April 26, 2026
  • April 26, 2026

ട്രംപിന്റെ ഉപാധികൾ അംഗീകരിച്ചു; ബന്ദികളെ വിട്ടയക്കുമെന്ന് ഹമാസ്

by on October 4, 2025 0 In Uncategorized

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ 20 ഇന സമാധാനപദ്ധതിയിൽ പ്രതികരണമറിയിച്ച് ഹമാസ്.ഇസ്രയേലി ബന്ദികളെ വിട്ടയക്കാനും ഗസയുടെ ഭരണം കൈമാറുന്നതിനും തയാറാണെന്ന് ഹമാസ് അറിയിച്ചു. മധ്യസ്ഥ ച‍ർച്ചകൾക്ക് തയ്യാറാണെന്ന് വ്യക്തമാക്കിയ ഹമാസ് മറ്റ് ഉപാധികളിന്മേൽ കൂടുതൽ ചർച്ച വേണമെന്നും പ്രസ്താവനയിലൂടെ അറിയിച്ചു. ഗസയിലെ ബോംബാക്രമണം ഇസ്രയേൽ ഉടൻ അവസാനിപ്പിക്കണമെന്നും ഗസയിൽ സമാധാനം കൊണ്ടു വരുവാൻ ഹമാസ്‌ തയ്യാറായി കഴിഞ്ഞുവെന്നും ട്രംപ് ട്രൂത്ത് സോഷ്യലിൽ വ്യക്തമാക്കി. ഞായറാഴ്ച വൈകിട്ട് ആറിനകം സമാധാന കരാർ അംഗീകരിക്കണമെന്ന് യുഎസ് പ്രസിഡന്‍റ് ഹമാസിന്...

Read More

കൊളംബിയയിൽ ഇന്ത്യൻ കമ്പനിയായ പൾസർ; വിദേശത്ത് ഇന്ത്യൻ കമ്പനികൾ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നതിൽ അഭിമാനം; രാഹുൽ ഗാന്ധി

by on October 3, 2025 0 In Uncategorized

ഇന്ത്യൻ കമ്പനികൾ കൊളംബിയയിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നത് കാണുന്നതിൽ അഭിമാനമെന്ന് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം കുറിപ്പ് പങ്കുവച്ചത്. ബജാജിന്‍റെ ജനപ്രിയ മോഡലായ പൾസർ ബൈക്കിനൊപ്പമുള്ള ചിത്രവും രാഹുൽ പങ്കുവെച്ചിട്ടുണ്ട്. ബജാജ്, ഹീറോ, ടിവിഎസ് കമ്പനികളെയാണ് രാഹുൽ ഫേസ്ബുക്കിലൂടെ പ്രശംസിച്ചത്. സ്വന്തം സ്വജനപക്ഷപാതത്തിലൂടെയല്ല, മറിച്ച് നൂതനാശയങ്ങളിലൂടെ ഇന്ത്യൻ കമ്പനികൾക്ക് വിജയം നേടാൻ കഴിയുമെന്ന് ഇത് കാണിക്കുന്നുവെന്നും രാഹുൽ കൂട്ടിച്ചേര്‍ത്തു. അതിസാമ്യം വിദേശത്ത് കേന്ദ്രസർക്കാരിനെ വീണ്ടും വിമർശിച്ച് രാഹുൽ ഗാന്ധി...

Read More

വിജയ് കരൂരിലേക്ക് ; മുന്നൊരുക്കങ്ങള്‍ നടത്താന്‍ പാര്‍ട്ടി അംഗങ്ങള്‍ക്ക് നിര്‍ദേശം

by on October 3, 2025 0 In Uncategorized

കരൂരിലേക്ക് പോകാന്‍ വിജയ്. ഉടന്‍ പോകുമെന്ന് പാര്‍ട്ടി നേതാക്കളെ അറിയിച്ചു. കരൂരില്‍ മുന്നൊരുക്കങ്ങള്‍ നടത്താന്‍ പാര്‍ട്ടി അംഗങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. പാര്‍ട്ടി പ്രവര്‍ത്തങ്ങള്‍ക്ക് 20 അംഗ സംഘത്തെ വിജയ് നിയോഗിച്ചു. എന്‍ ആനന്ദ് ഉള്‍പ്പടെ ഉള്ള നേതാക്കള്‍ ഒളിവില്‍ ആയതിനാല്‍ ആണിത്. പാര്‍ട്ടി പ്രവര്‍ത്തനം ഊര്‍ജിതമായി തുടരാനും നിര്‍ദേശിച്ചു. അതേസമയം, കരൂര്‍ ദുരന്തത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദേശീയ മക്കള്‍ ശക്തി കക്ഷി ഉള്‍പ്പെടെ നല്‍കിയ ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി. അന്വേഷണം ആരംഭിച്ച ഉടന്‍...

