January 15, 2026
  • January 15, 2026

കണ്ണൂർ കോർപറേഷനിൽ യു.ഡി.എഫ് കുതിപ്പ് തുടരുന്നു :23 ഇടങ്ങളിൽ ലീഡ് തുടരുന്നു

by on December 13, 2025 0 In Uncategorized

കണ്ണൂർ : കണ്ണൂർ കോർപറേഷനിൽ 23 ഡിവിഷനുകളിൽ യു.ഡി.എഫ് മുന്നിട്ടു നിൽക്കുന്നു. 11 ഇടങ്ങളിൽ എൽ.ഡി.എഫും മൂന്നിടങ്ങളിൽ ബി.ജെ.പിയും ആധിപത്യം ചെലുത്തുന്നു. തളാപ്പ് ടെംപ്പിൾ വാർഡിൽ എൻ.ഡി എ സ്ഥാനാർത്ഥി അർച്ചനാ വണ്ടിച്ചാൽ ലീഡുചെയ്യുന്നുണ്ട്. യു ഡി എഫ് സ്ഥാനാർത്ഥി ഷമ്മിയാണ് രണ്ടാം സ്ഥാനത്തുള്ളത്. കണ്ണൂർ കോർപറേഷനിലെ തങ്ങളുടെ സിറ്റിങ് വാർഡുകളിൽ യു.ഡി.എഫ് മിന്നും പ്രകടനം നടത്തി തിരിച്ചുവരവിൻ്റെ പാതയിലാണ് പള്ളിപ്പോയിൽ എൽ.ഡി.എഫ് സ്വതന്ത്രൻ ടി.സി താഹ എൺപതോളം വോട്ടുകൾക്ക് മുൻപിലാണ്

Read More

തിരുവനന്തപുരം കോർപറേഷനിൽ എൻഡിഎ മുന്നേറ്റം

by on December 13, 2025 0 In Uncategorized

തിരുവനന്തപുരം കോർപ്പറേഷനിൽ ആദ്യഫല സൂചനകൾ എൻഡിഎയ്ക്ക് അനുകൂലം. ആദ്യ റൗണ്ട് എണ്ണിത്തുടങ്ങിയപ്പോൾ എൻഡിഎ 12 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. എൽഡിഎഫ് 10 സീറ്റിലും യുഡിഎഫ് നാല് സീറ്റിലും മുന്നേറുന്നു. കഴിഞ്ഞ തവണ മുഖ്യപ്രതിപക്ഷമായിരുന്നു എൻഡിഎ. ഇക്കുറി ഭരണം പിടിക്കുമെന്ന ആത്മവിശ്വാസത്തിലായിരുന്നു നേതാക്കളും പ്രവർത്തകരും. അതേസമയം, നിലവിലെ ഭരണകക്ഷിയായ എൽഡിഎഫിന് ആശ്വസിക്കാനുള്ള ഫലമല്ല നിലവിൽ പുറത്തുവരുന്നത്. ശബരീനാഥനെ രം​ഗത്തിറക്കിയെങ്കിലും യുഡിഎഫിന് കാര്യമായ നേട്ടമുണ്ടാക്കാനാകുന്നില്ലെന്നാണ് ആദ്യഫല സൂചന കാണിക്കുന്നത്. രാവിലെ എട്ടു മണി മുതലാണ് വോട്ടെണ്ണൽ ആരംഭിച്ചത്. ഗ്രാമപഞ്ചായത്ത്,...

