April 29, 2026
  • April 29, 2026

പ്രവാസി ലീഗൽസൽ തിരുവനന്തപുരം ജില്ലാ കമ്മിറ്റി രൂപീകരിച്ചു

by on August 4, 2025 0

തിരുവനന്തപുരം: പ്രവാസി ലീഗൽ തിരുവനന്തപുരം ജില്ലാ കമ്മിറ്റി രൂപീകരിച്ചു. പൊതുയോഗത്തിൽ നിയാസ് പൂജപ്പുര അധ്യക്ഷനായിരുന്നു. തൽഹദ് പൂവച്ചൽ സ്വാഗതവും, പി എൽ സി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വക്കറ്റ് മുരളീധരൻ ഉദ്ഘാടനവും നിർവഹിച്ചു. പ്രസ്തുത യോഗത്തിൽ തിരുവനന്തപുരം ജില്ലാ കമ്മറ്റി രൂപീകരിച്ചു. എം എം സലിം പ്രസിഡന്റായും ജനറൽ സെക്രട്ടറിയായി നന്ദകുമാറിനെയും ട്രഷററായി ഉമ്മനെയും തിരഞ്ഞെടുത്തു. എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് ആർ മുരളീധരൻ , തൽഹത്ത് പൂവച്ചൽ, നന്ദഗോപകുമാർ, നൗഷാദ്, അനിൽകുമാർ, സുരേഷ് കുമാർ, ആന്റണി ജോൺ...

Read More

മലപ്പുറം വളാഞ്ചേരിയിൽ പ്ലസ് ടു വിദ്യാർത്ഥിക്ക് ക്രൂരമർദ്ദനം; പത്തോളം പേർക്കെതിരെ പരാതി

by on August 4, 2025 0 In Uncategorized

മലപ്പുറം ജില്ലയിലെ വളാഞ്ചേരിയിൽ പ്ലസ് ടു വിദ്യാർത്ഥിക്ക് ക്രൂരമർദ്ദനമേറ്റതായി പരാതി. ഇരിമ്പിളിയം ജി.എച്ച്.എസ്.എസ്സിലെ വിദ്യാർത്ഥിയായ റഷീദിനാണ് മർദ്ദനത്തിൽ ഗുരുതരമായി പരുക്കേറ്റത്. പത്തോളം വരുന്ന വിദ്യാർത്ഥികൾ വീട്ടിൽ നിന്നും വിളിച്ചിറക്കി കൊണ്ടുപോയി മർദ്ദിക്കുകയായിരുന്നുവെന്നാണ് പരാതിയിൽ പറയുന്നത്. ഇരുമ്പ് വടി ഉൾപ്പെടെയുള്ള ആയുധങ്ങൾ ഉപയോഗിച്ചാണ് മർദ്ദനമെന്ന് റഷീദിൻ്റെ കുടുംബം ആരോപിക്കുന്നു. മർദ്ദനത്തിൽ റഷീദിൻ്റെ കണ്ണിനും മറ്റ് ശരീരഭാഗങ്ങൾക്കും സാരമായ പരുക്കേറ്റിട്ടുണ്ട്. വിദ്യാർത്ഥിയെ വളാഞ്ചേരിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ റഷീദ് ചികിത്സയിലാണ്. സംഭവത്തെക്കുറിച്ച് വളാഞ്ചേരി പൊലീസ് അന്വേഷണം...

Read More

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ വീണ്ടും മൊബൈല്‍ ഫോണ്‍ പിടികൂടി; പത്താം നമ്ബര്‍ സെല്ലിന്റെ മുന്നില്‍ കല്ലിനടിയില്‍ ഒളിപ്പിച്ച നിലയില്‍; പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു

