April 22, 2026
  • April 22, 2026

താൻ പറഞ്ഞത് യാഥാര്‍ത്ഥ്യം; പ്രസ്താവനയുടെ പേരില്‍ തെറ്റിദ്ധരിപ്പിക്കാനാണ് ശ്രമമെന്ന് മന്ത്രി സജി ചെറിയാൻ

by on January 19, 2026 0

തിരുവനന്തപുരം: വിവാദ പരാമർശത്തില്‍ വിശദീകരണവുമായി മന്ത്രി സജി ചെറിയാൻ. പ്രസ്താവന വളച്ചൊടിച്ചെന്നും അതിന്റെ പേരില്‍ തെറ്റിദ്ധരിപ്പിക്കാനാണ് ശ്രമമെന്നും സജി ചെറിയാൻ പറഞ്ഞു   താൻ പറഞ്ഞത് യാഥാർത്ഥ്യമാണ്. മുസ്ലിം മേഖലയില്‍ ലീഗും ഹിന്ദു മേഖലയില്‍ ബിജെപിയും നയിക്കുന്നു. ഈ സാഹചര്യം ഉണ്ടാകരുതെന്നാണ് താൻ ഉദ്ദേശിച്ചതെന്നും അദ്ദേഹം പറഞ്ഞു.   ആർഎസ്‌എസ് ഉയർത്തുന്ന വർഗീയത പ്രതിരോധിക്കേണ്ടതുണ്ട്. ആർഎസ്‌എസുകാർ ഉയർത്തുന്ന വർഗീയതയെ ന്യൂനപക്ഷ വർഗീയത കൊണ്ട് നേരിടാൻ കഴിയില്ല. അതിന് കേരളത്തിലെ ഇടതുപക്ഷത്തെ ശക്തിപ്പെടുത്തണം. കാസർകോട് മുനിസിപ്പാലിറ്റിയില്‍ 39...

Read More

ലൈംഗികാതിക്രമമെന്ന യുവതിയുടെ ആരോപണം: ദീപക്കിന്റെ ആത്മഹത്യയില്‍ യുവതിക്കെതിരെ നിയമനടപടിക്ക് കുടുംബം; ‘നീതി കിട്ടാൻ ഏതറ്റം വരെയും പോകും’

by on January 19, 2026 0

കോഴിക്കോട്: ബസില്‍ ലൈംഗികാതിക്രമം നടത്തിയെന്ന യുവതിയുടെ സാമൂഹിക മാധ്യമത്തിലൂടെയുള്ള ആരോപണത്തിന് പിന്നാലെ യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ യുവതിക്കെതിരെ നിയമനടപടിക്കൊരുങ്ങി കുടുംബം. മരിച്ച ദീപക്കിന് നീതി കിട്ടാനായി ഏതറ്റം വരെയും പോകുമെന്ന് കുടുംബവും സുഹൃത്തുക്കളും വ്യക്തമാക്കുന്നു. ദീപക് തെറ്റ് ചെയ്തിട്ടില്ല. യുവതിയുടെ പോസ്റ്റ്‌ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതിനു പിന്നാലെ ദീപക് മനോവിഷമത്തിലായി എന്നും ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നും കുടുംബം ആരോപിക്കുന്നു. തെറ്റായി ഒന്നും ചെയ്തിട്ടില്ലെന്ന് ദീപക് പറഞ്ഞിരുന്നതായും സുഹൃത്തുക്കള്‍ ഏഷ്യാനെറ്റ്‌ ന്യൂസിനോട് വ്യക്തമാക്കി.    

