഇന്ദ്രബാലൻ എന്നിവർ നടത്തിയ സംയുക്താ വാർത്താ സമ്മേളനത്തില്‍ നാലിടത്ത് ലോഹഭാഗങ്ങള്‍ കണ്ടെത്തിയെന്ന് മേജർ ജനറല്‍ ഇന്ദ്രബാലൻ വ്യക്തമാക്കി. അർജുന്റെ ലോറി കണ്ടെത്തിയത് റോഡില്‍ നിന്ന് 60 മീറ്റർ ദൂരെ പുഴയിലാണ്. ലോറിയില്‍ നിന്നും തടികള്‍ വിട്ടുപോയിട്ടുണ്ട്. ലോറി, ക്യാബിൻ,...

Read More

ഇന്ന് ഡൈവിംഗ് നടക്കില്ല, നദിയിലെ കുത്തൊഴുക്ക് വെല്ലുവിളിയെന്ന് നാവികസേന

by on July 25, 2024 0

കർണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ മലയാളി ഡ്രൈവർ‌ അര്‍ജുന് വേണ്ടിയുള്ള തെരച്ചില്‍ അനിശ്ചിതത്വത്തില്‍. 10-ാം ദിവസത്തിലേക്ക് നീളുന്ന ദൗത്യത്തിത്തെ കാലാവസ്ഥ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഇന്ന് ഡൈവിംഗ് നടക്കില്ലെന്ന് ദൗത്യ സംഘം അറിയിച്ചു. നദിയിലെ കുത്തൊഴുക്ക് വന്‍ വെല്ലുവിളിയാണെന്നാണ് നാവികസേന വ്യക്തമാക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ നദിയില്‍ ഇറങ്ങുന്നത് അസാധ്യമാണെന്ന് നാവികസേന അറിയിച്ചു.   അതേസമയം, ഐബോഡ് പരിശോധന പുരോഗമിക്കുകയാണ്. പുഴയിലുള്ളത് അര്‍ജുന്‍റെ ട്രക്ക് തന്നെയെന്ന് ഐബോഡ് പരിശോധനയിലും സ്ഥിരീകരിച്ചു. ട്രക്കിന്‍റെ ക്യാബിന്‍ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. മനുഷ്യസാന്നിധ്യം കണ്ടെത്താന്‍...

Read More

കേന്ദ്ര സർക്കാറിന് തിരിച്ചടി; ഖനികൾക്കും ധാതുക്കളുള്ള ഭൂമിക്കും നികുതി ചുമത്താനുള്ള സംസ്ഥാനങ്ങളുടെ അവകാശം ശരിവെച്ച് സുപ്രീംകോടതി

by on July 25, 2024 0

ന്യൂഡൽഹി: ഖനികൾക്കും ധാതുക്കളുള്ള ഭൂമിക്കും നികുതി ചുമത്താൻ ഭരണഘടന പ്രകാരം സംസ്ഥാനങ്ങൾക്ക് നിയമനിർമാണ അധികാരമുണ്ടെന്ന് സുപ്രീംകോടതിയുടെ സുപ്രധാന വിധി. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ഒമ്പതംഗ ഭരണഘടനാ ബെഞ്ചാണ് സുപ്രധാന വിധി പുറപ്പെടുവിച്ചത്. ഖനികൾക്കും ധാതുക്കൾക്കും സംസ്ഥാനങ്ങൾക്ക് 1957ലെ നിയമപ്രകാരം നൽകിയ റോയൽറ്റിക്ക് മുകളിൽ നികുതി പിരിക്കാനാകുമോ എന്നാണ് കോടതി പ്രധാനമായും പരിശോധിച്ചത്. ധാതുക്കൾക്ക് നൽകേണ്ട റോയൽറ്റിക്ക് നികുതി ബാധകമല്ലെന്ന കേന്ദ്ര സർക്കാർ നിലപാടിന് കനത്ത തിരിച്ചടിയാണ് വിധി.

Read More

പുഴയ്ക്ക് അടിയിലേക്ക് ഇറങ്ങാനാകുമോ? നാവികസേനയുടെ മുങ്ങല്‍ വിദഗ്ധര്‍ അടിയൊഴുക്ക് പരിശോധിക്കുന്നു, നിര്‍ണായക ഘട്ടം

by on July 25, 2024 0

ബെംഗളൂരു : ഷിരൂരിലെ മണ്ണിടിച്ചിലില്‍ അപകടത്തില്‍പ്പെട്ട അർജുനായുള്ള തെരച്ചില്‍ അതി നിർണായക മണിക്കൂറുകളിലേക്ക്. ശക്തമായ അടിയൊഴിക്കുണ്ടെങ്കിലും മൂന്ന് സംഘങ്ങളിലായി 15 അംഗ ദൌത്യസംഘം ഗംഗാവലി നദിയിലേക്ക് ഇറങ്ങി. നാവിക സേനയുടെ മുങ്ങല്‍ വിദഗ്ധരടക്കമുളള സംഘമാണ് നദിയിലേക്ക് പരിശോധനക്ക് ഇറങ്ങിയത്. നദിയിലെ അടിയൊഴുക്കും, ഡൈവിംഗ് നടത്താൻ അനുയോജ്യമാണോ എന്നും ആദ്യ ഘട്ടത്തില്‍ പരിശോധിക്കും.   ഇടവിട്ട് പെയ്യുന്ന കനത്ത മഴയും പുഴയിലെ ജലനിരപ്പ് ഉയരുന്നതും ദൗത്യത്തിന് വെല്ലുവിളിയാണ്. ലോറിയുടെ സ്ഥാനം കൃത്യമായി നിർണ്ണയിക്കാനുള്ള ഐ ബോർഡ് പരിശോധന...