Read More

കരൂര്‍ ദുരന്തം; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി

by on October 3, 2025 0 In Uncategorized

കരൂര്‍ ദുരന്തത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദേശീയ മക്കള്‍ ശക്തി കക്ഷി ഉള്‍പ്പെടെ നല്‍കിയ ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി. അന്വേഷണം ആരംഭിച്ച ഉടന്‍ എങ്ങനെ സിബിഐക്ക് കൈമാറുമെന്നും കോടതിയെ രാഷ്ട്രീയപ്പോരിനുള്ള വേദിയാക്കരുതെന്നും ഹൈക്കോടതി മധുരൈ ബെഞ്ച് പറഞ്ഞു. CBI അന്വേഷണം ആവശ്യപ്പെട്ടുള്ള ടിവികെ ഹര്‍ജി കോടതി ഉടന്‍ പരിഗണിക്കും. കരൂര്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ റോഡിലെ പൊതുയോഗങ്ങള്‍ കോടതി നിരോധിച്ചു. കേസുമായി ബന്ധപ്പെട്ട് മറ്റൊരു നിര്‍ണായക ഉത്തവ് കൂടി കോടതി പുറപ്പെടുവിച്ചു. ഇനി ഒരു ഉത്തരവ്...

Read More

ഇന്ത്യ-അഫ്ഗാന്‍ ബന്ധത്തില്‍ വഴിത്തിരിവ്; അഫ്ഗാന്‍ വിദേശകാര്യ മന്ത്രി അമീര്‍ ഖാന്‍ മുത്തഖി അടുത്തയാഴ്ച ഇന്ത്യ സന്ദര്‍ശിച്ചേക്കും

by on October 3, 2025 0 In Uncategorized

ഇന്ത്യ-അഫ്ഗാന്‍ ബന്ധത്തില്‍ വലിയ മാറ്റങ്ങള്‍ക്ക് കളമൊരുങ്ങുന്നു. അഫ്ഗാന്‍ വിദേശകാര്യ മന്ത്രി അമീര്‍ ഖാന്‍ മുത്തഖി അടുത്തയാഴ്ച ഇന്ത്യ സന്ദര്‍ശിച്ചേക്കും. എന്നാല്‍ ഇക്കാര്യം ഇന്ത്യ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. 2021 ഓഗസ്റ്റില്‍ അഫ്ഗാനില്‍ താലിബാന്‍ ഭരണം പിടിച്ചെടുത്ത ശേഷം സര്‍ക്കാരിനെ പ്രതിനിധീകരിക്കുന്ന ഉന്നത മന്ത്രിയുടെ ആദ്യ ഔദ്യോഗിക സന്ദര്‍ശനമാണിത്. ഐക്യരാഷ്ട്ര സമിതിയുടെ സുരക്ഷാ കൗണ്‍സിലിന്റെ ഉപരോധം നേരിടുന്ന വ്യക്തിയാണ് അമീര്‍ ഖാന്‍ മുത്തഖി. കഴിഞ്ഞ ഓഗസ്റ്റില്‍ പാകിസ്താന്‍ സന്ദര്‍ശിക്കാന്‍ മുത്തഖി ശ്രമിച്ചെങ്കിലും യുഎന്‍ ഇളവ് നല്‍കിയിരുന്നില്ല. ഇന്ത്യന്‍ സന്ദര്‍ശനത്തിനു...

Read More

ശുചീകരണ യജ്ഞം നടത്തി

by on October 3, 2025 0 In Uncategorized

സ്വച്ഛതാ ഹി സേവ സ്വച്ചോത്സവ് ക്യാമ്പയിനിന്റെ ഭാഗമായി ഗാന്ധി ജയന്തി ദിനമായ ഒക്ടോബർ 2 ന് തലശ്ശേരി പുതിയ ബസ് സ്റ്റാൻഡ് പരിസരം, പച്ചക്കറി മാർക്കറ്റ് പരിസരം എന്നിവിടങ്ങളിലായി നഗരസഭ തീവ്ര ശുചീകരണ യജ്ഞം നടത്തി ശുചീകരണ പ്രവർത്തനങ്ങളിൽ വിവിധ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ, കൗൺസിലർമാർ ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ പ്രതിനിധികൾ വ്യാപാരി വ്യവസായി പ്രതിനിധികൾ , നഗരസഭ ആരോഗ്യ വിഭാഗം ജീവനക്കാർ, ഹരിത കർമ്മ സേനാംഗങ്ങൾ വഴിയോര കച്ചവടക്കാർ തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന്...