Read More

കൊടിക്കുന്നില്‍ സുരേഷ് എംപി എൻഎസ്‌എസ് ആസ്ഥാനത്ത്; തിരിച്ചുപോയശേഷം വീണ്ടുമെത്തി, സൗഹൃദ സന്ദര്‍ശനം മാത്രമെന്ന് പ്രതികരണം

by on January 18, 2026 0

കോട്ടയം: എൻഎസ്‌എസ് ആസ്ഥാനത്ത് കയറാതെ മടങ്ങിപ്പോയ കൊടിക്കുന്നില്‍ സുരേഷ് എംപി വീണ്ടും എൻഎസ്‌എസ് ആസ്ഥാനത്തെത്തി. നേരത്തെ എൻഎസ്‌എസ് ആസ്ഥാനത്തേക്ക് വന്ന കൊടിക്കുന്നില്‍ സുരേഷ് മാധ്യമങ്ങളെ കണ്ടതോടെ കാര്‍ റിവേഴ്സ് എടുത്ത് മടങ്ങിപ്പോയിരുന്നു. കൊടിക്കുന്നില്‍ സുരേഷ് കാറില്‍ നിന്ന് ഇറങ്ങിയിരുന്നില്ല. ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ കൊടിക്കുന്നില്‍ സുരേഷ് എംപി വീണ്ടും എൻഎസ്‌എസ് ആസ്ഥാനത്ത് എത്തുകയായിരുന്നു. ചങ്ങനാശ്ശേരി ഭാഗത്ത് വരുമ്പോള്‍ എൻഎസ്‌എസ് ആസ്ഥാനത്ത് വരാറുണ്ടെന്നും സെക്രട്ടറിയെ കാണാറുണ്ടെന്നും പ്രത്യേക അനുമതി വാങ്ങേണ്ട ആവശ്യമില്ലെന്നുമാണ് കൊടിക്കുന്നില്‍ സുരേഷ് പ്രതികരിച്ചത്....

Read More

സ്വര്‍ണ്ണക്കപ്പില്‍ മുത്തമിട്ട് കണ്ണൂര്‍; 64-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് വര്‍ണ്ണാഭമായ സമാപനം

by on January 18, 2026 0

തൃശൂര്‍: അഞ്ചുനാള്‍ നീണ്ടുനിന്ന കേരളത്തിന്റെ കൗമാര കലാമാമാങ്കത്തിന് തൃശൂരില്‍ ആവേശകരമായ സമാപനം. 64-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് കൊടിയിറങ്ങിയപ്പോള്‍ ആതിഥേയരായ തൃശൂരിനെ വീഴ്ത്തി കണ്ണൂര്‍ സ്വര്‍ണ്ണക്കപ്പ് തിരിച്ചുപിടിച്ചു. അവസാന നിമിഷം വരെ നീണ്ടുനിന്ന ഉദ്വേഗഭരിതമായ പോരാട്ടത്തിനൊടുവില്‍ 1023 പോയിന്റുകള്‍ നേടിയാണ് കണ്ണൂര്‍ കലാകിരീടം സ്വന്തമാക്കിയത്.   നിലവിലെ ചാമ്പ്യന്മാരായ തൃശൂരിനെ അവരുടെ സ്വന്തം തട്ടകത്തില്‍ അഞ്ചു പോയിന്റുകള്‍ക്ക് പിന്നിലാക്കിയാണ് കണ്ണൂരിന്റെ ചരിത്ര വിജയം. കഴിഞ്ഞ വര്‍ഷം നേരിയ വ്യത്യാസത്തില്‍ കൈവിട്ടുപോയ കിരീടം ഇത്തവണ നിശ്ചയദാര്‍ഢ്യത്തോടെ കണ്ണൂര്‍...

Read More

നിയമസഭാ തെരഞ്ഞെടുപ്പ്; എല്‍ഡിഎഫിനെ പിണറായി നയിക്കും: എം.എ ബേബി

by on January 18, 2026 0

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെ പിണറായി വിജയന്‍ നയിക്കുമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി എം.എ ബേബി. ടേം വ്യവസ്ഥയില്‍ ഇളവുണ്ടാകുമെന്ന് സൂചിപ്പിച്ച ബേബി രാഷ്ട്രീയ സാഹചര്യം നോക്കി അക്കാര്യം തീരുമാനിക്കുമെന്നും പറഞ്ഞു. കേരളത്തില്‍ സിപിഎമ്മിന് മൃദു ഹിന്ദുത്വമാണെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമമുണ്ട്. ബിജെപിയെ ശക്തിപ്പെടുത്താനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നും ബേബി കേന്ദ്ര കമ്മിറ്റി യോഗത്തിന് ശേഷം പറഞ്ഞു.   ‘ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളെ എല്‍ഡിഎഫ് കൂട്ടായിട്ട് നയിക്കും. നേതാക്കന്മാരെല്ലാം അതിലുണ്ടാകും. എല്ലാ പാര്‍ട്ടിയുടെയും നേതാക്കള്‍...

