April 28, 2026
  • April 28, 2026

വാണിജ്യാവശ്യത്തിനുള്ള പാചകവാതക വിലയിൽ വർധന; 16 രൂപ കൂട്ടി

by on October 1, 2025 0 In Uncategorized

  വാണിജ്യാവശ്യത്തിനുളള പാചകവാതക വിലയിൽ വർധന. വാണിജ്യ സിലിണ്ടറിന് 16 രൂപയാണ് കൂട്ടിയത്. ഗാർഹിക പാചകവാതക സിലിണ്ടർ വിലയിൽ മാറ്റമില്ല. 19 കിലോ സിലിണ്ടറിന് വില 1603 രൂപയായി. തിരുവനന്തപുരത്ത് 1,623.5 രൂപ. കഴിഞ്ഞ 6 മാസങ്ങളിൽ തുടർച്ചയായി വില കുറച്ചശേഷമാണ് ഇന്നു പ്രാബല്യത്തിൽ വന്നവിധം വില വർധിപ്പിച്ചത്. രാജ്യാന്തര ക്രൂഡ് ഓയിൽ വില വിലയിരുത്തി ഓരോ മാസവും ഒന്നിനാണ് എണ്ണക്കമ്പനികൾ എൽപിജി വില പരിഷ്കരിക്കുന്നത്. ഗാർഹിക സിലിണ്ടറിന് ഏറ്റവുമൊടുവിൽ വില പരിഷ്കരിച്ചത് 2024 മാർച്ച്...

Read More

വാണിജ്യാവശ്യത്തിനുള്ള പാചകവാതക വിലയിൽ വർധന; 16 രൂപ കൂട്ടി

by on October 1, 2025 0 In Uncategorized

വാണിജ്യാവശ്യത്തിനുളള പാചകവാതക വിലയിൽ വർധന. വാണിജ്യ സിലിണ്ടറിന് 16 രൂപയാണ് കൂട്ടിയത്. ഗാർഹിക പാചകവാതക സിലിണ്ടർ വിലയിൽ മാറ്റമില്ല. 19 കിലോ സിലിണ്ടറിന് വില 1603 രൂപയായി. തിരുവനന്തപുരത്ത് 1,623.5 രൂപ. കഴിഞ്ഞ 6 മാസങ്ങളിൽ തുടർച്ചയായി വില കുറച്ചശേഷമാണ് ഇന്നു പ്രാബല്യത്തിൽ വന്നവിധം വില വർധിപ്പിച്ചത്. രാജ്യാന്തര ക്രൂഡ് ഓയിൽ വില വിലയിരുത്തി ഓരോ മാസവും ഒന്നിനാണ് എണ്ണക്കമ്പനികൾ എൽപിജി വില പരിഷ്കരിക്കുന്നത്. ഗാർഹിക സിലിണ്ടറിന് ഏറ്റവുമൊടുവിൽ വില പരിഷ്കരിച്ചത് 2024 മാർച്ച് എട്ടിനായിരുന്നു....

Read More

‘സിഎം സര്‍, കുറ്റം എനിക്ക് മേല്‍ വച്ചോളൂ; പാര്‍ട്ടി പ്രവര്‍ത്തരെ വേട്ടയാടരുത്; സത്യം പുറത്തുവരും’; പ്രതികരണവുമായി വിജയ്