Read More

ഭൂട്ടാനില്‍ നിന്നുള്ള വാഹനക്കടത്ത്: അന്വേഷിക്കാന്‍ റോയല്‍ ഭൂട്ടാന്‍ കസ്റ്റംസ് സംഘം കേരളത്തിലേക്ക്

by on October 3, 2025 0 In Uncategorized

ഭൂട്ടാനില്‍ നിന്നുള്ള വാഹനക്കടത്ത് അന്വേഷിക്കാന്‍ റോയല്‍ ഭൂട്ടാന്‍ കസ്റ്റംസ് സംഘം കേരളത്തിലേക്ക്. അടുത്തയാഴ്ച സംഘം കൊച്ചിയിലെത്തും. അനധികൃതമായി കടത്തിയ വാഹനങ്ങളുടെ വിവരങ്ങള്‍ കസ്റ്റംസില്‍ നിന്ന് തേടും. ഭൂട്ടാനിലെ മുന്‍ സൈനിക ഉദ്യോഗസ്ഥനെ റോയല്‍ ഭൂട്ടാന്‍ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. അന്വേഷണ വിവരങ്ങള്‍ കൊച്ചിയിലെ കസ്റ്റംസിന് കൈമാറും. വാഹനങ്ങള്‍ പിടികൂടിയ ഘട്ടത്തില്‍ സമാന്തരമായൊരു അന്വേഷണം ഭൂട്ടാന്‍ കസ്റ്റംസ് നടത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട ആശയവിനിമയം നടത്തിക്കഴിഞ്ഞു. ഇന്ത്യയിലേക്ക് നടന്ന വാഹനകടത്തില്‍ പ്രതികരിച്ച് ഭൂട്ടാന്‍ ട്രാന്‍സ്പോര്‍ട് അതോറിറ്റിയും കസ്റ്റംസും നേരത്തെ...

Read More

ഗാന്ധി അനുസ്മരണ ദിനത്തിൽ തലശ്ശേരി താലൂക്ക് നാഷണൽ ഓട്ടോറിക്ഷ ഡ്രൈ വേർസ് യൂണിയൻ (ഐ എൻ ടി യു സി ) സംഘടിപ്പിച്ച അംഗത്വ ക്യാമ്പയിനും അനുമോദനവും ഡി സി സി ജനറൽ സെക്രട്ടറി കെ പി സാജു ഉദ്ഘാടനം ചെയ്തു.

by on October 2, 2025 0 In Uncategorized

ഗാന്ധി അനുസ്മരണ ദിനത്തിൽ തലശ്ശേരി താലൂക്ക് നാഷണൽ ഓട്ടോറിക്ഷ ഡ്രൈ വേർസ് യൂണിയൻ (ഐ എൻ ടി യു സി ) സംഘടിപ്പിച്ച അംഗത്വ ക്യാമ്പയിനും അനുമോദനവും ഡി സി സി ജനറൽ സെക്രട്ടറി കെ പി സാജു ഉദ്ഘാടനം ചെയ്തു.

Read More

ചാവക്കാട് പ്രതിയെ പിടികൂടാനെത്തിയ രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കുത്തേറ്റു

by on October 2, 2025 0 In Uncategorized

തൃശൂര്‍ ചാവക്കാട് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കുത്തേറ്റു. ചാവക്കാട് എസ്‌ഐ ശരത്ത് സോമന്‍, സിപിഒ അരുണ്‍ എന്നിവര്‍ക്കാണ് കുത്തേറ്റത്. ചാവക്കാട് സ്വദേശി നിസാര്‍ ആണ് കുത്തിപ്പരുക്കേല്‍പ്പിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ശരത്തിന്റെ കൈക്ക് കുത്തേറ്റു. അരുണിനെ ഇരുമ്പ് വടികൊണ്ട് അടിക്കുകയായിരുന്നു. നിസാര്‍ കുടുംബ വഴക്കുമായി ബന്ധപ്പെട്ട് ബന്ധുവിനെ കുത്തി പരുക്കേല്‍പ്പിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്ത് എത്തുകയായിരുന്നു. പിന്നാലെ, പ്രതി പൊലീസുകാര്‍ക്ക് നേരെ തിരിയുകയായിരുന്നു. അക്രമത്തിന് ശേഷം പ്രതി ഓടി രക്ഷപ്പെട്ടുവെന്നാണ് വിവരം. ഇതുവരെയും പൊലീസിന്റെ പിടിയിലായിട്ടില്ല. നിസാറിന്...

Read More

22 കുപ്പി മദ്യവുമായി ചാൾസ് എന്ന സജീവനെ പിടികൂടി കേസ്സെടുത്തു

by on October 2, 2025 0 In Uncategorized

കണ്ണൂർ എക്‌സൈസ് റേഞ്ച് ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ അക്ഷയും പാർട്ടിയും കണ്ണൂർ മാവിലായി ഭാഗങ്ങളിൽ നടത്തിയ റെയിഡിൽ മാവിലായി മൂന്നാംപാലത്തിൽ വെച്ച് 11 ലിറ്റർ KSBC IMFL കൈവശം വച്ച കുറ്റത്തിന് സജീവൻ സി(വയസ്സ് : 54) എന്നയാളെ അറസ്റ്റ് ചെയ്ത് കേസ്സെടുത്തു. പാർട്ടിയിൽ അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് മാരായ ഉണ്ണികൃഷ്ണൻ വി പി സന്തോഷ് എം കെ, പ്രിവന്റീവ് ഓഫീസർ ഗ്രേഡ് രജിത്ത് കുമാർ എൻ, സിവിൽ എക്സൈസ് ഓഫീസർ ഗണേഷ് ബാബു,...

Read More