Read More

വയനാട്ടില്‍ അക്കൗണ്ട് തുറന്ന് ബിജെപി, തിരുനെല്ലിയിലും പുളിയാര്‍മലയിലും ബിജെപിക്ക് നേട്ടം

by on December 13, 2025 0 In Uncategorized

പുളിയാർമല: എം വി ശ്രേയാംസ്കുമാറിന്റെ വാർഡില്‍ ബിജെപി മുന്നേറ്റം. കല്‍പ്പറ്റ നഗരസഭയില്‍ ബിജെപി അക്കൗണ്ട് തുറന്നത് പുളിയാർമല വാർഡിലാണ് തിരുനെല്ലി പഞ്ചായത്തിലും ഒന്നാം വാർഡിലും ബിജെപി അക്കൗണ്ട് തുറന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനൊപ്പം നിന്ന പഞ്ചായത്തിലാണ് ഇത്തവണ ബിജെപി നേട്ടമുണ്ടാക്കിയത്. അതേസമയം ബിജെപി ഏറെ പ്രതീക്ഷ വച്ചിരുന്ന തൃശൂരില്‍ യുഡിഎഫ് വൻ മുന്നേറ്റമാണ് കാഴ്ച വയ്ക്കുന്നത്. എല്‍ഡിഎഫിനേക്കാള്‍ ഇരട്ടിയോളം സീറ്റുകള്‍ മുന്നിലാണ് യുഡിഎഫ് നിലവിലുള്ളത്. ബിജെപി എംപി സുരേഷ് ഗോപി അടക്കം നേരിട്ട് പ്രചാരണത്തിന് ഇറങ്ങിയ...

Read More

ശ്രീകണ്ഠാപുരം നഗരസഭ എള്ളരിഞ്ഞി വാര്‍ഡില്‍ യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ പ്രസിഡൻ്റ് വിജില്‍ മോഹൻ തോറ്റു

by on December 13, 2025 0 In Uncategorized

തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ യൂത്ത് കോണ്‍ഗ്രസ് കണ്ണൂർ ജില്ലാ പ്രസിഡൻ്റ് വിജില്‍ മോഹൻ തോറ്റു. ശ്രീകണ്ഠാപുരം നഗരസഭ എള്ളരിഞ്ഞി വാർഡില്‍ നിന്നാണ് തോറ്റത്. എല്‍ഡിഎഫ് സ്ഥാനാർത്ഥി സുരേഷ് ബാബുവാണ് വിജയിച്ചത്.

Read More

തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടെടുപ്പ് ഫലം: നഗരസഭകളില്‍ യുഡിഎഫ്-എല്‍ഡിഎഫ് ഒപ്പത്തിനൊപ്പം, പൊതുചിത്രം പുറത്ത്

by on December 13, 2025 0 In Uncategorized

തിരുവനന്തപുരം: തദ്ദേശതെരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ ആരംഭിച്ച്‌ അരമണിക്കൂർ പിന്നിട്ടപ്പോള്‍ ആദ്യഫലസൂചനകള്‍ പുറത്ത്. രാവിലെ എട്ട് മണിയോടെ വോട്ടെണ്ണല്‍ ആരംഭിച്ചു. 154 ജില്ലകളിലെ 244 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണല്‍ നടക്കുന്നത്. പോസ്റ്റല്‍ വോട്ടുകളാണ് ആദ്യമെണ്ണുന്നത്. സംസ്ഥാനത്താകെ എല്‍ഡിഎഫ് മുന്നേറ്റമാണ് കാണാൻ കഴിയുന്നത്. വോട്ടെണ്ണല്‍ തുടങ്ങി പതിനെട്ടാം മിനിറ്റില്‍ തന്നെ ആദ്യ വിജയം പുറത്ത് വന്നു. പത്തനംതിട്ട ജില്ലയിലെ അടൂര്‍ ഒന്നാം വാർഡില്‍ എല്‍ഡിഎഫ് സ്ഥാനാർത്ഥിയായ ബിജു സാമുവലാണ് വിജയിച്ചത്. എട്ട് വോട്ടുകള്‍ക്കാണ് വിജയമെന്നാണ് നിലവില്‍ പുറത്തുവന്നിരിക്കുന്ന വിവരം.  