by on September 30, 2025 0 In Uncategorized

കരൂര്‍ ദുരന്തത്തിന് ശേഷം മൗനം വെടിഞ്ഞ് നടന്‍ വിജയ്. ജനങ്ങള്‍ക്ക് എല്ലാം അറിയാമെന്നും സത്യം പുറത്തുവരുമെന്നും ആദ്യ വിഡിയോ സന്ദേശത്തില്‍ ടിവികെ അധ്യക്ഷന്‍ പറഞ്ഞു. കുറ്റമെല്ലാം തന്റെ മേല്‍ ആരോപിക്കാമെന്നും പാര്‍ട്ടി പ്രവര്‍ത്തകരെ വേട്ടയാടരുതെന്നും വിജയ് വീഡിയോ സന്ദേശത്തില്‍ പറഞ്ഞു. കരൂരില്‍ മാത്രം ദുരന്തമുണ്ടായത് എങ്ങനെ എന്ന സംശയം ഉന്നയിച്ച് ഗൂഡാലോചന സൂചന നല്‍കിയാണ് സന്ദേശം. തന്റെ വേദന മനസിലാക്കി ഒപ്പം നിന്നവര്‍ക്ക് നന്ദി എന്നും വിജയ്‌യുടെ വിഡിയോ സന്ദേശത്തില്‍ പറയുന്നു. ജീവിതത്തില്‍ ഇത്രയും വേദനാജനകമായ...

Read More

മത്തിയുടെ ലഭ്യതയിലെ ഏറ്റക്കുറച്ചിലുകള്‍ക്ക് കാരണം മണ്‍സൂണ്‍ മഴയും സമുദ്രത്തിലെ മാറ്റങ്ങളും: സിഎംഎഫ്ആര്‍ഐ പഠനം

by on September 30, 2025 0 In Uncategorized

കേരള തീരത്ത് കഴിഞ്ഞ വര്‍ഷം മത്തിയുടെ കുഞ്ഞുങ്ങള്‍ അപ്രതീക്ഷിതമായി വര്‍ധിച്ചതിനും തുടര്‍ന്നുണ്ടായ പാരിസ്ഥിതികവും സാമ്പത്തികവുമായ പ്രത്യാഘാതങ്ങള്‍ക്കും കാരണം മണ്‍സൂണ്‍ മഴയിലെ മാറ്റങ്ങളാണെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സിഎംഎഫ്ആര്‍ഐ) പുതിയ പഠനം. കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്ന് കടലിലുണ്ടാകുന്ന മാറ്റങ്ങള്‍ മത്തിയുടെ ലഭ്യതയില്‍ വലിയ ഉയര്‍ച്ച താഴ്ചകള്‍ക്ക് കാരണമാകുന്നുണ്ടെന്ന് പഠനം വ്യക്തമാക്കുന്നു. കേരളത്തിലെ മത്സ്യത്തൊഴിലാളികളുടെ പ്രധാന ഉപജീവനമാര്‍ഗമായ മത്തിയുടെ ലഭ്യതയില്‍ സമീപകാലങ്ങളില്‍ വലിയ വ്യതിയാനമാണുണ്ടായത്. 2012ല്‍ സംസ്ഥാനത്ത് നാല് ലക്ഷം ടണ്‍ എന്ന റെക്കോര്‍ഡ് അളവില്‍ ലഭിച്ച...

Read More

എസ്.ആർ. പൈ ബെസ്റ്റ് സ്പീക്കർ അവാർഡുകൾ സമ്മാനിച്ചു.

by on September 30, 2025 0 In Uncategorized

തലശ്ശേരി: ജേസിസ് ഇന്റർനാഷനൽ സംസ്ഥാന തലത്തിൽ സംഘടിപ്പിച്ച എസ്.ആർ.പൈ. ഫൗണ്ടേഷൻ കേരളാ സ് റ്റേറ്റ് ബെസ്റ്റ് സ്പീക്കർ അവാർഡ് പ്രഖ്യാപിച്ചു. തലശ്ശേരി ഗവ: ഗസ്റ്റ് ഹൗസിൽ നടന്ന ഗ്രാന്റ് ഫൈനൽ മത്സരത്തിൽ പ്രിവ്യ കെ.ആർ. തിരുവനന്തപുരം ഒന്നാം സ്ഥാനം നേടി. 25000 രുപയും ട്രോഫിയും സർട്ടിഫിക്കറ്റും അടങ്ങിയതാണ് അവാർഡ്. രണ്ടാം സ്ഥാനം നേടിയ അശ്വിനിക്ക് (തലശ്ശേരി)15000 രൂപയും, ട്രോഫിയും സർട്ടിഫിക്കറ്റും, മൂന്നാം സ്ഥാനം നേടിയ ഫഹീം ബിൻ മുഹമ്മദിന് (മലപ്പുറം) 5000 രൂപയും ട്രോഫിയും സർട്ടിഫിക്കറ്റും,...