by on August 3, 2025 0

കണ്ണൂര്‍: പള്ളിക്കുന്നിലെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് വീണ്ടും മൊബൈല്‍ ഫോണ്‍ പിടികൂടി. ഒന്നാം ബ്ലോക്കിന്റെ പരിസരത്ത് നടത്തിയ പരിശോധനയ്ക്കിടെയാണ് ഫോണ്‍ കണ്ടെത്തിയത്. പത്താം നമ്ബര്‍ സെല്ലിന്റെ മുന്നില്‍ കല്ലിനടിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ഫോണ്‍. കണ്ണൂര്‍ ടൗണ്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.   നേരത്തെയും പലതവണ കണ്ണൂര്‍ ജയിലില്‍ നിന്ന് മൊബൈല്‍ ഫോണുകള്‍ പിടികൂടിയിരുന്നു. കൊടുംകുറ്റവാളി ഗോവിന്ദച്ചാമിയുടെ ജയില്‍ ചാട്ടത്തിലെ അവിശ്വസനീയത ഇപ്പോഴും തുടരുന്നതിനിടെയാണ് മൊബൈല്‍ ഫോണുകള്‍ പിടികൂടിയിരിക്കുന്നത്. കണ്ണൂര്‍ ടൗണ്‍ പൊലിസ് ഇന്‍സ്‌പെക്ടര്‍...

Read More

ഭിന്നശേഷി ജീവനക്കാരുടെ സർവീസ് വിഷയങ്ങളിലുള്ള സുപ്രീം കോടതി വിധികൾ ഉടനടി നടപ്പിലാക്കണം : ഡി എ ഇ എ 

by on August 3, 2025 0

  ഭിന്നശേഷി ജീവനക്കാരുടെ സർവീസ് വിഷയങ്ങളിലുള്ള സുപ്രീം കോടതി വിധികൾ ഉടനടി നടപ്പിലാക്കണം : ഡി എ ഇ എ സൂപ്പർ ന്യൂമററി തസ്തികയിൽ ജോലി ചെയ്യുന്ന ഭിന്നശേഷി ജീവനക്കാരുടെ തസ്തിക ഏകീകരിച്ചു മറ്റ് സ്ഥിര ജീവനക്കാർക്ക് അനുവദിക്കപ്പെട്ടിട്ടുള്ള സർവീസ് ആനുകൂല്യങ്ങൾ പുന:സ്ഥാപിക്കണമെന്ന സുപ്രീം കോടതി വിധിയും, പ്രമോഷൻ സംവരണവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിയും     മുഴുവൻ സർക്കാർ ഭിന്നശേഷി ജീവനക്കാർക്കും പ്രയോജനം കിട്ടുന്ന രീതിയിൽ പുറപ്പെടുവിക്കണമെന്നും ഭിന്നശേഷി ജീവനക്കാരുടെ അവകാശങ്ങൾ അടിയന്തിരമായി...

Read More

സാനു മാഷ് ഇനി ഓർമ: മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു.

by on August 3, 2025 0

കൊച്ചി: എഴുത്തും പ്രഭാഷണവും അധ്യാപനവുമായി മലയാള സാഹിത്യ-സാംസ്കാരിക ലോകത്തെ ആറുപതിറ്റാണ്ടുകാലം സമ്പന്നമാക്കിയ സാനുമാഷ് ഇനി ഓർമ. ​ശനിയാഴ്ച വൈകീട്ട് അന്തരിച്ച മലയാളത്തിന്റെ മഹാഗുരു പ്രഫ. എം.കെ സാനുവിന് ഞായറാഴ്ച സായാഹ്നത്തോടെ സാംസ്കാരിക-രാഷ്ട്രീയ-സാഹിത്യ കേരളം യാത്രാമൊഴി നൽകി. വൈകുന്നേരം നാല് മണിയോടെ രവിപുരം ശ്മാശാനത്തിൽ സംസ്ഥാന സർക്കാറിന്റെ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം. മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, മന്ത്രിമാർ, സാഹിത്യ-സാംസ്കാരിക പ്രമുഖർ, രാഷ്ട്രീയ നേതാക്കൾ തുടങ്ങിയവർ മലയാളത്തിന്റെ ഗുരുവര്യന് അന്തിമോപചാരം അർപ്പിച്ചു. രാവിലെ...