Read More

മലയാളി മാധ്യമ പ്രവർത്തകൻ പി.ആര്‍ രമേശ് കേന്ദ്ര വിവരാവകാശ കമീഷണര്‍

by on December 12, 2025 0

മലയാളി മാധ്യമ പ്രവർത്തകൻ പി.ആര്‍ രമേശ് കേന്ദ്ര വിവരാവകാശ കമീഷണര്‍   ന്യൂഡൽഹി: കേന്ദ്ര വിവാരവകാശ കമ്മീഷണറായി മലയാളിയായ പി.ആർ ര​മേശ് നിയമിതനായി. ആദ്യമായാണ് ഒരു മലയാളി ഈ പദവിയിലെത്തുന്നത്. ഓപ്പൺ മാഗസിൻ മാനേജിങ് എഡിറ്ററാണ് തിരുവല്ല മണ്ണൻകരച്ചിറയിൽ പുത്തൂർ കുടുംബാംഗമായ പി.ആർ രമേശ്. എക്കണോമിക് ടൈംസ് നാഷണൽ പൊളിറ്റിക്കൽ എഡിറ്റർ പദവിയും വഹിച്ചിരുന്നു. ടൈംസ് ഓഫ് ഇന്ത്യയിൽ സീനിയർ എഡിറ്ററായ ഭാരതി ജെയ്ൻ ആണ് ഭാര്യ.   പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി...

Read More

നടിയെ ആക്രമിച്ച കേസ്: ഒന്നാം പ്രതി പൾസർ സുനി അടക്കം പ്രതികൾക്കെല്ലാം 20 വർഷം കഠിന തടവ്

by on December 12, 2025 0 In Uncategorized

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതി ആറ് പ്രതികൾക്ക് ശിക്ഷ വിധിച്ചു. കേസിലെ ഒന്നാം പ്രതി പൾസർ സുനിക്ക് നടിയെ ആക്രമിച്ച കേസ്: ഒന്നാം പ്രതി പൾസർ സുനിക്ക് 20 വർഷം കഠിന തടവും 50000 രൂപ ശിക്ഷയും പ്രഖ്യാപിച്ചു. കേസിലെ ഒന്നു മുതൽ ആറ് വരെയുള്ള പ്രതികൾക്കെല്ലാം ഒന്നാം പ്രതിക്ക് നൽകിയിരിക്കുന്ന ശിക്ഷ ബാധകമാണ്. ശിക്ഷയാണ് കോടതി വിധിച്ചിരിക്കുന്നത്. എട്ട് വർഷത്തെ നിയമപോരാട്ടങ്ങൾക്കൊടുവിലാണ് കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ ആറ് പ്രതികൾക്ക് വിചാരണക്കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്....

Read More

ആലുവ ശിവക്ഷേത്രത്തിൽ ദർശനം നടത്തി ദിലീപ്; ബലാത്സംഗം ചെയ്‌തത്‌ സുനി ഒറ്റയ്ക്കെന്ന് കോടതി, കോടതിയിൽ പൊട്ടിക്കരഞ്ഞ് പ്രതികൾ

by on December 12, 2025 0 In Uncategorized

ആലുവ ശിവക്ഷേത്രത്തിൽ ദർശനം നടത്തി ദിലീപ്. നടിയെ ആക്രമിച്ച കേസിൽ ഇന്ന് ശിക്ഷാവിധി പ്രഖ്യാപിക്കുന്ന വേളയിലാണ് ക്ഷേത്ര ദർശനം. ശിക്ഷാവിധി ഇന്ന് തന്നെയുണ്ടാകും. ഇന്ന് പതിനൊന്നരയോടെയാണ് ആറ് പ്രതികളെയും ഹാജരാക്കിയത്.എല്ലാ പ്രതികളും കുടുംബപശ്ചാത്തലം പറഞ്ഞ് കോടതിയുടെ സഹതാപം നേടാനാണ് ശ്രമിച്ചത്. മാധ്യമങ്ങൾക്ക് താക്കീത് നൽകിക്കൊണ്ടാണ് ജ‍ഡ്ജ് ഹണി എം വർ​ഗീസ് കോടതി നടപടികൾ ആരംഭിച്ചത്. കോടതിയുടെ അന്തസ് ഹനിക്കുന്ന രീതിയിലുളള പ്രവർത്തിയുണ്ടാകരുതെന്ന് അവർ ആവശ്യപ്പെട്ടു. യഥാർത്ഥത്തിൽ കുറ്റം ചെയ്തത് ഒന്നാം പ്രതിയെന്ന് കോടതി പറഞ്ഞു. ബലാൽസംഗം...

