January 14, 2026
  • January 14, 2026

‘നൂറ് സീറ്റ് യു.ഡി.എഫ് മുന്നോട്ട് വച്ചപ്പോൾ കടത്തിവെട്ടാൻ മുഖ്യമന്ത്രി 110 അടിച്ചു, പരാജിതർ എപ്പോഴും അങ്ങനെ പറയാറുണ്ട്’; രമേശ് ചെന്നിത്തല

by on January 10, 2026 0 In Uncategorized

ശബരിമല സ്വർണകൊള്ളയിൽ മന്ത്രിമാർക്കും പങ്കെന്ന് രമേഷ് ചെന്നിത്തല. മന്ത്രിമാർക്കും,മുൻ മന്ത്രിമാർക്കും സ്വർണകൊള്ളയിൽ പങ്കുണ്ട് എന്നാണ് ഞങ്ങൾക്ക് കിട്ടിയ വിവരം. അയ്യപ്പന്റെ സ്വർണ്ണം കട്ടവർ ആരും രക്ഷപ്പെടില്ല. നിയമനത്തിന് മുന്നിൽ എല്ലാവരും സമന്മാർ എന്നും രമേഷ് ചെന്നിത്തല വ്യക്തമാക്കി.   ഞങ്ങൾ 100 സീറ്റോടുകൂടി അധികാരത്തിൽ വരും. 10 വർഷത്തെ എൽഡിഎഫ് ഭരണം മടുത്തു. ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നു. ഈ ഗവൺമെന്റ് പോകണമെന്ന് ജനം ആഗ്രഹിക്കുന്നു. അതിൽ നല്ലൊരു ശതമാനം കമ്മ്യൂണിസ്റുകാരുമുണ്ട്.നൂറു സീറ്റെന്ന് യു.ഡി.എഫ് മുന്നോട്ട് വച്ചപ്പോൾ...

Read More

ബിജെപി പ്രചാരണങ്ങൾക്ക് തുടക്കമിടാൻ അമിത് ഷാ ഇന്ന് കേരളത്തിൽ

by on January 10, 2026 0 In Uncategorized

നിയമസഭ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കാൻ കേന്ദ്രമന്ത്രി അമിത് ഷാ ഇന്ന് കേരളത്തിൽ എത്തും. രാത്രി പത്തേകാലോടെ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തുന്ന അമിത് ഷാ നാളെ രാവിലെ തിരഞ്ഞെടുക്കപ്പെട്ട വാർഡ് അംഗങ്ങളുടെ യോഗത്തിൽ സംസാരിക്കും.   മാരാർജി ഭവനിലെ കോർ കമ്മിറ്റി യോഗത്തിലും പങ്കെടുക്കും.ഉച്ചയ്ക്ക് ശേഷമുള്ള സംസ്ഥാന നേതൃയോഗത്തിലും പങ്കെടുക്കും. അമിത് ഷാ യുടെ സന്ദർശനത്തിനോടനുബന്ധിച്ച് നഗരത്തിൽ ഇന്നും നാളെയും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ഇന്ന് രാത്രി 7 മുതൽ 11.30 വരെയും നാളെ രാവിലെ...

Read More

എം. രാഘവൻ അനുസ്മരണം

by on January 9, 2026 0 In Uncategorized

ന്യൂമാഹി : പ്രശസ്ത നോവലിസ്റ്റും, കഥാകൃത്തുമായ എം രാഘവൻ അനുസ്മരണം പുരോഗമന കലാ സാഹിത്യ സംഘത്തിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു. കുറിച്ചിയിൽ യങ്ങ് പയനിയേർസ് ലൈബ്രറി ഹാളിൽ പുരോഗമന കലാ സാഹിത്യ സംഘം ജനറൽ സെക്രട്ടറി ഡോ: കെ പി മോഹനൻ ഉദ്ഘാടനം ചെയ്തു മനുഷ്യ ജീവിതങ്ങളെ ഏറ്റവും സൂഷ്മമായി തൻ്റെ രചനകളിൽ ആവിഷ്കരിക്കാൻ എം രാഘവന് സാധിച്ചു. എം രാഘവൻ്റെതും , എം മുകുന്ദൻ്റെതും രചനയിലെ വേറിട്ട വഴികളാണ്. അതുകൊണ്ട് തന്നെ അവരുടെ എഴുത്തുകളെ താരതമ്യത്തിന്...

Read More

ജനഹൃദയങ്ങളിൽ ഗാന്ധിജി ” എന്ന വിഷയത്തിൽ പ്രഭാഷണപരിപാടി സംഘടിപ്പിച്ചു

by on January 9, 2026 0 In Uncategorized

തലശ്ശേരി : ഗാന്ധിജിയിലേക്ക് മടങ്ങുക : ജനുവരിയിൽ കണ്ണൂരിൽ നടക്കുന്ന കേരളാ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചു തലശ്ശേരിയിൽ നടന്ന സായാഹ്നസദസ്സിൽ ” ജനഹൃദയങ്ങളിൽ ഗാന്ധിജി ” എന്ന വിഷയത്തിലെ പ്രഭാഷണപരിപാടി തലശ്ശേരി നിയോജക മണ്ഡലം പ്രസിഡണ്ട് ടി. കെ. സുരേന്ദ്രന്റെ അധ്യക്ഷതയിൽ ജില്ലാ കോൺഗ്രസ്‌ കമ്മിറ്റി വൈസ് പ്രസിഡണ്ട് മുഹമ്മദ്‌ ബ്ലാത്തൂർ ഉദ്ഘാടനം ചെയ്തു.ദേശീയ അദ്ധ്യാപക അവാർഡ് ജേതാവ് സി. വി. രാജൻ പെരിങ്ങാടി മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക്ക്‌ കോൺഗ്രസ്‌...