Read More

അഖിലാസ് ഹോളിസ്റ്റിക് ലൈഫ് ഫൗണ്ടേഷൻ വാർഷിക ക്യാമ്പ് അഖിലം 4.0 സെപ്റ്റംബർ 27, 28 തീയതികളിൽ ആലപ്പുഴ ചെമ്പിൽ റെസിഡൻസിയിൽ നടന്നു.

by on September 30, 2025 0 In Uncategorized

പരിപാടികളുടെ ഉദ്ഘാടനം പ്രശസ്ത സിനിമാ തിരക്കഥാകൃത്തും, നാടകൃത്തും നടനുമായ ജയസോമ നിർവഹിച്ചു. സിനിമാതാരം ചിത്രാ നായർ ഓൺലൈൻ മുഖേന പങ്കുചേർന്നത് ചടങ്ങിന് പ്രത്യേക ഭംഗി നൽകി. സമാപന സമ്മേളനം ആലപ്പുഴ എം. എൽ. എ. ചിത്തരഞ്ജൻ ഉദ്ഘാടനം ചെയ്തു. രണ്ടുദിവസം നീണ്ടുനിന്ന ക്യാമ്പിൽ ബോഡി, മൈൻഡ്, സോൾ സെഷനുകൾ, വിനോദ-വിജ്ഞാന ക്ലാസുകൾ, ഹൗസ്‌ബോട്ട് യാത്ര തുടങ്ങി സമഗ്രമായ അനുഭവങ്ങൾ പങ്കെടുത്തവർക്ക് സമ്മാനിച്ചു. ഫൗണ്ടേഷൻ പ്രസിഡന്റ് അഖില ചന്ദ്രൻ അധ്യക്ഷയായി. ജെറി ജോഷി, ജ്യോതിലക്ഷ്മി, അക്ബർ അലി...

Read More

ജനകീയ സിനിമ മുഖാമുഖം

by on September 30, 2025 0 In Uncategorized

ജനകീയ സിനിമ മുഖാമുഖം പിണറായി: സംസ്ഥാനസിനിമാ അവാർഡ് ജേതാവും ജനകീയ സിനിമയിലെ മുഖ്യകഥാപാത്രവുമായ കൃഷ്ണേട്ടനുമായി കുട്ടികളുടെ മുഖാമുഖം പരിപാടി സംഘടിപ്പിച്ചു.പിണറായി വെസ്റ്റ് ബേസിക് യു പി സ്കൂൾ വിദ്യാരംഗം കലാവേദിയുടെ സഹകരണത്തോടെയാണ് സി. മാധവൻ സ്മാരക വായനശാല ബാലവേദി ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചത്.79 വയസ്സായ കൃഷ്ണേട്ടൻ തൻറെ അര നൂറ്റാണ്ട് കാലത്തെ നാടകഅഭിനയ ത്തെക്കുറിച്ചും20ലേറെ സിനിമകളിൽ അഭിനയിച്ച സിനിമ അഭിനയത്തെക്കുറിച്ചും കുട്ടികളുമായി സംവദിച്ചു. കുട്ടികളുടെ ചോദ്യങ്ങൾക്ക് അദ്ദേഹം മറുപടി നൽകി ലൈബ്രറി കൗൺസിൽ താലൂക്ക് സിക്രട്ടറി...

