June 7, 2025
  • June 7, 2025
Breaking News

അര്‍ജുന്റെ ട്രക്ക് തലകീഴായി മറിഞ്ഞ നിലയിലെന്ന് ഉത്തരകന്നട എസ്പി; തെരച്ചില്‍ നാളെ ലക്ഷ്യം കാണുമെന്ന് എംഎല്‍എ

by on July 24, 2024 0

ബെംഗളൂരു: ഷിരൂർ ദേശീയപാതയിലെ മണ്ണിടിച്ചിലില്‍ കാണാതായ അർജുന്റെ ട്രക്ക് ഗംഗാവലി നദിയില്‍ തലകീഴായി മറിഞ്ഞ നിലയിലാണ് ഉളളതെന്ന് ഉത്തര കന്നട എസ്പി നാരായണ ഏഷ്യാനെറ്റ് ന്യൂസിനോട് വ്യക്തമാക്കി. അർജുന്റെ ട്രക്ക് നദിയില്‍ തന്നെയുണ്ടെന്ന് കർണാടക പൊലീസ് സ്ഥിരീകരിച്ചിരുന്നു. അർജുന് വേണ്ടിയുള്ള തെരച്ചില്‍ നാളെ ലക്ഷ്യം കാണുമെന്നും മാധ്യമങ്ങള്‍ തെരച്ചില്‍ തടസ്സപ്പെടുത്തരുതെന്നും എംഎഎല്‍ അഭ്യർത്ഥിച്ചു. ഓരോ മണിക്കൂറിലും വിവരങ്ങള്‍ കൈമാറാമെന്നും എംഎല്‍എ ഉറപ്പുനല്‍കിയിട്ടുണ്ട്.

Read More

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടാന്‍ എല്ലാ തയ്യാറെടുപ്പും നടത്തിയിരുന്നു: സജി ചെറിയാന്‍

by on July 24, 2024 0

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടാന്‍ എല്ലാ തയ്യാറെടുപ്പും നടത്തിയിരുന്നുവെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. കോടതി ഉത്തരവ് പരിശോധിച്ച് തീരുമാനം എടുക്കും. വ്യക്തിപരമായ ആക്ഷേപം ഒഴിച്ചുള്ള ഭാഗങ്ങള്‍ കൊടുക്കാനായിരുന്നു നിര്‍ദ്ദേശം. അത് സര്‍ക്കാര്‍ അംഗീകരിച്ചതാണ്. അതിന്റെ അടിസ്ഥാനത്തില്‍ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് നല്‍കാന്‍ തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കിയതാണെന്നും സജി ചെറിയാന്‍ പറഞ്ഞു. റിപ്പോര്‍ട്ടര്‍ എക്‌സ്‌ക്ലൂസീവ്. സിനിമ മേഖലയിലെ പ്രശ്നങ്ങളെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ഇന്ന് പുറത്തുവിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ നിര്‍മ്മാതാവ് സജി...

Read More

‘എസ്എൻഡിപിയെ കാവി മൂടാനും ചുവപ്പ് മൂടാനും ആരെയും സമ്മതിക്കില്ല’: എം.വി ഗോവിന്ദന് ​മറുപടിയുമായി വെള്ളാപ്പള്ളി

by on July 24, 2024 0

എസ്എൻഡിപിക്കെതിരായ സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ പരാമർശത്തിന് മറുപടിയുമായി വെള്ളാപ്പള്ളി നടേശൻ. എസ്എൻഡിപിയുടെ മൂല്യം എംവി ഗോവിന്ദൻ തിരിച്ചറിഞ്ഞതിൽ സന്തോഷമുണ്ടെന്നും എന്നാൽ എസ്എൻഡിപിയെ കാവി മൂടാനും ചുവപ്പ് മൂടാനും ആരെയും സമ്മതിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഈഴവ സമുദായത്തിൽ നിന്ന് വോട്ട് ചോർന്നത് ശരിയാണ്. എന്തുകൊണ്ടാണെന്ന് നോക്കി തിരുത്തണമെന്നും വെള്ളാപ്പള്ളി പ്രതികരിച്ചു. സത്യം പറയുമ്പോൾ താൻ സംഘപരിവാർ ആണെന്ന് പറയരുതെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് തോൽവി സാധാരണക്കാരനെ മറന്നതിന്റെ ഫലമാണ്. സാധാരണക്കാരന് വേണ്ട ഒരിടങ്ങളിലും ഒന്നുമില്ല....

