January 15, 2026
  • January 15, 2026

നാഷണൽ ഹെറാൾഡ് കേസ്; സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും ആശ്വാസം; ED കുറ്റപത്രം തള്ളി, സത്യം വിജയിച്ചെന്ന് കോൺഗ്രസ്‌

by on December 16, 2025 0 In Uncategorized

നാഷണൽ ഹെറാൾഡ് കേസിൽ സോണിയ ഗാന്ധിക്കും ,രാഹുൽ ഗാന്ധിക്കും ആശ്വാസം. ഇരുവർക്കുമെതിരായ ഇഡി കുറ്റപത്രം ഡൽഹി റൗസ് അവന്യു കോടതി തള്ളി. കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് കോടതി. സ്വകാര്യ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തതെന്നും അതിനാൽ പിഎംഎൽഎ ആക്ട് പ്രകാരം ഇഡി കുറ്റപത്രം നിലനിൽക്കില്ലെന്നും കോടതി. ഈ ഡി കുറ്റപത്രത്തിന്റെ അടിസ്ഥാനത്തിൽ കേസെടുക്കാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. “പണമിടപാട് കുറ്റകൃത്യവുമായി ബന്ധപ്പെട്ട ഇപ്പോഴത്തെ പ്രോസിക്യൂഷൻ പരാതി, ഡോ. സുബ്രഹ്മണ്യൻ സ്വാമി എന്ന പൊതു വ്യക്തി സമർപ്പിച്ച...

Read More

കേരള മാപ്പിള കലാ അക്കാദമി തലശ്ശേരി ചാപ്റ്റർ രൂപീകരിച്ചു.

by on December 16, 2025 0 In Uncategorized

തലശ്ശേരി: കേരള മാപ്പിള കലാ അക്കാദമിയുടെ തലശ്ശേരി ചാപ്റ്റർ രൂപവൽക്കരിച്ചു. ജനറൽ ബോഡി യോഗം പ്രൊഫ. എ.പി.സുബൈർ ഉദ്ഘാടനം ചെയ്തു. ഉസ്മാൻ പി. വടക്കുമ്പാട് അധ്യക്ഷത വഹിച്ചു..ജില്ലാ പ്രസിഡണ്ട് കമറുദ്ദീൻ കീച്ചേരി, ജന.സെക്രട്ടറി സാമുവൽ പ്രേംകുമാർ, സംസ്ഥാന ട്രഷറർ ചാലോടൻ രാജീവൻ, ജില്ലാ ഓർഗനൈസ് സെക്രട്ടറി നാസർ മാങ്ങാട് എന്നിവർ സംസാരിച്ചു. നൗഷാദ് ധർമ്മടം സ്വാഗതവും, ഇസ്മായിൽ തലശ്ശേരി നന്ദിയും പറഞ്ഞു. ചാപ്റ്റർ ഭാരവാഹികളായി പ്രൊഫ.എ.പി.സുബൈർ ( മുഖ്യ രക്ഷാധികാരി ), ഉസ്മാൻ വടക്കുമ്പാട്, നസീർ...

Read More

IFFKയിൽ പ്രതിസന്ധി രൂക്ഷം; സിനിമകൾ ഒഴിവാക്കാനുള്ള കേന്ദ്ര നിർദ്ദേശത്തിൽ പ്രതിഷേധം ശക്തം

by on December 16, 2025 0 In Uncategorized

കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്ര മേളയിൽ പ്രതിസന്ധി രൂക്ഷം. 19 സിനിമകൾ ഒഴിവാക്കണമെന്ന കേന്ദ്രസർക്കാർ നിർദേശത്തിന് എതിരെ പ്രതിഷേധം ശക്തം. രാവിലെ നടക്കാനിരുന്ന നാല് സിനിമകളുടെ പ്രദർശനം ഒഴിവാക്കി. കൂടുതൽ ചിത്രങ്ങളുടെ സ്ക്രീനിങ് മുടങ്ങുമെന്ന് കേരള ചലച്ചിത്ര അക്കാദമി. ഇന്ന് Clash, Un Concealed Poetry, Inside The Wolf, Eagle Of The Replublic തുടങ്ങിയ സിനിമകളുടെ പ്രദർശനം ഒഴിവാക്കിയതായി അറിയിപ്പ് നൽകി. വിവിധ തിയറ്ററുകളിൽ സിനിമകളുടെ പ്രദർശനം എട്ടുമണിക്കും പത്തുമണിക്കും ഉള്ളിൽ നടക്കേണ്ടിയിരുന്നവയാണ്. ഇന്ന്...