Read More

മലപ്പുറത്ത് മാതാവും രണ്ട് മക്കളും കുളത്തില്‍ മുങ്ങിമരിച്ചു

by on January 18, 2026 0

മലപ്പുറം: പറപ്പൂർ വീണാലുക്കല്‍ താഴേക്കാട്ട് പടിയിലെ പള്ളി കുളത്തില്‍ മാതാവിനേയും രണ്ട് മക്കളും മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. സൈനബ, മക്കളായ ഫാത്തിമ ഫർസീല, ആഷിഖ് എന്നിവരാണ് മരിച്ചത്. കുട്ടികളില്‍ ഒരാളുടെ മൃതദേഹം കുളത്തില്‍ പൊങ്ങി കിടക്കുന്നത് കണ്ട നാട്ടുകാർ സംശയത്തിന്റെ പേരില്‍ വീണ്ടും കുളത്തിലിങ്ങി പരിശോധിച്ചപ്പോഴാണ് മറ്റു രണ്ട് പേരുടേയും മൃതദേഹം കണ്ടെത്തിയത് മലപ്പുറത്ത് നിന്ന് അഗ്നി രക്ഷാസേന എത്തിയപ്പോഴേക്കും നാട്ടുകാർ മൃതദേഹങ്ങള്‍ പുറത്തെടുത്തിരുന്നു. മൃതദേഹങ്ങള്‍ തിരുരങ്ങാടി താലൂക്ക് ആശുപതിയിലേക്ക് മാറ്റി.

Read More

എന്റെ മുന്നിലായിരുന്നു അയാള്‍ ഉണ്ടായിരുന്നത്, മാറാതെ തൊട്ടുരുമ്മി നിന്നു’; യുവാവിന്റെ മരണത്തിന് പിന്നാലെ യുവതിയുടെ പ്രതികരണം

by on January 18, 2026 0

കോഴിക്കോട്: ബസില്‍ വെച്ച്‌ തനിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയെന്ന് യുവതി ആരോപിച്ചതിന് പിന്നാലെ കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് (32) ജീവനൊടുക്കിയ സംഭവത്തില്‍ പ്രതികരണവുമായി യുവതി രംഗത്ത്. പയ്യന്നൂരിലെ ബസ് യാത്രയ്ക്കിടെ തനിക്കും മറ്റൊരു പെണ്‍കുട്ടിക്കും ഉണ്ടായ ദുരനുഭവങ്ങള്‍ വ്യക്തമാക്കിയാണ് യുവതി ഇപ്പോള്‍ വിശദീകരണം നല്‍കിയിരിക്കുന്നത്. യുവാവ് മരിച്ച വാർത്ത സങ്കടകരമാണെന്നും യുവതി കൂട്ടിച്ചേർത്തു.   ഇന്ന് രാവിലെയാണ് ദീപക്കിനെ ഗോവിന്ദപുരത്തെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ ദീപക് കടുത്ത മാനസിക...

Read More

‘സുന്ദരികൾ പുരുഷന്മാരുടെ ശ്രദ്ധതിരിക്കും, ബലാത്സംഗത്തിന് കാരണമാകും’; വിവാദ പരാമർശവുമായി കോൺഗ്രസ് എംഎൽഎ