Read More

മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന്.

by on July 23, 2024 0

ദില്ലി: കേന്ദ്ര ബജറ്റില്‍ നിരവധി ഉല്‍പ്പന്നങ്ങള്‍ക്ക് വില കുറച്ചു. കസ്റ്റംസ് തീരുവ കുറച്ചതാണ് പല ഉല്‍പ്പന്നങ്ങളുടെയും വില കുറയുന്നതിലേക്ക് നയിച്ചത്. മൊബൈല്‍ ഫോണിൻ്റെയും ചാര്‍ജറിൻ്റെയും കസ്റ്റംസ് തീരുവ കുറച്ചിട്ടുണ്ട്. സ്വര്‍ണം, വെള്ളി എന്നിവയ്ക്കും കസ്റ്റംസ് തീരുവ കുറച്ചു. ലെതര്‍, തുണിത്തരങ്ങള്‍ എന്നിവയാണ് വില കുറയുന്ന മറ്റ് ഉല്‍പ്പന്നങ്ങള്‍. മത്സ്യങ്ങള്‍ക്കുള്ള തീറ്റ ഉള്‍പ്പടെ മൂന്ന് ഉല്‍പന്നങ്ങള്‍ക്ക് നികുതി കുറയ്ക്കും. ചെമ്മീൻ തീററയ്ക്ക് ഉള്‍പ്പടെ വില കുറയും. കാൻസര്‍ മരുന്നിന് വില കുറയും,  ക്യാൻസർ രോഗത്തിന് വിദേശത്ത് നിന്ന്...

Read More

‘രഞ്ജിത്ത് ഉൾപ്പടെയുള്ള രക്ഷാപ്രവർത്തകർക്ക് പ്രവേശനം അനുവദിക്കില്ല; കരയിലെ തെരച്ചിൽ പൂർത്തിയായി’; കർണാടക പൊലീസ്

by on July 23, 2024 0

കർണാടക ഷിരൂരിലെ മണ്ണിടിച്ചിലിൽ തെരച്ചിലിനായി രഞ്ജിത്ത് ഇസ്രയേൽ ഉൾപ്പടെയുള്ള രക്ഷാപ്രവർത്തകർക്ക് പ്രവേശനം അനുവദിക്കില്ലെന്ന് ഉത്തര കന്നഡ ജില്ലാ പൊലീസ് മേധാവി പി നാരായണ. കരയിലെ തെരച്ചിലിനായാണ് കഴിഞ്ഞ ദിവസങ്ങളിൽ അവരെ പ്രവേശിപ്പിച്ചത്. കരയിലെ തെരച്ചിൽ പൂർത്തിയായെന്ന് ഉത്തര കന്നഡ ജില്ലാ പൊലീസ് മേധാവി ട്വന്റിഫോറിനോട് പ്രതികരിച്ചു. എൻഡിആർഎഫും അനുമതി നൽകിയിട്ടില്ല. നേവിയും കരസേനയും സംയുക്തമായാണ് പുഴയിൽ തെരച്ചിൽ നടത്തുന്നത്. നേവിയുടെ കൂടുതൽ സംവിധാനങ്ങൾ തെരച്ചിലിനായി എത്തിച്ചിട്ടുണ്ട്. അപകട സ്ഥലത്തേക്ക് രഞ്ജിത്തിന് കടത്തിവിടാതെ തടഞ്ഞിരുന്നു. ജില്ലാ കളക്ടറുടെ...

Read More

മാലിന്യമുക്തം – നവകേരളം ബ്ലോക്ക് തല ശിൽപശാല സംഘടിപ്പിച്ചു

by on July 22, 2024 0

ജനകീയ സഹകരണത്തോടെ മാലിന്യ സംസ്കരണ സംവിധാനങ്ങളുടെ സംമ്പൂർണ്ണതയും സുസ്ഥിരതയും ഉറപ്പാക്കു ന്നതിനുള്ള നടപടികൾ സ്വീകരിക്കും. ഇതിനാവശ്യ മായ പദ്ധതിതകൾ തദ്ദേശസ്വയംഭരണ വകുപ്പ്, ഹരിത കേരള മിഷ്യൻ, ശുചിത്വ മിഷ്യൻ, കുടുംബശ്രീ മിഷ്യൻ എന്നിവ മുഖേന നടപ്പിലാക്കുവാൻ ശിൽപ്പശാല തീരുമാനിച്ചു. ബ്ലോക്കിലെ 7 ഗ്രാമപഞ്ചായത്തുകളിലെയും ശുചിത്വ മാലിന്യ മേഖലയിലെ പ്രവർതനങ്ങൾ ശിൽപ്പശാല അവലോകനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എൻ. പി. ബാബു അദ്ധ്യക്ഷത വഹിച്ചു. ശുചിത്വ മിഷ്യൻ ജില്ലാ കോർഡിനേറ്റർ എസ്. ഗൗതമൻ KAS ഉൽഘാടനം...

