June 8, 2025
  • June 8, 2025
Breaking News

മലപ്പുറം പെരിന്തല്‍മണ്ണ ആലിപ്പറമ്ബ് പഞ്ചായത്തിലെ ഒടമലയിലും പാറക്കണ്ണിയിലുമായുണ്ടായ അപകടങ്ങളിലായി പിതാവും മകനും അടക്കം മൂന്നുപേർ വൈദ്യുതാഘാതമേറ്റ് മരിച്ചു.

by on July 21, 2024 0

പെരിന്തല്‍മണ്ണ: മലപ്പുറം പെരിന്തല്‍മണ്ണ ആലിപ്പറമ്ബ് പഞ്ചായത്തിലെ ഒടമലയിലും പാറക്കണ്ണിയിലുമായുണ്ടായ അപകടങ്ങളിലായി പിതാവും മകനും അടക്കം മൂന്നുപേർ വൈദ്യുതാഘാതമേറ്റ് മരിച്ചു. പാറക്കണ്ണിയില്‍ കർഷകനായ കാവുണ്ടത്ത് മുഹമ്മദ് അഷ്റഫ്(50), മകൻ മുഹമ്മദ് അമീൻ(17) എന്നിവരാണ് മരിച്ചത്. വീടിനടുത്തുള്ള സ്വന്തം കൃഷിസ്ഥലത്ത് ഞായറാഴ്ച രാവിലെയാണ് സംഭവം. ചേന കൃഷിചെയ്തിരുന്ന സ്ഥലത്തിന് ചുറ്റും കാട്ടുപന്നിയെ തടയാനായി സ്ഥാപിച്ച വൈദ്യുതവേലിയില്‍ നിന്നാണ് ഷോക്കേറ്റതെന്നാണ് സംശയിക്കുന്നത്. പത്തോടെ കൃഷിയിടത്തിലേക്ക് പോയ അഷ്റഫിനെ കാണാത്തതിനാല്‍ അന്വേഷിച്ചെത്തിയതായിരുന്നു മകനും മകളും. വീണു കിടക്കുന്നത് കണ്ട് മകൻ പിതാവിനെ...

Read More

വിവരം നല്കാൻ 50 ദിവസം വൈകി, ഓഫീസർക്ക് 12500രൂ പിഴ

by on July 21, 2024 0

വിവരം നല്കാൻ 50 ദിവസം വൈകി, ഓഫീസർക്ക് 12500രൂ പിഴ വിവരം നല്കാൻ 50 ദിവസം വൈകിപ്പിച്ച ഉദ്യോഗസ്ഥന് 12500 രൂപ ഫൈൻ ചുമത്തി വിവരാവകാശ കമ്മിഷൻ. വടകര ജില്ലാ വിദ്യാഭ്യാസ ഓഫീസിലെ പബ്ലിക് ഓഫീസർ ആരിഫ് അഹമ്മദാണ് സംസ്ഥാന വിവരാവകാശ കമ്മിഷൻറെ ഉത്തരവുണ്ടായിട്ടും വിവരം വൈകിപ്പിച്ചത്. പുതുപ്പണം മന്തരത്തൂർ ശ്രീമംഗലത്ത് വിനോദ് കുമാറിന് ആവശ്യപ്പെട്ട വിവരങ്ങൾ അപേക്ഷയിലും അപ്പീലിലും നിഷേധിച്ചതിനെ തുടർന്നാണ് കമ്മിഷനെ സമീപിച്ചത്.. വിവരം നല്കാൻ കമ്മിഷൻ പറഞ്ഞിട്ടും അലംഭാവം കാട്ടിയതിനാണ് സംസ്ഥാന...

Read More

നിപ: സംസ്ഥാനത്തിന് നിര്‍ദേശങ്ങളുമായി കേന്ദ്രം, 12 ദിവസത്തെ സമ്ബര്‍ക്കങ്ങള്‍ കണ്ടെത്തണം, പ്രത്യേക സംഘത്തെ അയക്കും

by on July 21, 2024 0

ദില്ലി : കേരളത്തില്‍ ഒരു നിപ മരണം കൂടി റിപ്പോർട്ട് ചെയ്തതിന് പിന്നാലെ സംസ്ഥാനത്തിന് നിർദേശങ്ങളുമായി കേന്ദ്രം. രോഗബാധിതരുടെ 12 ദിവസത്തെ സമ്ബർക്കങ്ങള്‍ കണ്ടെത്തണമെന്ന് കേന്ദ്രം നിർദ്ദേശിച്ചു. ആരോഗ്യ മന്ത്രാലയത്തിന്റെ പ്രത്യേക സംഘത്തെ സംസ്ഥാന സർക്കാരിനെ സഹായിക്കാൻ നിയോഗിക്കും. സമ്ബർക്കത്തില്‍ വന്നവരെ അടിയന്തരമായി ക്വാറൻ്റീനിലേക്ക് മാറ്റണം. സാമ്ബിള്‍ പരിശോധനയ്ക്ക് അയക്കണം. മോണോക്ലോണല്‍ ആന്റിബോഡി സംസ്ഥാനത്തിന്റെ അഭ്യർത്ഥന പ്രകാരം അയച്ചു നല്‍കി. 14 വയസ് പ്രായമുളള നിപ രോഗി മരിക്കും മുമ്ബ് മോണോ ക്ലോണല്‍ ആൻ്റി ബോഡി...