Read More

‘ഇന്ത്യ – അമേരിക്ക വ്യാപാര കരാര്‍ വൈകുന്നത് നരേന്ദ്രമോദി ട്രംപിനെ വിളിച്ച് സംസാരിക്കാത്തതിനാല്‍’; കുറ്റപ്പെടുത്തി യുഎസ് വാണിജ്യ സെക്രട്ടറി

by on January 9, 2026 0 In Uncategorized

ഇന്ത്യ – അമേരിക്ക വ്യാപാര കരാര്‍ വൈകുന്നതില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പഴിച്ച് അമേരിക്ക. പ്രധാനമന്ത്രി നരേന്ദ്രമോദി, ഡോണള്‍ഡ് ട്രംപിനെ വിളിച്ച് സംസാരിക്കാത്തത് കൊണ്ടാണ് കരാര്‍ യാഥാര്‍ത്ഥ്യമാകാത്തതെന്ന് യുഎസ് വാണിജ്യ സെക്രട്ടറി കുറ്റപ്പെടുത്തി. ഇക്കഴിഞ്ഞ നവംബറില്‍ ഇന്ത്യാ- അമേരിക്ക വ്യാപാര കരാര്‍ യാഥാര്‍ഥ്യമാകുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. വ്യാപാര കരാറില്‍ പ്രതീക്ഷിച്ച പുരോഗതി കൈവരിക്കാതിരുന്നതിനെ തുടര്‍ന്ന് ട്രംപ് ഇന്ത്യയ്ക്കുള്ള ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചതും റഷ്യ എണ്ണ ഇറക്കുമതി ചെയ്യുന്നുവെന്നാരോപിച്ച് പിഴ തീരുവ ചുമത്തിയതും ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍...

Read More

എയ്ഡഡ് സ്‌കൂളുകളിലെ ഭിന്നശേഷി സംവരണം; ‘NSSന് അനകൂലമായ വിധി എല്ലാവർക്കും ബാധകമാക്കണം’; കേരളം സുപ്രീംകോടതിയിൽ

by on January 9, 2026 0 In Uncategorized

എയ്ഡഡ് സ്‌കൂളുകളിലെ ഭിന്നശേഷി സംവരണത്തിൽ എൻഎസ്എസ് മാനേജ്‌മെന്റിന് അനുകൂലമായ വിധി മറ്റ് മാനേജ്‌മെന്റുകൾക്കും ബാധകമാക്കണമെന്ന് കേരളം സുപ്രിംകോടതിയിൽ. ഇക്കാര്യം ആവശ്യപ്പെട്ട് അപേക്ഷ ഫയൽ ചെയ്തു. എൻഎസ്എസ് മാനേജ്‌മെന്റിന് അനുകൂലമായ വിധി മറ്റ് മാനേജ്‌മെന്റുകൾക്കും ബാധകം ആകുന്നതാണ് നീതിയുക്തമെന്ന് കേരളം സുപ്രീംകോടതിയെ അറിയിച്ചു. ഭിന്നശേഷി സംവരണം തസ്തികകൾ ഒഴിപ്പിച്ചിട്ട ശേഷം മറ്റ് നിയമനങ്ങൾ അംഗീരകരിക്കണമെന്ന എൻഎസ്എസ് മാനേജ്‌മെന്റിന്റെ ഹർജിയിൽ കഴിഞ്ഞ മാർച്ചിലാണ് സുപ്രീംകോടതി ഉത്തരവിട്ടത്. കഴിഞ്ഞ ദിവസം ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട ഹർജികൾ സുപ്രീംകോടതിയുടെ പരിഗണനയിലേക്ക് വന്നെങ്കിലും...

Read More

‘ജനനായകനെ’ വിടാതെ സെൻസർ ബോർഡ്; ഹൈക്കോടി വിധിയ്ക്കെതിരെ അപ്പീൽ നൽകും

by on January 9, 2026 0 In Uncategorized

വിജയ് ചിത്രം ജനനായകന്റെ റിലീസ് ഇനിയും വൈകും. യു എ സർട്ടിഫിക്കറ്റ് നൽകാനുള്ള വിധിക്കെതിരെ അപ്പീൽ നൽകാൻ സെൻസർ ബോർഡ്. അപ്പീൽ നൽകാൻ ചീഫ് ജസ്റ്റിസ് അനുമതി നൽകി. അപ്പീൽ നൽകുന്നതോടെ കേസ് മറ്റൊരു ബെഞ്ചിലേക്ക് മാറും. ഇതിൽ വാദം കേൾക്കേണ്ടിവരും. പ്രദർശനനുമതി നൽകിയ ഉടൻ തന്നെ സെൻസർ ബോർഡ‍് അപ്പീൽ നൽകുകയായിരുന്നു. ചിത്രത്തിന് U/A സർട്ടിഫിക്കറ്റ് വേഗത്തിൽ സെൻസർ ബോർഡിന് നൽകണമെന്ന് ഹൈക്കോടതി നിർദേശിച്ചിരുന്നു. ഇത്തരം കേസുകൾ തെറ്റായ കീഴ് വഴക്കമുണ്ടാക്കുമെന്ന് ജസ്റ്റിസ് പി...