Read More

പേരാമ്പ്ര ഹയർ സെക്കൻ്ററി സ്കൂൾ ഗ്രൗണ്ടിൽ വെച്ച് സെറിമോണിയൽ പരേഡ് നടത്തി .

by on August 2, 2025 0 In Uncategorized

2025 ആഗസ്ത് 2 SPC പദ്ധതിയുടെ പതിനഞ്ചാം വാർഷികം SPC DAY സെലിബ്രേഷന്റെ ഭാഗമായി മേപ്പയൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ ആവള ഹൈസ്കൂൾ, പേരാമ്പ്ര പോലീസ് സ്റ്റേഷൻ പരിധിയിലെ പേരാമ്പ്ര ,നൊച്ചാട്, വടക്കുമ്പാട്, പയ്യോളി സ്റ്റേഷൻ പരിധിയിലെ പയ്യോളി ഹൈസ്കൂൾ എന്നീ സ്കൂളുകളിലെ സീനിയർ കേഡറ്റുകൾ പേരാമ്പ്ര ഹയർ സെക്കൻ്ററി സ്കൂൾ ഗ്രൗണ്ടിൽ വെച്ച് സെറിമോണിയൽ പരേഡ് നടത്തി . വിദ്യാർത്ഥികളും രക്ഷിതാക്കളും അധ്യാപകരും അടങ്ങിയ ജനാവലിയെ സാക്ഷി നിർത്തി മുഖ്യാതിഥിയായി പരേഡിന്റെ അഭിവാദ്യം കോഴിക്കോട്...

Read More

ബസ് സമരം എത്രയും വേഗം തീര്‍ക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ കലക്ടറോടും കമ്മീഷണറോടും ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഷാഫി പറമ്പില്‍ എംപി.

by on August 2, 2025 0 In Uncategorized

തൊട്ടില്‍പാലം തലശ്ശേരി റൂട്ടിലോടുന്ന ജഗന്നാഥ് ബസിലെ കണ്ടക്ടറെ ആക്രമിച്ച സംഭവത്തെ തുടര്‍ന്ന ആരംഭിച്ച ബസ് സമരം എത്രയും വേഗം തീര്‍ക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ കലക്ടറോടും കമ്മീഷണറോടും ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഷാഫി പറമ്പില്‍ എംപി. സമരം തീരാത്ത പക്ഷം പ്രശ്‌നപരിഹാരത്തിനുള്ള ബദല്‍ മാര്‍ഗങ്ങള്‍ ആലോചിക്കുമെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. അക്രമം നടത്തിയത് ആരാണെന്ന് എല്ലാവര്‍ക്കും ബോധ്യമായിട്ടുണ്ട് അവരെ എത്രയും പെട്ടെന്ന് പിടികൂടാന്‍ പോലീസ് തയ്യാറാവണം ഷാഫി തലശ്ശേരിയില്‍ പറഞ്ഞു.

Read More

സംസ്ഥാനത്ത് വെളിച്ചെണ്ണയുടെ വില കുറയും! ആറാം തിയതി മുതൽ പ്രാബല്യത്തിൽ; വിലക്കയറ്റത്തിൽ പ്രയോജനം ലഭിച്ചത് തമിഴ്നാട്ടുകാർക്ക്

by on August 2, 2025 0 In Uncategorized

കേരളത്തിൽ വെളിച്ചെണ്ണയുടെ വില കുറയുമെന്ന് മന്ത്രി ജി.ആർ അനിൽ. കൃഷി മന്ത്രിയുമായി സംസാരിച്ചു. കേര കർഷകർക്ക് കൂടുതൽ ലാഭം കിട്ടി എന്നുള്ളതാണ് വിലക്കയറ്റത്തിൽ ലഭിച്ച ഏക നേട്ടം. പക്ഷേ കൂടുതൽ പ്രയോജനം ലഭിച്ചത് തമിഴ്നാട്ടുകാർക്കെന്നും മന്ത്രി പറഞ്ഞു. ഓണത്തിന് മുൻപ് വെളിച്ചണ്ണയുടെ വില കുറയും. അമിത ലാഭം ഈടാക്കാതെ വെളിച്ചെണ്ണ നൽകാൻ സംരംഭകരുമായി സംസാരിച്ചു. 349 നിലവിലെ വില അത് ഇനിയും കുറയും. വില ആറാം തിയതി മുതൽ പ്രാബല്യത്തിൽ വരുമെന്നും അദ്ദേഹം അറിയിച്ചു.  ...