Read More

നിപ പ്രതിരോധം: മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു

by on July 20, 2024 0

മലപ്പുറത്ത് നിപ വൈറസ് സംശയിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു. അന്തിമ ഫലത്തിനായി കാത്തിരിക്കുന്നു. നിപ പ്രോട്ടോകോള്‍ പ്രകാരമുള്ള നടപടികള്‍ രാവിലെ തന്നെ ആരംഭിച്ചിരുന്നു. നിപ നിയന്ത്രണത്തിനായി സര്‍ക്കാര്‍ ഉത്തരവ് പ്രകാരം രൂപീകരിച്ച എസ്.ഒ.പി. അനുസരിച്ചുള്ള കമ്മിറ്റികള്‍ രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് മലപ്പുറത്തെത്തി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും. ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, എന്‍.എച്ച്.എം. സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍,...

Read More

24,000 കോടിയുടെ പാക്കേജും വിഴിഞ്ഞത്തിനായി പ്രത്യേക പാക്കേജും ആവശ്യപ്പെട്ടു; കേന്ദ്ര ബജറ്റിനെ സംസ്ഥാനം പ്രതീക്ഷയോടെ കാണുന്നുവെന്ന് മന്ത്രി കെ എൻ ബാല​ഗോപാൽ

by on July 20, 2024 0

കേന്ദ്ര ബജറ്റിനെ സംസ്ഥാനം പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നതെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍. 24,000 കോടിയുടെ പ്രത്യേക പാക്കേജും വിഴിഞ്ഞത്തിന് അയ്യായിരം കോടിയുടെ പ്രത്യേക പാക്കേജും സംസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്രം നല്‍കാനുള്ള അര്‍ഹമായ വിഹിതം ഉള്‍പ്പെടെ ലഭിക്കമെന്നാണ് പ്രതീക്ഷയെന്നും ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ അറിയിച്ചു. കേന്ദ്രത്തോട് 24000 കോടിയുടെ പ്രത്യേക പാക്കേജ് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍. ദശീയപാത വികസനത്തിന്റെ ഭാഗമായി സംസ്ഥാനം ചെലവഴിച്ച തുക തിരികെ നല്‍കണം. കടമെടുപ്പ് പരിധി വര്‍ധിപ്പിക്കണം. കേരളത്തിന് അര്‍ഹമായ നികുതി വിഹിതം കിട്ടുന്നില്ല. ബജറ്റിന് മുന്നോടിയായി...

Read More

ഗവർണർക്ക് വീണ്ടും തിരിച്ചടി; 3 സർവകലാശാലകളിലെ വിസി നിയമന സെർച്ച് കമ്മിറ്റി രൂപീകരണം തടഞ്ഞ് ഹൈക്കോടതി

by on July 19, 2024 0

ഗവർണർ ആരിഫ് മുഹമ്മദ് ഖാന് വീണ്ടും തിരിച്ചടി. മൂന്ന് സർവകലാശാലകളിലെ വിസി നിയമന സെർച്ച് കമ്മിറ്റി രൂപീകരണം കൂടി തടഞ്ഞ് ഹൈക്കോടതി ഉത്തരവ്. കേരള സർവകലാശാല, എംജി സർവകലാശാല, മലയാളം സർവകലാശാല എന്നിവിടങ്ങളിലെ സെർച്ച് കമ്മിറ്റി നടപടികൾക്കാണ് സ്റ്റേ നൽകിയിരിക്കുന്നത്. ചാൻസലറുടെ ഉത്തരവിന് ഒരുമാസത്തേക്ക് ഹൈക്കോടതി വിലക്കും ഏർപ്പെടുത്തിയിട്ടുണ്ട്. ഇതോടെ നാല് സർവകലാശാലകളിലെ സെർച്ച് കമ്മിറ്റി രൂപീകരണത്തിനാണ് സ്റ്റേ ഉത്തരവ് വന്നിരിക്കുന്നത്. സെര്‍ച്ച് കമ്മിറ്റി രൂപീകരണത്തിന് എതിരായ സര്‍ക്കാരിന്റെ ഹര്‍ജിയിലാണ് സ്റ്റേ. സര്‍വകലാശാല പ്രതിനിധികള്‍ ഇല്ലാതെ...