Read More

സ്കൂളുകൾക്ക് ബോംബ് ഭീഷണി, മുഴുവൻ വിദ്യാർത്ഥികളെയും ഒഴിപ്പിച്ചു; പഞ്ചാബിൽ മുഴുവൻ വിദ്യാലയങ്ങളും അടച്ച് പരിശോധന

by on December 15, 2025 0 In Uncategorized

പഞ്ചാബ് ജലന്ധറിലെ നിരവധി സ്കൂളുകൾക്ക് ബോംബ് ഭീഷണി. സ്കൂൾ പ്രിൻസിപ്പൽമാരുടെ ഈമെയിലിലൂടെയാണ് ഭീഷണി സന്ദേശം ലഭിച്ചത്. സ്കൂളുകളിൽ നിന്ന് വിദ്യാർത്ഥികളെ ഒഴിപ്പിച്ചു. സ്കൂളുകളിൽ പരിശോധന തുടരുന്നു. പൊലീസിന്റെ സൈബർ വിഭാഗം ഈമെയിൽ കേന്ദ്രീകരിച്ച് പരിശോധനകൾ ആരംഭിച്ചു. തിങ്കളാഴ്ച ഇവിടെ നിരവധി സ്കൂളുകളിൽ ബോംബ് ഭീഷണിയെത്തുടർന്ന് പരിഭ്രാന്തി പരന്നു. അധികൃതർ വിദ്യാർത്ഥികളെ ഒഴിപ്പിക്കുകയും അട്ടിമറി വിരുദ്ധ നടപടികൾ ആരംഭിക്കുകയും ചെയ്തു. ഇതുവരെ സംശയാസ്പദമായ ഒന്നും കണ്ടെത്തിയിട്ടില്ലെന്ന് ഒരു പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. “വൈദ്യുതിയിൽ എന്തോ തകരാറുണ്ടെന്ന് ഞങ്ങളോട്...

Read More

‘കേരളത്തിൽ വളർച്ച ബിജെപിക്ക് മാത്രം, മാറ്റം ആരംഭിച്ചു, ദിശ വ്യക്തമാണ്; ബിജെപിയുടെ കാഴ്ചപ്പാടിലേക്ക് മലയാളികൾ നീങ്ങുകയാണ്’; രാജീവ് ചന്ദ്രശേഖർ

by on December 15, 2025 0 In Uncategorized

കേരളത്തിൽ വളർച്ച ബിജെപിക്ക് മാത്രമെന്ന് സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. തദ്ദേശ തിരഞ്ഞെടുപ്പിൽ പലയിടത്തും എൻഡിഎയുടെ വോട്ടുവിഹിതം വർദ്ധിച്ചത് ചൂണ്ടിക്കാട്ടിയാണ് രാജീവ് ചന്ദ്രശേഖറിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്.കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തിൽ എൻ‌ഡി‌എയുടെ വോട്ടുവിഹിതം 2020നെ അപേക്ഷിച്ച് ഇരട്ടിയിലധികമായെന്ന് സാമൂഹിക മാധ്യമമായ എക്സിൽ പങ്കുവച്ച കുറിപ്പിൽ രാജീവ് ചന്ദ്രശേഖർ വിശദീകരിക്കുന്നു. ഇത് ഒറ്റപ്പെട്ട പ്രവണതയല്ലെന്നും അദ്ദേഹം കുറിച്ചു. അഴിമതി, വിവാദം, സിപിഐഎം – കോൺഗ്രസ് സ്തംഭനാവസ്ഥ എന്ന രാഷ്ട്രീയത്തിൽ നിന്ന് മാറി വികസനം, ഉത്തരവാദിത്ത ഭരണം...