Read More

മരണാനന്തര സഹായധനം നൽകിയില്ല , അവകാശിക്ക് 71,000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ കോടതി.

by on July 22, 2024 0

  കൊച്ചി: അവിവാഹിതനായ സഹോദരൻറെ മരണാനന്തര ധനസഹായം നൽകാത്ത സാധുജന സംഘത്തിൻ്റെ നടപടി സേവനത്തിലെ ന്യൂനതയും അധാർമികമായ വ്യാപാര രീതിയുമാണെന്ന് എറണാകുളം ജില്ല ഉപഭോക്‌തൃ തർക്ക പരിഹാര കോടതി. സാധുജന സംഘത്തിന്റെ നിയമാവലിയിലെ വ്യവസ്ഥകൾ ലംഘിച്ച നടപടി ചോദ്യം ചെയ്തു സമർപ്പിച്ച പരാതിയിലാണ് കോടതിയുടെ ഉത്തരവ്. എറണാകുളം ഇടക്കൊച്ചി സ്വദേശികളായ മേരി ബോണിഫസ് , ഭർത്താവ് പി.ടി. ബോണിഫസ് എന്നിവർ, ചേർന്ന്എറണാകുളം, തോപ്പുംപടിയിലെ വിശുദ്ധ ഔസേപ്പിൻ സാധുജന സംഘത്തിനെതിരെ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. 15 വർഷമായി...

Read More

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച 14 വയസുകാരന് രോഗമുക്തി; ലോകത്ത് ആകെ രോഗമുക്തി കൈവരിച്ചിട്ടുള്ളത് 11 പേര്‍ മാത്രം

by on July 22, 2024 0

  അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന 14 വയസുകാരന്‍ രോഗമുക്തി നേടി. കോഴിക്കോട് മേലടി സ്വദേശിയായ കുട്ടിയ്ക്കാണ് രോഗം ഭേദമായത്. രാജ്യത്ത് തന്നെ അപൂര്‍വമായാണ് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ച ഒരാള്‍ രോഗമുക്തി നേടുന്നത്. ലോകത്ത് തന്നെ ഇത്തരത്തില്‍ രോഗമുക്തി കൈവരിച്ചിട്ടുള്ളത് 11 പേര്‍ മാത്രമാണ്. 97% മരണ നിരക്കുള്ള രോഗത്തില്‍ നിന്നാണ് കുട്ടിയെ ജീവിതത്തിലേക്ക് തിരികെയെത്തിക്കാന്‍ സാധിച്ചത്. ഏകോപനത്തിനും ചികിത്സയ്ക്കും നേതൃത്വം നല്‍കിയ മുഴുവന്‍ ടീമിനേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്...

Read More

ഡി വൈ എഫ് ഐ മുഴപ്പിലങ്ങാട് ഈസ്റ്റ്‌ മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

by on July 22, 2024 0

ഡി വൈ എഫ് ഐ മുഴപ്പിലങ്ങാട് ഈസ്റ്റ്‌ മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.ഡി വൈ എഫ് ഐ മേഖല സെക്രട്ടറി.അക്ഷയ്. പി സ്വാഗതം പറഞ്ഞു..ഡി വൈ എഫ് ഐ മുഴപ്പിലങ്ങാട് മേഖല പ്രസിഡണ്ട്.റംസീർ.കെ അധ്യക്ഷത വഹിച്ചു. ഡി വൈ എഫ് ഐ സംസ്ഥാന കമ്മിറ്റി അംഗം. അഖിൽ.പി. എം ഉദ് ഘാടനം ചെയ്തു. തലശ്ശേരി മിഷൻ ഹോസ്പ്പിറ്റൽ ജനറൽമേനേജർ. ഡോ:ബിന്ധു വേണുഗോപാൽ ക്യാമ്പിനെ കുറിച്ച് സംസാരിച്ചു. മുഴപ്പിലങ്ങാട് പഞ്ചായത്ത് പ്രസിഡണ്ട്. സജിത.ടി,...

Read More

സാമൂഹ്യസുരക്ഷ, ക്ഷേമ നിധി പെൻഷൻ ഒരു ഗഡു വിതരണം ബുധനാഴ്ച (ജൂലൈ 24) തുടങ്ങുമെന്ന്‌ ധനമന്ത്രി കെ.എൻ.

by on July 21, 2024 0

തിരുവനന്തപുരം: സാമൂഹ്യ സുരക്ഷാ ക്ഷേമനിധി പെൻഷൻ ഒരു ഗഡു വിതരണം ബുധനാഴ്ച (ജൂലൈ 24) തുടങ്ങുമെന്ന്‌ ധനമന്ത്രി കെ എൻ ബാലഗോപാല്‍ അറിയിച്ചു.1600 രൂപ വീതമാണ്‌ ഗുണഭോക്താക്കള്‍ക്ക്‌ ലഭിക്കുക. ഇതിനായി 900 കോടി അനുവദിച്ചു. പതിവുപോലെ ബാങ്ക്‌ അക്കൗണ്ട്‌ നമ്ബർ നല്‍കിയിട്ടുള്ളവർക്ക്‌ അക്കൗണ്ട്‌ വഴിയും, മറ്റുള്ളവർക്ക്‌ സഹകരണ സംഘങ്ങള്‍ വഴി നേരിട്ടു വീട്ടിലും പെൻഷൻ എത്തിക്കും.  

Read More