Read More

അതിജീവിത നിരപരാധി, യഥാർത്ഥ കുറ്റവാളി മറഞ്ഞിരിക്കുന്നു, പ്രോസിക്യൂഷൻ

by on December 12, 2025 0 In Uncategorized

അതിജീവിത നിരപരാധിയായ സ്ത്രീ ആണെന്നും കടന്നു പോയത് വലിയ പ്രതിസന്ധിയിലൂടെയാണെന്നും അതിന് കാരണം ഈ പ്രതികളാണെന്നും നടിയെ ആക്രമിച്ച കേസിൽ പ്രോസിക്യൂഷൻ. യഥാർത്ഥ കുറ്റവാളി മറഞ്ഞിരിക്കുകയാണ് പ്രതികളുടെ ശിക്ഷ സമൂഹത്തിന് മാതൃകയാകേണ്ടതാണെന്നും പ്രോസിക്യൂഷൻ സെഷൻസ് കോടതിയിൽ പറഞ്ഞു. എന്നാൽ സമൂഹത്തിന് വേണ്ടിയാണോ വിധി എഴുതേണ്ടത് എന്ന് പ്രോസിക്യൂഷനോട് കോടതി ചോദിച്ചു. വാദിക്കാൻ കുറച്ചു കൂടി സമയം പ്രൊസിക്യൂഷൻ തേടിയ ഘട്ടത്തിലാണ് കോടതി മറുപടി നൽകിയത്. നടിയെ ആക്രമിച്ച കേസിൽ കുറ്റക്കാരായി കോടതി കണ്ടെത്തിയ പൾസർ സുനിയടക്കമുള്ളവർക്ക്...

Read More

കോഴിക്കോട് കോർപറേഷൻ ഇത്തവണ യുഡിഎഫ് പിടിക്കും, ജില്ലാ പഞ്ചായത്തിലും നഗരസഭകളിലും വലിയ മുന്നേറ്റമുണ്ടാക്കും; ഡിസിസി പ്രസിഡന്റ്

by on December 12, 2025 0 In Uncategorized

കോഴിക്കോട് കോർപറേഷൻ ഇത്തവണ യുഡിഎഫ് പിടിക്കുമെന്ന് ഡിസിസി പ്രസിഡന്റ് കെ പ്രവീൺ കുമാർ . ജില്ലാ പഞ്ചായത്ത് പിടിക്കും,നഗരസഭകളിൽ വലിയ മുന്നേറ്റമുണ്ടാക്കും. ആകെ വോട്ടിംഗിൽ എൽഡിഎഫിനേക്കാൾ യുഡിഎഫ് മുന്നിലെത്തും ഉറപ്പെന്നും പ്രവീൺ കുമാർ  പറഞ്ഞു.രാഹുൽ മാങ്കൂട്ടത്തിൽ വിഷയം തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചിട്ടില്ല. രാഹുലിന്റെ കാര്യത്തിൽ മാതൃകാപരമായ നടപടിയാണ് കോൺഗ്രസ് സ്വീകരിച്ചത്. സ്വർണ്ണക്കൊളളയിൽ എന്ത് നടപടിയാണ് എൽഡിഎഫ് സ്വീകരിച്ചതെന്നും അദ്ദേഹം ചോദിച്ചു. ജാഗ്രതക്കുറവുണ്ടായി. വിഎം വിനുവിന് വോട്ടുണ്ടോ എന്ന് ഉറപ്പാക്കുന്ന കാര്യത്തിൽ ഡിസിസിക്ക് വീഴ്ച പറ്റിയെന്ന് അഡ്വ.കെ പ്രവീൺ...

Read More