Read More

എം രാഘവൻ മനുഷ്യസ്‌നേഹത്തിന്റെ കഥാകാരൻ–മുഖ്യമന്ത്രി

by on December 15, 2025 0 In Uncategorized

സാഹിത്യകാരൻ എം രാഘവന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായിവിജയൻ അനുശോചിച്ചു. ഫ്രഞ്ച്‌ എംബസിയിൽ സാംസ്‌കാരിക വിഭാഗം സെക്രട്ടറിയായി ജോലി ചെയ്‌ത അദ്ദേഹം മലയാള സാഹിത്യത്തിന്‌ വലിയ സംഭാവന നൽകിയ എഴുത്തുകാരനാണ്‌. നമ്മുടെ നാടിന്റെ ചരിത്രവും സംസ്‌കാരവും ജീവിതവുമെല്ലാം ആവിഷ്‌കരിക്കുന്ന മികച്ച പല രചനകളും അദ്ദേഹത്തിന്റെതായുണ്ട്‌. വേറിട്ട വഴിയിലൂടെ സഞ്ചരിച്ച മനുഷ്യസ്‌നേഹത്തിന്റെ കഥാകാരനാണ്‌ അദ്ദേഹം. കഥ, നാടകം, നോവൽ തുടങ്ങി സാഹിത്യരചനയുടെ വിവിധ മേഖലകളിൽ അദ്ദേഹത്തിന്റെ സർഗസാന്നിധ്യമുണ്ടായി. എം മുകുന്ദന്റെ ജ്യേഷ്‌ഠ സഹോദരൻ കൂടിയായ എം രാഘവന്റെ നിര്യാണത്തിൽ...

Read More

എറണാകുളം ശിവക്ഷേത്രത്തിലെ പരിപാടിയില്‍ ദിലീപിനെ പങ്കെടുപ്പിക്കുന്നതില്‍ പ്രതിഷേധം=പരിപാടി മാറ്റി

by on December 15, 2025 0

എറണാകുളം ശിവക്ഷേത്രത്തിലെ പരിപാടിയില്‍ നടന്‍ ദിലീപിനെ പങ്കെടുപ്പിക്കുന്നതില്‍ വിവാദം. പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്‍റെ കീഴിലുള്ള ക്ഷേത്രത്തിലെ പരിപാടി മാറ്റിവെച്ചു. ജനുവരിയില്‍ ആരംഭിക്കുന്ന ഉത്സവവുമായി ബന്ധപ്പെട്ട കൂപ്പണ്‍ വിതരണത്തിന്‍റെ ഉദ്ഘാടനത്തിനായാണ് ദിലീപിനെ ക്ഷണിച്ചിരുന്നത്. ചൊവ്വാഴ്ച വൈകീട്ട് ആറരയ്ക്ക് നിശ്ചയിച്ച പരിപാടിയാണ് പ്രതിഷേധത്തെ തുടര്‍ന്ന് മാറ്റിയത്. നോട്ടീസ് പുറത്തായതിന് പിന്നാലെയാണ് സമൂഹമാധ്യമങ്ങളിലടക്കം പ്രതിഷേധം ഉയര്‍ന്നത്.

Read More

‘മോദി – മെസ്സി കൂടികാഴ്ച ഇല്ല’; പ്രധാനമന്ത്രി ജോർദാനിലേക്ക് പുറപ്പെട്ടു

by on December 15, 2025 0 In Uncategorized

പ്രധാനമന്ത്രി നരേന്ദ്ര മോദി -മെസി കൂടികാഴ്ച ഉണ്ടാകില്ല. ത്രിരാഷ്ട്ര സന്ദർശനത്തിനായി പ്രധാനമന്ത്രി ജോർദാനിലേക്ക് പുറപ്പെട്ടു. വസതിയിലെത്തി കൂടികാഴ്ച നടത്തുമെന്നായിരുന്നു നേരത്തെയുള്ള അറിയിപ്പ്. ഡൽഹിയിലെത്തുന്ന മെസ്സി 50 മിനിറ്റ് നീണ്ടുനിന്ന ‘മീറ്റ് ആൻഡ് ഗ്രീറ്റ്’ സെഷന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തുമെന്നായിരുന്നു അറിയിച്ചിരുന്നത്. അതേസമയം ഇന്ത്യയിലെ അർജന്റീന അംബാസഡർ മരിയാനോ അഗസ്റ്റിൻ കൗസിനോ, ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്, കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി എന്നിവരുമായും കൂടിക്കാഴ്ച നടത്തും. പ്രഫുൽ പട്ടേൽ എംപിയുടെ വസതിയിലാണ്...