Read More

നിയമസഭ തെരഞ്ഞെടുപ്പ്; സോഷ്യൽ മീഡിയയിൽ കൂടുതൽ സജീവമാകാൻ എംഎൽഎമാർക്ക് നിർദേശം നൽകി കോൺഗ്രസ്

by on September 30, 2025 0 In Uncategorized

നിയമസഭ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളിലേക്ക് കടന്ന് കോൺഗ്രസ്. തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങൾ ആരംഭിക്കാൻ എംഎൽഎമാർക്ക് നിർദേശം നൽകി. സമൂഹമാധ്യമങ്ങളിലൂടെ ഇടപെടൽ നടത്തി മേൽക്കൈ നേടണമെന്നും നിർദേശം. സിറ്റിംഗ് സീറ്റുകളിൽ ഒന്നുപോലും നഷ്ടപ്പെടരുത് എന്നാണ് കോൺഗ്രസ് എംഎൽഎമാർക്ക് നൽകിയിരിക്കുന്ന നിർദേശം. ഇതിനായി മണ്ഡലത്തിൽ നടപ്പിലാക്കിയിരിക്കുന്ന വികസന പ്രവർത്തനങ്ങളിൽ പരമാവധി പ്രചാരണം നൽകണം. സമൂഹമാധ്യമങ്ങളെ ഇതിനായി ഉപയോഗപ്പെടുത്തണം. സമൂഹമാധ്യമങ്ങളിൽ ഇടപെടലിലൂടെ ചെറുപ്പക്കാരെ ആകർഷിക്കാൻ കഴിയുമെന്നും കോൺഗ്രസ് വിലയിരുത്തുന്നു. കഴിഞ്ഞദിവസം പ്രതിപക്ഷ നേതാവിന്റെ വസതിയിൽ ചേർന്ന പാർലമെന്ററി പാർട്ടി യോഗത്തിലാണ് ഇത്...

Read More

കഞ്ചാവ് കേസിൽ പ്രതിക്ക് പത്ത് വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴ ശിക്ഷയും വിധിച്ചു

by on September 30, 2025 0 In Uncategorized

ഇന്നോവ കാറിൽ കടത്തുകയായിരുന്ന 112 കിലോ കഞ്ചാവുമായി പിടിലായ കേസിൽ ഒന്നാം പ്രതിയായ വെള്ളരിക്കുണ്ട് താലൂക്കിൽ ഭീമനടി കുന്നുംകൈ കക്കാടിനകത്ത് നൗഫൽ കെ കെ (40) എന്നയാളെ കാസറഗോഡ് അഡീഷണൽ ഡിസ്ട്രിക്റ്റ് & സെഷൻസ് കോടതി (രണ്ട് )ജഡ്ജ് പ്രിയ കെ പത്ത് വർഷം കഠിന തടവിനും ഒരു ലക്ഷം രൂപ പിഴ ശിക്ഷയും വിധിച്ചു ,പിഴയടച്ചില്ലെങ്കിൽ മൂന്നു മാസം അധിക തടവും അനുഭവിക്കണം. 2019 ഫെബ്രുവരി മാസം മൂന്നാം തീയ്യതി ചിറ്റാരിക്കൽ പോലീസ് സ്റ്റേഷൻ...

Read More

ലോക ഹൃദയ ദിനം ജില്ലാ അധികാരികൾക്ക് സിപിആർ പരിശീലനം നൽകി

by on September 30, 2025 0 In Uncategorized

കണ്ണൂർ: ലോക ഹൃദയദിനത്തിന്റെ ഭാഗമായി ജില്ലാ ഭരണകൂടത്തിന്റെയും ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെയും ഭാഗമായി, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ്, ജില്ലാ കളക്ടർ, പോലീസ് സൂപ്രണ്ട്, ഡിഎംഒ, ഡെപ്യൂട്ടി കളക്ടർമാർ അടക്കമുള്ള കളക്ടറേറ്റിലെ ഉന്നത ഉദ്യോഗസ്ഥന്മാർക്ക് സി പി ആർ പരിശീലനം നൽകി. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ എമർജൻസി ലൈഫ് സപ്പോർട്ട് കോഡിനേറ്റർ ഡോ സുൽഫിക്കർ അലി പ്രായോഗിക പരിശീലനം കൾക്ക് നേതൃത്വം നൽകി. വിവിധ തലങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട നൂറോളം ഉദ്യോഗസ്ഥന്മാർക്കാണ് ജില്ലാ കളക്ടറേറ്റ് ഹാളിൽ നടന്ന...

Read More