Read More

തെറ്റ് പറ്റിയെങ്കിലും അത് തിരുത്താൻ കാണിച്ച ആർജവത്തെ അംഗീകരിക്കുന്നു”; തലശേരി ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി

by on August 2, 2025 0 In Uncategorized

ഛത്തീസ്ഗഡിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിച്ചതിൽ കേന്ദ്ര സർക്കാരിന് നന്ദി പറഞ്ഞ് തലശ്ശേരി ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. “ഞങ്ങളുടെ സിസ്റ്റേഴ്സിന്റെ മോചനവും, വിശ്വാസം അനുസരിച്ച് ജീവിക്കാനുള്ള അന്തരീക്ഷവും ഉണ്ടാകാനാണ് ഞങ്ങൾ തെരുവിലേക്ക് ഇറങ്ങിയത്. ഇതിൽ രാഷ്ട്രീയ ലക്ഷ്യങ്ങൾ ഇല്ല” എന്നും പാംപ്ലാനി പറഞ്ഞു. തെറ്റ് പറ്റിയെങ്കിലും അത് തിരുത്താൻ കാണിച്ച ആർജവത്തെ അംഗീകരിക്കുന്നു. ഇത്തരമൊരു സംഭവം ഇനി ആവർത്തിക്കില്ലെന്ന് പ്രതീക്ഷിക്കുന്നു. ജാമ്യത്തിനായി നടത്തിയ പ്രതിഷേധങ്ങൾ അവസാനിപ്പിക്കുന്നതായും” അദ്ദേഹം പറഞ്ഞു.   ഛത്തീസ്ഗഡ് ബി.ജെ.പി...

Read More

പുതിയ DCC അധ്യക്ഷന്മാരെ തിരഞ്ഞെടുപ്പുകളിൽ മത്സരിപ്പിക്കില്ല; 3 വർഷത്തേക്ക് മത്സരവിലക്ക് ഏർപ്പെടുത്താൻ KPCC

by on August 2, 2025 0 In Uncategorized

പുതിയ ഡി.സി.സി അധ്യക്ഷന്മാർക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ വിലക്ക് ഏർപ്പെടുത്താൻ കെ പി സി സി. പുതിയ അധ്യക്ഷന്മാരായി ജില്ലകളിൽ അധികാരത്തിൽ വരുന്ന ആളുകൾ 3 വർഷമെങ്കിലും സംഘടനാ പ്രവർത്തനങ്ങളിൽ പൂർണമായും കേന്ദ്രീകരിക്കണം. മാത്രമല്ല ഇവർക്ക് വരുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിലേക്കോ മറ്റ് തിരഞ്ഞെടുപ്പുകളിലേക്കോയുള്ള മത്സരരംഗത്തേക്ക് പരിഗണിക്കില്ല. ഇത് കേരളത്തിലെ തീരുമാനം അല്ലെന്നും എ.ഐ.സി.സി നിർദേശം സംസ്ഥാനത്തും നടപ്പിലാക്കുമെന്ന് നേതൃത്വം ചർച്ചയിൽ അറിയിച്ചു.നിലവിൽ അധ്യക്ഷ സ്ഥാനത്ത് ഇരിക്കുന്നവർക്ക് നിബന്ധന ബാധകമല്ല. അതേസമയം, നിലവിൽ ഡിസിസി അധ്യക്ഷ സ്ഥാനത്ത് ഇരിക്കുന്ന...

Read More