Read More

‘ഭക്ഷ്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ 4 ആഴ്ചയ്ക്കുള്ളില്‍ ഹെല്‍ത്ത് കാര്‍ഡ് എടുത്തില്ലെങ്കില്‍ കര്‍ശന നടപടി’: മന്ത്രി വീണാ ജോര്‍ജ്

by on July 19, 2024 0

സംസ്ഥാനത്ത് ഭക്ഷ്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ നാലാഴ്ചയ്ക്കുള്ളില്‍ ഹെല്‍ത്ത് കാര്‍ഡ് എടുത്തില്ലെങ്കില്‍ ഭക്ഷ്യ സുരക്ഷാവകുപ്പ് കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്ത് ഭക്ഷ്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാണ്. ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിയ സ്‌പെഷ്യല്‍ ഡ്രൈവില്‍ ചില ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡില്ലെന്നും ചിലര്‍ പുതുക്കിയിട്ടില്ലെന്നും കണ്ടെത്തി. പുതുതായി ജോലിയ്‌ക്കെത്തിയവര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് എടുക്കാനും കാലാവധി കഴിഞ്ഞവര്‍ക്ക് പുതുക്കാനുമുള്ള സാവകാശമാണ് നല്‍കുന്നത്. കാരുണ്യ ഫാര്‍മസികള്‍ വഴി വളരെ...

Read More

മദ്യപാനം പ്രോത്സാഹിപ്പിക്കുന്ന വീഡിയോ; ബോബി ചെമ്മണ്ണൂരിനെതിരെ കേസെടുത്ത് എക്‌സൈസ്

by on July 19, 2024 0

കൊച്ചി: അബ്കാരി നിയമം ലംഘിച്ചതിന് വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ എക്‌സൈസ് വകുപ്പ് കേസെടുത്തു. മദ്യപാനം പ്രോത്സാഹിപ്പിക്കുന്ന രീതിയിലുള്ള വീഡിയോ ദൃശ്യം പകര്‍ത്തി പ്രചരിപ്പിച്ചതിനാണ് കേസ്. ജൂലൈ 9 നാണ് ഞാറക്കല്‍ എക്‌സൈസ് കേസെടുത്തത്. ഞാറക്കല്‍ എളങ്കുന്നപ്പുഴ ബീച്ച് കരയില്‍ പ്രവര്‍ത്തിക്കുന്ന എളങ്കുന്നപ്പുഴ ഷാപ്പിന്റെ ഉദ്ഘാടന ചടങ്ങുമായി ബന്ധപ്പെട്ടുള്ളവയാണ് വീഡിയോ ദൃശ്യങ്ങളെന്ന് എക്‌സൈസ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ജൂലൈ ഒന്നിന് വൈകിട്ട് 5.45 നായിരുന്നു ഉദ്ഘാടന ചടങ്ങ്. കേസിന്റെ തുടര്‍ നടപടികളുടെ ഭാഗമായി മഹസര്‍, ഒക്കറന്‍സ്...

Read More

ആർദ്രമീ ആത്മരാഗം എന്ന സംഗീത പരിപാടി സംഘടിപ്പിക്കുന്നു

by on July 19, 2024 0

  ആർദ്രമീ ആത്മരാഗം എന്ന സംഗീത പരിപാടി സംഘടിപ്പിക്കുന്നു ആകാലത്തിൽ വിട്ടുപിരിഞ്ഞ ഷാജൻ ന്റെ ഓർമ്മയ്ക്കായി ജൂലൈ 19 വെള്ളിയാഴ്ച്ച വൈകുന്നേരം 6 മണിക്ക് മാഹി ക്യാപിറ്റോൾ വെഡ്ഡിംഗ് സെൻററിൽ വെച്ച് ആർദ്രമീ ആത്മരാഗം എന്ന സംഗീത പരിപാടി മാഹി ടാക്കീസിൻറെ ബാനറിൽ സുഹ്യത്ത് സംഘം സംഘടിപ്പിക്കുന്നു,

Read More

ഉമ്മന്‍ ചാണ്ടിയുടെ ഒന്നാം ചരമ വാര്‍ഷികം ജവഹര്‍ കള്‍ച്ചറല്‍ ഫോറം -തലശ്ശേരിയില്‍ സംഘടിപ്പിച്ചു

by on July 19, 2024 0

വികസനവും, കരുതലും എന്ന മുദ്രാവാക്യം അക്ഷരാര്‍ഥത്തില്‍ നടപടിപ്പിലാക്കിയ ജനനേതാവ് ആയിരുന്നു ശ്രീ. ഉമ്മന്‍ ചാണ്ടി എന്ന് മുന്‍ കേന്ദ്ര മന്ത്രി ശ്രീ മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉമ്മന്‍ ചാണ്ടി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ടു പ്രസംഗിച്ചു . ഉമ്മന്‍ ചാണ്ടി അനുസ്മരണ സമ്മേളനം നവരത്‌ന ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ചു. കെ. ശിവദാസന്‍ അദ്ധ്യക്ഷം വഹിച്ചു. വിഴിഞ്ഞം അന്തരാഷ്ട്ര തുറുമുഖം കണ്ണൂര്‍ വിമാന ത്താവളം, കൊച്ചിന്‍ മെട്രോ തുടങ്ങി നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ശ്രീ ഉമ്മന്‍...

Read More