Read More

ചെറുകഥാകൃത്ത് എം. രാഘവൻ വിട പറഞ്ഞു.

by on December 15, 2025 0 In Uncategorized

മാഹി: പ്രമുഖ ചെറുകഥാകൃത്തും,നാടക രചയിതാവും, നോവലിസ്റ്റും, വിഖ്യാത നോവലിസ്റ്റ് എം. മുകുന്ദന്റെ ജേഷ്ഠ സഹോദരനുമായ എം. രാഘവൻ (95 )തിങ്കളാഴ്ച പുലർച്ചെ 5.30 ന് ഭാരതിയാർ റോഡിലെ സാഹിത്യ തറവാടായ മണിയമ്പത്ത് നിര്യാതനായി.ദില്ലിയിലെ ഫ്രഞ്ച് എംബസ്സിയിലെ‍ സാംസ്കാരികവകുപ്പിൽ ദീർഘകാലം ഉന്നത ഉദ്യോഗസ്ഥനായിരുന്നു. ഫ്രഞ്ചധീന മയ്യഴിയിൽ ഹോട്ടൽ ഉടമയായിരുന്ന മണിയമ്പത്ത് കൃഷ്ണന്റേയും, കൊറമ്പാത്തിയമ്മയുടേയും മൂത്ത മകനാണ് ഭാര്യ: അംബുജാക്ഷി (ഒളവിലം)മക്കൾ:ഡോ: പിയൂഷ് (കോയമ്പത്തൂർ ) സന്തോഷ് മരുമക്കൾ:ഡോ:മൻവീൻ (പഞ്ചാബ്) പ്രഭ (ധർമ്മടം) സഹോദരങ്ങൾ: നോവലിസ്റ്റ് എം.മുകുന്ദന് പുറമെ...

Read More

‘പ്രവര്‍ത്തകനെ തല്ലിയവരുടെ കൈയും കാലും വീട്ടില്‍ കയറി വെട്ടും’; മലപ്പുറത്ത് കൊലവിളി പ്രസംഗവുമായി മുസ്ലിം ലീഗ് പ്രാദേശിക നേതാവ്

by on December 15, 2025 0 In Uncategorized

മലപ്പുറത്ത് കൊലവിളി പ്രസംഗവുമായി മുസ്ലിം ലീഗ് പ്രാദേശികനേതാവ്. പ്രവര്‍ത്തകനെ തല്ലിയവരുടെ കയ്യും കാലും, വീട്ടിലെത്തി വെട്ടുമെന്നാണ് വളാഞ്ചേരി നഗരസഭ മുന്‍ കൗണ്‍സിലര്‍ ശിഹാബുദ്ദീന്റെ പ്രസംഗം. വളാഞ്ചേരി വട്ടപ്പാറയിലാണ് വിവാദ പ്രസംഗം നടത്തിയത്.നമ്മുടെ പ്രവര്‍ത്തകരുടെ നേരെ കൈയ്യോങ്ങാന്‍ വന്നിട്ടുണ്ട്. ആ വന്നവരുടെ കൈയ്യെല്ലാം വെട്ടി മാറ്റി. മുസ്ലീം ലീഗാണ് ഈ പറയുന്നത്. യുഡിഎഫിന്റെ പ്രവര്‍ത്തകരാണ് പറയുന്നത് – ഇയാള്‍ പറയുന്നു. കെഎംസിസി നേതാവ് ഇബ്രാംഹിം കുട്ടിയെ തൊട്ടാല്‍ ഒരാളെയും വെറുതെ വിടില്ല, വീട്ടില്‍ കയറി കയ്യും കാലും...

Read More