Read More

നിയമസഭ തിരഞ്ഞെടുപ്പ്; കോൺഗ്രസ് നേതൃത്വത്തോട് എട്ട് സീറ്റുകൾ ആവശ്യപ്പെടാൻ കെ.എസ്.യു

by on January 9, 2026 0 In Uncategorized

നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതൃത്വത്തോട് എട്ട് സീറ്റുകൾ ആവശ്യപ്പെടാൻ കെ.എസ്.യു. വിഷയം ചർച്ച ചെയ്യാൻ അടുത്ത ആഴ്ച തിരുവനന്തപുരത്ത് യോഗം ചേരും. അലോഷ്യസ് സേവ്യർ – പീരമേഡ്, ആൻ സെബാസ്റ്റ്യൻ – ഇരിഞ്ഞാലക്കുട, യദു കൃഷ്ണ – കൊട്ടാരക്കര, മുഹമ്മദ് ഷമ്മാസ് – കണ്ണൂർ, അർജുൻ രാജേന്ദ്രൻ – ആറ്റിങ്ങൽ ,വി ടി സൂരജ് – ബാലുശ്ശേരി എന്നിങ്ങനെയാകും സീറ്റ് ആവശ്യപ്പെടുക.   അതേസമയം വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ഭരണം തിരിച്ചുപിടിക്കാനാണ് കോൺഗ്രസ് ശ്രമം....

Read More

അനധികൃത സ്വത്തുസമ്ബാദന കേസ്: പി വി അന്‍വറിനെ ഇ ഡി അറസ്റ്റ് ചെയ്തു

by on January 8, 2026 0

അനധികൃത സ്വത്തുസമ്ബാദന കേസില്‍ മുന്‍ എംഎല്‍എ പി വി അന്‍വറിനെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇ ഡി) അറസ്റ്റ്‌ ചെയ്‌തു കൊച്ചി ഓഫീസിലെ ചോദ്യം ചെയ്യലിന് പിന്നാലെ‌ ആണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇ ഡി ഓഫീസില്‍ വ്യാഴം രാവിലെ 10.30ന്‌ ആരംഭിച്ച ചോദ്യംചെയ്യല്‍ വൈകിട്ടുവരെ നീണ്ടു നിന്നിരുന്നു.   കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷനില്‍ (കെഎഫ്‌സി) 2015ല്‍ വായ്പത്തട്ടിപ്പ് നടത്തിയെന്നാണ് കേസ്. നവംബറില്‍ അന്‍വറിന്റെ വീട്ടിലടക്കം ഇഡി പരിശോധന നടത്തിയിരുന്നു. അന്‍വറുമായി ബന്ധമുള്ള മാലാംകുളം കണ്‍സ്ട്രക്ഷന്‍സിന്റെ പേരിലുള്ള 7.5...

Read More

പ്രവാസിയെ മാലമോഷണക്കേസില്‍ കുടുക്കി ജയിലിലടച്ച സംഭവം; 10 ലക്ഷം നഷ്ടപരിഹാരം നല്‍കണമെന്ന് ഹൈക്കോടതി

by on January 8, 2026 0

കൊച്ചി: പ്രവാസിയെ മാലമോഷണക്കേസിൽ കുടുക്കി ജയിലിലടച്ചതിൽ നഷ്ടപരിഹാരം നൽകണമെന്ന് ഹൈക്കോടതി ഉത്തരവ്. തലശ്ശേരി സ്വദേശി താജുദ്ദീനാണ് 54 ദിവസം ജയിലിൽ കഴിയേണ്ടിവന്നത്. താജുദ്ദീന് 10 ലക്ഷവും മക്കൾക്കും ഭാര്യക്കും ഓരോ ലക്ഷം രൂപ വീതവും നൽകണമെന്നാണ് കോടതി ഉത്തരവിട്ടത്. ജീവിക്കാനുള്ള അവകാശത്തിൻയും വ്യക്തിസ്വാതന്ത്ര്യത്തിന്റെയും നഗ്നമായ ലംഘനമുണ്ടായെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. നീതി ലഭിച്ചതിൻ്റെ സന്തോഷം പറഞ്ഞറിയിക്കാനാവില്ലെന്നും വാർത്ത പുറത്തെത്തിച്ച മീഡിയവണിന് നന്ദിയെന്നും താജുദ്ദീൻ പ്രതികരിച്ചു.

Read More