Read More

ഉൽപ്പന്ന നിർമ്മാണം നിർത്തിയാലും സ്പെയർപാർട്സുകൾ ലഭ്യമാക്കേണ്ടത് നിർമാതാക്കളുടെ ഉത്തരവാദിത്വം – ഉപഭോക്തൃ തക്ക പരിഹാര കോടതി

by on July 25, 2024 0

കൊച്ചി: ഉൽപ്പന്നങ്ങളുടെ സ്പെയർ പാർട്സു കൾ വിപണിയിൽ ലഭ്യമാക്കാനുള്ള നിയമപരമായ ബാധ്യത നിർമാതാക്കൾക്കുണ്ടെന്ന്എറണാകുളം ജില്ല ഉപഭോക്തർ തർക്ക പരിഹാര കോടതി. എറണാകുളം, കലൂർ സ്വദേശിയും ഹൈക്കോടതി അഭിഭാഷകനുമായ അബ്ദുൽ റസാക്ക് ,സോണി ഇന്ത്യ , മഡോണ ഇലക്ട്രോണിക്സ് എന്നീ സ്ഥാപനങ്ങൾക്കെതിരെ സമർപ്പിച്ച പരാതിയിലാണ് കോടതിയുടെ ഉത്തരവ്. 2013ൽ 62,000 രൂപയ്ക്കാണ് പരാതിക്കാരൻ ടിവി സെറ്റ് വാങ്ങിയത്. ആറു വർഷത്തിന് ശേഷം പരാതിക്കാരന്റെ ടിവി പ്രവർത്തന രഹിതമായി. റിപ്പയർ ചെയ്യുന്നതിനായി സർവീസ് സെൻ്ററെ സമീപിച്ചു.വാറണ്ടി കാലാവധി കഴിഞ്ഞതിനാൽ...

Read More

‘എനിക്കും തോന്നി കുറച്ച് ഓവറായിപ്പോയില്ലേ എന്ന്’; ആഡംബര നൗകയ്ക്ക് തന്റെ പേരിട്ടതിനെക്കുറിച്ച് ആസിഫ്

by on July 25, 2024 0

ആഡംബര നൗകയ്ക്ക് നടൻ ആസിഫ് അലിയുടെ പേര് നൽകി ആദരിച്ച സംഭവം വാർത്തകളിൽ ഇടം നേടിയിരുന്നു. സംഗീത സംവിധായകന്‍ രമേശ് നാരായണനുമായി ബന്ധപ്പെട്ട വിവാദത്തിന് പിന്നാലെ നടന് പിന്തുണ അറിയിച്ചുകൊണ്ടാണ് ആഡംബര നൗകയ്ക്ക് നടൻ്റെ പേര് നൽകിയത്. ഇപ്പോഴിതാ സംഭവത്തിൽ പ്രതികരിച്ചിരിക്കുകയാണ് ആസിഫ്. വാർത്ത കേട്ടപ്പോൾ ഏറെ സന്തോഷവും അഭിമാനവും തോന്നി. എന്നാൽ കുറച്ച് ഓവറായി പോയില്ലേന്ന് തോന്നിയതായി ആസിഫ് പറഞ്ഞു. ഞാനും അറിഞ്ഞു, എനിക്കും സന്തോഷമുള്ള കാര്യമാണ്. ഒത്തിരി അഭിമാനം തോന്നി. അതിന്റെ താഴെ...

Read More

ചൊവ്വയിൽ ചാന്ദ്രദിനാഘോഷം*

by on July 24, 2024 0

*ചൊവ്വയിൽ ചാന്ദ്രദിനാഘോഷം* ചൊവ്വ : ചൊവ്വ ഹയർസെക്കൻഡറി സ്കൂളിൽ ചാന്ദ്രദിനാചരണത്തിന്റെ ഭാഗമായി വിവിധ പരിപാടികൾ നടന്നു . മനുഷ്യൻ ചന്ദ്രനിൽ ഇറങ്ങിയതിന്റെ ദൃശ്യാവിഷ്‌ക്കാരം കുട്ടികളിൽ കൗതുകമുണർത്തി.കുട്ടികൾ നിർമ്മിച്ച വിവിധ മോഡലുകളും പോസ്റ്ററുകളും പ്രദർശിപ്പിച്ചു.ചാന്ദ്രദിന ക്വിസ്,പോസ്റ്റർ നിർമ്മാണം,മൂൺ വാക്ക് വിത്ത് മോഡൽസ് തുടങ്ങി വ്യത്യസ്തമാർന്ന പരിപാടികളിലൂടെ കുട്ടികളിൽ ശാസ്ത്ര കൗതുകം വളർത്തുകയാണ് ലക്ഷ്യമെന്ന് ഹെഡ്‌മിസ്ട്രസ് ഷീജ മാവിലക്കണ്ടി പറഞ്ഞു.ജിജിൽ മാസ്റ്റർ,അശോക് മാസ്റ്റർ,മർവാൻ മാസ്റ്റർ തുടങ്ങിയവർ നേതൃത്വം നൽകി

Read More