by on January 17, 2026 0 In Uncategorized

ബലാത്സംഗത്തെക്കുറിച്ച് വിവാദപ്രസ്താവനയുമായി മധ്യപ്രദേശിൽനിന്നുള്ള കോൺഗ്രസ് എംഎൽഎ ഫൂൽ സിങ് ബരൈയ. സുന്ദരികളായ സ്ത്രീകൾ പുരുഷന്മാരുടെ ശ്രദ്ധതിരിക്കുമെന്നും അത് ബലാത്സംഗത്തിന് കാരണമാകുമെന്നാണ് പ്രസ്താവന. ബലാത്സംഗ കുറ്റകൃത്യത്തെ ജാതി, മത വ്യാഖ്യാനങ്ങളുമായി ബന്ധിപ്പിക്കുന്ന പരാമർശങ്ങളാണ് ഫൂൽ സിംഗ് നടത്തിയത്. ദലിത് സ്ത്രീകളെ ബലാത്സംഗം ചെയ്‌താൽ ആത്മീയ ഗുണം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.   ‘ഇന്ത്യയിൽ ബലാത്സംഗത്തിന് കൂടുതലായും ഇരകളാകുന്നത് ആരാണ്?. പട്ടികജാതിക്കാർ, പട്ടികവർഗക്കാർ, മറ്റു പിന്നാക്കജാതിയിൽപ്പെട്ടവർ . ബലാത്സംഗത്തിന്റെ പ്രമാണം ഇതാണ്- ഏത് മനോനിലയിലുള്ള പുരുഷനും പുറത്ത് വഴിയിലൂടെ...

Read More

ജെല്ലിക്കെട്ടിൽ വിജയിക്കുന്നവർക്ക് സർക്കാർ ജോലി, മൃഗസംരക്ഷണ വകുപ്പിലാകും ജോലി; പ്രഖ്യാപനവുമായി എം കെ സ്റ്റാലിൻ

by on January 17, 2026 0 In Uncategorized

ജെല്ലിക്കെട്ടിൽ വിജയിക്കുന്നവർക്ക് സർക്കാർ ജോലി നൽകുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. മൃഗസംരക്ഷണ വകുപ്പിലാകും ജോലി നൽകുക. അളങ്കാനല്ലൂരിൽ ജല്ലിക്കെട്ട് കാളകൾക്കായി പ്രത്യേക ചികിത്സാ കേന്ദ്രം ആരംഭിയ്ക്കും. ഇതിനായി രണ്ട് കോടി രൂപ അനുവദിച്ചു. അളങ്കാനല്ലൂരിൽ ജെല്ലിക്കെട്ടിൽ ഉദ്ഘാടനത്തിനിടെയാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. തമിഴ്‌നാടിന്റെ സാംസ്കാരിക പൈതൃകം സംരക്ഷിക്കുന്ന യുവാക്കളുടെ ധീരതയെ ആദരിക്കുക എന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.നാടൻ കാളകൾക്ക് ഗുണനിലവാരമുള്ള ചികിത്സയും ശാസ്ത്രീയ പരിചരണവും ഉറപ്പാക്കുന്നതിനായി അലങ്കനല്ലൂരിൽ 2 കോടി രൂപ...

Read More

മൂന്ന് മാസമായി ബില്ല് അടച്ചിട്ടില്ല; കാസർഗോഡ് എംവിഡി ഓഫിസിന്റെ ഫ്യൂസ് ഊരി കെഎസ്ഇബി

by on January 17, 2026 0 In Uncategorized

ബില്ല് അടക്കാതായതോടെ കാസർഗോഡ് എംവിഡി ഓഫിസിന്റെ ഫ്യൂസ് ഊരി കെ എസ് ഇ ബി. ഇതോടെ ഒരാഴ്ചയായി ഓഫീസിൽ വൈദ്യുതി ഇല്ല. മൂന്ന് മാസമായി ബില്ല് കുടിശ്ശിക വന്നതോടെയാണ് കെ എസ് ഇ ബിയുടെ ഈ നടപടി. പണം ഉടൻ അടയ്ക്കുമെന്നാണ് എം വി ഡിയുടെ വിശദീകരണം.ഒരു ലക്ഷത്തോളം രൂപ ബില്ല് അടക്കാൻ ഉണ്ടെന്നാണ് കെ എസ് ഇ ബി പറയുന്നത്. എ ഐ കൺട്രോൾ റൂം പ്രവർത്തിക്കുന്ന എം വി ഡി എൻഫോഴ്സ്മെന്റ് ഓഫീസിലാണ്...

Read More