‘ജാഗ്രതക്കുറവുണ്ടായി, എഡിറ്റോറിയല്‍ ബോര്‍ഡിനോട് വിശദീകരണം തേടി’; രാഹുല്‍ മാങ്കൂട്ടത്തില്‍ അനുകൂല ലേഖനത്തെക്കുറിച്ച് വീക്ഷണം എംഡി
കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണത്തിലെ രാഹുല്‍ മാങ്കൂട്ടത്തില്‍ അനുകൂല ലേഖനത്തില്‍ ജാഗ്രതക്കുറവുണ്ടായെന്ന് വീക്ഷണം എംഡി ജെയ്‌സണ്‍ ജോസഫ്. വിഷയത്തില്‍ എഡിറ്റോറിയല്‍ ബോര്‍ഡിനോട് വിശദീകരണം തേടിയതായി അദ്ദേഹം പറഞ്ഞു. എഡിറ്റോറിയല്‍ തിരുത്താന്‍ ആവശ്യപ്പെട്ടുവെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും പ്രതികരിച്ചു. പാര്‍ട്ടിയുടെ നയത്തിനോട് യോജിക്കുന്നതല്ല ലേഖനമെന്നും കെപിസിസി പ്രസിഡന്റ് വിശദീകരിച്ചു. വീക്ഷണം ലേഖനത്തെ പ്രതിപക്ഷ നേതാവ് വി ഡി സതീശനും തള്ളിയിരുന്നു. (veekshanam MD about editorial supporting rahul mamkoottathil MLA) പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടേ എന്ന...
Read More